കണ്ണിമ ചിമ്മാതെ കാവൽ; കശ്മീരിൽ ഭീതിയുടെ തണുപ്പല്ല, സഞ്ചാരികളുടെ സന്തോഷാരവങ്ങൾ
കശ്മീർ തോക്കിൻമുനയിൽ തന്നെയാണ്. മഞ്ഞിന്റെ വെള്ളിക്കൊലുസണിഞ്ഞ ഹിമാലയ മലനിരകളുടെ താഴ്‍വാരം പക്ഷേ ഇപ്പോൾ വിജനമല്ല. തോക്കുകൾ തീതുപ്പിയിരുന്ന ജമ്മു- കശ്മീർ ഇന്ന് സന്ദർശകരെ വരവേൽക്കുന്ന തിരക്കിലാണ്. ഭീതിയുടെ തണുപ്പുറഞ്ഞിരുന്ന ശ്രീനഗറിന്റെ തെരുവോരങ്ങളിൽ നിറയുന്നത് സഞ്ചാരികളുടെ ആഹ്ലാദാരവങ്ങൾ. ദാൽ തടാകത്തിലെ ഒാളങ്ങളിലേക്ക് തുഴയെറിയാൻ കാത്തിരിക്കുന്നത് നൂറുകണക്കിനു ശിക്കാര വഞ്ചികൾ. സഞ്ചാരികൾ അവരെ നിരാശരാക്കുന്നില്ല. തടാകത്തിനു നടുവിലുള്ള മീന ബസാറിലെ കടകളിൽ അവർ കശ്മീരിന്റെ പൈതൃകം തിരയുന്നു. കശ്മീർ ഷാളും ആഭരണങ്ങളും ഉണക്ക മുന്തിരിയും കഹ്‍വ ചായയുമൊക്കെ ആസ്വദിച്ച് സഞ്ചാരികൾ കശ്മീരിനെ തൊട്ടറിയുന്നു. ജമ്മു-കശ്മീർ മാറുകയാണ്. യന്ത്രത്തോക്കേന്തിയ സൈനികർ തീർക്കുന്ന സുരക്ഷാ കവചത്തിനുള്ളിലാണ് പുതിയ കശ്മീരിന്റെ ഉദയമെങ്കിലും പ്രതീക്ഷയുടെ പുലരിയിലേക്ക് ദൂരമേറെയില്ലെന്ന പ്രത്യാശയാണ് ഈ മാറ്റത്തെ വ്യത്യസ്തമാക്കുന്നത്. എന്താണ് ജമ്മു കശ്മീരിലുണ്ടായ ഈ വലിയ മാറ്റത്തിനു പിന്നിൽ? 2022 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള 9 മാസത്തിനിടെ 1.62 കോടി സഞ്ചാരികളാണ് കശ്മീരിന്റെ സൗന്ദര്യം നുകരാനെത്തിയത്. ഇക്കഴിഞ്ഞ 75 വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന, സഞ്ചാരികളുടെ കണക്കാണിത്. സഞ്ചാരികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സുരക്ഷയും ശക്തമാണ് ഈ കേന്ദ്ര ഭരണപ്രദേശത്തിൽ. അടിസ്ഥാന സൗകര്യവികസന പ്രവൃത്തികൾ വേഗത്തിലാകുന്നതും ടൂറിസത്തിന് ഊർജം പകരുന്നുണ്ട്. ജമ്മു–കശ്മീർ വീണ്ടും സഞ്ചാരികളുടെ പറുദീസയാകുമ്പോൾ, ആ അനുഭവം വായനക്കാരുമായി പങ്കുവയ്ക്കുകയാണ് മലയാള മനോരമ ന്യൂഡൽഹി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ എം.എസ്.അനൂപ്. ജമ്മു–കശ്മീരിന്റെ മണ്ണിലൂടെ, അതിന്റെ ചരിത്രത്തിന്റെ കൈപിടിച്ച്, വർത്തമാനകാല കാഴ്ചകളറിഞ്ഞ്, അനുഭവിച്ച് ഒരു യാത്ര... വായിക്കാം മനോരമ ഓൺലൈൻ പ്രീമിയം ‘സൺഡേ സ്പെഷൽ’.

