സംസ്ഥാനത്തിന്റെ വാണിജ്യതലസ്ഥാനത്തു നിന്ന് ഇടുക്കിയിലെ മാട്ടുപ്പെട്ടി അണക്കെട്ടിൽ സീപ്ലെയ്ൻ പറന്നിറങ്ങിയതിനു പിന്നാലെ വിവാദങ്ങളും അലയടിച്ചെങ്കിലും പദ്ധതി പ്രായോഗികതലത്തിലെത്താൻ ഒട്ടേറെ കടമ്പകൾ. ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞാലേ ഇതു സംബന്ധിച്ചുള്ള സാങ്കേതിക കാര്യങ്ങളിൽ ഉൾപ്പെടെ തീരുമാനമാകൂ. പദ്ധതിയോട് മത്സ്യബന്ധന മേഖല ഉയർത്തിയിട്ടുള്ള എതിർപ്പും കണക്കിലെടുക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സംസ്ഥാനത്തിന്റെ വാണിജ്യതലസ്ഥാനത്തു നിന്ന് ഇടുക്കിയിലെ മാട്ടുപ്പെട്ടി അണക്കെട്ടിൽ സീപ്ലെയിൻ പറന്നിറങ്ങിയതിനു പിന്നാലെ വിവാദങ്ങളും അലയടിച്ചെങ്കിലും പദ്ധതി പ്രായോഗികതലത്തിലെത്താൻ ഒട്ടേറെ കടമ്പകൾ. ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞാലേ ഇതു സംബന്ധിച്ചുള്ള സാങ്കേതിക കാര്യങ്ങളിൽ ഉൾപ്പെടെ തീരുമാനമാകൂ. പദ്ധതിയോട് മത്സ്യബന്ധന മേഖല ഉയർത്തിയിട്ടുള്ള എതിർപ്പും കണക്കിലെടുക്കണം. 

എതിർ‌പ്പുകൾ പരിഹരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടൂറിസം വകുപ്പ്. പദ്ധതി നടത്തിപ്പിനുള്ള ഏജൻസിയെ തീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്ക് ഇനി വേഗം വയ്ക്കുമെന്നാണ് വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നത്. ടൂറിസം, ഉൾനാടൻ ജലാശയ അതോറിറ്റി, ധനകാര്യം, വ്യോമയാനം തുടങ്ങി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രതിനിധികൾ ഉൾപ്പെട്ട സമിതിയായിരിക്കും പദ്ധതി നടത്തിപ്പു സംബന്ധിച്ച കാര്യങ്ങൾക്ക് രൂപം നൽകുക. തുടർന്ന് ഇക്കാര്യങ്ങൾ സർക്കാരിന് സമർപ്പിക്കുകയും സർക്കാർ നയരൂപീകരണം നടത്തുകയും വേണം. 

ADVERTISEMENT

സ്വകാര്യ മേഖലയ്ക്കുള്ള പങ്കാളിത്തം സംബന്ധിച്ചും തീരുമാനമുണ്ടാകണം. തിരഞ്ഞെടുക്കപ്പെടുന്ന മേഖലകളിൽ സർവീസ് നടത്താൻ താൽപര്യമുള്ള സ്വകാര്യ സംരംഭകരിൽ നിന്ന് ഇതിനായി താൽപര്യപത്രം ക്ഷണിക്കും. ഏത് ഏജൻസിയായിരിക്കും പ്രാഥമികമായി സീപ്ലെയിൻ പദ്ധതി ഏകോപിപ്പിക്കുക എന്നതും ഇതിനോട് ചേർന്ന് തീരുമാനിക്കും. ഗ്രാമീണ മേഖലയിലെ വിനോദസഞ്ചാരം വികസിപ്പിക്കുന്നതിന് വ്യോമഗതാഗതവും ഉപയോഗപ്പെടുത്തുന്ന ‘ഉ‍ഡാൻ’ പദ്ധതിയുടെ ഭാഗമായതിനാൽ കേന്ദ്ര അനുമതികൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കില്ല. ഇപ്പോൾ പരീക്ഷണ പറക്കൽ നടന്ന കൊച്ചി–മാട്ടുപ്പെട്ടി പോലെ ഏതൊക്കെ സെക്ടറുകളിലാണ് ‘ജലവിമാനങ്ങൾ’ സര്‍വീസ് നടത്തേണ്ടത് എന്ന കാര്യത്തിലും ഉഡാൻ പദ്ധതിക്ക് കീഴിൽ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിക്കണം.  

ഇതിനായി കേരളത്തിലെ ജലാശയങ്ങളെ സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാർ തയാറാക്കിയിട്ടുണ്ട്. 2011ൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു നടന്ന ‘എമേർജിങ് കേരള’യിലാണ് ‘ജലവിമാന’ പദ്ധതി സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമാകുന്നത്. അഷ്ടമുടി, പുന്നമട, ബേക്കൽ എന്നീ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സീപ്ലെയ്ൻ റൂട്ടായിരുന്നു പദ്ധതി. ഇതേ റൂട്ടുകൾ തന്നെ നിലവിൽ സർക്കാരിന്റെ പരിഗണനയിലുണ്ട്. അതോടൊപ്പം വേമ്പനാട്, കുമരകം, വെള്ളായണി കായൽ, ബാണാസുര സാഗർ, ഇടുക്കി അണക്കെട്ടുകൾ ഉൾപ്പെടെയുള്ളവയും പരിഗണനയിലുണ്ട്. അണക്കെട്ടുകളെയും സംസ്ഥാനത്തെ 4 വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചുള്ള റൂട്ടുകൾക്കും ആലോചനയുണ്ട്. 

ADVERTISEMENT

സീപ്ലെയ്നെക്കുറിച്ച് ഉയരുന്ന പരാതികൾ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിൽ നിന്നുള്ളതാണ്. അതാകട്ടെ, കായലിൽ വിമാനങ്ങൾ ഇറങ്ങാനും പറന്നുയരാനും ഉപയോഗിക്കുന്ന എയ്റോഡ്രോമിനെ സംബന്ധിച്ചാണ്. വലിയ മേഖല കെട്ടിത്തിരിച്ച് മത്സ്യബന്ധന മേഖലയെ ഇവിടെ നിന്നു പുറത്താക്കുന്നത് പോലുള്ളവ ഉണ്ടാകുമെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. ഈ മാസം 17ന് മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ ചർച്ച ചെയ്യാൻ കേരള ഫിഷർമെൻ കോഓർഡിനേഷൻ കമ്മിറ്റിയുടെ യോഗം 17ന് ആലപ്പുഴയിൽ ചേരുന്നുണ്ട്. എഐടിയുസി, സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ, ധീവരസഭ തുടങ്ങിയവർ എതിർപ്പുകൾ തുടരുമ്പോൾ സിഐടിയു എന്തു നിലപാടെടുക്കുമെന്ന് വ്യക്തമല്ല. ഈ സംഘടനകളെല്ലാം ഉൾക്കൊള്ളുന്ന ഏകോപന സമിതിയുടെ യോഗത്തോടെ ചിത്രം തെളിയുമെന്നാണ് കരുതുന്നത്. 

English Summary:

Seaplane project