അഹമ്മദാബാദ്∙130ലേറെ പേരുടെ ജീവനെടുത്ത തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബി മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. ബിജെപി സ്ഥാനാർഥി കാന്തിലാൽ അമൃതിയ 3000ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. സിറ്റിങ് എംഎൽഎയായ ബ്രിജേഷ് മെർജയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙130ലേറെ പേരുടെ ജീവനെടുത്ത തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബി മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. ബിജെപി സ്ഥാനാർഥി കാന്തിലാൽ അമൃതിയ 3000ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. സിറ്റിങ് എംഎൽഎയായ ബ്രിജേഷ് മെർജയ്ക്ക് പകരം അപകടസമയത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയ കാന്തിലാൽ അമൃതിയയ്ക്ക് സീറ്റ് നല്‍കാനുള്ള ബിജെപി തന്ത്രം ഫലിച്ചിരിക്കുകയാണ്.

ബിജെപിയുടെ സീറ്റ് ചർച്ചകളിൽ ഇല്ലാതിരുന്ന കാന്തിലാൽ ലൈഫ് ജാക്കറ്റും ധരിച്ച് പുഴയിലിറങ്ങി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതോടെയാണ് തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് കടന്നത്. ജയന്തിലാൽ പട്ടേലാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി.

ADVERTISEMENT

ഒക്ടോബർ 30നാണ് ഗുജറാത്തിലെ മോർബി ജില്ലയിൽ മച്ചു നദിക്കു കുറുകെയുള്ള പാലം തകർന്നുവീണത്.  കൊളോണിയൽ കാലഘട്ടത്തിൽ നിർമ്മിച്ച പാലം അറ്റക്കുറ്റപണിക്കുശേഷം ഒക്ടോബർ 26നായിരുന്നു തുറന്നുകൊടുത്തത്.

എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന പ്രകടനത്തിലൂടെ മിന്നുന്ന ജയമാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവച്ചത്. ഗുജറാത്തിലെ അധികാരത്തുടർച്ചയിലൂടെ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസവും ബിജെപിക്കു വർധിച്ചു. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനു കയ്യിലുണ്ടായിരുന്ന സീറ്റുകൾ കൈമോശം വന്നു. പ്രചാരണത്തിലെ ആരവം തിരഞ്ഞെടുപ്പുഫലത്തിൽ നിലനിർത്താൻ ആം ആദ്മി പാർട്ടിക്കും (എഎപി) സാധിക്കാതിരുന്നതാണു ഗുജറാത്തിൽ ‘താമരപ്പാടം പൂത്തുവിടരാൻ’ സഹായിച്ചത്.

ADVERTISEMENT

പ്രചാരണത്തിൽ ദേശീയ നേതാക്കൾ നിറഞ്ഞുനിന്ന സംസ്ഥാനത്ത് ഒരു ഘട്ടത്തിലും കോൺഗ്രസും എഎപിയും ഉൾപ്പെടെയുള്ളവർ ബിജെപിക്കു വെല്ലുവിളി ഉയർത്തിയില്ലെന്നു തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും എന്നായിരുന്നു എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്.

English Summary: BJP Leads In Gujarat's Morbi Where Over 130 Died In Bridge Collapse