പെൺകുട്ടിയുടെ കാലിൽ 1, 0; പീഡിപ്പിച്ച് കൊല; ലോലയുടെ മരണവും ‘കത്തുന്ന’ ഫ്രാൻസും
2022 ഒക്ടോബർ 14 നാണ് ലോല ഡേവിയെന്ന 12 വയസ്സുകാരിയുടെ മൃതദേഹം ഒരു ട്രങ്ക് പെട്ടിയിൽ അടച്ച നിലയിൽ പാരിസിലെ തെരുവുകളിലൊന്നിൽ കണ്ടെത്തിയത്. ഫ്രാൻസിനെയാകെ ഞെട്ടിത്തരിപ്പിച്ച സംഭവമായിരുന്നു അത്. വൻ പ്രതിഷേധം ഉയരുകയും പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അടക്കം ലോലയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഫ്രാൻസ് പാർലമെന്റിലും സർക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു. ലോലയുടെ ചിത്രങ്ങളേന്തി തീവ്ര വലതു പാർട്ടികൾ രാജ്യത്ത് പലയിടത്തും സർക്കാരിനെതിരെ പ്രതികരിച്ചു. കുടിയേറ്റ, അനധികൃത കുടിയേറ്റ വിഷയങ്ങൾക്കും അഭയാർഥികളെ സ്വീകരിക്കുന്നതിനുമെതിരെ ഫ്രാൻസിലെ തീവ്ര വലതു പാർട്ടികൾ നടത്തുന്ന സമരങ്ങളിലെല്ലാം ലോലയുടെ ചിത്രം ഇന്ന് ഉപയോഗിക്കുന്നു. മകളുടെ ചിത്രങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും അതൊന്നും ആരും ഗൗനിക്കുന്നില്ല. ആരായിരുന്നു ലോലയുടെ മരണത്തിന്റെ ഉത്തരവാദി? എന്തുകൊണ്ടാണ് ആ പന്ത്രണ്ടുകാരിയുടെ മരണം ഇപ്പോഴും സജീവ ചർച്ചയായി തുടരുന്നത്? അടുത്ത തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ പാർട്ടി കനത്ത തിരിച്ചടികൾ നേരിടുമെന്ന സൂചനകൾ വരെയാണ് ഈ കൊലപാതകത്തിനു പിന്നാലെ ഫ്രാൻസിലെങ്ങും നിറയുന്നത്.

2022 ഒക്ടോബർ 14 നാണ് ലോല ഡേവിയെന്ന 12 വയസ്സുകാരിയുടെ മൃതദേഹം ഒരു ട്രങ്ക് പെട്ടിയിൽ അടച്ച നിലയിൽ പാരിസിലെ തെരുവുകളിലൊന്നിൽ കണ്ടെത്തിയത്. ഫ്രാൻസിനെയാകെ ഞെട്ടിത്തരിപ്പിച്ച സംഭവമായിരുന്നു അത്. വൻ പ്രതിഷേധം ഉയരുകയും പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അടക്കം ലോലയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഫ്രാൻസ് പാർലമെന്റിലും സർക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു. ലോലയുടെ ചിത്രങ്ങളേന്തി തീവ്ര വലതു പാർട്ടികൾ രാജ്യത്ത് പലയിടത്തും സർക്കാരിനെതിരെ പ്രതികരിച്ചു. കുടിയേറ്റ, അനധികൃത കുടിയേറ്റ വിഷയങ്ങൾക്കും അഭയാർഥികളെ സ്വീകരിക്കുന്നതിനുമെതിരെ ഫ്രാൻസിലെ തീവ്ര വലതു പാർട്ടികൾ നടത്തുന്ന സമരങ്ങളിലെല്ലാം ലോലയുടെ ചിത്രം ഇന്ന് ഉപയോഗിക്കുന്നു. മകളുടെ ചിത്രങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും അതൊന്നും ആരും ഗൗനിക്കുന്നില്ല. യാഥാസ്ഥിതിക പാർട്ടിക്കാരും തീവ്ര വലതുപക്ഷവും മക്രോ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കണ്ടെത്തിയ വിഷയങ്ങളിലൊന്നു കൂടിയാണിത്. യൂറോപ്പിലേക്കുള്ള കുടിയേറ്റവും അഭയാർഥി പ്രവാഹവും അവസാനിപ്പിക്കണമെന്ന് വിവിധ രാജ്യങ്ങളില്‍ മുറവിളി ഉയരുന്നതിനിടെയാണ്, കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമം കർശനമാക്കാൻ മക്രോ തയാറല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്. അനധികൃത കുടിയേറ്റക്കാരെ സമയത്തിന് തിരിച്ചയച്ചിരുന്നുവെങ്കിൽ ലോലയുടെ മരണം തടയാൻ കഴിയുമായിരുന്നുവെന്നും ഇവർ പറയുന്നു. ആരായിരുന്നു ലോലയുടെ മരണത്തിന്റെ ഉത്തരവാദി? എന്തുകൊണ്ടാണ് ആ പന്ത്രണ്ടുകാരിയുടെ മരണം ഇപ്പോഴും സജീവ ചർച്ചയായി തുടരുന്നത്? അടുത്ത തിരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മക്രോയുടെ പാർട്ടി കനത്ത തിരിച്ചടികൾ നേരിടുമെന്ന സൂചനകൾ വരെയാണ് ഈ കൊലപാതകത്തിനു പിന്നാലെ ഫ്രാൻസിലെങ്ങും നിറയുന്നത്.
