എവിടെനിന്ന് ഈ കോടികളെന്ന് മോദിയോട് റാവു; മറുപടി ‘മന്ത്രവാദി’ പ്രയോഗം; നാളെ നിർണായകം
കര്‍ണാടകയ്ക്കു ശേഷം അധികാരം പിടിക്കാൻ ബിജെപി സർവ ശ്രദ്ധയും കൊടുക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമാണു തെലങ്കാന. 2023 ലാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. അത് ഫൈനലെങ്കിൽ സെമിഫൈനലാണ് ഉടൻ നടക്കാനിരിക്കുന്ന മുനുഗോഡെ ഉപതിരഞ്ഞടുപ്പ്. അടുത്തിടെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്നു പേരു മാറ്റിയ തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) ബിജെപിയും തമ്മിലുള്ള പോരാട്ടമാണ് ഈ നിയമസഭാ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. നവംബർ മൂന്നിന് നടക്കുന്ന മുനുഗോഡെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവർക്ക് അത് അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ഊർജമാവും. ഇരു പാർട്ടികൾക്കും, ഒപ്പം കോൺഗ്രസിനും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. തെലങ്കാന പിടിക്കാൻ അരയും തലയും മുറുക്കി ബിജെപിയും ദേശീയതലത്തിൽ ഉള്‍പ്പെടെ ബിജെപിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് ടിആർഎസും നിൽക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയം ഏറെ കലങ്ങിമറിഞ്ഞിരിക്കുന്നു. ഈ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിയമസഭ നേരത്തേ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് പോകാനും ബിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു മടിച്ചേക്കില്ല. ഇത് അറിയാവുന്നതിനാൽ ഏതു വിധേനയും ജയിക്കാനാണ് ബിജെപി ശ്രമം. കോൺഗ്രസ് ആകട്ടെ, തങ്ങളുടെ രാഷ്ട്രീയാസ്ഥിത്വം ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നിലനിർത്താനുള്ള ശ്രമത്തിലുമാണ്. എന്തുകൊണ്ടാണ് മുനുഗോഡെ തിരഞ്ഞെടുപ്പ് മൂന്നു പാർട്ടികൾക്കും ഇത്രയേറെ പ്രധാനപ്പെട്ടതാകുന്നത്? ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ ഭാഷയിൽ ചന്ദ്രശേഖർ റാവു പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്? അമിത് ഷാ കോടികളിറക്കി എംഎൽഎമാരെ വലയിലാക്കാൻ ശ്രമിച്ചു എന്നു പറയുന്നതിനു പിന്നിലെ യാഥാർഥ്യമെന്താണ്? തെലങ്കാനയിൽ കോൺഗ്രസിനെയാണോ ടിആർഎസിനെയാണോ ബിജെപി ലക്ഷ്യം വയ്ക്കുന്നത്? എ ന്താണ് സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിക്കുന്നത്? വിശദമായി പരിശോധിക്കാം.
കര്‍ണാടകയ്ക്കു ശേഷം അധികാരം പിടിക്കാൻ ബിജെപി സർവ ശ്രദ്ധയും കൊടുക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമാണു തെലങ്കാന. 2023 ലാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. അത് ഫൈനലെങ്കിൽ സെമിഫൈനലാണ് ഉടൻ നടക്കാനിരിക്കുന്ന മുനുഗോഡെ ഉപതിരഞ്ഞടുപ്പ്. അടുത്തിടെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്നു പേരു മാറ്റിയ തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) ബിജെപിയും തമ്മിലുള്ള പോരാട്ടമാണ് ഈ നിയമസഭാ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. നവംബർ മൂന്നിന് നടക്കുന്ന മുനുഗോഡെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവർക്ക് അത് അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ഊർജമാവും. ഇരു പാർട്ടികൾക്കും, ഒപ്പം കോൺഗ്രസിനും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. തെലങ്കാന പിടിക്കാൻ അരയും തലയും മുറുക്കി ബിജെപിയും ദേശീയതലത്തിൽ ഉള്‍പ്പെടെ ബിജെപിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് ടിആർഎസും നിൽക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയം ഏറെ കലങ്ങിമറിഞ്ഞിരിക്കുന്നു. ഈ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിയമസഭ നേരത്തേ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് പോകാനും ബിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു മടിച്ചേക്കില്ല. ഇത് അറിയാവുന്നതിനാൽ ഏതു വിധേനയും ജയിക്കാനാണ് ബിജെപി ശ്രമം. കോൺഗ്രസ് ആകട്ടെ, തങ്ങളുടെ രാഷ്ട്രീയാസ്ഥിത്വം ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നിലനിർത്താനുള്ള ശ്രമത്തിലുമാണ്. എന്തുകൊണ്ടാണ് മുനുഗോഡെ തിരഞ്ഞെടുപ്പ് മൂന്നു പാർട്ടികൾക്കും ഇത്രയേറെ പ്രധാനപ്പെട്ടതാകുന്നത്? ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ ഭാഷയിൽ ചന്ദ്രശേഖർ റാവു പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്? അമിത് ഷാ കോടികളിറക്കി എംഎൽഎമാരെ വലയിലാക്കാൻ ശ്രമിച്ചു എന്നു പറയുന്നതിനു പിന്നിലെ യാഥാർഥ്യമെന്താണ്? തെലങ്കാനയിൽ കോൺഗ്രസിനെയാണോ ടിആർഎസിനെയാണോ ബിജെപി ലക്ഷ്യം വയ്ക്കുന്നത്? എ ന്താണ് സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിക്കുന്നത്? വിശദമായി പരിശോധിക്കാം.
കര്‍ണാടകയ്ക്കു ശേഷം അധികാരം പിടിക്കാൻ ബിജെപി സർവ ശ്രദ്ധയും കൊടുക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമാണു തെലങ്കാന. 2023 ലാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. അത് ഫൈനലെങ്കിൽ സെമിഫൈനലാണ് ഉടൻ നടക്കാനിരിക്കുന്ന മുനുഗോഡെ ഉപതിരഞ്ഞടുപ്പ്. അടുത്തിടെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്നു പേരു മാറ്റിയ തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) ബിജെപിയും തമ്മിലുള്ള പോരാട്ടമാണ് ഈ നിയമസഭാ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. നവംബർ മൂന്നിന് നടക്കുന്ന മുനുഗോഡെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവർക്ക് അത് അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ഊർജമാവും. ഇരു പാർട്ടികൾക്കും, ഒപ്പം കോൺഗ്രസിനും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. തെലങ്കാന പിടിക്കാൻ അരയും തലയും മുറുക്കി ബിജെപിയും ദേശീയതലത്തിൽ ഉള്‍പ്പെടെ ബിജെപിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് ടിആർഎസും നിൽക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയം ഏറെ കലങ്ങിമറിഞ്ഞിരിക്കുന്നു. ഈ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിയമസഭ നേരത്തേ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് പോകാനും ബിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു മടിച്ചേക്കില്ല. ഇത് അറിയാവുന്നതിനാൽ ഏതു വിധേനയും ജയിക്കാനാണ് ബിജെപി ശ്രമം. കോൺഗ്രസ് ആകട്ടെ, തങ്ങളുടെ രാഷ്ട്രീയാസ്ഥിത്വം ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നിലനിർത്താനുള്ള ശ്രമത്തിലുമാണ്. എന്തുകൊണ്ടാണ് മുനുഗോഡെ തിരഞ്ഞെടുപ്പ് മൂന്നു പാർട്ടികൾക്കും ഇത്രയേറെ പ്രധാനപ്പെട്ടതാകുന്നത്? ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ ഭാഷയിൽ ചന്ദ്രശേഖർ റാവു പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്? അമിത് ഷാ കോടികളിറക്കി എംഎൽഎമാരെ വലയിലാക്കാൻ ശ്രമിച്ചു എന്നു പറയുന്നതിനു പിന്നിലെ യാഥാർഥ്യമെന്താണ്? തെലങ്കാനയിൽ കോൺഗ്രസിനെയാണോ ടിആർഎസിനെയാണോ ബിജെപി ലക്ഷ്യം വയ്ക്കുന്നത്? എ ന്താണ് സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിക്കുന്നത്? വിശദമായി പരിശോധിക്കാം.
