ജോഡോ യാത്രയ്ക്കിടെ അനിയന്ത്രിതമായ തിരക്ക്; കെ.സി.വേണുഗോപാലിന് വീണു പരുക്കേറ്റു
ഭോപാൽ∙ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ തിരക്കിൽപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് പരുക്കേറ്റു. മധ്യപ്രദേശിലെ ഇൻഡോറിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് നിലത്ത്

ഭോപാൽ∙ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ തിരക്കിൽപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് പരുക്കേറ്റു. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് കെ.സി.വേണുഗോപാൽ നിലത്ത് വീഴുകയായിരുന്നു. കൈയ്ക്കും കാൽമുട്ടിനും പരുക്കേറ്റ അദ്ദേഹത്തിന് യാത്രാ ക്യാംപിൽ പ്രാഥമിക ചികിത്സ നൽകി. ശേഷം വീണ്ടും യാത്രയിൽ പങ്കാളിയായി.
രാഹുൽ ഗാന്ധിയെ കാണാൻ ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനു കഴിയാതിരുന്നതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണം. കഴിഞ്ഞ ദിവസമാണ് യാത്ര മധ്യപ്രദേശിൽ പ്രവേശിച്ചത്. സംസ്ഥാനത്തെ യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പങ്കുചേർന്നിരുന്നു. യാത്ര വരും ദിവസങ്ങളിൽ രാജസ്ഥാനിൽ പ്രവേശിക്കും.
English Summary: KC Venugopal injured during Bharat Jodo Yatra in Madhya Pradesh