വലിയ പ്രതിസന്ധിക്ക് മുന്നിലാണ് ബാൽ താക്കറെയുടെ മകനും കൊച്ചുമകനും നയിക്കുന്ന ശിവസേന ഇപ്പോൾ. പാർട്ടിയുടെ അവകാശവാദം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ മുതൽ വിവിധ കോടതികളിലായി കേസുകൾ നടക്കുന്നു. അതിനിടെ നേതാക്കൾ ദിനംപ്രതി കളംമാറുന്നു. അസാധ്യമെന്ന് കരുതിയ വമ്പൻ അട്ടിമറിയിലൂടെ മഹാരാഷ്ട്രയുടെ രാഷ്ട്രീയാധികാരം പിടിച്ചടക്കിയ വിമത നേതാവ് ഏക്നാഥ് ഷിൻഡെയുമായി കൊമ്പു കോർക്കുന്ന മഹാരാഷ്ട്രയിൽ താക്കറെയുടെ..

വലിയ പ്രതിസന്ധിക്ക് മുന്നിലാണ് ബാൽ താക്കറെയുടെ മകനും കൊച്ചുമകനും നയിക്കുന്ന ശിവസേന ഇപ്പോൾ. പാർട്ടിയുടെ അവകാശവാദം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ മുതൽ വിവിധ കോടതികളിലായി കേസുകൾ നടക്കുന്നു. അതിനിടെ നേതാക്കൾ ദിനംപ്രതി കളംമാറുന്നു. അസാധ്യമെന്ന് കരുതിയ വമ്പൻ അട്ടിമറിയിലൂടെ മഹാരാഷ്ട്രയുടെ രാഷ്ട്രീയാധികാരം പിടിച്ചടക്കിയ വിമത നേതാവ് ഏക്നാഥ് ഷിൻഡെയുമായി കൊമ്പു കോർക്കുന്ന മഹാരാഷ്ട്രയിൽ താക്കറെയുടെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയ പ്രതിസന്ധിക്ക് മുന്നിലാണ് ബാൽ താക്കറെയുടെ മകനും കൊച്ചുമകനും നയിക്കുന്ന ശിവസേന ഇപ്പോൾ. പാർട്ടിയുടെ അവകാശവാദം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ മുതൽ വിവിധ കോടതികളിലായി കേസുകൾ നടക്കുന്നു. അതിനിടെ നേതാക്കൾ ദിനംപ്രതി കളംമാറുന്നു. അസാധ്യമെന്ന് കരുതിയ വമ്പൻ അട്ടിമറിയിലൂടെ മഹാരാഷ്ട്രയുടെ രാഷ്ട്രീയാധികാരം പിടിച്ചടക്കിയ വിമത നേതാവ് ഏക്നാഥ് ഷിൻഡെയുമായി കൊമ്പു കോർക്കുന്ന മഹാരാഷ്ട്രയിൽ താക്കറെയുടെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതിർന്ന എൻസിപി നേതാവും മഹാരാഷ്ട്രയിലെ മുൻ മന്ത്രിയുമായ ഛഗൻ ഭുജ്ബലിന്റെ 75–ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇതോടനുബന്ധിച്ച് മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) തലവനുമായ ഉദ്ധവ് താക്കറെ ഇങ്ങനെ പ്രസംഗിച്ചു– ‘‘ഭുജ്ബൽ ശിവസേന വിടാതിരുന്നെങ്കിൽ അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമായിരുന്നു. ഭുജ്ബൽ സേന വിട്ടപ്പോൾ, ഞങ്ങളുടെ കുടുംബം ആകെ ഞെട്ടിപ്പോയി. കഠിനമായ രോഷവും ഉണ്ടായിരുന്നു. അത് രാഷ്ട്രീയപരമായിരുന്നു. കുടുംബത്തിലെ ഒരാൾ ഞങ്ങളെ ഉപേക്ഷിച്ചു പോയി എന്ന് ഏറെക്കാലത്തേക്ക് ഉൾക്കൊള്ളാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു’’. ബാൽ താക്കറെ സ്ഥാപിച്ച ശിവസേന നെടുകെ പിളർന്ന് ഇരു കൂട്ടരും ആധിപത്യത്തിനും നിലനിൽപ്പിനുമായി പോരടിക്കുന്ന വേളയിൽ ഈ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. കാരണം, സേന ഒരുസമയത്ത് നേരിട്ട വലിയ പ്രതിസന്ധികളിലൊന്നായിരുന്നു ഭുജ്ബലിന്റെ കൂടുമാറ്റം. ഒരുപക്ഷേ അതിനേക്കാൾ വലിയ പ്രതിസന്ധിക്ക് മുന്നിലാണ് ബാൽ താക്കറെയുടെ മകനും കൊച്ചുമകനും നയിക്കുന്ന ശിവസേന  ഇപ്പോൾ. പാർട്ടിയുടെ അവകാശവാദം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ മുതൽ വിവിധ കോടതികളിലായി നടക്കുന്ന കേസുകളും ദിനംപ്രതി കളംമാറുന്ന നേതാക്കളുമൊക്കെയായി ശിവസേനയും, അസാധ്യമെന്ന് കരുതിയ വമ്പൻ അട്ടിമറിയിലൂടെ മഹാരാഷ്ട്രയുടെ രാഷ്ട്രീയാധികാരം പിടിച്ചടക്കിയ റിബൽ നേതാവ് ഏക്നാഥ് ഷിൻഡെയും കൊമ്പു കോർക്കുന്ന മഹാരാഷ്ട്രയിൽ താക്കറെയുടെ ഭുജ്ബൽ പ്രസ്താവനയ്ക്ക് മറ്റൊരു പ്രസക്തി കൂടിയുണ്ട്.

ശിവസേനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച ചിഹ്നം (ഇടത്), ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ച ചിഹ്നം (വലത്)

 

ADVERTISEMENT

താക്കറെ പക്ഷത്തിന്റെ ശിവസേനയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചിരിക്കുന്ന ചിഹ്നം ‘തീപ്പന്ത’മാണ്. 1985–ൽ അന്ന് സേനയുടെ ഏക എംഎൽഎയായി ഛഗൻ ഭുജ്ബൽ നിയമസഭയിലേക്ക് വിജയിച്ചതും ‘തീപ്പന്തം’ ചിഹ്നത്തിലായിരുന്നു എന്നതാണ് ആ യാദൃശ്ചികത. തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം താക്കറെ പക്ഷത്തിന് മാത്രമാണോ ഗുണമായി ഭവിച്ചത്? അല്ല. ഏക്നാഥ് ഷിൻഡെ പക്ഷത്തിന് അനുവദിച്ച ‘വാളും പരിച’യും ചിഹ്നവും ഒരു സമയത്ത് സേനയുടെ ചിഹ്നമായിരുന്നു. സേന പിളരുകയും സേന–എൻസിപി–കോൺഗ്രസ് സർക്കാർ താഴെപ്പോവുകയും സേനാ വിമതൻ ഷിൻഡെയും ബിജെപിയും ചേർന്ന് മഹാരാഷ്ട്ര ഭരിക്കുകയും ചെയ്യുമ്പോൾ ഇരു കൂട്ടര്‍ക്കും നെഞ്ചിടിപ്പേറ്റുന്ന ഒരു അഗ്നിപരീക്ഷ അടുത്തു വരികയാണ്. അന്ധേരി ഈസ്റ്റിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ്. നവംബർ മൂന്നിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ആരായിരിക്കും വിജയിക്കുക എന്നത് ഇരു ഭാഗത്തും രാഷ്ട്രീയമായി ഏറെ പ്രസക്തമാണ്. തന്ത്രങ്ങളും കുതന്ത്രങ്ങളുമെല്ലാമായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ കളവും കൊഴുക്കുന്നു.

 

ദസറയോടനുബന്ധിച്ചുള്ള ഘോഷയാത്രയിൽ ശിവസേന പ്രവർത്തകർ. ചിത്രം: twitter/ShivSena

∙ ആരാണ് ‘യഥാർഥ’ ശിവസേന? അന്ധേരി തെളിയിക്കുമോ?