കര്‍ണാടകയ്ക്കു ശേഷം അധികാരം പിടിക്കാൻ ബിജെപി സർവ ശ്രദ്ധയും കൊടുക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമാണു തെലങ്കാന. 2023 ലാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. അത് ഫൈനലെങ്കിൽ സെമിഫൈനലാണ് ഉടൻ നടക്കാനിരിക്കുന്ന മുനുഗോഡെ ഉപതിരഞ്ഞടുപ്പ്. അടുത്തിടെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്നു പേരു മാറ്റിയ തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) ബിജെപിയും തമ്മിലുള്ള പോരാട്ടമാണ് ഈ നിയമസഭാ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. നവംബർ മൂന്നിന് നടക്കുന്ന മുനുഗോഡെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവർക്ക് അത് അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ഊർജമാവും. ഇരു പാർട്ടികൾക്കും, ഒപ്പം കോൺഗ്രസിനും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. തെലങ്കാന പിടിക്കാൻ അരയും തലയും മുറുക്കി ബിജെപിയും ദേശീയതലത്തിൽ ഉള്‍പ്പെടെ ബിജെപിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് ടിആർഎസും നിൽക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയം ഏറെ കലങ്ങിമറിഞ്ഞിരിക്കുന്നു. ഈ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിയമസഭ നേരത്തേ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് പോകാനും ബിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു മടിച്ചേക്കില്ല. ഇത് അറിയാവുന്നതിനാൽ ഏതു വിധേനയും ജയിക്കാനാണ് ബിജെപി ശ്രമം. കോൺഗ്രസ് ആകട്ടെ, തങ്ങളുടെ രാഷ്ട്രീയാസ്ഥിത്വം ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നിലനിർത്താനുള്ള ശ്രമത്തിലുമാണ്. എന്തുകൊണ്ടാണ് മുനുഗോഡെ തിരഞ്ഞെടുപ്പ് മൂന്നു പാർട്ടികൾക്കും ഇത്രയേറെ പ്രധാനപ്പെട്ടതാകുന്നത്? ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ ഭാഷയിൽ ചന്ദ്രശേഖർ റാവു പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്? അമിത് ഷാ കോടികളിറക്കി എംഎൽഎമാരെ വലയിലാക്കാൻ ശ്രമിച്ചു എന്നു പറയുന്നതിനു പിന്നിലെ യാഥാർഥ്യമെന്താണ്? തെലങ്കാനയിൽ കോൺഗ്രസിനെയാണോ ടിആർഎസിനെയാണോ ബിജെപി ലക്ഷ്യം വയ്ക്കുന്നത്? എന്താണ് സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിക്കുന്നത്? വിശദമായി പരിശോധിക്കാം.
∙ എംഎൽഎമാരെ ചാക്കിലാക്കാൻ ശ്രമിച്ചോ?
എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ടിആർഎസിന്റെ ആരോപണമായിരുന്നു ഏറ്റവും അടുത്തുണ്ടായ രാഷ്ട്രീയ വിവാദം. തുടർന്ന് ടിആർഎസിന്റെ പരാതിയിൽ അറസ്റ്റ് ചെയ്ത മൂന്നു പേരെ വിട്ടയയ്ക്കാനും നിയമപ്രകാരം നോട്ടിസ് നൽകി ചോദ്യം ചെയ്യാനും കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. നിർണായക സമയത്ത് ടിആർഎസിന് ഏറ്റ തിരിച്ചടിയായാണ് ഇതിനെ കണക്കാക്കുന്നത്. ഇവരെ റിമാൻഡ് ചെയ്യാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നും ഈ കേസിൽ അഴിമതി വിരുദ്ധ നിയമം ബാധകമാകില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ കേവല സാങ്കേതികയ്ക്കപ്പുറം ഈ സംഭവത്തെ ടിആർഎസ് തിരഞ്ഞെടുപ്പു പ്രചരണത്തിൽ ശക്തമായി ഉപയോഗിക്കുന്നുണ്ട്. നിർണായകമായ മുനുഗോഡെ നിയമസഭാ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി നാല് ബിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചു എന്നാണ് ടിആർഎസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട ടെലിഫോൺ വിളികളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബിജെപിക്ക് വേണ്ടിയാണ് കൂറുമാറ്റാൻ ശ്രമിച്ചവർ പ്രവർത്തിച്ചതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയുമായി അടുപ്പമുള്ളവരാണ് കൂറുമാറ്റത്തിനു ശ്രമിച്ചതെന്നും ടിആർഎസ് ആരോപിക്കുന്നു. എംഎൽഎമാരെ വാങ്ങാനുള്ള അമിത് ഷായുടെ ശ്രമം പരാജയപ്പെട്ടെന്നും പാർട്ടി ആരോപിച്ചിരുന്നു. ഇവർ ബിജെപിയുമായി ബന്ധമുള്ളവരാണ് എന്നായിരുന്നു അറസ്റ്റിനെക്കുറിച്ച് പോലീസും പറഞ്ഞിരുന്നത്. നാല് എംഎൽഎമാർക്കും നൂറു കോടി രൂപ വീതമായിരുന്നു കൂറു മാറാനുള്ള വാഗ്ദാനമെന്നായിരുന്നു ടിആർഎസിന്റെ വാദം. എന്നാൽ ഇത്തരമൊരു കൂറുമാറ്റ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.
ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയുടെ തെലങ്കാന സന്ദർശനത്തിനിടെ നാല് ടി.ആർ.എസ് എംഎൽഎമാര്‍ ബിജെപിയിൽ ചേരുക എന്നതായിരുന്നു പദ്ധതിയിട്ടിരുന്നത് എന്നും ഇതാണ് തങ്ങൾ പരാജയപ്പെടുത്തിയത് എന്നുമാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ പാർട്ടി പറയുന്നത്. അറസ്റ്റിലായവരുമായി ബന്ധപ്പെട്ട കാറിൽ നിന്ന് 15 കോടി രൂപ പിടിച്ചെടുത്തു എന്ന വിവരവും പിന്നാലെ പുറത്തു വന്നു. ഇത് എംഎൽഎമാർക്ക് നൽകാനായി കൊണ്ടുവന്ന പണമാണ് എന്നായിരുന്നു ആരോപണം. എന്നാൽ പണം പിടിച്ചെടുത്തത് സംബന്ധിച്ചും പോലീസ് തെളിവൊന്നും ഹാജരാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തങ്ങളെ പണം തന്ന് കൂറുമാറ്റാൻ ശ്രമം നടത്തുന്നതായി ടിആർഎസ് എംഎൽഎമാർ തന്നെയാണ് പോലീസിനെ അറിയിച്ചത്.
ഡൽഹിയിൽ താമസിക്കുന്ന പുരോഹിതനായ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ, ഹൈദരാബാദിലെ ബിസിനസുകാരനായ നന്ദ കുമാർ, തിരുപ്പതി സ്വദേശി ഡി. സിംഹയാജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത് എന്നായിരുന്നു പോലീസ് പറഞ്ഞത്. ഇതിൽ നന്ദകുമാർ, കിഷൻ റെഡ്ഡിയുടെ അടുത്ത അനുയായി ആണെന്ന് അവകാശപ്പെട്ട ടിആർഎസ് ഇയാൾ കേന്ദ്രമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രവും ട്വിറ്ററിൽ പങ്കുവച്ചിരുന്നു. പണമൊഴുകുന്നു എന്നാരോപണമുള്ള മുനുഗോഡെ ഉപതിരഞ്ഞെടുപ്പിൽ ഇതും ഒരു വിഷയമാണ്. മാസ് തെലുങ്ക് സിനിമകളെ വെല്ലുന്ന വിധത്തിൽ ഈ എംഎൽഎമാരെ ചാക്കിലാക്കൽ സംഭവവും മാറിയിട്ടുണ്ട്. ‘‘ഈ സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് താങ്കളല്ല എങ്കിൽ യദാദ്രി ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ വന്ന്അക്കാര്യം ആണയിടണം. സമയവും തീയതിയും താങ്കൾ തീരുമാനിച്ചോളൂ. എന്നാൽ നിങ്ങൾക്ക് വരാൻ പറ്റിയില്ലെങ്കിൽ ഒരു കാര്യം മനസ്സിലാക്കിക്കോ, ‘തന്റെ കാര്യം തീർന്നു, തന്റെ കട പൂട്ടി’’– കെ. ചന്ദ്രശേഖർ റാവുവിനോടുള്ള തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ്‍ കുമാറിന്റെ വാക്കുകൾ ഇങ്ങനെ.
∙ എന്തുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നിർണായകം?
നവംബർ മൂന്നിനാണ് മുനുഗോഡെ നിയമസഭാ ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസ് എംഎൽഎ ആയിരുന്ന കോമതിറെഡ്ഡി രാജഗോപാൽ റെഡ‍്ഡി പാർട്ടിയിൽ നിന്ന് രാജി വച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബിജെപി ടിക്കറ്റിലാണ് രാജഗോപാൽ റെഡ‍്ഡി ഇത്തവണ മത്സരിക്കുന്നത്. മൂന്നു പാർട്ടികളും അഭിമാന പ്രശ്നമായി എടുത്തിട്ടുള്ള തിരഞ്ഞെടുപ്പു കൂടിയാണ് ഇതെങ്കിലും ഭരണ കക്ഷിയായ ടിആർഎസും തെലങ്കാനയിൽ നാൾക്കുനാൾ സ്വാധീനം വർധിപ്പിച്ചു വരുന്ന ബിജെപിയുമാണ് പ്രധാന എതിരാളികൾ. ബിജെപി തെലങ്കാന പിടിക്കാൻ നോക്കുന്നതും അതിനെ സർവശക്തിയുമുപയോഗിച്ച് ടിആർഎസ് പ്രതിരോധിക്കാൻ ശ്രമിക്കുന്നതുമാണ് ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ഇപ്പോൾ ശ്രദ്ധേയമാക്കുന്നത്.
ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിനെതിരെ 20 പേജുള്ള ‘കുറ്റപത്ര’വും ബിജെപി അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന രൂപീകരണത്തിനു ശേഷം ചന്ദ്രശേഖര റാവു സർക്കാർ അധികാരത്തിലെത്തിയിട്ട് എട്ടു വർഷമായെങ്കിലും വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും നടപ്പാക്കിയിട്ടില്ല എന്ന് ബിജെപി ആരോപിക്കുന്നു. എന്നാൽ ഇതെല്ലാം ടി.ആർ.എസ് നിഷേധിക്കുകയും ചെയ്യുന്നു. അതേ സമയം, സംസ്ഥാന രാഷ്ട്രീയത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്നതു പോലെ തിരിച്ചടിയും ബിജെപി നേരിടുന്നുണ്ട്. സംസ്ഥാന ബിജെപിയിലെ മൂന്നു നേതാക്കൾ ഈയടുത്ത് രാജിവച്ച് ടിആർഎസിൽ ചേർന്നിരുന്നു.
2012 മുതൽ 2018 വരെ കോൺഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്ന, 2019 ൽ ബിജെപിയിൽ ചേർന്ന, രാപൊളു ആനന്ദ ഭാസ്കറാണ് കഴിഞ്ഞയാഴ്ച ടിആർഎസിൽ ചേര്‍ന്നത്. ഇതിനു തൊട്ടു മുൻപ് മുൻ ലെജിസ്‌ലേറ്റിവ് കൗൺസിൽ ചെയർമാൻ സ്വാമി ഗൗഡ്, ശ്രാവൻ ദാസൊജു എന്നിവര്‍ ബിജെപി വിട്ട് ടിആർഎസിൽ ചേർന്നു. മുൻപ് ടിആർഎസിൽ പ്രവർത്തിച്ചിരുന്നവരാണ് ഇരുവരും. 2020 ൽ ബിജെപിയിൽ ചേർന്നതാണ് സ്വാമി ഗൗഡ്. ദാസൊജു ഈ വർഷം ഓഗസ്റ്റിലായിരുന്നു ബിജെപിയിലേക്ക് പോയത്. നിരവധി പ്രതീക്ഷകളോടെയാണ് ബിജെപിയിൽ ചേർന്നതെന്നും എന്നാൽ കുറച്ച് അതിസമ്പന്നരുടെയും കോൺട്രാക്ടർമാരുടെയും പാർട്ടി മാത്രമാണ് അതെന്ന് മനസ്സിലായി എന്നാണ് സ്വാമി ഗൗഡ് തന്റെ രാജിക്കത്തിൽ പറഞ്ഞത്. പണമുള്ളവരെ മാത്രമാണ് പാർട്ടി സ്ഥാനാർഥികളാക്കുന്നതെന്നും മുനുഗോഡെയിൽ കാശൊഴുക്കി വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നുമാണ് ദാസൊജു ആരോപിച്ചത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും നിലവിൽ തെലങ്കാനയിലൂടെ കടന്നു പോകുന്നുണ്ട്. ബിജെപിയും ടിആർഎസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നാണ് രാഹുർ ഗാന്ധിയുടെ ആരോപണം. ടിആർഎസ് ബിജെപിയെ ഡൽഹിയിൽ സഹായിക്കുമ്പോൾ ബിജെപി ടിആർഎസിനെ തെലങ്കാനയിൽ സഹായിക്കുന്നു എന്നും അദ്ദേഹം ആരോപിക്കുന്നു.
