കൊച്ചി∙ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വിസിമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയിൽ നടന്നത് കടുത്ത വാദപ്രതിവാദം. വിസിമാരോടു ചോദ്യശരങ്ങൾ തൊടുത്ത ജസ്റ്റിസ് തന്റേത് പുനർനിയമനമാണെന്നും യുജിസി ചട്ടം ബാധകമല്ലെന്നും കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വിസിമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയിൽ നടന്നത് കടുത്ത വാദപ്രതിവാദം. വിസിമാരോടു ചോദ്യശരങ്ങൾ തൊടുത്ത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ചില വാദങ്ങളെ കണക്കിന് പരിഹസിക്കുകയും ചെയ്തു. കോടതിയിൽ നടന്ന വാദപ്രതിവാദങ്ങളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

തന്റേത് പുനർനിയമനമാണെന്നും യുജിസി ചട്ടം ബാധകമല്ലെന്നും കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ കോടതിയിൽ പറഞ്ഞു. 80 വയസ്സ് വരെ താങ്കൾക്ക് പുനർനിയമനം ആകാമോ എന്ന് കോടതി കണ്ണൂർ വിസിയോട് മറുചോദ്യം ഉയർത്തി. അമേരിക്കയിലെ സുപ്രീം കോടതിയിൽ ജഡ്ജിമാർ വിരമിക്കാറില്ലെന്നു പറഞ്ഞ ഗോപിനാഥ് രവീന്ദ്രനോട് ചില ജഡ്ജിമാർ വിരമിക്കാറില്ല അതിനുമുന്നേ മരിച്ചു പൊയ്ക്കോളുമെന്നു പറഞ്ഞാണ് കോടതി പരിഹസിച്ചത്.

ADVERTISEMENT

തന്നോട് രാജിവയ്ക്കാൻ ചാന്‍സലര്‍ക്ക് ആവശ്യപ്പെടാനാവില്ലെന്ന് എംജി സർവകലാശാല വിസി കോടതിയിൽ വാദിച്ചു. അതിനു മറുപടിയായി രാജിവയ്‌ക്കാൻ ആവശ്യപ്പെടാനാവില്ല, പക്ഷേ പുറത്താക്കാമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മറുപടി നൽകി. മറ്റു സർവകലാശാലകളിൽനിന്നു വ്യത്യസ്തമായി, മലയാളം സർവകലാശാലയുടെ ചട്ടം വിസിയെ മാറ്റാൻ ചാൻസലർക്ക് അധികാരം നൽകുന്നില്ലെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്താലും മാറ്റാനാകില്ലേയെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു.

ചാൻസലർ ആർക്കാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്ന കോടതിയുടെ ചോദ്യത്തിന് സിൻഡിക്കേറ്റിനോടെന്നു കാലിക്കറ്റ് വിസി മറുപടി നൽകി. ഇതു കേട്ട കോടതി, നിങ്ങൾ നിയമം വായിച്ചിട്ടില്ലേയെന്ന് ചോദിച്ചു.

ADVERTISEMENT

English Summary: Kerala high court discussing university vice chancellors petition

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT