മോർബി ദുരന്തം: ആശുപത്രിയിലെ അടിയന്തര ക്ലീനിങ് മോദിക്ക് ഫോട്ടോഷൂട്ടിനെന്ന് പ്രതിപക്ഷം
അഹമ്മദാബാദ് ∙ തൂക്കുപാലം തകർന്ന് 134 പേർ മരിച്ച ഗുജറാത്തിലെ മോർബിയിൽ ദുരന്തബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അടിയന്തര നവീകരണം. നൂറുകണക്കിന് ദുരന്തബാധിതർക്ക് അടിയന്തര ചികിത്സ നൽകുന്ന ആശുപത്രിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച്

അഹമ്മദാബാദ് ∙ തൂക്കുപാലം തകർന്ന് 134 പേർ മരിച്ച ഗുജറാത്തിലെ മോർബിയിൽ ദുരന്തബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അടിയന്തര നവീകരണം. നൂറുകണക്കിന് ദുരന്തബാധിതർക്ക് അടിയന്തര ചികിത്സ നൽകുന്ന ആശുപത്രിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ നവീകരണ, ശുചീകരണ പ്രവർത്തനങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ആശുപത്രിയിലെത്തുന്ന പ്രധാനമന്ത്രിക്ക് ‘ഫോട്ടോഷൂട്ട്’ നടത്തുന്നതിനാണ് ദുരന്തത്തിനിടയിലും ആശുപത്രിക്ക് പെയിന്റടിച്ചതും നവീകരിച്ചതുമെന്ന് കോൺഗ്രസും ആംആദ്മി പാർട്ടിയും വിമർശിച്ചു.
ഞായറാഴ്ച വൈകിട്ട് ആറരയോടെ മോർബിയിൽ മച്ചു നദിക്കു കുറുകെയുള്ള ചരിത്രപ്രാധാന്യമുള്ള പാലം തകർന്ന് 134 പേർ മരിച്ചതായാണ് കണക്ക്. തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മോർബിയിലുള്ള പാലം ഞായറാഴ്ച വൈകിട്ട് 6.30 നാണ് തകർന്നത്. 1877 ൽ നിർമിച്ച 233 മീറ്റർ നീളമുള്ള പാലം 7 മാസത്തെ അറ്റകുറ്റപ്പണികൾക്കു ശേഷം 26 നാണു തുറന്നത്. പാലത്തിന് മുനിസിപ്പാലിറ്റിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്നു റിപ്പോർട്ടുണ്ട്.
പ്രധാനമന്ത്രി എത്തുന്നതിനു മുന്നോടിയായി ആശുപത്രിക്ക് പെയിന്റ് അടിക്കുന്നത് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ വിഡിയോ ആംആദ്മി പാർട്ടി അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച് നിശിത വിമർശനമാണ് ഉയർത്തിയത്.
‘‘അപകടത്തിൽ 141 പേർ മരിച്ചു. നൂറു കണക്കിനു പേർ ഇപ്പോഴും കാണാമറയത്താണ്. യഥാർഥ കുറ്റവാളികൾക്കെതിരെ ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. പക്ഷേ ബിജെപി പ്രവർത്തകർ ഫോട്ടോഷൂട്ടിനായി എല്ലാം നവീകരിക്കുന്ന തിരക്കിലാണ്’ – എഎപി കുറിച്ചു.
കോൺഗ്രസും ആശുപത്രിയിലെ നവീകരണ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. പ്രധാനമന്ത്രിയുടെ വരവു പ്രമാണിച്ച് ആശുപത്രി കെട്ടിടത്തിന് പെയിന്റടിക്കുകയും പുതിയ ടൈലുകൾ പാകുകയും ചെയ്യുന്നതായി അവർ കുറിച്ചു.
‘അവർക്ക് യാതൊരു ലജ്ജയും തോന്നുന്നില്ലേ? ഒട്ടേറെപ്പേരാണ് മരിച്ചുകിടക്കുന്നത്. അവരാകട്ടെ, പ്രധാനമന്ത്രിയുടെ വരവിനായുള്ള തയാറെടുപ്പുകളുടെ തിരക്കിലാണ്’ – കോൺഗ്രസ് ചൂണ്ടിക്കാട്ടി.
‘‘ഒട്ടേറെപ്പേർ മരിക്കുന്ന ഈ സമയത്ത്, മോർബിയിലെ സിവിൽ ആശുപത്രിയിൽ പെയിന്റിങ്ങും അലങ്കാരപ്പണികളും നടക്കുകയാണ്. ബിജെപി എക്കാലത്തും ഈവന്റ് മാനേജ്മെന്റിനു കയ്യടി നേടുന്നവരാണ്. രണ്ടു തരത്തിലുള്ള ദുരന്തങ്ങളുണ്ട്. പക്ഷേ, ഗുജറാത്തിലെ ബിജെപി മൂന്നാമതൊരു തരം ദുരന്തമാണ്. ആശുപത്രിക്ക് പെയിന്റടിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നതിനു പകരം, ദുരന്തബാധിതർക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയല്ലേ വേണ്ടത്?’ – കോൺഗ്രസ് വക്താവ് ഹേമങ് റാവൽ ചോദിച്ചു.
English Summary: Hospital painted to cover up flaws to prepare for PM Modi’s visit to Morbi, say Congress, AAP