ആശുപത്രിയിൽ കിടന്നുറങ്ങി; എണീറ്റപ്പോൾ ഫോണില്ല, മോഷണ സംഘത്തെ തന്ത്രപരമായി കുടുക്കി അജയകുമാർ
കോട്ടയം∙ ഫോൺ മോഷ്ടിച്ച് കടന്നവർ അറിഞ്ഞോ അജയകുമാറിന്റെ മകനു രക്തം നൽകാനായി രണ്ടുപേർ ആ ഫോണിലേക്ക് വിളിക്കുമെന്നു ? മെഡിക്കൽ കോളജ് സൈക്യാട്രി ഒപി പരിസരത്ത് നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്ന സംഘത്തെ തന്ത്രപരമായി കുടുക്കി മൂലമറ്റം കുന്നംമ്പള്ളിൽ അജയ്കുമാർ. പ്രായപൂർത്തിയാകാത്ത സംഘമാണ് മോഷണത്തിനു പിന്നിലെന്ന് അറിഞ്ഞതോടെ അജയ്കുമാർ അവർക്ക് മാപ്പും നൽകി.

ചൊവാഴ്ച പുലർച്ചെ രണ്ടിനും അഞ്ചിനുമിടയിലാണ് മോഷണം. തിങ്കളാഴ്ച അജയ്കുമാറിന്റെ മകൻ ബൈക്കിൽ സഞ്ചരിക്കുന്നതിടെ കാറിടിച്ചു പരുക്കേറ്റു. ചൊവാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ തീരുമാനിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ തയാറെടുപ്പുകൾ പൂർത്തിയാക്കി രാത്രി സൈക്യാട്രി ഒപിക്ക് സമീപം സിസിടിവി കാമറയുള്ള ഭാഗത്ത് കിടന്ന് അജയ്കുമാർ ഉറങ്ങി. രാവിലെ എഴുന്നേറ്റപ്പോഴാണ് ഫോൺ മോഷണം പോയ വിവരം തിരിച്ചറിഞ്ഞത്. ഇതോടെ അജയ്കുമാർ പരിഭ്രാന്തിയിലായി. കാരണം മറ്റൊന്നുമല്ല. അജയകുമാറിന്റെ ഫോണിലേക്കാണ് ശസ്ത്രക്രിയക്ക് ആവശ്യമുള്ള രക്തം കൈമാറാൻ വരുമെന്ന് പറഞ്ഞവർ വിളിക്കേണ്ടിയിരുന്നത്.
ഫോൺ നഷ്ടപ്പെട്ടെന്ന് മനസിലാക്കിയതോടെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ശസ്ത്രക്രിയക്കായി അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന പണവും പെട്ടെന്ന് പിൻവലിച്ചു. ഇതിനിടെ രക്തം നൽകാനെത്തിയവർ അജയകുമാറിനെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ തിരികെ മടങ്ങി. മകനു സർജറിക്കു മുൻപ് ചുമ കടുത്തതോടെ സർജറിയും മുടങ്ങി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അജയ്കുമാർ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്താൻ ശ്രമം തുടർന്നു. ആപ്പിൾ ഫോണിന്റെ ഫൈൻഡ് മൈ ഫോൺ സംവിധാനം ഉപയോഗിച്ചാണ് ലൊക്കേഷൻ കണ്ടെത്തിയത്. ഒരു മൊബൈൽ ഫോൺ വിൽപന കേന്ദ്രം ലൊക്കേഷൻ കാണിച്ചതോടെ അവിടെയെത്തി. കടക്കാരനോട് വിവരങ്ങൾ തേടി. രണ്ട് കുട്ടികളാണ് ഫോണിന്റെ ഡിസ്പ്ലേ തകരാറിലെന്ന് പറഞ്ഞ് വന്നതെന്നും ഫോൺ 5000 രൂപയ്ക്ക് വിറ്റെന്നും കടയുടമ പറഞ്ഞു.
അജയ്കുമാറിന്റെ ഫോണെന്ന് മനസിലാകാതെ ഇരിക്കാനാണ് കുട്ടികൾ ഫോണിന്റെ ഡിസ്പ്ലേ നശിപ്പിച്ച ശേഷം വിറ്റത്. തുടർന്ന് മൊബൈൽ ഫോൺ കടയുടമ തന്നെ ഡിസ്പ്ലേ നന്നാക്കി ഫോൺ അജയകുമാറിനു നൽകി. കുട്ടികൾ പ്രായപൂർത്തിയാകാത്തതിനാൽ അജയകുമാർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിക്കുകയും ചെയ്തു.