∙ കേരളത്തിൽ മാത്രമല്ല ഗവർണർ–സർക്കാർ പോര്
കേരളത്തിന്റെ മാതൃകയിൽ തെലങ്കാനയിലും സർക്കാരും ഗവർണറും ഏറ്റുട്ടലിന്റെ പാതയിലാണ്. സ്വകാര്യ സർവകലാശാല ബിൽ, സർവകലാശാലകളിലെ ഒഴിവുകൾ നികത്തുന്നതിന് ഒരു പൊതു നിയമന ബോർഡ് രൂപീകരിക്കാനുള്ള ബിൽ ഉൾപ്പെടെ സംസ്ഥാന നിയമസഭ പാസാക്കിയ പല ബില്ലുകൾക്കും ഗവർണർ തമിഴിസൈ സൗന്ദരരാജൻ അനുമതി നൽകിയിട്ടില്ല. യാതൊരു വിധത്തിലും വിവാദ കാര്യങ്ങൾക്ക് ഇടനൽകാത്ത സാധാരണ ബില്ലുകളാണ് അനുമതി നൽകാത്തവയിൽ പലതുമെന്നും ഗവർണർ ഈ ബില്ലുകൾ തള്ളുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. തുടക്കത്തിൽ സർക്കാരും രാജ്ഭവനും തമ്മിലുള്ള ബന്ധം മോശമല്ലായിരുന്നെങ്കിലും പിന്നീട് വിവിധ വിഷയങ്ങളിൽ ബന്ധം വഷളാവുകയായിരുന്നു.
സാധാരണ ജനങ്ങളുടെ പ്രശ്നം കേൾക്കാൻ പ്രജാ ദർബാർ വിളിച്ചു ചേർത്ത ഗവർണറുടെ നടപടിയോട് സർക്കാർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ബന്ധം വഷളായതോടെ റിപ്പബ്ലിക് ദിനത്തിൽ ഗവർണറെ ക്ഷണിക്കാതെ മുഖ്യമന്ത്രി തന്നെ പതാക ഉയർത്തുന്ന സാഹചര്യവുമുണ്ടായി. സംസ്ഥാന രൂപീകരണ ദിവസത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഗവർണർ പങ്കെടുത്തുമില്ല. മുഖ്യമന്ത്രിയാവട്ടെ, രാജ്ഭവൻ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ചടങ്ങിലും പങ്കെടുത്തില്ല. ഇതിനിടെ തന്റെ നിലപാട് ഗവർണറും വ്യക്തമാക്കി. സംസ്ഥാന സർക്കാർ എല്ലാ പ്രോട്ടോക്കോളുകളും ലംഘിക്കുകയാണെന്നും ഒരു വനിതാ ഗവർണറോടാണ് ഇത്തരത്തിൽ ബഹുമാനമില്ലാതെ പെരുമാറുന്നതെന്നും അവർ പറഞ്ഞു. നിലവിൽ അങ്ങേയറ്റം മോശമായ അന്തരീക്ഷമാണ് തെലങ്കാന സർക്കാരും രാജ്ഭവനുമായി നിലനിൽക്കുന്നത്.
∙ ടി. രാജ സിങ് തടവില്‍ തന്നെ
വർഗീയ പരാമർശം നടത്തിയതിന് കരുതൽ തടങ്കലിൽ കഴിയുന്ന ബിജെപി എംഎൽഎ ടി. രാജാ സിങ്ങിനെ മോചിപ്പിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സിങ് നടത്തിയ വർഗീയ പരാമർശങ്ങൾ ഹൈദരാബാദിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്നാണ് ഓഗസ്റ്റ് 25 ന് അദ്ദേഹത്തെ കരുതൽ തടങ്കലിലാക്കിയത്. രാജാ സിങ്ങിന്റെ വാക്കുകൾ വിവാദമായതോടെ ബിജെപി അദ്ദേഹത്തെ സസ്പെൻഡും ചെയ്തു. ഭർത്താവിനെ തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജാ സിങ്ങിന്റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി മുൻപാകെയുണ്ട്. എന്നാൽ 101 ക്രിമിനൽ കേസുകളാണ് 2004 മുതൽ ഇയാൾക്കെതിരെ ഉള്ളതെന്നും അതിൽ തന്നെ 18 എണ്ണം വർഗീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും അതിനാൽ മോചിപ്പിക്കരുതെന്നും ഹൈദരാബാദ് പൊലീസ് കോടതിയെ അറിയിച്ചു. ഹൈദരാബാദ് മേഖലയിൽ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളാണ് നിരന്തരം വർഗീയ പരാമർശങ്ങൾ നടത്തുന്ന ഈ വിവാദ എംഎൽഎ.
∙ വിമോചന ദിവസമോ ദേശീയോദ്ഗ്രഥന ദിനമോ?
തെലങ്കാന ഉപതിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനു മുൻപു തന്നെ പ്രചാരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തിയിരുന്നു. രാജ്ഗോപാൽ റെഡ്ഡിയുടെ വിജയം മുനുഗോഡെയുടെ മാത്രമല്ല, അത് ടിആർഎസിന്റെ അന്ത്യത്തിനുള്ള തുടക്കവുമാണ് എന്നാണ് കോൺഗ്രസ് വിട്ടുവന്ന എംഎൽഎയെ പാർട്ടിയിലേക്ക് സ്വീകരിച്ചുകൊണ്ട് അമിത് ഷാ പ്രസംഗിച്ചത്. ‘‘തെലങ്കാനയ്ക്ക് ഒരു ബിജെപി മുഖ്യമന്ത്രി വൈകാതെ ഉണ്ടാകും. കെസിആർ കുടുംബത്തെ അധികാരത്തിൽനിന്ന് തുടച്ചു നീക്കുന്നതിനു മുൻപുള്ള മനോഹര നിമിഷമായിരിക്കും രാജഗോപാൽ റെഡ്ഡിയുടെ വിജയം’’, എന്നായിരുന്നു ഓഗസ്റ്റ് ഒടുവിൽ പ്രചരണത്തിന് എത്തിയപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ. ഈ സമ്മേളനത്തിനിടെ, ടിആർഎസുമായി ബന്ധമുള്ള നിരവധി പേർ ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു. തെലങ്കാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയായിരുന്ന രാമചന്ദ്രു, റിട്ട ഐപിഎസ് ഓഫിസർ കൃഷ്ണ പ്രസാദ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടും.
