നാത്സി കൂട്ടക്കൊല; 97-കാരിയും കുറ്റവാളി; ‘നിയോ– ഫാഷിസ്റ്റുകൾക്കുള്ള ജർമൻ സന്ദേശം’
സോവിയറ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ മൂത്ത മകൻ യാക്കഫ് ഷ്ഗഷ്‍വിലി തന്റെ 36–ാം വയസിൽ കൊല്ലപ്പെട്ടത് നാത്‌സി ജർമനിയുടെ കോണ്‍സൻട്രേഷൻ ക്യാംപിൽ വച്ചാണ്. വടക്കൻ ബർലിനിലെ ഒറാനിൻബർഗിലുള്ള സാഷെൻഹാസൻ കോൺസൻട്രേഷൻ ക്യാംപ് അക്കാലത്ത് രാഷ്ട്രീയ തടവുകാരെ അടക്കം പാർപ്പിച്ചിരുന്ന സ്ഥലമായിരുന്നു. തടവുകാരായി പിടിച്ച യൂറോപ്പിലെ വിവിധ രാഷ്ട്രത്തലവന്മാര്‍ അടങ്ങുന്ന ‘വിഐപി’കളെ പാർപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഷ്ഗഷ്‍വിലിയെ വച്ച് അഡോൾഫ് ഹിറ്റ്ലറുടെ ജർമനി വിലപേശിയെങ്കിലും സ്റ്റാലിൻ വഴങ്ങിയില്ല.
സോവിയറ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ മൂത്ത മകൻ യാക്കഫ് ഷ്ഗഷ്‍വിലി തന്റെ 36–ാം വയസിൽ കൊല്ലപ്പെട്ടത് നാത്‌സി ജർമനിയുടെ കോണ്‍സൻട്രേഷൻ ക്യാംപിൽ വച്ചാണ്. വടക്കൻ ബർലിനിലെ ഒറാനിൻബർഗിലുള്ള സാഷെൻഹാസൻ കോൺസൻട്രേഷൻ ക്യാംപ് അക്കാലത്ത് രാഷ്ട്രീയ തടവുകാരെ അടക്കം പാർപ്പിച്ചിരുന്ന സ്ഥലമായിരുന്നു. തടവുകാരായി പിടിച്ച യൂറോപ്പിലെ വിവിധ രാഷ്ട്രത്തലവന്മാര്‍ അടങ്ങുന്ന ‘വിഐപി’കളെ പാർപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഷ്ഗഷ്‍വിലിയെ വച്ച് അഡോൾഫ് ഹിറ്റ്ലറുടെ ജർമനി വിലപേശിയെങ്കിലും സ്റ്റാലിൻ വഴങ്ങിയില്ല.
സോവിയറ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ മൂത്ത മകൻ യാക്കഫ് ഷ്ഗഷ്‍വിലി തന്റെ 36–ാം വയസിൽ കൊല്ലപ്പെട്ടത് നാത്‌സി ജർമനിയുടെ കോണ്‍സൻട്രേഷൻ ക്യാംപിൽ വച്ചാണ്. വടക്കൻ ബർലിനിലെ ഒറാനിൻബർഗിലുള്ള സാഷെൻഹാസൻ കോൺസൻട്രേഷൻ ക്യാംപ് അക്കാലത്ത് രാഷ്ട്രീയ തടവുകാരെ അടക്കം പാർപ്പിച്ചിരുന്ന സ്ഥലമായിരുന്നു. തടവുകാരായി പിടിച്ച യൂറോപ്പിലെ വിവിധ രാഷ്ട്രത്തലവന്മാര്‍ അടങ്ങുന്ന ‘വിഐപി’കളെ പാർപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഷ്ഗഷ്‍വിലിയെ വച്ച് അഡോൾഫ് ഹിറ്റ്ലറുടെ ജർമനി വിലപേശിയെങ്കിലും സ്റ്റാലിൻ വഴങ്ങിയില്ല.
