ടാറ്റ വെറും കച്ചവടക്കാരല്ല, മറിച്ച് വ്യവസായികളാണ്– ഇന്ത്യൻ വ്യവസായ ലോകത്തെ ധാരണകളിലൊന്നാണിത്. ഒരുപക്ഷേ എയർ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തമായപ്പോൾ ഇന്ത്യക്കാർ സന്തോഷിച്ചതിന്റെ കാരണവും ഇതായിരിക്കാം. ടാറ്റാ സ്റ്റീലാണോ, പേടിക്കേണ്ട. വീടു പണിയുന്നവരുടെയും വിശ്വാസം ഇതാണ്. ടാറ്റയുടെ ഏതെങ്കിലും ഒരുൽപന്നം ഉപയോഗിക്കാത്ത ഇന്ത്യക്കാർ കുറവായിരിക്കും. വർഷങ്ങൾകൊണ്ട് ടാറ്റ നേടിയതാണ് ഈ വിശ്വാസം. ടാറ്റയ്ക്ക് പൊതുസമൂഹത്തിലുള്ള ഈ സ്വീകാര്യത, ഗ്രൂപ്പിന്റെ അനേകം കമ്പനികൾ ചേർന്ന് വർഷങ്ങളുടെ പരിശ്രമം കൊണ്ടുണ്ടാക്കിയാതാണ്. ഈ കമ്പനികളെയൊക്കെ നയിച്ചതാകട്ടെ ഇന്ത്യൻ വ്യവസായ ലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരും. അവരിൽ മുന്നിലാണ് കഴിഞ്ഞ ദിവസം അന്തരിച്ച ജാംഷെഡ് ജെ. ഇറാനിയുടെ (86) സ്ഥാനം. ദൗത്യം പൂർത്തിയാക്കി ഇറാനി മടങ്ങുമ്പോൾ ഇന്ത്യൻ വ്യവസായലോകം ഓർക്കുന്നു- വിട, സ്റ്റീൽ മാൻ ഓഫ് ഇന്ത്യ. നാലു പതിറ്റാണ്ട് തന്റെ കർമമണ്ഡലമായിരുന്ന ജാർഖണ്ഡിലെ ജാംഷെഡ്പൂരിലാണ് അദ്ദേഹം അന്തരിച്ചത്. എന്തു കൊണ്ടാണ് ഇറാനിയെ സ്റ്റീൽ മാൻ എന്നു വിളിക്കുന്നത്? ഇന്ത്യയിലെ സ്റ്റീൽ വ്യവസായത്തെ എങ്ങനെയാണ് അദ്ദേഹം നവീകരിച്ചത്? റൂസി മോഡിയെപ്പോലുള്ള പ്രഗത്ഭർ ടാറ്റാ സ്റ്റീൽ ഭരിച്ചിട്ടും ഇറാനിയെയാണ് ഈ മേഖലയിലെ ഏറ്റവും പ്രധാന വ്യക്തിത്വമായി എല്ലാവരും കണക്കു കൂട്ടുന്നത്. എന്തുകൊണ്ടായിരിക്കും അത്? അടിയന്തര കാര്യങ്ങളിൽ പോലും തീരുമാനങ്ങൾ ഉണ്ടാകുന്നത് വളരെ സമയമെടുത്ത്, കാലപ്പഴക്കം വന്ന സാങ്കേതിക വിദ്യ, ആവശ്യത്തിലുമധികം ജീവനക്കാർ... ഇങ്ങനെയൊക്കെയായിരുന്നു ഇറാനി ചുമതല ഏറ്റെടുക്കുമ്പോൾ ടാറ്റാ സ്റ്റീൽ. ഇതെല്ലാം എങ്ങനെ ഒരു മാജിക്കുകാരനെപ്പോലെ, തന്റെ പ്രഫഷനൽ സമീപനത്താൽ മാറ്റിയെടുത്തു ഇറാനി? ആ ജീവിതത്തിലൂടെ ഒരു യാത്ര...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ഇറാനി വന്നു, ടാറ്റാ സ്റ്റീൽ പ്രഫഷനലായി