∙ ജമ്മു-കശ്മീർ: സഞ്ചാരികളുടെ പറുദീസ
ജമ്മു- കശ്മീർ വീണ്ടും സഞ്ചാരികളുടെ പറുദീസയാവുകയാണ്. രാജ്യമെങ്ങുമുള്ള ആയിരക്കണക്കിനു സന്ദർശകരാണ് ഒാരോ ദിവസവും കശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. സുരക്ഷാ സൈനികരുടെ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയുടെ നിഴൽചേർന്ന് ഒഴുകിയെത്തുന്ന സന്ദർശകർ കശ്മീരിനു സമ്മാനിക്കുന്നത് പുതിയ പ്രഭാതമാണ്. വികസനത്തിന്റെയും സൗഹാർദ്ദത്തിന്റെയും ദിനങ്ങൾ അകലെയല്ലെന്ന പ്രതീക്ഷയോടെ ആതിഥേയരും വിരുന്നെത്തുന്നവരും ആഘോഷത്തിന്റെ പുതിയ തലങ്ങൾ കണ്ടെത്തുന്നു. ഒരുകാലത്ത് ബോളിവുഡ് സിനിമകളുടെ പ്രധാന ലൊക്കേഷനായിരുന്നു ഗുൽമർഗ്, പഹൽഗാം ഉൾപ്പെടെയുള്ള കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. എന്നാൽ വിഘടനവാദം ശക്തമാവുകയും ഭീകരാക്രമണങ്ങൾ വർധിക്കുകയും ചെയ്തതോടെ പഹൽഗാം ഉൾപ്പെടെയുള്ള ജമ്മു-കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളൊഴിഞ്ഞു. വർഷങ്ങൾക്കിപ്പുറം, കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ ആരവമാണ് ഉയരുന്നത്. കേരളത്തിൽ നിന്നുൾപ്പെടെ ആയിരക്കണക്കിനു സഞ്ചാരികളാണ് ഇപ്പോൾ കശ്മീർ സന്ദർശിക്കാനെത്തുന്നത്.
∙ മഞ്ഞിൽക്കുളിച്ച് ഹിമാലയം...
മഞ്ഞുപുതച്ചു കിടക്കുന്ന ഹിമാലയ മലനിരകളുടെ വിസ്മയ കാഴ്ചയാണ് ശ്രീനഗറിലേക്കുള്ള വിമാന യാത്രയിൽ സഞ്ചാരികളെ ആദ്യം സ്വാഗതം ചെയ്യുക. സൈനികത്താവളമായതിനാൽ ശ്രീനഗർ വിമാനത്താവളത്തിൽ ഫോട്ടോയെടുക്കാൻ അനുവാദമില്ല. സാധാരണ വിമാനത്താവളത്തിന്റെ പതിൻമടങ്ങ് സുരക്ഷാസംവിധാനങ്ങളാണ് വിമാനത്താവളത്തിലും പരിസരങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ളത്. വിമാനത്താവളത്തിനു പുറത്തുള്ള ടാക്സി സ്റ്റാൻഡിൽ നിറയെ ടാക്സികൾ. സഞ്ചാരികളെയുംകൊണ്ട് കശ്മീരന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്രചെയ്യാനായി കാത്തുകിടക്കുന്ന ടാക്സി ഡ്രൈവർമാർ. ഗൾഫിൽ വർഷങ്ങളോളം ജോലി ചെയ്ത ശേഷം സ്വന്തമായി ടാക്സിയോടിക്കുന്ന ഒട്ടേറെപേർ ശ്രീനഗറിലുണ്ട്. പലരും കോവിഡ് കാലത്ത് ഗൾഫിൽ നിന്നു മടങ്ങിയെത്തിയവർ. കശ്മീരിലെ ടൂറിസം മേഖല വീണ്ടും സജീവമാകുന്നതിന്റെ ആഹ്ലാദത്തിലാണ് ഇവരെല്ലാം. പേരും പോകാനുള്ള സ്ഥലവും ചോദിച്ചറിയാൻ പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തുണ്ട്. അതിനു ശേഷമാണ് യാത്ര തുടങ്ങുക.