∙ സ്കൂളിൽ പോയ മകൾ പിന്നെ തിരികെ വന്നില്ല
സ്കൂളിൽ പോയ മകൾ തിരികെ എത്താത്തതിനെ തുടർന്ന് വൈകിട്ട് ആറരയോടെയാണ് ലോലയുടെ പിതാവ് അന്വേഷണമാരംഭിച്ചത്. വൈകാതെ പൊലീസിലും വിവരമറിയിച്ചു. അവർ താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ കെയർടേക്കർമാരായിരുന്നു ലോലയുടെ മാതാപിതാക്കൾ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പിതാവ് കണ്ടത്, അതേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് ഒരു യുവതിക്കൊപ്പം മകൾ കയറിപ്പോകുന്നതാണ്. കുറേ കഴിയുമ്പോൾ ഈ യുവതി പുറത്തു പോയി വലിയ ട്രങ്ക് പെട്ടികളുമായി തിരികെ പ്രവേശിക്കുന്നതും കാണാം. പിന്നീട് കാണുന്നത് ഒരു ട്രങ്ക് പെട്ടി വലിച്ചു കൊണ്ടും മറ്റൊരു ബാഗ് ചുമന്നുകൊണ്ടും ഈ യുവതി പുറത്തു പോകുന്നതാണ്. പിന്നീട് തിരികെ വന്നപ്പോൾ ഇവരുടെ കൈകൾ ശൂന്യമായിരുന്നു.
ആരാണ് ഈ യുവതിയെന്ന അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ലോലയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പെട്ടി കണ്ടുകിട്ടിയതായി വിവരം ലഭിച്ചു. കുട്ടിയുടെ കഴുത്തിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. കാലിൽ 1, 0 എന്നെഴുതിയ രണ്ട് കടലാസ് തുണ്ടുകളും ഒട്ടിച്ചിരുന്നു. തുടർന്ന് യുവതിയെ കണ്ടെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. ഒപ്പം, ലോല ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും തെളിഞ്ഞു. ഈ വിവരങ്ങൾ പുറത്തു വന്നതോടെ പാരിസില്‍ മാത്രമല്ല, ഫ്രാന്‍സിലെങ്ങും പ്രതിഷേധമുയർന്നു. കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന യുവതി ആരെന്ന് വ്യക്തമാകുക കൂടി ചെയ്തതോടെ പ്രതിഷേധം ഇരട്ടിച്ചു.
24 വയസുള്ള അൾജീരിയൻ വംശജയായ ദാഹ്ബിയ ബെൻകിറേഡ് എന്ന യുവതിയായിരുന്നു പ്രതി. ഫ്രാൻസിൽ താമസിക്കാനുള്ള കാലാവധി കഴിഞ്ഞതിനാൽ ഓഗസ്റ്റ് മാസത്തിൽ തന്നെ രാജ്യം വിടണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു ദാഹ്ബിയ എന്ന വിവരം കൂടി വ്യക്തമായതോടെ ലോലയുടെ കൊലപാതകം വലിയ തോതിലുള്ള രാഷ്ട്രീയവിഷയമായി വളർന്നു. അനധികൃത കുടിയേറ്റക്കാരെയും അഭയാർഥികളെയും സംരക്ഷിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അവരാണ് ലോലയുടെ മരണത്തിനു കാരണക്കാരിയെന്നും ആരോപിച്ച് തീവ്ര വലതു പാർട്ടികൾ തുടർച്ചയായി തെരുവിലിറങ്ങി. തുടർന്നായിരുന്നു തന്റെ മകളുടെ മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് മാതാപിതാക്കൾ പ്രസ്താവന ഇറക്കിയത്.