സെപ്റ്റംബർ 17 ന് അമിത് ഷാ വീണ്ടും ഹൈദരാബാദിലെത്തി. ആ ദിവസം തെലങ്കാന വിമോചന ദിനമായി ആചരിക്കണോ എന്ന കേന്ദ്ര–സംസ്ഥാന തർക്കങ്ങൾക്കിടയിലായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി എന്നിവർക്കൊപ്പം ഹൈദരാബാദിൽ നടന്ന ആഘോഷ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തത്. 1948 സെപ്റ്റംബർ 17 നാണ് ഇന്ത്യൻ സൈന്യം ഏഴാമത്തെ നിസാമായ ഒസ്മാൻ അലി ഖാൻ ഭരിച്ചിരുന്ന ഹൈദരാബാദിൽ പ്രവേശിക്കുന്നതും ഈ നാട്ടുരാജ്യത്തെ ഇന്ത്യയ്ക്കൊപ്പം ചേർക്കുന്നതും. അതുകൊണ്ടുതന്നെ ആ ദിവസം ‘ഹൈദരാബാദ് വിമോചന ദിന’മായാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ആഘോഷിച്ചത്. ഈ ദിവസത്തോട് അനുബന്ധിച്ച് തെലങ്കാന, കർണാടകം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഒരു വർഷത്തെ ആഘോഷ പരിപാടികളും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ആ ദിവസം ‘ദേശിയോദ്ഗ്രഥന ദിവസ’മായാണ് സംസ്ഥാന സർക്കാർ ആഘോഷിച്ചത്. ദിവസം മുഴുവൻ നീണ്ട പരിപാടികളിലായിരുന്നു അന്ന് ചന്ദ്രശേഖര റാവു പങ്കെടുത്തതും. അമിത് ഷാ പതാക ഉയർത്തി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോഴായിരുന്നു സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങിൽ റാവു പതാക ഉയർത്തിയത്. അധികാരത്തിൽ വരുന്നതിന് മുമ്പ് സെപ്റ്റംബർ 17 ആഘോഷ ദിവസമാക്കി മാറ്റുമെന്ന് കെ.സി.ആർ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും ഭരണത്തിലേറി കഴിഞ്ഞപ്പോൾ ഇത് മറന്നെന്നും ബിജെപി ടിആർഎസിനെ നിരന്തരമായി വിമർശിക്കാറുമുണ്ട്. ഇരു പാർട്ടികളും തമ്മിൽ എത്രത്തോളം അകൽച്ച നിലനിൽക്കുന്നു എന്നും തെലങ്കാനയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു എന്നും വെളിപ്പെടുത്തിയ സംഭവമായിരുന്നു ഇത്.
∙ ‘എവിടെനിന്നാണ് നിങ്ങൾക്കീ കോടികൾ?’
കൈവശമിരുന്ന സീറ്റ് ഏതുവിധേനയും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. എന്നാൽ ടിആർസിന് സംസ്ഥാനത്തുള്ള ഏക ബദൽ തങ്ങളാണ് എന്നു തെളിയിക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം, ഭരണത്തിന്റെ മുൻതൂക്കം കൂടി ഉള്ളതിനാൽ ഏതു വിധേനയും സീറ്റ് പിടിച്ചെടുക്കുക എന്ന വിധത്തിലാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും മറ്റു നേതാക്കളും പ്രവർത്തിക്കുന്നത്. ഓഗസ്റ്റിൽ അമിത് ഷാ ഇവിടെ വന്നു പോയതിന്റെ തലേന്ന് ചന്ദ്രശേഖര റാവു മണ്ഡലത്തിലെത്തി ബിജെപിയെ കടന്നാക്രമിച്ചിരുന്നു. എന്നാൽ അന്ന് വലിയ വാഗ്ദാനങ്ങളൊന്നും നൽകാതിരുന്ന അദ്ദേഹം താൻ വീണ്ടും വരുമെന്ന് പ്രഖ്യാപിച്ചാണ് മടങ്ങിയത്. ഒക്ടോബർ 30 ന് പ്രചാരണത്തിനായി തിരിച്ചെത്തിയപ്പോൾ ആഞ്ഞടിക്കുകയായിരുന്നു റാവു.
‘എവിടെനിന്നാണ് നിങ്ങൾക്കീ കോടികൾ കിട്ടുന്നത്? എന്താണ് പ്രിയ നരേന്ദ്ര മോദീ നിങ്ങൾക്ക് ഇനിയും വേണ്ടത്? രണ്ടു തവണ പ്രധാനമന്ത്രിപദം ലഭിച്ചില്ലേ? അതിലും വലുത് ഇനി എന്തു കിട്ടാനാണ്? എന്തിനാണ് ഇത്തരം കുത്സിത പ്രവൃത്തികൾ? ഇതെങ്ങനെ ഈ രാജ്യത്തിന് ഗുണകരമാകും?’ എംഎൽഎമാരെ ബിജെപി വലവീശിപ്പിടിച്ചെന്ന ടിആർഎസിന്റെ ആരോപണത്തിലേക്ക് എണ്ണ പകരുന്നതായിരുന്നു ചന്ദ്രശേഖര റാവുവിന്റെ പ്രസംഗം. കേന്ദ്ര സർക്കാരിനെ ഇളക്കാൻ പോന്ന തെളിവുകൾ ഈ കേസുമായി ബന്ധപ്പെട്ട് തന്റെ കയ്യിലുണ്ടെന്നും റാവു ആഞ്ഞടിച്ചു.
∙ ടിആർഎസ് മുന്നിലാണ്, പക്ഷേ...
കഴിഞ്ഞ കുറച്ചു വർഷങ്ങളായി തെലങ്കാനയിൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിആർഎസ് 46.87 വോട്ട് ശതമാനവും 88 സീറ്റുകളും നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസിന്റെ വോട്ട് വിഹിതം 29.43 ആയിരുന്നു. സീറ്റുകൾ 19. ബിജെപിക്ക് 5.98 ശതമാനം വോട്ടുകളും ഒരു സീറ്റും ലഭിച്ചു. മത്സരിച്ച എട്ടു സീറ്റിൽ എഐഎംഐഎം ഏഴു സീറ്റിലും വിജയിച്ചു. അതേ സമയം, 2019–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിആർഎസ് വോട്ട് വിഹിതം കുറഞ്ഞ് 41.71 ശതമാനമായി. സീറ്റുകൾ ആകെയുള്ള 17–ൽ ഒൻപത്. ബിജെപിയാണ് വലിയ നേട്ടമുണ്ടാക്കിയത്– 4 സീറ്റുകൾ. ബിജെപിയുടെ വോട്ട് വിഹിതം 19.65 ശതമാനമായി ഉയർന്നു. കോൺഗ്രസിന്റെ വോട്ടു വിഹിതം 29.78–ഉം സീറ്റുകൾ മൂന്നെണ്ണവും. ഇതനുസരിച്ച് നിയമസഭാ സീറ്റുകൾ കണക്കാക്കിയാൽ ടിആർഎസ്–71, കോൺഗ്രസ് 21, ബിജെപി–21, എഐഎംഐഎം–6 എന്നിങ്ങനെയായിരിക്കും നില.