∙ കാവലാണെങ്ങും, കണ്ണിമചിമ്മാതെ...
ശ്രീനഗർ വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങുമ്പോൾ മുതൽ ശ്രദ്ധയിൽപ്പെടുന്നത് കനത്ത സുരക്ഷാ സന്നാഹങ്ങളാണ്. യന്ത്രത്തോക്കുകൾ കയ്യിലേന്തിയ സുരക്ഷാ സൈനികരും സൈനിക വാഹനങ്ങളും ശ്രീനഗർ നഗരത്തിന്റെ മുക്കിലും മൂലയിലും കാവലിനുണ്ട്. റോഡുകളിൽ ഇടവിട്ട് സൈനികർ കാൽനടയായി റോന്തു ചുറ്റുന്നു.
∙ പുൽവാമ നൽകിയ പാഠം
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നത് 2019 ഫെബ്രുവരി 14നാണ്. ജമ്മു- ശ്രീനഗർ ദേശീയപാതയിലെ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന ബസിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാറിടിച്ചു കയറ്റി കശ്മീർ തീവ്രവാദികൾ നടത്തിയ ചാവേർ ആക്രമണത്തിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ സുരക്ഷാ സംവിധാനത്തെ പുൽവാമയ്ക്കു മുൻപും അതിനു ശേഷവും എന്നു നിർവചിക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോഴത്തെ സുരക്ഷാ മുൻകരുതലുകൾ.
∙ വിസിൽ മുഴങ്ങും, വാഹനങ്ങൾ നിർത്തിയിടും...
പുൽവാമയിൽ നാലുവരി പാതയിൽ നടന്ന ഭീകരാക്രമണത്തിലാണ് സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടത്. സിആർപിഎഫ് സൈനികർ സഞ്ചരിച്ച ബസിലേക്ക് ദിശ തെറ്റിച്ചുകയറി എതിരെ വന്ന കാറാണ് ഇടിച്ചുകയറ്റിയത്. ഇതോടെ സുരക്ഷാ സംവിധാനങ്ങളിൽ വലിയ മാറ്റമുണ്ടായി. ജമ്മു- ശ്രീനഗർ ദേശീയപാതയിലൂടെ പഹൽഗാമിലേക്കു യാത്ര ചെയ്യുമ്പോഴാണ് സുരക്ഷാ ക്രമീകരണങ്ങളിലെ മാറ്റം മനസിലാകുക. ശ്രീനഗറിൽനിന്നു കുറച്ചുദൂരം യാത്രചെയ്തു കഴിയുമ്പോൾ പുൽവാമ ജില്ലയിലെ ലതാപോറ എന്ന സ്ഥലത്തെത്തും. ഇവിടെയാണ് പുൽവാമ ആക്രമണം നടന്നത്. ഇപ്പോൾ ശ്രീനഗറിൽനിന്നു യാത്ര തുടങ്ങുമ്പോൾ തന്നെ ഇടയ്ക്കിടെ വിസിൽ മുഴങ്ങും. ഇതിനു പിന്നാലെ മുള്ളുവേലികൾ സൈനികർ റോഡിനു കുറുകെ വലിച്ചിടും. ചുവപ്പു കൊടി കയ്യിലേന്തിയ സൈനികർ വാഹനങ്ങൾ സൈഡിലേക്ക് ഒതുക്കാൻ നിർദേശിക്കും. കുറച്ചു സമയത്തിനു ശേഷം എതിർ ദിശയിൽ സൈനിക വാഹനങ്ങൾ പ്രത്യക്ഷപ്പെടും. അതിവേഗത്തിൽ ഈ വാഹനങ്ങൾ കടന്നുപോകും. സുരക്ഷയൊരുക്കി സൈനികരും കവചിത വാഹനങ്ങളും റോഡിലുണ്ടാകും. സൈനിക വാഹനങ്ങൾ കടന്നുപോയതിനു ശേഷം മാത്രമേ എതിർ ദിശയിലുള്ള വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കൂ.