2004 ജനുവരിയിൽ അന്നത്തെ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ മുംബൈ സന്ദര്‍ശിച്ചപ്പോൾ ജാംഷെഡ് ജെ.ഇറാനിയുമായി കൂടിക്കാഴ്ച നടത്തുന്നു. ചിത്രം: SEBASTIAN D'SOUZA / AFP

സൗത്ത് വെയ്‌ൽസിലെ ടാറ്റ സ്റ്റീൽ പ്ലാന്റ്. ചിത്രം: Ben STANSALL / AFP

ടാറ്റാ സ്റ്റീലിനെ രണ്ടു ദശകത്തോളം ഭരിച്ച റൂസി മോഡിയുടെ പിൻഗാമി ആയാണ് ഇറാനി ടാറ്റാ സ്റ്റീലിന്റെ തലപ്പത്ത് എത്തുന്നത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ലോകത്തിനു മുൻപാകെ തുറന്ന 1990 കളിലെ സാമ്പത്തിക ഉദാരവൽക്കരണ–ആഗോളവൽക്കരണ നയങ്ങൾക്കൊപ്പം സ‍ഞ്ചരിച്ച വ്യക്തി കൂടിയായിരുന്നു ഇറാനി. ആ സമയത്ത് ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് ഉണർവും ദിശാബോധവും നൽകിയ കമ്പനികളിലൊന്നു കൂടിയാണ് ടാറ്റയുടേത്. അതിൽ മുന്നിൽ നിന്ന ടാറ്റാ സ്റ്റീലിനെ അക്കാലത്ത് നയിക്കാനുള്ള സുവർണാവസരമായിരുന്നു ഇറാനിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാ സ്റ്റീൽ അടുത്ത ഘട്ട വികസനത്തിലേക്ക് കടക്കുകയും ചെയ്തു. 

ADVERTISEMENT

ഉദാരവൽക്കരണ നടപടികൾ തുടങ്ങിയതോടെ പുതിയ വിപണികൾ തുറന്നു കിട്ടി എന്നു മാത്രമല്ല, അതുവരെയില്ലാത്ത എതിരാളികളും മത്സരങ്ങളും ഉണ്ടായി. വലിയ പാരമ്പര്യമുണ്ടായിരുന്നെങ്കിലും ഒരു പഴഞ്ചൻ നടത്തിപ്പു രീതിയായിരുന്നു അക്കാലത്തെ ടിസ്കോയുടേത് (ടാറ്റ അയൺ ആന്‍ഡ് സ്റ്റീൽ കമ്പനി ലിമിറ്റഡ്–ടാറ്റാ സ്റ്റീലിന്റെ ആദ്യരൂപം). ഉദ്യോഗസ്ഥ താൽപര്യങ്ങളായിരുന്നു അവിടെ മുഖ്യം. അടിയന്തര കാര്യങ്ങളിൽ പോലും തീരുമാനങ്ങൾ ഉണ്ടാകുന്നത് വളരെ സമയമെടുത്തായിരുന്നു. കാലപ്പഴക്കം വന്ന സാങ്കേതിക വിദ്യ, ആവശ്യത്തിലുമധികം ജീവനക്കാർ.. ഇങ്ങനെയൊക്കെയായിരുന്നു ഇറാനി ചുമതല ഏറ്റെടുക്കുമ്പോൾ ടാറ്റാ സ്റ്റീൽ. 