 

ADVERTISEMENT

ഉദ്ധവ് താക്കറെയും ഏക്നാഥ് ഷിൻഡെയും തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമല്ല, ശിവസേനയും ശിവസേനയും തമ്മിലും പാർട്ടി തലവനും പാർട്ടിയുടെ റിബലും തമ്മിലും ഒരു മുൻമുഖ്യമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുമുള്ള ഏറ്റുമുട്ടലുമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നടക്കുന്നത്. ഷിന്‍‌ഡെയ്ക്ക് ആളും അർഥവും നൽകി, കേന്ദ്ര ഭരണം കൂടി നയിക്കുന്ന ബിജെപിയും ഒപ്പമുണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം, ഏക ഭരണത്തിനു കീഴിൽ, കല്ലേപ്പിളർക്കുന്ന ആജ്ഞ പുറപ്പെടുവിക്കുന്ന നേതൃത്വത്തിനു കീഴിലായിരുന്നു ശിവസേന എന്നായിരുന്നു ഇത്ര കാലവും കരുതിയിരുന്നത്. ആ പ്രതീതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഷിൻഡെ വിഭാഗത്തിന് പുതിയ പേരും ചിഹ്നവും അനുവദിച്ചതിലൂടെ ഇല്ലാതായത്. ശിവസേന പിളർപ്പ് പൂർണമായി എന്നത് യാഥാർഥ്യമായി എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. 

മുർജി പട്ടേൽ പ്രചാരണത്തിനിടെ. ചിത്രം: twitter/Murji_PatelBJP

 

‍അതുപോലെ, ആരാണ് ‘യഥാർഥ’ ശിവസേന എന്നു തെളിയിക്കാനുള്ള അവസരം കൂടിയാണ് അന്ധേരി (ഈസ്റ്റ്) നിയമസഭാ ഉപതിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്കു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് ആയതിനാൽ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഇതിനുള്ളത്. അന്ധേരി എംഎൽഎ ആയിരുന്ന രമേഷ് ലട്കെ ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അവസാന നിമിഷം വരെ ഉദ്വേഗം നിലനിർത്തിയ നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ ലട്കെയുടെ ഭാര്യ റുതുജ ലട്കെ താക്കറെ സേനയുടെ സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമായി.

 

റുതുജെ ലട്കെ ഉദ്ദവ് താക്കറെയ്ക്കൊപ്പം. ചിത്രം: twitter/ss_suryawanshi
ADVERTISEMENT

∙ റുതുജയെ തടയാൻ ഷിൻഡെ ശ്രമിച്ചോ?

ഷിൻഡെ പക്ഷത്തോട് സ്ഥാനാർഥിയെ നിർത്താൻ തുടക്കത്തിൽ ബിജെപി ആവശ്യപ്പെട്ടിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ എന്തും സംഭവിക്കാവുന്ന ഒരു തിരഞ്ഞെടുപ്പിൽ ഭാഗ്യപരീക്ഷണത്തിനില്ല എന്ന നിലപാടായിരുന്നു ഷിൻഡെ പക്ഷം സ്വീകരിച്ചത്.

 

അന്ധേരിയിൽ ആരു വിജയിക്കും എന്നത് ഇരുപക്ഷത്തിനും ഏറെ നിർണായകമാണ്. തങ്ങളുടെ സ്ഥാനാര്‍ഥിയായി ബിജെപി നേതാവും ബൃഹദ്മുംബൈ മുന്‍സിപ്പൽ കോർപറേഷൻ (ബിഎംസി) കോർപറേറ്ററുമായ മുർജി പട്ടേലിനെയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഷിൻഡെ പക്ഷം നയിക്കുന്ന ശിവസേനയുടെയും ബിജെപിയുടെയും സംയുക്ത സ്ഥാനാർഥിയാണ് പട്ടേൽ. ‘‘ഞാനൊരു ബിജെപി പ്രവർത്തകനാണ്. പാർട്ടി എന്നോട് ചെയ്യാൻ പറഞ്ഞത് ഞാൻ ചെയ്യുന്നു’’ എന്നാണ് പത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായി പട്ടേൽ പ്രതികരിച്ചത്.

