‘നൻപകൽ നേരത്ത് മയക്കം’ ജനപ്രിയ ചിത്രം; സുവർണചകോരം ‘ഉതമ’യ്ക്ക്
തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ (ഐഎഫ്എഫ്കെ) ജനപ്രിയ ചിത്രമായി ലിജോ ജോസ് പെല്ലിശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടി നായകനായ

തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ (ഐഎഫ്എഫ്കെ) ജനപ്രിയ ചിത്രമായി ലിജോ ജോസ് പെല്ലിശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടി നായകനായ സിനിമയെ ഏറെ കയ്യടികളോടെയാണു പ്രേക്ഷകർ വരവേറ്റത്.
മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം അറിയിപ്പിനാണ്. ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ പുരസ്കാരം ഏറ്റുവാങ്ങി. മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം പി.എസ്.ഇന്ദുവിന് (19 (1a)) ലഭിച്ചു. ബൊളീവിയൻ ചിത്രം ഉതമയ്ക്കാണ് സുവർണ ചകോരം. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹംഗേറിയൻ സംവിധായകൻ ബേല താറിന് നൽകി.
മറ്റ് പുരസ്കാരങ്ങൾ
∙ മികച്ച സംവിധായകൻ– ടൈമുൻ പിറസെലിമോഗ്ലു (ചിത്രം–കെർ)
∙ നവാഗത സംവിധായകനുള്ള രജതചകോരം– ഫിറോസ് ഘോറി (ആലം)
∙ മികച്ച സംവിധായകനുള്ള രജതചകോരം–തയ്ഫ്
English Summary: IFFK, Malayalam film, Awards