എഎആർഎഎ പോൾ സ്ട്രാറ്റജീസ് എന്ന സ്ഥാപനം ഏതാനും മാസങ്ങൾക്ക് മുൻപു നടത്തിയ സർവെയിൽ തെളിഞ്ഞത്, വൈകാതെ തിരഞ്ഞെടുപ്പ് നടത്തിയാൽ ടിആർഎസ് തന്നെ അധികാരത്തിൽ വരുമെന്നാണ്. അതേസമയം, വോട്ടു വിഹിതവും സീറ്റുകളും ഗണ്യമായി കുറയുമെന്നും സർവെ പറഞ്ഞിരുന്നു. ബിജെപി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കക്ഷിയായി വളരുമ്പോൾ ഈ സ്ഥാനം കോൺഗ്രസിന് നഷ്ടപ്പെടാനും സാധ്യതയുണ്ട് എന്ന് സർവെ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം 18–35 പ്രായപരിധിയിലുള്ള കൂടുതൽ ചെറുപ്പക്കാരും ബിജെപിയോട് ആഭിമുഖ്യം കാണിക്കുന്നു എന്നാണ്. ടിആർഎസിനാണ് ഇത് വലിയ തിരിച്ചടിയാവുക.
∙ ദക്ഷിണേന്ത്യയിലേക്കുള്ള പ്രവേശന കവാടം
ദക്ഷിണേന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്ന നിലയ്ക്കാണ് ബിജെപി തെലങ്കാനയെ കാണുന്നത്. 2023 ൽ ബിജെപി അധികാരത്തിൽ വന്നാൽ എഐഎംഐഎമ്മിനെ ഹൈദരാബാദിൽനിന്ന് പുറത്താക്കുമെന്ന് സംസ്ഥാന പ്രസിഡന്റും എംപിയുമായ ബണ്ടി സഞ്ജയ് കുമാർ പ്രസ്താവിച്ചിരുന്നു. അയോധ്യയിലെ രാമക്ഷേത്ര മാതൃകയിൽ ഹൈദരാബാദില്‍ ഭാഗ്യലക്ഷ്മി ക്ഷേത്രം നിർമിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയാണ് നാലുതവണയായി ഹൈദരാബാദിനെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്. എഐഎംഐഎമ്മിന്റെ കുത്തകയായാണ് ഹൈദരാബാദ് ലോക്സഭാ മണ്ഡലവും ഇവിടുത്തെ നിയമസഭാ മണ്ഡലങ്ങളും കണക്കാക്കുന്നത്. എന്നാൽ ഇവിടെയുള്ള ഗോഷാമഹൽ മണ്ഡലത്തെയാണ് ബിജെപിയുടെ വിവാദ എംഎൽഎ രാജാ സിങ് പ്രതിനിധീകരിക്കുന്നത്. 2018 ല്‍ ബിജെപിക്ക് ലഭിച്ച ഏക നിയമസഭാ മണ്ഡലവും ഇതാണ്. എന്നാൽ ശക്തമായ മുസ്‌ലിം പ്രാതിനിധ്യമുള്ള മലാക്പേടിലും തൊട്ടടുത്തു കിടക്കുന്ന സെക്കന്ധരാബാദ് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നാമ്പള്ളിയിലും ബിജെപി ശക്തമാണ്. സെക്കന്ധരാബാദിൽ നിന്ന് വിജയിച്ച ലോക്സഭാ എംപി ജി. കിഷൻ റെഡ്ഡിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി.
∙ കെസിആർ ‘ദുർമന്ത്രവാദം’ ചെയ്യുന്നോ?
ഇതിനിടെ ടിആർഎസിന്റെ പേര് ബിആർഎസ് എന്ന് കെസിആർ മാറ്റിയത് ‘താന്ത്രിക’ ഉപദേശ പ്രകാരമാണെന്നും മുഖ്യമന്ത്രി സംസ്ഥാനത്തെ വഞ്ചിക്കുകയാണെന്നും ആരോപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും രംഗത്തെത്തി. തെലങ്കാനയിലെ മനുഷ്യരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനായിരുന്നു ടിആർഎസ് രൂപം കൊണ്ടത്. പണം, ജലം, ജോലി എന്നിവയായിരുന്നു തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനു പിന്നിലെ കാരണങ്ങൾ. എന്നാൽ ഇന്ന് സർവത്ര മേഖലയിലും സംസ്ഥാനം പരാജയപ്പെട്ടിരിക്കുന്നു. ചില ‘താന്ത്രിക’രുടെയും സംഖ്യാജ്യോതിഷികളുടെയും ഉപദേശമനുസരിച്ചാണ് കെസിആർ പ്രവർത്തിക്കുന്നത് എന്നും സീതാരാമൻ ആരോപിച്ചു. മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരത്തിൽ പോകാത്തതും നിരവധി വർഷങ്ങൾ സ്ത്രീകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതും ഇപ്പോൾ ടിആർഎസ് എന്ന പേര് ബിആർഎസ് എന്നു മാറ്റിയതും ഇവരുടെ ഉപദേശപ്രകാരമാണ് എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആരോപണം.
സമാനമായ വിധത്തിലുള്ള ആരോപങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷനും ഉന്നയിച്ചിരുന്നു. കെസിആർ ഈ താന്ത്രികരുടെ ഉപദേശ പ്രകാരം തന്റെ ഫാംഹൗസിൽ കറുത്ത പൂച്ചയെ ഉപയോഗിച്ച് ദുർമന്ത്രവാദം ചെയ്യുന്നുണ്ടെന്നും സംസ്ഥാനത്തെ ഒരു പ്രമുഖ ആത്മീയ നേതാവ് തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു ബണ്ടി സഞ്ജയ്‍യുടെ വാക്കുകൾ. തന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിനും അധികാരത്തിൽ തുടരുന്നതിനും കെസിആർ ഇപ്പോൾ ചെകുത്താനെ ആരാധിക്കുന്നുവെന്നും ബിജെപി നേതാവ് ആരോപിച്ചു. കെസിആർ മുസ്ലീം പ്രീണനം നടത്തുകയാണെന്നും ഹൈദരാബാദ് ഓൾഡ് സിറ്റിയിൽ എഐഎംഐഎം പ്രവർത്തകർ അഴിഞ്ഞാടുകയാണെന്നും ഇവിടെയും മലാക്പേടിലും ഹിന്ദു സമുദായക്കാർ പീഡിപ്പിക്കപ്പെടുകയാണെന്നും പാർട്ടി ഒബിസി ദേശീയ പ്രസിഡന്റ് ഡോ. ലക്ഷ്മണും ആരോപിച്ചു.