സോവിയറ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ മൂത്ത മകൻ യാക്കഫ് ഷ്ഗഷ്‍വിലി തന്റെ 36–ാം വയസിൽ കൊല്ലപ്പെട്ടത് നാത്‌സി ജർമനിയുടെ കോണ്‍സൻട്രേഷൻ ക്യാംപിൽ വച്ചാണ്. വടക്കൻ ബർലിനിലെ ഒറാനിൻബർഗിലുള്ള സാഷെൻഹാസൻ കോൺസൻട്രേഷൻ ക്യാംപ് അക്കാലത്ത് രാഷ്ട്രീയ തടവുകാരെ അടക്കം പാർപ്പിച്ചിരുന്ന സ്ഥലമായിരുന്നു. തടവുകാരായി പിടിച്ച യൂറോപ്പിലെ വിവിധ രാഷ്ട്രത്തലവന്മാര്‍ അടങ്ങുന്ന ‘വിഐപി’കളെ പാർപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഷ്ഗഷ്‍വിലിയെ വച്ച് അഡോൾഫ് ഹിറ്റ്ലറുടെ ജർമനി വിലപേശിയെങ്കിലും സ്റ്റാലിൻ വഴങ്ങിയില്ല. രണ്ടാം ലോകമഹായുദ്ധക്കാലത്ത് സോവിയറ്റ് സൈന്യം ഇവിടം കീഴടക്കുന്നതിന് രണ്ടു കൊല്ലം മുന്നേ ഷ്ഗഷ്‍വിലി കൊല്ലപ്പെട്ടു.
ഈ ക്യാംപിൽ ഗാർഡ് ആയി ജോലി ചെയ്തിരുന്ന ആളെ കഴിഞ്ഞ വർഷം ജർമനി അഞ്ചുവർഷം തടവിന് ശിക്ഷിച്ചു. നാത്സി കൂട്ടക്കൊലപാത കുറ്റങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രായമേറിയ ആളായിരുന്നു ആ ഗാർഡ് – ജോസഫ് ഷ്യൂറ്റ്സ്. സാഷെൻഹാസൻ കോൺസൻട്രേഷൻ ക്യാംപിൽ 3518 പേരെ കൊലപ്പെടുത്തിയതിന് സഹായം നൽകി എന്നതായിരുന്നു 101-കാരനായ ഷ്യൂറ്റ്സിന്റെ കുറ്റം. എന്നാൽ താൻ നിരപരാധിയാണെന്നും തനിക്ക് ഒന്നുമറിയില്ല എന്നുമായിരുന്നു വിചാരണ വേളയിൽ ഷ്യൂറ്റ്സ് അവകാശപ്പെട്ടത്. ജൂതർ, നാത്സി ഭരണകൂടത്തെ എതിർത്തിരുന്നവർ, സ്വവർഗാനുരാഗികൾ തുടങ്ങി രണ്ടു ലക്ഷത്തിലധികം പേരെ പാർപ്പിച്ചിരുന്നതാണ് സാഷെൻഹാസൻ ക്യാംപ്. കഠിനമായ ജോലികൾ, പട്ടിണി, അസുഖങ്ങൾ, വൈദ്യപരീക്ഷണങ്ങൾ തുടങ്ങിയവ മൂലം ഷ്ഗഷ്‍വിലിയെപ്പോലെ ആയിരക്കണക്കിന് പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ‘ഷ്യൂറ്റ്സ് മൂന്നു വർഷമാണ് ഇവിടെ ജോലി ചെയ്തത്. ക്യാംപിൽ നിരവധി പേരെ കൊല്ലുന്നത് അറിയാമായിരുന്നു. രക്ഷപെട്ടു പോകാൻ ശ്രമിച്ചവരെ വെടിവച്ചു കൊലപ്പെടുത്തി. അതുകൊണ്ട് ഗാർഡുകൾ അറിയാതെയാണ് ഇതൊക്കെ നടന്നത് എന്നത് അംഗീകരിക്കാൻ പറ്റില്ല’, എന്നായിരുന്നു ഇയാളെ ശിക്ഷിച്ചു കൊണ്ട് കോടതി പറഞ്ഞത്.
∙ അവസാന കുറ്റവാളിയും നിയമത്തിനു മുന്നിൽ?
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ട് ഏഴു പതിറ്റാണ്ടുകളായി. ഷ്യൂറ്റ്സിനെപ്പോലെ അവസാന നാത്സി കുറ്റവാളിയേയും നിയമത്തിനു മുന്നിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ജർമൻ അധികൃതർ. നാത്സി ജർമൻ സേനയിൽ ഗാർഡ് ആയി ജോലി ചെയ്തിരുന്ന ജോൺ ഡിമാനുകിനെ 2011–ൽ ശിക്ഷിച്ചതോടെയാണ് ഇത്തരത്തിൽ നാത്സി കുറ്റങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരുന്നവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ശ്രമമുണ്ടാകുന്നത്. കൊലപാതകം നടത്തിയവരോ അല്ലെങ്കില്‍ അതിന്റെ കൂട്ടുപ്രതികളോ എന്നതിനേക്കാൾ ഹിറ്റ്ലറിന്റെ കൊലപാതക സംവിധാനത്തിന്റെ ഭാഗമായിരുന്നു എന്നതാണ് ഈ ശിക്ഷാവിധികൾക്കെല്ലാം കാരണമായത്.