 

ഉദ്ധവ് താക്കറെ. ചിത്രം: twitter/ShivSena

ഷിൻഡെ പക്ഷത്തോട് സ്ഥാനാർഥിയെ നിർത്താൻ തുടക്കത്തിൽ ബിജെപി ആവശ്യപ്പെട്ടിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ എന്തും സംഭവിക്കാവുന്ന ഒരു തിരഞ്ഞെടുപ്പിൽ ഭാഗ്യപരീക്ഷണത്തിനില്ല എന്ന നിലപാടായിരുന്നു ഷിൻഡെ പക്ഷം സ്വീകരിച്ചതെന്നും അതുകൊണ്ടാണ് മത്സര രംഗത്ത് ബിജെപി വന്നത് എന്നുമാണ് റിപ്പോർട്ടുകൾ. റുതുജെ ലട്കെയെ സ്വന്തം സ്ഥാനാർഥിയാക്കി മത്സരിപ്പിക്കാൻ ഷിൻഡെ പക്ഷം സമ്മർദം ചെലുത്തിയിരുന്നുവെന്നും, അതിന്റെ ഭാഗമായാണ് അവർ ബിഎംസിയിലെ ജോലിയിൽനിന്ന് രാജി വച്ചത് അംഗീകരിക്കാതെ അവസാന നിമിഷം വരെ കാര്യങ്ങൾ നീട്ടിക്കൊണ്ടു പോയതെന്നും താക്കറെ പക്ഷവും ആരോപിക്കുന്നുണ്ട്.

 

∙ അവസാന നിമിഷം കനിഞ്ഞത് കോടതി

 

ഉദ്ധവ് താക്കറെ. ചിത്രം: twitter/ShivSena

അന്ധേരി (ഈസ്റ്റ്) സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടും നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറി. അവസാന നിമിഷം ബോംബെ ഹൈക്കോടതിയുടെ ഇടപെടലോടെയാണ് താക്കറെ പക്ഷത്തിന്റെ സ്ഥാനാർഥിയായി റുതുജയ്ക്ക് പത്രിക നൽകാനായത്. ബിഎംസിയിലെ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്. ഇവിടെ ക്ലർക്കായി ജോലി ചെയ്യുന്ന റുതുജ സെപ്റ്റംബർ രണ്ടിന് തന്നെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്നും അതിനായി ചട്ടത്തിൽ ഇളവ് വേണമെന്നും അപേക്ഷ നൽകി. എന്നാൽ സെപ്റ്റംബർ 22–ന് ഈ അപേക്ഷ നിരസിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, ഒക്ടോബർ മൂന്നിന്, റുതുജ തന്റെ രാജിക്കത്ത് നൽകി. തന്റെ ഒരു മാസത്തെ നോട്ടിസ് പീരിയ‍ഡ് ഇളവ് ചെയ്തു നൽകണമെന്നും ഈ സമയത്ത് നൽകേണ്ട ഒരു മാസത്തെ പിഴ ഇളവ് ചെയ്യണമെന്നും ഇതിനോടൊപ്പം അപേക്ഷ നൽകി. തുടർന്ന് ആവശ്യമായ രേഖകൾ സമർപ്പിക്കപ്പെട്ടതിനു പിന്നാലെ ഒക്ടോബർ 10–ന് നോട്ടീസ് പീരിയഡ് സമയത്തെ പിഴയായ 67,590 രൂപ അടയ്ക്കണമെന്ന് നിർദേശിച്ചു. 2012–ൽ മറ്റൊരു ഉദ്യോഗാർഥിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോട്ടീസ് പീരിയഡിൽ ഇളവ് ചെയ്തു കൊടുത്തിരുന്ന കാര്യവും റുതുജ കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

രാജ് താക്കറെയും ഏക്‌നാഥ് ഷിൻഡെയും. ചിത്രം: twitter/mieknathshinde

 