സെപ്റ്റംബറിൽ തെലങ്കാനയിലെത്തിയ നിർമല സീതാരാമൻ, സഹീറാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിർകുർ എന്ന സ്ഥലത്തുള്ള റേഷൻ കടകളിലൊന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമില്ലാത്ത വിഷയം ഉയർത്തിയതും ബിജെപി–ടിആർഎസ് ഏറ്റുമുട്ടലിന് കാരണമായി. കാമറെഡ്ഡി ജില്ലാ കലക്ടറെ വിളിച്ചു വരുത്തിയ കേന്ദ്ര ധനമന്ത്രി ന്യായവില ഷോപ്പുകളിലൂടെ നൽകുന്ന അരിയിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതവും ആരാഞ്ഞു. സംസ്ഥാനത്ത് ഒരു രൂപയ്ക്ക് നൽകുന്ന അരിവിഹിതത്തിലെ ഭൂരിഭാഗം ചെലവും വരുന്നത് കേന്ദ്ര സർക്കാരിനാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനോട് പ്രതികരിച്ച സംസ്ഥാന മന്ത്രി ടി. ഹരീഷ് റാവു, പ്രധാനമന്ത്രിയുടെ ചിത്രം റേഷൻ കടയിൽ വയ്ക്കാൻ പറയുന്നത് ഒരു കേന്ദ്രമന്ത്രിയുടെ പദവിക്ക് ചേരുന്ന രീതിയല്ലെന്ന് വിമർശിച്ചു. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം 50 ശതമാനം കാർഡുടമകൾക്ക് 10 കിലോ അരി വീതമാണ് നൽകുന്നത്. ബാക്കിയുള്ള മുഴുവൻ പേർക്കും അരി നൽകുന്നത് സംസ്ഥാന സർക്കാരിന്റെ ചെലവിലാണെന്നും ഹരീഷ് റാവു പ്രതികരിച്ചു. ഈ രീതിയിൽ സംസാരിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ അന്തസ് കൂടി കളയുകയാണ് ധനമന്ത്രി ചെയ്യുന്നത് എന്നായിരുന്നു ടിആർഎസിന്റെ വിമർശനം.
∙ ടിആർഎസിൽനിന്ന് ബിആർഎസിലേക്ക്
ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നോട്ടമാണോ അതോ ബിജെപിയെ തടയാനുള്ള മാർഗമാണോ കെ. ചന്ദ്രശേഖര റാവുവിെന സ്വന്തം പാർട്ടിയുടെ പേരു മാറ്റാൻ നിർബന്ധിതനാക്കിയത് എന്നത് അവ്യക്തമാണ്. നേരത്തേ കേന്ദ്ര സർക്കാരുമായി രമ്യതയിൽ പോയിരുന്ന ആളായിരുന്നു കെ.സി.ആറും അദ്ദേഹത്തിന്റെ പാർട്ടിയും. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി രൂക്ഷമായ ആക്രമണമാണ് കെസിആറും, മകനും മന്ത്രിയും രാഷ്ട്രീയ പിന്തുടർച്ചാവകാശിയുമായ കെ.ടി.ആർ എന്ന കെ. രാമറാവുവും ഒപ്പം പാർട്ടി വക്താക്കളും ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ നടത്തുന്നത്. ദേശീയ വിഷയങ്ങളിൽ പോലും മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് അഭിപ്രായം പറയുന്നതിന് മുൻപ് ടിആർഎസിന്റെ രൂക്ഷ വിമർശനങ്ങളുണ്ടാകാറുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള ബിജെപിയുടെ കടന്നുവരവ് തങ്ങളുടെ രാഷ്ട്രീയ ഭാവിക്കു തന്നെ ഭീഷണിയാണെന്ന തിരിച്ചറിവാണ് കെസിആറിനെ പ്രതിരോധത്തിന് പകരം ആക്രമണത്തിന് നിർബന്ധിതനാക്കുന്നത് എന്നും വിലയിരുത്തലുകളുണ്ട്.
∙ ജൂനിയർ എൻടിആറും ആർആർആറും
ഓഗസ്റ്റിൽ തെലങ്കാന സന്ദര്‍ശിച്ചപ്പോൾ അമിത് ഷായുമായി തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറും ‘ആർആർആറി’ലെ പ്രകടനത്തോടെ ദേശീയ ശ്രദ്ധയിലേക്ക് ഉയരുകയും ചെയ്ത ജൂനിയൻ എൻടിആർ കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ടിഡിപി സ്ഥാപകനും മുൻ ആന്ധ്രാ മുഖ്യമന്ത്രിയും തെലുങ്ക് സിനിമയിലെ എക്കാലത്തേയും വലിയ നടന്മാരിലൊരാളുമായിരുന്ന എൻ.ടി. രാമറാവുവിന്റെ കൊച്ചുമകനാണ് ജൂനിയർ എൻടിആർ. ജീവിതത്തിന്റെ പല മേഖലകളിലുള്ള പ്രഗത്ഭരായ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ജൂനിയർ എൻടിആറുമായുള്ള അമിത് ഷായുടെ കൂടിക്കാഴ്ച എന്നാണ് പാർട്ടി പറയുന്നത്. ടിഡിപിക്ക് വേണ്ടി നേരത്തേ ജൂനിയർ എൻടിആർ ആന്ധ്രയിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നെങ്കിലും പിന്നീട് ഇത് വിട്ട് പൂർണമായും സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നേരത്തേ, ആർആർആർ ചിത്രത്തിന്റെ സംവിധായകൻ എസ്.ആർ. രാജമൗലിയുടെ പിതാവും ചിത്രത്തിന്റെ രചയിതാവുമായ വിജയേന്ദ്ര പ്രസാദിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു.
∙ ആദ്യം തെലങ്കാന, പിന്നെ കേരളം ഉൾപ്പെടെ...
ബിജെപിയുടെ അവസാന ദേശീയ നിർവാഹകസമിതി യോഗം നടന്നത് ഇക്കഴിഞ്ഞ ജൂലൈയിൽ ഹൈദരാബാദിലാണ്. ഈ യോഗത്തിൽ അമിത് ഷാ പ്രസ്താവിച്ചത്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെടെ ബിജെപി ശക്തമായ നിലയിൽ ആയതോടെ ഇനി പാർട്ടിയുടെ ലക്ഷ്യം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്ര പ്രദേശ്, തമിഴ്നാട്, കേരളം എന്നിവയും ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയവയുമാണ് എന്നാണ്. തെലങ്കാനയിലെയും ബംഗാളിലേയും ‘കുടുംബഭരണം’ തൂത്തെറിയുമെന്നും അമിത് ഷായുടെ രാഷ്ട്രീയ പ്രമേയത്തിലെ വിവരങ്ങൾ പങ്കുവച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമാന്ദ ബിശ്വ സർമ വ്യക്തമാക്കിയിരുന്നു. തെലങ്കാന പിടിക്കാൻ ബിജെപി അരയും തലയും മുറുക്കി രംഗത്തിറങ്ങി എന്നു തന്നെയാണ് ഈ സംഭവങ്ങൾ കാണിക്കുന്നത്.