∙ ആരാണ് ദാഹ്ബിയ? എന്തിനാണ് ലോലയെ കൊലപ്പെടുത്തിയത്?
എന്തിനാണ് ദാഹ്ബിയ ലോലയെ കൊലപ്പെടുത്തിയത് എന്നതിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. കാരണം, മുൻപ് ചികിത്സ തേടിയിട്ടുള്ള പശ്ചാത്തലമൊന്നും ഇല്ലെങ്കിലും ദാഹ്ബിയയുടെ മാനസിക നിലയ്ക്ക് സാരമായ തകരാറുണ്ടെന്നാണ് അധികൃതർ കരുതുന്നതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മാനസികമായി യാതൊരു പ്രശ്നവുമില്ലെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണു പക്ഷേ ഇവരെ ജയിലിൽ അടച്ചത്. പരസ്പര വിരുദ്ധമായ വിധത്തിലാണ് ഇവർ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്. താൻ ലോലയെ കൊന്നുവെന്ന് ആദ്യം സമ്മതിച്ച ഇവർ ഏതോ പ്രേതങ്ങളാണ് ഇതൊക്കെ ചെയ്തത് എന്നും താൻ അതിലൊന്നും ഉൾപ്പെട്ട ആളുമല്ല എന്നാണ് പിന്നീട് പറഞ്ഞത്. വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ലോലയോട് കുളിക്കാൻ ആവശ്യപ്പെട്ടെന്നും തുടർന്ന് ലൈംഗികമായി ഉപയോഗിച്ചെന്നും ദാഹ്ബിയ പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളൊന്നും ഓർമയില്ല എന്ന വിധത്തിലായിരുന്നു പെരുമാറ്റം. ലോലയുടെ ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ തനിക്ക് ഇതു കണ്ടിട്ട് ഒന്നും തോന്നുന്നില്ല എന്നായിരുന്നു മറുപടി. എന്നാൽ കുറച്ചു നേരത്തിനു ശേഷം പറയുന്നത്, താൻ ആരാണെന്ന് എല്ലാവരും മനസ്സിലാക്കാൻ പോകുന്നതേ ഉള്ളൂ എന്നായിരുന്നു.
അതിനിടെ, മൃതദേഹം അടക്കം ചെയ്ത പെട്ടി വാങ്ങാൻ സഹായിച്ച ദാഹ്ബിയയുടെ പുരുഷ സുഹൃത്തിനോട്, താൻ അവയവ കച്ചവടം തുടങ്ങിയെന്നും ഏതു ഭാഗമാണ് വേണ്ടതെന്ന് പറഞ്ഞാൽ മതിയെന്ന് പറഞ്ഞതും പുറത്തു വന്നു. എന്നാൽ അവയവ കച്ചവടമല്ല അവരെ കൊലപാതകത്തിൽ എത്തിച്ചത് എന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം, ലോലയുടെ മാതാവുമായുള്ള തർക്കത്തിന് പ്രതികാരമായി ചെയ്ത കൊലപാതകമാണ് എന്നൊരു വാദവുമുണ്ട്. സഹോദരി താമസിക്കുന്ന സ്ഥലത്തേക്ക് പോകാൻ എത്തിയ ദാഹ്ബിയയെ കെയർടേക്കർ എന്ന നിലയിൽ ഇവർ കടത്തിവിട്ടില്ല എന്നതാണ് പ്രകോപനമായത് എന്നാണ് ഒരു വാദം.
