ബെംഗളൂരു∙ കർണാടക നിയമസഭയ്ക്കുള്ളിൽ ഹിന്ദുമഹാസഭാ നേതാവ് വി.ഡി.സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ച കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ നിയമസഭാ മന്ദിരത്തിനു പുറത്ത് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ കർണാടക നിയമസഭയ്ക്കുള്ളിൽ ഹിന്ദുമഹാസഭാ നേതാവ് വി.ഡി.സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ച കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ നിയമസഭാ മന്ദിരത്തിനു പുറത്ത് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കർണാടകയും അയൽ സംസ്ഥാനമായ മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി തർക്കത്തിനിടെയാണിത്. 

കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ പ്രഭവകേന്ദ്രമായ ബെളഗാവിയുമായി വി.ഡി.സവർക്കറിന് ബന്ധമുണ്ട്. 1950ൽ ബെളഗാവിയിലെ ഹിൻഡാൽഗ സെൻട്രൽ ജയിലിൽ സവർക്കർ നാലു മാസത്തോളം കരുതൽ തടങ്കലിലായിരുന്നു. മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെ ഡൽഹി സന്ദർശനത്തിനെതിരെയുള്ള പ്രതിഷേധം തടയാനാണ് അദ്ദേഹത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നത്. കുടുംബാംഗങ്ങൾ ഹർജി നൽകിയതിനെ തുടർന്നാണ് സവർക്കറെ വിട്ടയച്ചത്. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

ADVERTISEMENT

2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ അവസാന ശീതകാല സമ്മേളനമാണ് നടക്കുന്നത്. 10 ദിവസത്തെ സമ്മേളനത്തിൽ അതിർത്തി തർക്കം ചർച്ചയായേക്കും. നേരത്തേ, മഹാരാഷ്ട്രയിൽ നിന്നുള്ള ശിവസേന എംപി ധൈര്യശീൽ മാനെയ്ക്ക് ബെളഗാവിയിൽ പ്രവേശിക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു.

English Summary: Savarkar Portrait Inside Karnataka Assembly, Opposition Protests Outside