ലോകത്തിലെ തന്നെ ഉരുക്ക് ഉൽപാദക കമ്പനികളിൽ ഏറ്റവും ചെലവേറിയ കമ്പനി, പക്ഷേ അതേ ചെലവിൽ വിദേശ കമ്പനികൾ ഉൽപാദിപ്പിക്കുന്നതിന്റെ പത്തിെലാന്നായിരുന്നു ടാറ്റാ സ്റ്റീലി‍ൽ ഉൽപാദിപ്പിച്ചിരുന്നത്. ഈ പ്രശ്നങ്ങൾക്കെല്ലാം ഇറാനി പരിഹാരം കണ്ടെത്തി. അദ്ദേഹത്തിന്റെ കീഴിൽ കമ്പനി പുതിയ കാലത്തിനു യോജിക്കുന്ന രീതിയിൽ അങ്ങേയറ്റം പ്രഫഷനലായി മാറി. ചെലവ് കുറയ്ക്കുകയും ഉൽപന്നങ്ങൾക്ക് ആഗോള നിലവാരം കൊണ്ടു വരികയും ചെയ്തു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വയം പിരി‍ഞ്ഞു പോകുന്ന പദ്ധതിയും കമ്പനി ആവിഷ്കരിച്ചു. ഇറാനി തന്നെ ഈ പദ്ധതിയുടെ ഗുണഫലങ്ങൾ ജോലിക്കാരോട് വിശദീകരിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. 2001 ആയപ്പോഴേക്കും 10 വർഷം മുൻപുണ്ടായിരുന്ന പകുതി ജീവനക്കാർ മാത്രമേ ടാറ്റാ സ്റ്റീലിൽ ഉണ്ടായിരുന്നുള്ളൂ. അവിടെനിന്നാണ് ഒരു ആധുനിക കമ്പനി എന്ന നിലയിലുള്ള ടാറ്റാ സ്റ്റീലിന്റെ വളർച്ച തുടങ്ങുന്നതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനികൾ എറ്റെടുക്കുന്നതിലേക്ക് നയിച്ചതും. ഇരുമ്പുരുക്ക് ഉൽപാദനത്തിൽ ഇന്ത്യ ഇന്ന് ലോകത്ത് രണ്ടാം സ്ഥാനത്താണ്. അതിലൊരു വലിയ പങ്ക് ഇറാനിക്കുള്ളതാണ്.

ADVERTISEMENT

∙ ടിസ്കോയിൽ നിന്ന് ടാറ്റാ സ്റ്റീലിലേക്ക്

വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ടാറ്റ സ്റ്റീൽ പ്ലാന്റിനു മുന്നിലെ കാഴ്ച. ചിത്രം: LINDSEY PARNABY / AFP

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമായ പതിറ്റാണ്ടുകളാണ് 1970 കൾ മുതൽ 1990 കൾ വരെ. ഈ സമയത്ത്, ടിസ്കോ എന്ന കമ്പനിയുടെ അമരത്ത് വിവിധ പദവികളിലായി ഇറാനി ഉണ്ടായിരുന്നു. രാജ്യം സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ കണ്ട ഈ സമയത്ത് കമ്പനിയെ നേരെ നിർത്തുകയും മുന്നോട്ടുള്ള കുതിപ്പിന് പാത വെട്ടിത്തെളിക്കുകയും മാത്രമല്ല ഇറാനി ചെയ്തത്. ഇരുമ്പുരുക്ക് വ്യവസായത്തിൽ ടാറ്റാ സ്റ്റീലിനെ ലോകത്തിനു മുൻപാകെയുള്ള കടുത്ത മത്സരത്തിന് പാകപ്പെടുത്താനുള്ള ചുമതല കൂടിയാണ്, അന്ന് 50 കളുടെ മധ്യത്തിലെത്തിയ ഇറാനി ഏറ്റെടുത്തത്.  അദ്ദേഹം അത് വിജയകരമായി നടപ്പിലാക്കുകയും ലോകത്തെ എണ്ണം പറഞ്ഞ ഇരുമ്പുരുക്ക് കമ്പനികളിലൊന്നാക്കി ടാറ്റാ സ്റ്റീലിനെ മാറ്റിയെടുക്കുകയും ചെയ്തു. 

