പൊട്ടിച്ചിതറി മൗനാ ലോവാ അഗ്നിപര്‍വതം; ദിവസങ്ങളായി നിലയ്ക്കാതെ ലാവാപ്രവാഹം
മൗന കീ (ഹവായ്) ∙ ലോകത്തെ സജീവ അഗ്നിപര്‍വതങ്ങളില്‍ ഏറ്റവും വലുതായ മൗനാ ലോവാ അഗ്നിപര്‍വതം പൊട്ടിച്ചിതറി. 1984ല്‍ അഗ്നിപര്‍വത സ്ഫോടന സാധ്യത തിരിച്ചറിഞ്ഞ ശേഷം ഗവേഷകരുടെ

മൗന കീ (ഹവായ്) ∙ ലോകത്തെ സജീവ അഗ്നിപര്‍വതങ്ങളില്‍ ഏറ്റവും വലുതായ മൗനാ ലോവാ അഗ്നിപര്‍വതം പൊട്ടിച്ചിതറി. 1984ല്‍ അഗ്നിപര്‍വത സ്ഫോടന സാധ്യത തിരിച്ചറിഞ്ഞ ശേഷം ഗവേഷകരുടെ നിരന്തരശ്രദ്ധ പതിഞ്ഞയിടമാണിത്. വര്‍ഷങ്ങളായി ഉള്ളില്‍ കത്തിപ്പുകഞ്ഞതത്രയും ഇപ്പോൾ പുറത്തേക്കൊഴുക്കുകയാണ്.
ഹവായിലാകെ ആശങ്കയും ഒപ്പം കാഴ്ചക്കാരെയും കൂട്ടുകയാണ് ലാവാ പ്രവാഹം. അപായഭീഷണിയില്ലെന്ന് അധികൃതര്‍ ഉറപ്പിച്ച് പറയുമ്പോഴും ബുധനാഴ്ച തുടങ്ങിയ ലാവയുടെ ഒഴുക്ക് ഇതുവരെ നിലച്ചിട്ടില്ലെന്നത് ആശങ്ക കൂട്ടുന്നു. സമീപവാസികള്‍ കസേരയിട്ടിരുന്നാണ് കാഴ്ച ആസ്വദിക്കുന്നതെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.
ഹവായ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന മൗനാ ലോവാ പസഫിക് സമുദ്രനിരപ്പില്‍നിന്ന് 4,169 മീറ്റര്‍ ഉയരത്തിലാണ്. 1984ൽ മൗനാ ലോവ പൊട്ടിത്തെറിച്ചപ്പോൾ 8 കിലോമീറ്റര്‍ ദൂരംവരെ ലാവ ഒഴുകിയിരുന്നു.
English Summary: As lava flows from Mauna Loa, crowds flock to spectacle