ഇത്തരം നിയന്ത്രണങ്ങൾ കാരണം പലപ്പോഴും മണിക്കൂറുകൾ വൈകിയാണ് വാഹന യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. ദേശീയപാതയിൽ ഉടനീളം ഇത്തരത്തിലാണ് സൈനിക വാഹനങ്ങൾ കടന്നുപോകുന്നത്. ജമ്മു- ശ്രീനഗർ ദേശീയപാതയിലെ ബിജ്ബിഹാര ജംക്‌ഷനിൽനിന്നു പഹൽഗാമിലേക്കുള്ള സംസ്ഥാന പാതയിലേക്കു കയറുന്നതോടെയാണ് ഇത്തരം കർശന സുരക്ഷാ സംവിധാനങ്ങളിൽ അയവ് അനുഭവപ്പെടുക. ലഫ്. ഗവർണർ, കശ്മീരിലെ പ്രമുഖ നേതാക്കളായ ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി ഉൾപ്പെടെയുള്ള നേതാക്കൾ താമസിക്കുന്ന ഗുപ്കർ റോഡ് 24 മണിക്കൂറും കർശന നിരീക്ഷണത്തിലാണ്. രാത്രിയിൽ ഇതുവഴിയുള്ള ഗതാഗതത്തിനും നിയന്ത്രണമുണ്ട്.
∙ പഹൽഗാം: താഴ്‍വാരങ്ങളുടെ രാജകുമാരി
താഴ്‍വാരങ്ങളുടെ രാജകുമാരിയാണ് ജമ്മു-കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുള്ള പഹൽഗാം. പഹൽഗാമിലെ ബേത്താബ്, ആരു താഴ്‍വാരങ്ങളിലേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് പ്രകൃതി ഒരുക്കുന്ന അനുപമമായ ദൃശ്യവിരുന്നാണ്. ശ്രീനഗറിൽ നിന്നു പഹൽഗാമിലേക്കുള്ള വഴി പ്രകൃതി ഭംഗി നിറഞ്ഞതാണ്. മഞ്ഞുമൂടിയ പീർപാഞ്ചാൽ മലനിരകളിലൂടെ ഒഴുകിയെത്തുന്ന ലിഡ്ഡർ നദിയുടെ തീരത്തു കൂടിയാണ് പഹൽഗാമിലേക്കുള്ള യാത്ര. നദിയിലൂടെ സാഹസിക യാത്ര നടത്തുന്ന സ്ഥലങ്ങളും റിസോർട്ടുകളുമൊക്കെ പാതയിൽ കാണുവാൻ കഴിയും. അമർനാഥ് തീർഥാടകരുടെ ബേസ് ക്യാംപും ഈ പാതയിലാണ്.
ബേത്താബ്, ആരു താഴ്‍വാരങ്ങളിൽ ജനപ്രിയ സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. 1983ൽ പുറത്തിറങ്ങിയ ജനപ്രിയ ഹിന്ദി സിനിമ ബേത്താബ് ചിത്രീകരിച്ചതോടെയാണ് താഴ്‍വാരത്തിന് ബേത്താബ് വാലി എന്നു പേരു വന്നത്. പഹൽഗാം ടൗണിൽ നിന്ന് അരമണിക്കൂർ യാത്ര ചെയ്താൽ ബേത്താബ് താഴ്‍വരയിലെത്താം. ബേത്താബിലേക്കുള്ള യാത്ര താരതമ്യേന സുരക്ഷിതമാണ്. എന്നാൽ ആരു താഴ്‍വാരത്തിലേക്ക് മലമ്പാതയിലൂടെയുള്ള റോഡ് ഇടുങ്ങിയതാണ്. പഹൽഗാമിൽനിന്ന് മുക്കാൽ മണിക്കൂർ യാത്രയുണ്ട് ആരു താഴ്‍വാരത്തിലേക്ക്. രണ്ടിടത്തേക്കും കൂടി 2050 രൂപയാണ് ടാക്സി നിരക്ക്. ഒാരോ സ്ഥലത്തും ഒരു മണിക്കൂർ വീതം ചെലവഴിക്കാം. ആരു താഴ്‍വാരത്തിൽ കുതിര സവാരിക്ക് സൗകര്യമുണ്ട്. ഒരാൾക്ക് 800 രൂപയാണ് കുതിര സവാരിക്ക് ഈടാക്കുന്നത്. കശ്മീരിന്റെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ചിത്രങ്ങളെടുക്കാനും ഇവിടെ സൗകര്യമുണ്ട്.