എന്നാൽ റുതുജ നൽകിയ രാജിക്കത്ത് അപൂർണമാണെന്നും നടപടിക്രമങ്ങൾ പാലിച്ചല്ല എന്നുമാണ് ബിഎംസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. നോട്ടീസ് കാലാവധിയിലെ പിഴ ഈടാക്കിയാലും അതിനർഥം രാജിക്കത്ത് സ്വീകരിച്ചു എന്നല്ല എന്നും ബിഎംസി വാദിച്ചു. അതിനൊപ്പം റുതുജയ്ക്കെതിരെ ഒക്ടോബർ 12–ന് നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും ഇത് തീർപ്പാകുന്നതു വരെ രാജി സ്വീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ബിഎംസിയുടെ വാദം. എന്നാൽ ബിഎംസി ചെയ്യുന്നത് രാഷ്ട്രീയക്കളിക്ക് കൂട്ടു നിൽക്കുകയാണെന്നും പത്രിക സമർപ്പിക്കേണ്ടതിന് രണ്ടു ദിവസം മുൻപു ലഭിച്ച പരാതികൾ ദുഷ്ടലാക്കോടെയുള്ളതാണെന്നും റുതുജയുടെ അഭിഭാഷകൻ പറഞ്ഞു. ഒരു മാസത്തെ നോട്ടീസ് പീരിയഡിനുള്ള പിഴത്തുക അടച്ചതാണെന്നും 14–ന് പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായതിനാൽ അതിനു മുൻപ് രാജി സ്വീകരിച്ചു കൊണ്ടുള്ള കത്ത് നൽകണം എന്നുമായിരുന്നു റുതുജയുടെ ആവശ്യം. ഇതോടെയാണ് കോടതി ഇത് ബിഎംസിയിലെ ഒരു ക്ലർക്ക് രാജി വയ്ക്കാൻ ആവശ്യപ്പെടുന്ന കാര്യമാണെന്നും ബിഎംസിക്ക് ഇത് കോടതിയിൽ എത്തിക്കാതെ തന്നെ പരിഹരിക്കാവുന്നതായിരുന്നു എന്നും ചൂണ്ടിക്കാട്ടി റുതുജയുടെ രാജി സ്വീകരിക്കാനും ഒക്ടോബർ 14നു 10 മണിക്ക് മുൻപായി ഇതിന്റെ നടപടി ക്രമങ്ങൾ തീർക്കാനും ഉത്തരവായത്. 

 

ഇതോടെ ആദ്യവിജയം നേടിയ താക്കറെ പക്ഷം രൂക്ഷമായ വിമർശനമാണ് ഷിൻഡെ–ബിജെപി പക്ഷത്തിന് നേർക്ക് ഉന്നയിച്ചത്. തങ്ങളുടെ സ്ഥാനാർഥി മത്സരിക്കാതിരിക്കാൻ പോലും ബിഎംസിയെ കൂട്ടുപിടിച്ച് ഷിൻഡെ പക്ഷം ശ്രമിച്ചെന്ന് താക്കറെ ആരോപിച്ചു. കഴിഞ്ഞ തവണ ബിജെപി പരാജയപ്പെട്ട സീറ്റാണിത്. എന്നാൽ ഇത്തവണ ഷിൻഡെ പക്ഷത്തിന്റെ സഹായത്തോടെ സീറ്റ് തിരിച്ചു പിടിക്കാൻ കഴിയും എന്നാണ് ബിജെപി കരുതുന്നത്. അതേ സമയം, കോൺഗ്രസ് ആവട്ടെ, സ്ഥാനാർഥിയെ നിർത്താതെ താക്കറെ സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. 

ആദിത്യ താക്കറെ. ചിത്രം: twitter/ShivSena

 

∙ തലങ്ങും വിലങ്ങും പോരാട്ടം

 

ശിവസേനയുടെ ഇരുപക്ഷവും അവകാശവാദം ഉന്നയിച്ചതോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, പാര്‍ട്ടിയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ചിരുന്നു. ശിവസേന എന്ന പേരും ഇരുകൂട്ടർക്കും ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒട്ടും സുതാര്യമല്ല, പക്ഷപാതിത്വം കാണിക്കുന്നു എന്നാരോപിച്ച് താക്കറെ പക്ഷം കമ്മിഷനെതിരെ കമ്മിഷന് തന്നെ പരാതി നൽകിയിരിക്കുകയാണ്! ജ്വലിക്കുന്ന പന്തം ചിഹ്നവും ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറേ) എന്ന പേരും തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയതിനു പിന്നാലെയാണ് താക്കറെ പക്ഷം പരാതി നൽകിയത്. പേരും ചിഹ്നവും സംബന്ധിച്ച് നൽകിയ നിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പരസ്യപ്പെടുത്തുകയും പിന്നാലെ ഇത് നീക്കുകയും ചെയ്ത കാര്യം താക്കറെ പക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

 