ഇംഗ്ലണ്ടിലെ ടാറ്റ സ്റ്റീൽ പ്ലാന്റിന്റെ കാഴ്ച. ഫയൽ ചിത്രം: LINDSEY PARNABY / AFP

ടിസ്കോയെ രണ്ടു തവണ ദേശസാൽക്കരിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. പൊതുമേഖലയെ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വ്യവസായ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ. ടാറ്റ സ്റ്റീൽ ഈ നീക്കം ചെറുത്തെങ്കിലും, ഈ സമയത്തു തന്നെ കമ്പനി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനു പകരം ഉരുക്കുൽപാദന മേഖലയിൽ ആധുനികവൽക്കരണം കൊണ്ടുവരുന്നതിന് നിക്ഷേപം നടത്താൻ സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ 1980 കൾ ആയതോടെ സർക്കാർ നിയന്ത്രണങ്ങളിൽ ഇളവുകൾ വരികയും സ്വകാര്യ മേഖലയും രാജ്യപുരോഗതിക്ക് ആവശ്യമാണെന്ന മനോഭാവം വളരുകയും ചെയ്തു. 

1990 കളുടെ ആദ്യം ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയും സാമ്പത്തിക മേഖല തുറന്നു കൊടുക്കാൻ ഒരുങ്ങുകയും ചെയ്യുന്ന സമയത്ത് പക്ഷേ ടിസ്കോ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയായിരുന്നു. തങ്ങളുടെ ലാഭത്തിൽ 30 ശതമാനം വർധനവ് ഉണ്ടായതായും കമ്പനി വ്യക്തമാക്കുന്നത് ഈ സമയത്താണ്. ഇറാനി തലപ്പത്തിരിക്കുമ്പോഴാണ് ടാറ്റ സ്റ്റീൽസ് യുകെ കേന്ദ്രമായ കോറസ് ഉൾപ്പെടെ നിരവധി ഉരുക്കുൽപാദക കമ്പനികള്‍ ഏറ്റെടുക്കുന്നത്. ഇപ്പോൾ 26 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ടാറ്റാ സ്റ്റീൽസിന് വർഷം 3.4 കോടി ടണ്‍‍ ഉരുക്ക് ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യയിൽ മാത്രം 1.3 കോടി ടൺ വർഷം ഉൽപാദിപ്പിക്കുന്നു. 2021–22 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ടാറ്റാ കൺസൽട്ടൻസി സർവീസസിനെ മറികടന്ന് ടാറ്റാ സ്റ്റീൽസ് ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന കമ്പനിയായി മാറിയിരുന്നു. ഈ സമയത്ത് ടിസിഎസിന്റെ ലാഭം 9624 കോടി രൂപ ആയിരുന്നുവെങ്കിൽ ടാറ്റാ സ്റ്റീലിന്റേത് 11,833 കോടി രൂപയായിരുന്നു. 

ചിത്രം: SAJJAD HUSSAIN / AFP

∙ ബ്രിട്ടനിൽ പഠിച്ചു, ഇന്ത്യയിൽ പ്രവർത്തിച്ചു 

നാഗ്പൂരിലാണ് ജാംഷെഡ് ജെ. ഇറാനി ജനിച്ചത്. ബിരുദാനന്തര ബിരുദത്തിനു ശേഷം ജെഎൻ ടാറ്റ സ്കോളർഷിപ്പുമായി യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡിലെത്തുകയും അവിടെനിന്ന് മെറ്റലർജിയിൽ മാസ്റ്റേഴ്സും ഡോക്ടറേറ്റും കരസ്ഥമാക്കുകയും ചെയ്തു. 1963 ൽ ബ്രിട്ടിഷ് അയൺ ആന്‍ഡ് സ്റ്റീൽ റിസർച് അസോസിയേഷനിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. എന്നാൽ ഇന്ത്യയിൽ പ്രവർത്തിക്കണം എന്നതായിരുന്നു ആഗ്രഹം. അങ്ങനെ 1968 ൽ അന്നത്തെ ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനിയിൽ ചേർന്നു. പടിപടിയായി ആയിരുന്നു അദ്ദേഹത്തിന്റെ ഉയർച്ച. 