സംസ്ഥാനത്ത് ബിജെപിയുടെ ശക്തി വർധിച്ചുവരുന്നത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ രൂക്ഷമായ ആക്രമണമാണ് ടിആർഎസ് നടത്തുന്നതും. കഴിഞ്ഞ ജൂലൈയിൽ കെസിആർ നടത്തിയ പ്രസ്താവന ഇരു പാർട്ടികളും തമ്മിലുള്ള ചൂടേറിയ ചർച്ചകൾക്കും കാരണമായി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദുർബലനായ പ്രധാനമന്ത്രിയാണ് മോദി എന്നായിരുന്നു കെസിആറിന്റെ പ്രസ്താവന. ഇതിനോട് തിരിച്ചടിച്ച ബിജെപി മോദിക്ക് തെലങ്കാനയിലെ ജനങ്ങൾ നൽകിയ വരവേൽപ് കണ്ട് ഞെട്ടിയിരിക്കുകയാണെന്ന് പ്രതികരിച്ചു. ജൂലൈ ആദ്യം തെലങ്കാനയിലെത്തിയ മോദി പൊതുയോഗത്തിൽ പ്രസംഗിച്ചിരുന്നു. ഇതിനിടെയാണ് ഈ മാസമാദ്യം തന്റെ ടിആർഎസിനെ കെസിആർ ദേശീയ പാർട്ടിയായി പ്രഖ്യാപിക്കുന്നതും പാര്‍ട്ടിയുടെ പേര് ബിആർഎസ് എന്നാക്കി മാറ്റുന്നതും. ദേശിയ തലത്തിലേക്ക് കെസിആർ പോകുന്നു എന്നൊക്കെ പ്രചരണവുമുണ്ടായി. എന്നാൽ കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ദേശീയ രാഷ്ട്രീയത്തിലെ ‘കിങ് മേക്കറാ’വാൻ കെസിആർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
കുറച്ചു നാളുകൾക്ക് മുൻപു വരെ മോദി സർക്കാരിന്റെ നയപരിപാടികൾക്ക് ദേശീയ തലത്തിൽ എല്ലാ പിന്തുണയും നൽകിയവരാണ് ഇപ്പോൾ എതിർപ്പുമായി ഇറങ്ങിയിരിക്കുന്നത് എന്ന് കോൺഗ്രസ് പരിഹസിക്കുന്നു. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ കക്ഷികളെ ഒന്നിപ്പിക്കുക, അതിന്റെ നേതാവാകുക എന്നതാണ് കെസിആറിന്റെ പദ്ധതിയെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം, കോൺഗ്രസിനെ അംഗീകരിക്കാന്‍ കെസിആർ തയാറുമല്ല. ഈ സാഹചര്യത്തിൽ മൂന്നാം മുന്നണി പോലുള്ള തട്ടിക്കൂട്ടു പരിപാടികൾ ഉണ്ടാക്കി ബിജെപിയെ സഹായിക്കുകയാണ് കെസിആർ യഥാർഥത്തിൽ ചെയ്യുന്നതെന്ന് തെലങ്കാനയിലെ കോൺഗ്രസുകാരും വിമർശിച്ചു. ഇനി ദേശീയതലത്തിൽ ആഗ്രഹങ്ങളുണ്ടെങ്കിൽ പോലും തെലങ്കാന നിലനിർത്താൻ വരെ കെസിആർ കഷ്ടപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ബിജെപിയോടുള്ള കടുത്ത എതിർപ്പിന്റെ പിന്നിലുള്ളത് 2023 ലെ തിരഞ്ഞെടുപ്പ് വിജയിക്കുക എന്ന ലക്ഷ്യമാണെന്നും ഇവർ പറയുന്നു. പാർട്ടിയുടെ പേര് മാറ്റിയതോടെ തെലങ്കാന എന്ന ‘വികാരം’ കൂടി കെസിആറിന് നഷ്ടപ്പെടാൻ ഇടയാക്കുമെന്ന നിരീക്ഷണങ്ങളുമുണ്ട്.
∙ മൂന്നിൽനിന്ന് 70 ആകുമോ?
‘കുടുംബ ഭരണ’ത്തിലെ അഴിമതി, പദ്ധതി നടത്തിപ്പിലെ പാളിച്ചകൾ തുടങ്ങിയവ ചൂണ്ടിക്കാട്ടിയുള്ള പ്രചരണമാണ് ബിജെപി ടിആർഎസിനെതിരെ നടത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂവെങ്കിൽ പോലും 2023 ൽ മുഖ്യപ്രതിപക്ഷമാകും എന്നതാണ് ബിജെപി ലക്ഷ്യം. 2021 ൽ നടന്ന ദബ്ബക്, ഹുസുറാബാദ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ടിആർഎസിനെ ഞെട്ടിച്ചുകൊണ്ട് ബിജെപി വിജയിച്ചു കയറിയിരുന്നു. ടിആർഎസിന്റെ മുതിർന്ന നേതാവും മുൻധനമന്ത്രിയും ആരോഗ്യമന്ത്രിയുമായിരുന്ന എട്ടേല രാജേന്ദറാണ് ബിജെപിയിൽ ചേർന്ന് ഹുസുറാബാദിൽ വിജയിച്ചത്. െചറിയ ഭൂരിപക്ഷത്തിനാണെങ്കിലും ദബ്ബക് മണ്ഡലത്തിലും ടിആർഎസിനെ അട്ടിമറിച്ച് ബിജെപി വിജയം നേടി. രണ്ടിടത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്തുമായി. 2023 ൽ 119ൽ 70 സീറ്റുകൾ നേടി ഭരണം പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഇപ്പോഴുള്ള മൂന്നു സീറ്റിൽനിന്ന് ഇത് ഒറ്റയടിക്ക് 70 ആക്കുക എളുപ്പമല്ലെങ്കിലും മുഖ്യപ്രതിപക്ഷമായി മാറാൻ സാധിക്കും എന്നതാണ് കണക്കുകൂട്ടൽ. വൈകാതെ ഭരണം പിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും.
∙ കോൺഗ്രസിന് ഇനിയെന്ത്?
തെലങ്കാനയിൽ കോൺഗ്രസിന് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. 2018 ൽ ടിആർഎസിനെ അട്ടിമറിച്ച് ഭരണത്തിൽ വരുമെന്നായിരുന്നു പാർട്ടി നേതാക്കൾ പറഞ്ഞിരുന്നത്. ആന്ധ്ര പ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് കോൺഗ്രസ് നേതൃത്വം നൽകുന്ന രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു. അതോടെ ആന്ധ്ര പൂർണമായി കോൺഗ്രസിനെ കൈവിട്ടു. സംസ്ഥാനം രൂപീകരിച്ചതിന് കോൺഗ്രസിനേക്കാൾ, സംസ്ഥാന രൂപീകരണ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ടിആർഎസിനാണ് ജനം പ്രാമുഖ്യം നൽകിയത്. ഉത്തംകുമാർ റെഡ്ഡിക്ക് പകരം ജനങ്ങൾക്കിടയിൽ കൂടുതൽ വേരോട്ടമുള്ള രേവന്ത് റെഡ്ഡിയെ പാർട്ടി അധ്യക്ഷനാക്കിയെങ്കിലും പലയിടത്തും ടിആർഎസിനും ബിജെപിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ബിജെപി. ഇപ്പോൾ മുനുഗോഡെ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പും കോൺഗ്രസ് എംഎൽഎ രാജിവച്ച് ബിജെപിയില്‍ പോയതു കൊണ്ട് സംഭവിച്ചതാണ്. ആ രാജിവച്ച എംഎല്‍എ മത്സരിക്കുന്നതാകട്ടെ ബിജെപി ടിക്കറ്റിലും.
English Summary: Munugode Bypoll, that May Determine BJP and TRS's Political Future in Telangana