ഇതിനു പുറമെ, രേഖകൾ സമർപ്പിക്കാനുള്ള തീയതിയും ഒപ്പം ഉത്തരവ് വേഗത്തിലാക്കിയതും ഷിൻഡെ പക്ഷത്തിന് കൂടുതലായി സഹായകമായി എന്ന ആരോപണവും താക്കറെ പക്ഷം ഉന്നയിച്ചിട്ടുണ്ട്. തങ്ങൾ രണ്ടാമതായി മാത്രം നിർദേശിച്ച പേര് അനുവദിക്കുകയും എന്നാൽ ഷിൻഡെ പക്ഷത്തിന് അവർ ആവശ്യപ്പെട്ട പേരും ചിഹ്നവും നൽകി എന്ന ആരോപണവും ഉദ്ധവ് താക്കറെ പക്ഷം ഉന്നയിക്കുന്നു. തങ്ങളുടെ നിർദേശങ്ങൾ പരസ്യമാക്കിയത് ഷിൻഡെ പക്ഷം അവരുടെ നിർദേശങ്ങൾ സമർപ്പിക്കുക പോലും ചെയ്യുന്നതിനു മുൻപാണ്. ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ശനിയാഴ്ച റദ്ദാക്കുകയും പുതിയ ചിഹ്നവും പേരും നൽകാൻ തിങ്കളാഴ്ച ഉച്ചവരെ മാത്രം സമയം അനുവദിക്കുകയുമാണ് കമ്മിഷൻ ചെയ്തത്. തങ്ങളുടെത് പരസ്യപ്പെടുത്തിയപ്പോൾ ഷിൻഡെ പക്ഷത്തിന്റെത് പരസ്യപ്പെടുത്തിയിട്ടില്ല എന്നും അവർ പറയുന്നു. 

 

ഉദ്ധവ് താക്കറെ പക്ഷത്തിന് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരും ഷിൻഡെ പക്ഷത്തിന് ബാലാസാഹെബാംചി ശിവസേന എന്ന പേരുമാണ് കമ്മിഷൻ അനുവദിച്ചത്. ഷിൻഡെ പക്ഷത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ‘രണ്ടു വാളും പരിചയും’ ചിഹ്നം അനുവദിച്ചിരുന്നു. ഷിൻഡെ പക്ഷം ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് മരവിപ്പിച്ചത്. അതേ സമയം, ചിഹ്നം മരവിപ്പിച്ചത് ചോദ്യം ചെയ്ത് താക്കറെമാർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അമ്പും വില്ലും തന്റെ പിതാവ് ബാൽ താക്കറെ രൂപപ്പെടുത്തിയതാണ്. അതിന്റെ അവകാശവും അദ്ദേഹത്തിനാണ്–ഉദ്ധവ് താക്കറെ പറയുന്നു.

 

∙ പല ചിഹ്നങ്ങളിലൂടെ വളർന്ന സേന

 

1966–ൽ രൂപീകരിച്ച ശിവസേനയ്ക്ക് ആ പേര് നിർദേശിച്ചത് പാർട്ടി സ്ഥാപകനായ ബാൽ താക്കറെയുടെ പിതാവ് പ്രബോധാങ്കർ കേശവ് സീതാറാം താക്കറെയാണ്. അന്നു മുതൽ തീവണ്ടി എൻജിൻ, ഇരട്ടപ്പന, വാളും പരിചയും, തീപ്പന്തം തുടങ്ങി നിരവധി ചിഹ്നങ്ങളിൽ സേന മത്സരിച്ചിട്ടുണ്ട്. 1984–85ൽ ബിജെപിയുടെ താമര ചിഹ്നത്തിലായിരുന്നു സേന മത്സരിച്ചത്. നാല് എംപിമാരെ ലോക്സഭയിലേക്ക് അയയ്ക്കാൻ പറ്റിയ 1989–ലാണ് സേനയ്ക്ക് അമ്പും വില്ലും ചിഹ്നം അനുവദിക്കുന്നത്. സംസ്ഥാന പാര്‍ട്ടിയായി സേനയ്ക്ക് അംഗീകാരം കിട്ടുന്നതും അന്നാണ്. ഇക്കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു കമ്മിഷൻ മരവിപ്പിക്കുന്നതു വരെ ഇതായിരുന്നു സേനയുടെ ചിഹ്നം.