സ്ഥാപനത്തിലെ റിസർച് ആൻഡ് ഡവല്പമെന്റ് ചുമതലയുള്ളയാളുടെ അസിസ്റ്റന്റ് ആയി തുടക്കം. തുടർന്ന് ജനറൽ സൂപ്രണ്ടന്റ്, ജനറൽ മാനേജർ, ടാറ്റാ സ്റ്റീലിന്റെ പ്രസിഡന്റ്. പിന്നീടായിരുന്നു ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യാവസായത്തെ തന്നെ മാറ്റിയെടുത്ത പദവികളിലേക്ക് അദ്ദേഹം വരുന്നത്. 1990 കളുടെ ആദ്യം അദ്ദേഹം ടാറ്റാ സ്റ്റീലിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറും പിന്നാലെ മാനേജിങ് ഡയറക്ടറുമായി. രാജ്യത്തെ ഇരുമ്പുരുക്കു മേഖലയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച ഏറ്റവും പ്രധാനപ്പെട്ട ആളുകളിലൊരാളായാണ് ഇറാനിയെ കണക്കാക്കുന്നത്.

∙ കേന്ദ്രം ‘പിടിക്കാൻ’ ശ്രമിച്ചിട്ടും വഴുതിമാറിയ ടാറ്റ

ദേശസാൽക്കരണത്തിനെതിരെ കടുത്ത ചെറുത്തുനിൽപ്പാണ് ടിസ്കോ നടത്തിയത്. 1973 ലെ കോൺഗ്രസ് സർക്കാരും 1978 ലെ ജനതാ സർക്കാരും ടാറ്റാ സ്റ്റീലിനെ ദേശസാൽക്കരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രണ്ടു തവണയും കമ്പനി ഇതിനെ ചെറുത്തുനിന്നു. ജനതാ സർക്കാരിൽ സ്റ്റീൽ, ഖനന മന്ത്രിയായിരുന്ന ബിജു പട്നായിക്കും വ്യവസായ മന്ത്രി ജോർജ് ഫെർണാണ്ടസും ടാറ്റാ സ്റ്റീൽ ഏറ്റെടുക്കാനുള്ള നടപടികൾ ശക്തമാക്കിയതാണ്. അന്ന് അ‍ഞ്ചു ശതമാനം ഓഹരി മാത്രമാണ് ടാറ്റാ ഗ്രൂപ്പിന് കമ്പനിയിലുള്ളൂ. സര്‍ക്കാര്‍ നിയന്ത്രിത കമ്പനികൾക്ക് 45 ശതമാനവും. എന്നാൽ റൂസി മോഡി മുന്നിൽ നിന്ന് സർക്കാർ നീക്കങ്ങളെ നേരിട്ടു. 

ഇന്നത്തെ ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ബ്രിട്ടിഷ് ഇന്ത്യയിലെ യുണൈറ്റഡ് പ്രൊവിൻസസിന്റെ ആദ്യ ഗവർണറായിരുന്നു മോഡിയുടെ പിതാവ് സർ ഹോമി മോഡി. രാഷ്ട്രീയപരമായും ഏറെ ബന്ധങ്ങളുണ്ടായിരുന്ന അദ്ദേഹം അതൊക്കെ ഉപയോഗിച്ചു. അതിനൊപ്പം തൊഴിലാളി യൂണിയനെയും ഏറ്റെടുക്കലിനെതിരെ രംഗത്തിറക്കിയതോടെ സർക്കാർ പദ്ധതി ഉപേക്ഷിച്ച് പിന്മാറി. 1907 ൽ രൂപം കൊണ്ട ടിസ്കോയിൽ 1939 ലാണ് റൂസി മോഡി ചേരുന്നത്. ഇന്നത്തെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയ്ക്ക് അന്ന് രണ്ടു വയസ്സ്. ജെആർഡി ടാറ്റയുടെ പൂർണ പിൻബലത്തോടെ ദശകങ്ങൾ കൊണ്ട് ടിസ്കോയെ വളർത്തിയെടുത്തതിൽ റൂസി മോഡിക്കും വലിയ പങ്കുണ്ട്. 