∙ വിഘടനവാദികളുടെ തട്ടകം; കൂസാതെ സഞ്ചാരികൾ
ശ്രീനഗർ, പഹൽഗാം, ബാരാമുല്ല, അനന്ത്നാഗ് എന്നിവിടങ്ങളെല്ലാം പതിറ്റാണ്ടുകളോളം കശ്മീർ വിഘടനവാദികളുടെ തട്ടകങ്ങളായിരുന്നു. എന്നാൽ ഇന്ന് ഇത്തരം പ്രദേശങ്ങളിലെല്ലാം സന്ദർശകരെത്തുന്നു. ബാരാമുല്ലയിലെ ആപ്പിൾ തോട്ടങ്ങൾക്കു സമീപം വാഹനം നിർത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് നിറയെ വിളഞ്ഞ ആപ്പിളുകളുള്ള മരങ്ങളാണ്. ആപ്പിൾ മരങ്ങൾക്കു മുന്നിൽ നിന്നു ഫോട്ടോയെടുത്തും ഫ്രഷ് ആപ്പിൾ ജ്യൂസ് കുടിച്ചും സഞ്ചാരികൾ കശ്മീരിലേക്കുള്ള യാത്ര ആസ്വദിക്കുന്നു.
∙ വിളക്കണയും, രാത്രി എട്ടരയോടെ...
കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ രാത്രി എട്ടരയോടെ കടകളടയ്ക്കും. പഹൽഗാമിൽ രാത്രി ഒൻപതുവരെ കടകളുണ്ടാവും. ശ്രീനഗറിൽ രാത്രി ഷോപ്പിങ്ങിന് സാധ്യതയില്ലാത്തത് സഞ്ചാരികൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ശ്രീനഗറിന്റെ സിരാകേന്ദ്രമായ ലാൽചൗക്കിൽ ഇപ്പോഴും കാര്യങ്ങൾ അത്ര സുരക്ഷിതമല്ല. 24 മണിക്കൂറും കനത്ത സുരക്ഷയിലാണ് ലാൽ ചൗക്ക്. ഇടയ്ക്കിടെ കറുത്ത വസ്ത്രമണിഞ്ഞ കമാൻഡോ സംഘങ്ങൾ നഗരത്തിൽ റോന്തു ചുറ്റും. കശ്മീരികളല്ലാത്തവരെ കണ്ടാൽ പ്രദേശവാസികൾ പെട്ടെന്നു ശ്രദ്ധിക്കും. എവിടെനിന്നാണെന്നുള്ള കുശലാന്വേഷണങ്ങൾ സ്വാഭാവികമായും സന്ദർശകരെ അസ്വസ്ഥരാക്കും. എന്നാൽ പഹൽഗാമിൽ ഇത്തരം ആശങ്കകളില്ല. കടകളടയ്ക്കും വരെ സുരക്ഷാ സൈനികർ ജാഗ്രതയോടെ കാവൽ നിൽക്കും. സന്ദർശകർ വളരെ സ്വാതന്ത്ര്യത്തോടെയാണ് പ്രദേശത്ത് കറങ്ങിനടക്കുന്നത്. കടുത്ത തണുപ്പായതിനാൽ കശ്മീരിലെ മിക്ക സ്ഥലങ്ങളും രാത്രി പത്തോടെ വിജനമാവും. മദ്യവിൽപനയ്ക്ക് കശ്മീരിൽ കർശന നിയന്ത്രണമുണ്ട്. ശ്രീനഗറിൽ ഒരു മദ്യവിൽപനശാലയ്ക്കു മാത്രമാണ് പ്രവർത്തനാനുമതി. എന്നാൽ, മദ്യവിൽപനയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ള ദിവസത്തിലും പ്രവർത്തിക്കുന്ന ഒരു മുന്തിയ ബാർ ശ്രീനഗറിൽ കണ്ടു. വിദേശികൾ ഉൾപ്പെടെയുള്ളവർ ഇവിടെ സന്ദർശകരായുണ്ടായിരുന്നു.