എന്നാൽ ദാഹ്ബിയ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ല എന്ന നിലപാടിലാണ് സഹോദരി. തനിക്കും കുടുംബത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അവർ പറയുന്നു. പാരിസിൽ താമസിക്കുന്ന സഹോദരിക്ക് എല്ലാവിധ രേഖകളും ഉണ്ട്. ഇടയ്ക്ക് സഹോദരിക്കൊപ്പം വന്നു താമസിക്കാറുണ്ട്. എന്നാൽ ദാഹ്ബിയ എന്താണ് ചെയ്യുന്നതെന്നോ എന്താണ് ജോലിയെന്നോ വ്യക്തമായി അറിയാവുന്നവർ ആരുമില്ല. ആറു വർഷം മുൻപ് അൾജീരിയയിൽനിന്ന് സ്റ്റുഡന്റ് വീസയിൽ പാരിസിൽ നിയമപരമായി തന്നെ എത്തിയ ആളാണ് ദാഹ്ബിയ എന്ന വിവരമാണ് കൊലപാതകത്തിനു ശേഷം പുറത്തു വന്നത്. എന്നാൽ ഇതിന്റെ കാലാവധി കഴിഞ്ഞ ശേഷവും പാരിസിൽ താമസിച്ചു. അതിനിടെ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ്, മതിയായ രേഖകൾ കൈവശമില്ല എന്നു ചൂണ്ടിക്കാട്ടി വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുക്കുന്നത്. ഫ്രാൻസിൽ വന്നത് നിയമപരമായിട്ടാണ് എന്നതിനാലും ക്രിമിനൽ റിക്കോർഡുകൾ ഇല്ല എന്നതിനാലും ഒരു മാസത്തിനകം രാജ്യം വിടണമെന്ന് അധികൃതർ അവരോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ഒരു മാസത്തിനു ശേഷവും ദാഹ്ബിയ പോയില്ല. ഇവരെക്കുറിച്ച് ആരും അന്വേഷിച്ചുമില്ല.
∙ ഫ്രാൻസിൽ അനധികൃത കുടിയേറ്റക്കാർ 6 ലക്ഷം
ദാഹ്ബിയയെ പോലുള്ളവരെ രാജ്യത്തുനിന്ന് പറഞ്ഞയയ്ക്കാത്തതാണ് ഫ്രാന്‍സ് നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പ്രതിപക്ഷ കക്ഷികളെല്ലാം കുറ്റപ്പെടുത്തിയത്. ദേശീയ അസംബ്ലിയിൽ മക്രോയ്ക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. തീവ്രവലതു പാർട്ടിയുടെ നേതാവായ മരീൻ ലീ പെൻ പറഞ്ഞത്, ‘‘ഈ നിഗൂഢരായ കുടിയേറ്റക്കാർ നിരവധി കുറ്റകൃത്യങ്ങള്‍ െചയ്തിട്ടും അവരെ തിരികെ കയറ്റി വിടാൻ പലരും തയാറല്ല’’ എന്നായിരുന്നു. ലോലയുടെ കൊലപാതകം ഫ്രാൻസിൽ തീവ്രവലതു രാഷ്ട്രീയം കുറേക്കൂടി ശക്തമാക്കാനുള്ള ഉപകരണമായി എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. മൃതദേഹം കണ്ടെത്തിയതിനു ശേഷം ഒരു ഫ്രഞ്ച് ടെലിവിഷൻ ചാനൽ നടത്തിയ സർവെ പറയുന്നത്, അനധികൃതമായി ഫ്രാൻസിൽ താമസിക്കുന്നവരെ സർക്കാർ ഡിറ്റൻഷൻ സെന്ററുകളിലാക്കണമെന്ന് കരുതുന്നവരാണ് പത്തിൽ ആറു പേരുമെന്നാണ്.
മരീൻ ലീ പെന്നിന്റെ നാഷണൽ റാലി പാർട്ടിക്കുള്ള സ്വീകാര്യത കൂടി വരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അവർ മക്രോയോട് പരാജയപ്പെട്ടിരുന്നു. എന്നാൽ കുറ്റകൃത്യങ്ങളും അനധികൃത കുടിയേറ്റങ്ങളും കുറഞ്ഞില്ലെങ്കിൽ 2027 ല്‍ മരീൻ ലീ പെൻ തന്നെ പ്രസിഡന്റാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ആറു മുതൽ ഏഴു ലക്ഷം പേർ വരെ അനധികൃതമായി ഫ്രാൻസിൽ താമസിക്കുന്നുണ്ട് എന്നാണ് കണക്ക്. മരീൻ ലീ പെന്നും മറ്റൊരു തീവ്ര വലതു രാഷ്ട്രീയ നേതാവായ എറിക് സെമ്മൗറും തങ്ങളുടെ രാഷ്ട്രീയ സാധ്യതകൾ വികസിപ്പിക്കാൻ ഒരു 12 വയസ്സുകാരിയുടെ കൊലപാതകം ഉപയോഗിക്കുന്നു എന്നാണു പക്ഷേ മക്രോ സർക്കാർ വിമർശിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്നാക്കം പോയ സെമ്മൗർ ലോലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊതുവേദികളിൽ വ്യാപകമായി വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ലോലയുടെ കൊലപാതകത്തെ കുറിക്കാൻ പുതിയൊരു വാക്കും സെമ്മൗർ കണ്ടെത്തിയിട്ടുണ്ട് – ‘ഫ്രാൻകോസൈഡ്’. ഫ്രഞ്ചുകാരി ആയതിനാലാണ് ലോല കൊല്ലപ്പെട്ടത് എന്നാണ് സെമ്മൗറിന്റെ വ്യാഖ്യാനം.