 

ഇപ്പോൾ ഷിൻഡെ പക്ഷത്തിന് അനുവദിച്ച രണ്ടു വാളും പരിചയും ഒരുകാലത്ത് സേനയുടെ ചിഹ്നമായിരുന്നു. ഇന്ന് ആധിപത്യത്തിനായി ഇരുകൂട്ടരും മാറ്റുരയ്ക്കുന്ന ബിഎംസി എന്ന പണംകായ്ക്കുന്ന കോർപറേഷനിലേക്ക് 1968–ൽ നടന്ന തിരഞ്ഞെടുപ്പിൽ ശിവസേന മത്സരിച്ചത് വാളും പരിചയും ചിഹ്നത്തിലായിരുന്നു. അതുപോലെ 1985–ൽ സേനയുടെ ഏക എംഎൽഎയായി ഛഗൻ ഭുജ്ബൽ നിയമസഭയിലേക്ക് വിജയിച്ചത് തീപ്പന്തം ചിഹ്നത്തിലാണ്. അന്ന് സേനാ സ്ഥാനാർഥികളൊക്കെ വ്യത്യസ്ത ചിഹ്നങ്ങളിലായിരുന്നു മത്സരിച്ചത് എങ്കിലും വിജയം ഭുജ്ബലിന് മാത്രമായിരുന്നു. പിന്നീട് ശിവസേനയിലെ ആഭ്യന്തര കലഹത്തെ തുടർന്ന് പാർട്ടി വിട്ട ഭുജ്ബൽ ഇന്ന് എൻസിപിയിലാണ്, പാർട്ടി അധ്യക്ഷൻ ശരത് പവാറിന്റെ വലംകൈയും. 

 

അതേ സമയം, ശിവസേനയിലെ കലഹത്തെക്കുറിച്ച് തന്റെ പാർട്ടി അണികൾ ‘കമാ’ന്ന് മിണ്ടരുത് എന്നാണ് നവനിർമാൺ സേന നേതാവ് രാജ് താക്കറെ അനുയായികൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഭുജ്ബൽ കഴിഞ്ഞാൽ സേനയെ പ്രതിസന്ധിയിലാക്കിയ മറ്റൊരു അധ്യായമായിരുന്നു രാജ് താക്കറെ കുടുംബം വിട്ടിറങ്ങി പുതിയ പാർട്ടി രൂപീകരിച്ചത്. ശിവസേനയുടെ തളർച്ചയോടെ തന്റെ പാർട്ടി കുറച്ചെങ്കിലും പച്ചപിടിക്കുമെന്ന് രാജ് താക്കറെ കരുതുന്നു. ബിജെപിയുമായും രാജ് താക്കറെ മികച്ച ബന്ധം കാത്തു സൂക്ഷിക്കുന്നു. ഒരു കാലത്ത് സേനയിലെ പ്രബല നേതാവായിരുന്ന നാരായൺ റാണെ പാർട്ടി വിട്ടതായിരുന്നു സേന അഭിമുഖീകരിച്ച മറ്റൊരു പ്രതിസന്ധി. റാണെ ഇപ്പോൾ ബിജെപിയുടെ മുതിർന്ന നേതാവും കടുത്ത സേനാ വിരുദ്ധനുമാണ്.

 

∙ സ്വാഗതം ചെയ്ത് ഇരുകൂട്ടരും

 