തുടർന്ന് കുപ്രസിദ്ധമായ ഓഷ്‍വിറ്റസ് ക്യാംപിലെ അക്കൗണ്ടന്റായിരുന്ന ഒസ്കാർ ഗ്രോനിങ്, ഓഷ്‍വിറ്റസിലെ സുരക്ഷാ ഗാർഡ് ആയിരുന്ന റൈന്‍ഹോൾഡ് ഹാനിങ് എന്നിവരെ കുറ്റക്കാരായി കണ്ടെത്തി. 94 വയസായിരുന്നു ഇരുവർക്കും അപ്പോൾ. എന്നാൽ ശിക്ഷ വിധിക്കും മുമ്പു തന്നെ ഇരുവരും അന്തരിച്ചു.
ന്യൂഎൻഗാം കോൺസൻട്രേഷൻ ക്യാംപിലെ ഗാർഡ് ആയിരുന്ന ഫ്രെഡറിക് കാൾ ബെർഗർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതോടെ അമേരിക്ക കഴിഞ്ഞ വർഷം അവിടെ നിന്ന് അദ്ദേഹത്തെ ജർമനിയിലേക്ക് കയറ്റിവിട്ടു. 95 വയസായിരുന്നു പ്രായം. എന്നാൽ ബെർഗർക്കെതിരായ കുറ്റങ്ങൾ പ്രോസിക്യൂഷൻ പിന്നീട് ഒഴിവാക്കി.
മറ്റൊരു ഗാർഡ് ആയിരുന്ന ബ്രൂണോ ഡേയെ 2020–ൽ രണ്ടു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. 93–വയസായിരുന്നു ഇയാൾക്ക്. 1944 ഓഗസ്റ്റ് മുതൽ 1945 ഏപ്രിൽ വരെയുള്ള സമയത്ത് സ്റ്ററ്റ്ഹോഫ് ക്യാംപിൽ ജീവനക്കാരനായിരുന്നു അന്ന് 17 വയസുണ്ടായിരുന്ന ഡേ. ഈ ക്യാപിലെ 5000–ത്തിലധികം േപരുടെ മരണത്തിന് ഉത്തരവാദികളിൽ ഒരാളാണ് തീർപ്പാക്കിയാണ് ഡേയെ ശിക്ഷിച്ചത്. ജീവിതത്തിന്റെ അന്ത്യഘട്ടത്തിലായതിനാൽ ഇവരെയൊന്നും ജയിലിൽ അടക്കില്ലെങ്കിലും നാത്സി ജർമനിയിലെ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ എന്ന പേരാകും അന്തരിക്കുമ്പോഴും ബാക്കിയുണ്ടാവുക. ഇവരുടെ നിരയിലെ ഏറ്റവും ഒടുവിലുള്ള ആളാണ് ഇംഗാർഡ് ഫച്ച്നർ. അവരുടെ ശിക്ഷാവിധി കഴിഞ്ഞ ദിവസം പുറത്തു വന്നു.
നാത്സി കോൺസൻട്രേഷൻ ക്യാംപിൽ 10,500–ഓളം പേരുടെ മരണത്തിന് കൂട്ടുനിൽക്കുകയും സഹായം ചെയ്യുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് ഈ 97 വയസുകാരിയെ ശിക്ഷിച്ചത്. രണ്ടു വർഷത്തെ ജയിൽജീവിതമാണ് ശിക്ഷയെങ്കിലും പ്രായം കണക്കിലെടുത്ത് ജയിലിൽ കഴിയേണ്ടതില്ല. ഒരുപക്ഷേ, നാത്സി ജർമനിയിലെ കുറ്റകൃത്യങ്ങളുടെ പേരിൽ ശിക്ഷിക്കുന്ന അവസാന കേസും ഇതായേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറ്റകൃത്യങ്ങളിൽ പങ്കുണ്ടായിരുന്ന മിക്കവരും തന്നെ അന്തരിച്ചു.
