തൊട്ടുമുൻപ് പൈലറ്റ് അപായ സന്ദേശമയച്ചു; കോപ്റ്റർ അപകടകാരണം സാങ്കേതിക തകരാർ
ന്യൂഡൽഹി ∙ അരുണാചൽപ്രദേശിലെ അപ്പർ സിയാങ് ജില്ലയിൽ കരസേനാ ഹെലികോപ്റ്റർ തകർന്ന് 5 സൈനികർ മരിക്കാൻ കാരണം സാങ്കേതിക തകരാറെന്നു കണ്ടെത്തൽ. കോപ്റ്റർ തകർന്നു വീഴുന്നതിനു മുൻപ് പൈലറ്റ് അപായസന്ദേശം അയച്ചിരുന്നു. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം വിശദമായി പരിശോധിക്കും. സേനയുടെ അഡ്വാൻസ്ഡ്

ന്യൂഡൽഹി ∙ അരുണാചൽപ്രദേശിലെ അപ്പർ സിയാങ് ജില്ലയിൽ കരസേനാ ഹെലികോപ്റ്റർ തകർന്ന് 5 സൈനികർ മരിക്കാൻ കാരണം സാങ്കേതിക തകരാറെന്നു കണ്ടെത്തൽ. കോപ്റ്റർ തകർന്നു വീഴുന്നതിനു മുൻപ് പൈലറ്റ് അപായസന്ദേശം അയച്ചിരുന്നു. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം വിശദമായി പരിശോധിക്കും.
സേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (രുദ്ര) ആണ് വെള്ളിയാഴ്ച രാവിലെ 10.40ന് മലനിരകൾ നിറഞ്ഞ പ്രദേശത്ത് അപകടത്തിൽപ്പെട്ടത്. ചൈന അതിർത്തിയിൽനിന്ന് 35 കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രദേശം. കാസർകോട് ചെറുവത്തൂർ തുരുത്തി കിഴക്കേമുറിയിലെ കെ.വി.അശ്വിൻ (24) ഉൾപ്പെടെയുള്ള സൈനികരാണു മരിച്ചത്.
അപകടം നടന്ന സ്ഥലത്തേക്ക് എത്താൻ ബുദ്ധിമുട്ടായതിനാൽ രക്ഷാപ്രവർത്തനം വൈകി. കരസേനയ്ക്കു പുറമേ വ്യോമസേനയും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ മാസം രണ്ടാം തവണയാണു സേനാ കോപ്റ്റർ അരുണാചലിൽ അപകടത്തിൽപ്പെടുന്നത്. ഒക്ടോബർ അഞ്ചിനുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
English Summary: Technical failure likely cause of Army chopper crash in Arunachal Pradesh