ഇരു ശിവസേനാ വിഭാഗങ്ങളും തങ്ങളുടെ ചിഹ്നത്തെ സ്വാഗതം ചെയ്തിട്ടുമുണ്ട്. ഛത്രപതി ശിവാജിയെ കുറിക്കുന്നതാണ് വാളും പരിചയുമെന്നും എല്ലാവർക്കും ഇത് അറിയാമെന്നുമാണ് ഷിൻഡെ തങ്ങളുടെ ചിഹ്നത്തെക്കുറിച്ച് പ്രതികരിച്ചത്. ‘‘ശിവ സൈനികർക്ക് സന്തോഷമാണ്. ഞങ്ങൾ ഈ ചിഹ്നത്തിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും’’, ഷിൻഡെ പറയുന്നു. എന്നാൽ ഇത്തവണ ഷിൻഡെ–ബിജെപി സഖ്യത്തിനു വേണ്ടി മത്സരിക്കുന്നത് ബിജെപി സ്ഥാനാർഥിയാണ്. ത്രിശൂലവും ഗദയും ഉദയസൂര്യനുമായിരുന്നു ഷിൻഡെ പക്ഷം ആദ്യം തങ്ങളുടെ ചിഹ്നമായി കമ്മിഷനിൽ സമർപ്പിച്ചിരുന്നത്. എന്നാൽ ആദ്യത്തെ രണ്ടെണ്ണവും മതവുമായി ബന്ധമുള്ളതാണെന്നും സൂര്യന് ഡിഎംകെയുടെ ചിഹ്നവുമായി സാമ്യമുണ്ടെന്നുമാണ് കമ്മിഷൻ അഭിപ്രായപ്പെട്ടത്. തുടർന്നാണ് ഷിൻഡെ വിഭാഗം വാളും പരിചയും അടക്കമുള്ള പുതിയ നിർദേശങ്ങൾ സമർപ്പിച്ചത്.

 

ഓരോ വീടുകളിലും അഭിമാനത്തോടെ കാത്തു സൂക്ഷിക്കുന്നതാണ് തങ്ങളുടെ ചിഹ്നമായ തീപ്പന്തം എന്നാണ് ആദിത്യ താക്കറെ തങ്ങളുടെ ചിഹ്നത്തെക്കുറിച്ച് പ്രതികരിച്ചത്. ഒപ്പം, ഒരു സ്ത്രീ മത്സരരംഗത്ത് വരുന്നതിൽ‌നിന്ന് തടയാൻ ഷിൻഡെ പക്ഷം നടത്തിയ ശ്രമങ്ങൾ ജനം മറക്കില്ലെന്നും ഉദ്ധവിന്റെ മകൻ ആദിത്യ താക്കറെ പറഞ്ഞു. വീടുവീടാന്തരം കയറി റുതുജയ്ക്കായി വോട്ടു പിടിക്കുകയാണ് താക്കറെ പക്ഷം. ദസറ റാലിയിൽ ഉദ്ധവിന്റെ പ്രസംഗം ‘‘എങ്ങനെയാണ് ചതിയന്മാർ തന്നെ വഞ്ചിച്ചതെന്നും എങ്ങനെയാണ് ബിജെപി ഈ നീക്കങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചതെ’’ന്നുമായിരുന്നു. ഗ്രാമീണ മേഖലയിലടക്കം പ്രചരണം നടത്താനുള്ള ഒരുക്കത്തിലാണ് ഉദ്ധവ് താക്കറെ. അതുപോലെ മുംബൈയിലുള്ള സേനാ ശാഖകൾ എല്ലാംതന്നെ ആദിത്യ താക്കറെ സന്ദർശിക്കുന്നുണ്ട്. 

 

താക്കറെ പക്ഷം ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അത് ഷിൻഡെ–ബിജെപി പക്ഷത്തിന് നേരിടുന്ന വലിയ തിരിച്ചടിയായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ബിഎംസി, താനെ തുടങ്ങിയ കോർപറേഷനുകളിലെ തിരഞ്ഞെടുപ്പ് പോലും ഷിൻഡെ–ബിജെപി പക്ഷം നീട്ടിവയ്ക്കുമെന്നും ഇത് മാർച്ച് വരെ നീളാമെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. 

 

എന്നാൽ താക്കറെ പക്ഷം തോറ്റാൽ? ഈ ചോദ്യമാണ് ഇന്ന് പലരുടെയും മനസിലുള്ളത്. താക്കറെ പക്ഷത്തെ സംബന്ധിച്ചിടത്തോളം ശിവസേന എന്ന പാര്‍ട്ടിയെ പരിപൂർണമായി വിട്ടുകൊടുക്കേണ്ടി വരും എന്നതായിരിക്കും അതോടെ സംഭവിക്കുക. ഒപ്പം താക്കറെമാരുടെ രാഷ്ട്രീയഭാവിയും അവസാനിപ്പിക്കേണ്ടി വരും.

 

English Summary: Crucial for Shiv Sena and Eknath Shinde; Why is Andheri East Bypolls important?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT