തെലങ്കാന സർക്കാർ അട്ടിമറിനീക്കം: ബിജെപി നേതാവ് ബി.എൽ.സന്തോഷിനെതിരായ നോട്ടിസിന് സ്റ്റേ
കൊച്ചി∙ തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരായ നോട്ടിസിന് സ്റ്റേ. ചോദ്യംചെയ്യലിന് ഹാജരാകണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നോട്ടിസ്. ‘ഓപ്പറേഷൻ താമര’ കേസിൽ പേരില്ലാത്തതിനാൽ ഒഴി

കൊച്ചി∙ തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരായ നോട്ടിസിന് സ്റ്റേ. ചോദ്യംചെയ്യലിന് ഹാജരാകണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നോട്ടിസ്. ‘ഓപ്പറേഷൻ താമര’ കേസിൽ പേരില്ലാത്തതിനാൽ ഒഴിവാക്കണമെന്നായിരുന്നു സന്തോഷിന്റെ ഹർജി.
നവംബർ 26നോ 28നോ ഹാജരാകാനാണ് സന്തോഷിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടത്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി, മലയാളിയായ ജഗ്ഗു സ്വാമി, ബി.ശ്രീനിവാസ് എന്നിവരും കേസിൽ പ്രതികളാണ്. തുഷാർ, ജഗ്ഗു എന്നിവർക്കു ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും എത്തിയിരുന്നില്ല. ശ്രീനിവാസ് ഹാജരായി.
തെലങ്കാന സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷൻ താമര’ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവാണു പുറത്തുവിട്ടത്. എംഎൽഎമാരെ സ്വാധീനിക്കാൻ 100 കോടി വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാർ വെള്ളാപ്പള്ളിയാണെന്നായിരുന്നു ആരോപണം. തുഷാറിന്റെ ഏജന്റുമാരെന്നു കരുതുന്നവർ ടിആർഎസ് എംഎൽഎമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വിഡിയോദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
English Summary: BJP's BL Santhosh Won't Be Questioned For Now In Telangana MLA Poaching Case