തന്റെ സ്വകാര്യ കമ്പനി പോലെ റൂസി മോഡി ടാറ്റാ സ്റ്റീൽ ഭരിക്കുന്ന കാലത്താണ് രത്തൻ ടാറ്റ ചിത്രത്തിലേക്ക് വരുന്നത്. അപ്പോഴേക്കും പ്രായമായിക്കഴിഞ്ഞിരുന്ന ജെ.ആര്‍.ഡി ടാറ്റ 1991 രത്തൻ ടാറ്റയെ ചെയർമാനാക്കി നിയമിച്ചു. എന്നാൽ ദേശസാൽക്കരണം തടഞ്ഞ തന്നെ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ പദവിയിലേക്ക് പരിഗണിക്കുമെന്ന് റൂസി മോഡി പ്രതീക്ഷിച്ചിരുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. പക്ഷേ, രത്തൻ ടാറ്റ തന്നെ ടാറ്റ ഗ്രൂപ്പിന്റെ പിൻഗാമിയായി. അതേസമയം, ഗ്രൂപ്പിനു കീഴിലുള്ള വിവിധ കമ്പനിക‌ൾ റൂസി മോഡിയെപ്പോലുള്ള അതികായരുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കുക എന്നതായി രത്തൻ ടാറ്റയുടെ ലക്ഷ്യം. ഈ സമയത്താണ് ജാംഷെ‍ഡ് ജെ. ഇറാനി ടാറ്റ സ്റ്റീലിന്റെ മാനേജിങ് ഡയറക്ടർ പദവിയും ഏറ്റെടുത്തത്. 

∙ ടാറ്റ പറഞ്ഞു, നിങ്ങൾ ദീർഘ ദർശിയാണ് 

‘ദീർഘദർശിയായ നേതാവ്’ എന്നാണ് ടാറ്റാ സ്റ്റീൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇന്ത്യ സാമ്പത്തിക ഉദാരവൽക്കരണം നടപ്പാക്കിയ സമയത്ത് ടാറ്റയിൽ അതിന് ചുക്കാൻ പിടിക്കുകയും രാജ്യത്തിന്റെ ഉരുക്ക് മേഖലയിൽ ആവശ്യമായ വളർച്ചയും വികസനവും കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ടാറ്റാ സ്റ്റീൽ‌ തങ്ങളുടെ അനുസ്മരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തീരെ പ്രെഫഷനൽ അല്ലാതിരുന്ന ഇന്ത്യയിലെ ഉരുക്കു വ്യവസായത്തെ ഇന്നു കാണുന്ന രീതിയിൽ മാറ്റിയെടുത്ത ‘മാറ്റത്തിന്റെ പതാകവാഹകൻ’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 

ഗുണമേന്മയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഉൽപാദനത്തിലേക്ക് ടാറ്റയും അതുവഴി രാജ്യവും കാൽവച്ചത് ഇറാനിയുടെ തോളിലേറിയാണ്. അന്താരാഷ്ട്ര വിപണിയിലെ ഏതു വമ്പനോടും മുട്ടാൻ തക്ക ഗുണമേന്മയുള്ള ഉരുക്ക്, ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി എന്നതു തന്നെയാണ് ടാറ്റാ സ്റ്റീലിനെ വ്യത്യസ്തമാക്കിയത്, അതിന് നേതൃത്വം വഹിച്ചത് ഇറാനിയും. പത്മഭൂഷൻ, മെറ്റല‌ർജി മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ളത് അടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തി. 1997 ൽ അന്തരിച്ച ബ്രിട്ടിഷ് രാജ്‍‌‍ഞി, ബഹുമാനപുരസ്സരം അദ്ദേഹത്തിന് സർ (നൈറ്റ്ഹുഡ്) പദവിയും സമ്മാനിച്ചിരുന്നു. ജാർഖണ്ഡിലെ ജാംഷെ‍ഡ്പൂരിലുള്ള ടാറ്റാ മെയിന്‍ ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം അന്ത്യം.

English Summary: Life Story of Jamshed J Irani- Steel Man of India