∙ ഹിമാലയത്തെ തൊട്ടറിയാൻ ഗുൽമർഗ്
മഞ്ഞണിഞ്ഞു കിടക്കുന്ന ഹിമാലയ പർവതമാണ് ഗുൽമർഗിലെ ഏറ്റവും വലിയ ആകർഷണം. കേബിൾ കാറിൽ യാത്ര ചെയ്താണ് ആദ്യ പോയിന്റിലെത്തുക. ഇവിടെ നിന്ന് താൽപര്യമുള്ളവർക്ക് മലമുകളിലെ രണ്ടാംപോയിന്റിലേക്ക് യാത്ര ചെയ്യാം. മലമുകളിലെ കുതിര സവാരി, സ്കീയിങ്, സ്കേറ്റിങ് എന്നിവയാണ് പ്രധാന വിനോദോപാധികൾ.
∙ ദാൽ തടാകം: കശ്മീരിന്റെ അഭിമാനം
ദാൽ തടാകവും ശിക്കാര വഞ്ചികളും സന്ദർശകരെ ഏറെ ആകർഷിക്കുന്ന കാര്യങ്ങളാണ്. ശ്രീനഗർ നഗര മധ്യത്തിൽ ഏക്കറുകൾ പരന്നു കിടക്കുന്ന ദാൽ തടാകം നഗരവാസികൾക്ക് പ്രകൃതിയുടെ വരദാനമാണ്. ദാൽ തടാക മധ്യത്തിലാണ് മീന ബസാർ. ദൈനംദിനാവശ്യങ്ങൾക്കുള്ള ഉൽപന്നങ്ങൾ കൂടാതെ കശ്മീരിന്റെ തനതു കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയും മീന ബസാറിൽ ലഭ്യമാണ്. തടാകത്തിൽ സ്ഥാപിച്ചിട്ടുള്ള ഹൗസ് ബോട്ടുകളും സഞ്ചാരികളെ ആകർഷിക്കുന്നു. കേരളത്തിലെ പോലെ സഞ്ചരിക്കുന്ന ഹൗസ് ബോട്ടുകളല്ല ഇവ. തടാകത്തിൽ സ്ഥാപിച്ചിട്ടുള്ള ഹൗസ് ബോട്ടുകളിൽ കുടുംബമായും അല്ലാതെയും താമസിക്കാൻ സൗകര്യമുണ്ട്. ദാൽ തടാകത്തിലെ ശിക്കാര വഞ്ചികളുടെ കുറഞ്ഞ നിരക്ക് 900 രൂപയാണ്. എന്നാൽ പലപ്പോഴും വഞ്ചിക്കാർ സന്ദർശകരിൽനിന്ന് കൂടുതൽ തുക ഈടാക്കാറുണ്ട്.
∙ കുങ്കുമപ്പൂവിന്റെ നാട്, ക്രിക്കറ്റ് ബാറ്റുകളുടെയും
കുങ്കുമപ്പൂവിന്റെയും ക്രിക്കറ്റ് ബാറ്റിന്റെയും നാടാണ് കശ്മീർ. പുൽവാമ ജില്ലയിലെ അവന്തിപുർ, ലത്പോറ എന്നിവിടങ്ങളിൽ മാത്രമാണ് കുങ്കുമപ്പൂവ് കൃഷിയുള്ളത്. വളരെകുറച്ചു പ്രദേശങ്ങളിലാണ് കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നത്. ഒരേക്കറിൽ നിന്ന് 100 ഗ്രാം കുങ്കുമപ്പൂവാണ് പരമാവധി ലഭിക്കുകയെന്ന് കാർ ഡ്രൈവർ മെഹ്‍രാജ് പറഞ്ഞു. ഒരു കിലോ കുങ്കുമപ്പൂവിന് 2.5 ലക്ഷം രൂപയാണു മൊത്തവ്യാപാര വില. ചെറിയ ഡപ്പികളിൽ കുങ്കുമപ്പൂവ് വിൽക്കുന്ന കടകൾ പഹൽഗാമിലേക്കുള്ള വഴിയിൽ പലയിടത്തും കണ്ടു. ഇതൊടൊപ്പം ക്രിക്കറ്റ് ബാറ്റുകൾ നിർമിക്കുന്ന ചെറുതും വലുതുമായ ഒട്ടേറെ സ്ഥാപനങ്ങളും കശ്മീരിലുണ്ട്. ചിനാർ, പൈൻ, ദേവദാരു മരങ്ങളുടെയും നാടാണ് കശ്മീർ. ദേവദാരു മരങ്ങൾ ഉപയോഗിച്ചാണ് ദാൽ തടാകത്തിലെ ശിക്കാര വഞ്ചികൾ നിർമിക്കുന്നത്.
∙ മടക്കയാത്രയിൽ പരിശോധന കർശനം
കശ്മീർ സന്ദർശനം പൂർത്തിയാക്കി ശ്രീനഗർ വിമാനത്താവളത്തിലേക്കു പോകുന്നവരെ കാത്തിരിക്കുന്നത് കുറ്റമറ്റ പരിശോധന. വിമാനത്താവളം എത്തുന്നതിന് ഒരു കിലോമീറ്റർ മുൻപ് കർശന സുരക്ഷാ സംവിധാനങ്ങളുള്ള കേന്ദ്രത്തിൽ യാത്രക്കാർ വാഹനത്തിൽ നിന്നിറങ്ങി പരിശോധനയ്ക്കു വിധേയരാകണം. ടിക്കറ്റ് പരിശോധന കൂടാതെ ബാഗുകളെല്ലാം സ്കാനിങ് മെഷീനിൽ പരിശോധിച്ചതിനു ശേഷം സ്റ്റിക്കർ പതിക്കും. ഈ സ്റ്റിക്കറുണ്ടെങ്കിൽ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കൂ. വിമാനത്തിൽ കയറുന്നതിനു തൊട്ടുമുൻപും ഹാൻഡ് ബാഗേജുകൾ വീണ്ടും പരിശോധിക്കും. ഇത്തരം പരിശോധനകളിൽ ചില യാത്രക്കാർ പ്രകോപിതരാകാറുണ്ട്. എന്നാൽ, സുരക്ഷ കണക്കിലെടുത്ത് വിമാന ജോലിക്കാർ പരിശോധനകളിൽ വിട്ടുവീഴ്ചകൾക്കു തയാറാകാറില്ല.
∙ ആവേശത്തിൽ ഹോട്ടൽ വ്യവസായം
കശ്മീരിലെ വിനോദസഞ്ചാര മേഖലയിൽ വന്ന ഉണർവ് വലിയ തോതിൽ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഹോട്ടൽ വ്യവസായ മേഖല. തലസ്ഥാനമായ ശ്രീനഗർ, പഹൽഗാം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒട്ടേറെ പുതിയ ഹോട്ടലുകളും റിസോർട്ടുകളും ഉയർന്നുകഴിഞ്ഞു. ടാക്സികൾക്കുള്ള ആവശ്യം വർധിച്ചതും ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ ആരു, ബേത്താബ്, ഗുൽമാർഗ് എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ വീതികൂട്ടാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ദാൽ തടാകം ശുദ്ധീകരിക്കാനുള്ള നടപടികൾക്കും പ്രാധാന്യം നൽകുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായ ഗതാഗത സൗകര്യങ്ങൾ ഒരുങ്ങുകയും ക്രമസമാധാനനില മെച്ചപ്പെടുകയും ചെയ്യുന്നതോടെ ഒരിക്കൽക്കൂടി ജമ്മു- കശ്മീർ രാജ്യത്തെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്ന പ്രതീക്ഷയിലാണ് സർക്കാരും വ്യവസായ സംരംഭകരും.
English Summary: Stunning Growth of Tourism in Jammu-Kashmir; How it all Changed in the last 9 Months?