∙ ചർച്ചയാകുന്ന ഫ്രാൻസ്–അൾജീരിയ സംഘർഷവും
പ്രതിയെന്നു കരുതുന്ന ദാഹ്ബിയ, അൾജീരിയക്കാരി ആയതാണ് ഇത്രയധികം പ്രതിഷേധം ജനങ്ങൾക്കിടയിൽ ഉണ്ടാകാൻ കാരണമെന്ന് കരുതുന്നവരുമുണ്ട്. ഫ്രാൻസും അൾജീരിയയുമായി ചരിത്രപരമായി നിലനിൽക്കുന്ന പ്രശ്നങ്ങളാണ് അതിനു കാരണം. ഫ്രാൻസിന്റെ കോളനിയായിരുന്നു അൾജീരിയ. എന്നാൽ ഫ്രാൻസ് അൾജീരിയ വിട്ടുപോന്നതിനെ അംഗീകരിക്കാത്തവരാണ് വലതു രാഷ്ട്രീയ പാർട്ടികൾ. ഏറെ ചോരയൊഴുക്കിയാണ് അൾജീരിയ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. എന്നാൽ അതിനു ശേഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ മെച്ചപ്പെട്ടിട്ടില്ല. അതേ സമയം, അൾജീരിയയിൽ നിന്ന് അംഗീകാരത്തോടെയും അനധികൃതമായും കുടിയേറ്റം ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിലേക്കു നടക്കുന്നുണ്ട്. ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മക്രോ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അൾജീരിയ സന്ദർശിച്ചിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധത്തിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളെല്ലാം ഊർജ പ്രതിസന്ധി നേരിടുന്ന സാഹചര്യവും ഫ്രാൻസിനു മുന്നിലുണ്ട്. ആഫ്രിക്കയിലെ ഏറ്റവും വലിയ ഗ്യാസ് ഉത്പാദകർ എന്ന നിലയിൽ അൾജീരിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളോട് അടുക്കുന്നതും ഫ്രാൻസിനു പ്രശ്നമാണ്.
ഇങ്ങനെ അൾജീരിയയുമായി സങ്കീർണമായ സാംസ്കാരിക, ചരിത്ര, രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലോലയുടെ കൊലപാതകം നടന്നിരിക്കുന്നത്. ഇറ്റാലിയൻ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അതിന്റെ മൂർധന്യത്തിൽ നടക്കുന്ന സമയത്ത്, തീവ്ര വലതു പാർട്ടിയായ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’യുടെ പ്രധാനമന്ത്രി സ്ഥാനാർഥി ജോർജിയ മെലോണി ട്വിറ്ററിൽ പങ്കുവച്ച ഒരു വിഡിയോ രൂക്ഷവിമർശനത്തിനിടയാക്കിയിരുന്നു. 55 വയസ്സുള്ള യുക്രെയ്ൻകാരി ഇറ്റലിയിൽ ബലാത്സംഗത്തിനിരയാകുന്ന വിഡിയോ ആയിരുന്നു അത്. വീിഡിയോയിലെ ദൃശ്യങ്ങൾ അവ്യക്തമാക്കിയിരുന്നെങ്കിലും അവരെ തിരിച്ചറിയാൻ കഴിയുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അവരുടെ കരച്ചിലും ദൃശ്യങ്ങളിൽ കേൾക്കാം. ഈ സംഭവത്തിൽ പ്രതിയായി പൊലീസ് അറസ്റ്റ് ചെയ്തത് അഭയാര്‍ഥിയായി ഇറ്റലിയിലെത്തിയ ഒരു ഗ്വിനിയൻ വംശജനെയാണ്. ട്വിറ്റർ പിന്നീട് ഈ വിഡിയോ നീക്കം ചെയ്തു. ബലാത്സംഗം വിഡിയോ പങ്കുവച്ച മെലോണിയുടെ നടപടി ഏറെ വിമർശിക്കപ്പെട്ടെങ്കിലും കുടിയേറ്റ വിരുദ്ധ മനോഭാവം ആളുകളിൽ വർധിപ്പിക്കാൻ ഇത് ഇടയാക്കിയെന്ന് വിലയിരുത്തലുകളുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിച്ച മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.
English Summary: Murder of 12-Year-old Lola Daviet Sparks Immigration Row in France: Explained