∙ ഫച്ച്നറുടെ ദൗത്യത്തിന്റെ കാഠിന്യം
ജർമനി കീഴടക്കിയ പോളണ്ടിലെ നാത്സി കോൺസൻട്രേഷൻ ക്യാംപായിരുന്നു സ്റ്റോട്ട്ഹോഫ്. 1943 ജൂണ്‍ മുതൽ 1945 ഏപ്രിൽ വരെ ഇവിടുത്തെ കമാൻഡന്റ് ഓഫിസിലെ ടൈപ്പിസ്റ്റ് ആയിരുന്നു ഇംഗാർഡ് ഫച്ച്നർ എന്ന് കോടതി രേഖകൾ പറയുന്നു. ആയിരക്കണക്കിന് പേരെ കൊലപ്പെടുത്തിയ ക്യാംപ് നടത്തിപ്പുകാർക്ക് സഹായം നൽകി എന്നതാണ് ഫച്ച്നർക്കെതിരെയുള്ള കുറ്റം. ഭൂരിഭാഗവും ജൂതവംശജരായ ഒരു ലക്ഷത്തോളം പേരെയാണ് രണ്ടാം ലോകമഹായുദ്ധക്കാലത്ത് നാത്സികൾ സ്റ്റോട്ട്ഹോഫ് ക്യാംപിൽ പാർപ്പിച്ചത്. വളരെ മോശം ജീവിതസാഹചര്യങ്ങളുള്ള ഇവിടെ കുറഞ്ഞത് 65,000 പേർ മരിച്ചിട്ടുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. മോശം സാഹചര്യങ്ങൾക്ക് പുറമെ ഗ്യാസ് ചേംബർ അടക്കമുള്ള സംവിധാനങ്ങളും ഇവിടെ ഉണ്ടായിരുന്നു.
സ്റ്റോട്ട്ഹോഫ് ക്യാംപിലെ കമാൻഡറായിരുന്ന പോൾ–വെർണർ ഹോപ്പിന് വേണ്ടി ഫച്ച്നർ നേരിട്ടു ജോലി ചെയ്യുകയായിരുന്നു. 1955–ൽ നാത്സി കുറ്റകൃത്യങ്ങൾക്ക് പോൾ–വെർണർ ഹോപ്പിനെ ശിക്ഷിച്ചെങ്കിലും അഞ്ചു വർഷത്തിനു ശേഷം മോചിപ്പിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിചാരണ തുടങ്ങാനിരിക്കെ, ഫച്ച്നർ ‘അപ്രത്യക്ഷ’മായത് ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ്. ജീവിച്ചിരുന്ന വൃദ്ധസദനത്തിൽ നിന്ന് ഒരു ദിവസം ഇവരെ കാണാതാവുകയായിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുന്നതിന് വാറന്റ് പുറപ്പെടുവിക്കുകയും തുടർന്ന് പോലീസ് കണ്ടെത്തുകയുമായിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയിലുമായി.
നാത്സി ജർമനി നടത്തിയ കൂട്ടക്കൊലകളുടെ പേരിൽ ശിക്ഷിക്കപ്പെട്ട താഴേത്തട്ടിൽ ജോലി ചെയ്തിരുന്ന അപൂർവം സ്ത്രീകളിലൊരാളാണ് ഫച്ച്നർ. 18 വയസായിരുന്നു സ്റ്റോട്ട്ഹാഫിൽ ജോലി ചെയ്യുമ്പോൾ അവരുടെ പ്രായം. അതുകൊണ്ടു തന്നെ ജുവനൈൽ കോടതിയിലാണ് അവരുടെ വിചാരണ നടന്നത്. ക്യാംപിൽ ക്രൂരമായ കൂട്ടക്കൊലകൾ നടന്നിരുന്നു എന്ന് ഫച്ച്നർ അറിഞ്ഞിരുന്നോ എന്നത് തെളിയിക്കാൻ സാധിക്കില്ലെന്നും സാഹചര്യത്തെളിവുകളില്‍ നിന്നുള്ള അനുമാനങ്ങൾ മാത്രമുള്ളതിനാല്‍ അവരെ വെറുതെ വിടണമെന്നും പ്രതിഭാഗം വാദിച്ചു. ക്യാംപിൽ നരകജീവിതം അനുഭവിച്ച ചിലരുടെ മൊഴികളും കോടതി രേഖപ്പെടുത്തിയിരുന്നു.
സ്റ്റോട്ട്ഹാഫിൽ വച്ച് കഴുത്തിന് വെടിയേറ്റ് കൊല്ലപ്പെട്ടയാളുടെ മകനായ, അന്ന് ആറു വയസ് മാത്രം പ്രായമുണ്ടായിരുന്ന ജോസഫ് സലോമോണോവിക് മാധ്യമങ്ങളോട് പറഞ്ഞത്, ഫച്ച്നർ ‘പരോക്ഷമായെങ്കിലും കുറ്റക്കാരി’യാണ് എന്നാണ്. കേസ് പരിഗണിച്ച ജഡ്ജിമാർക്കൊപ്പം സ്റ്റോട്ട്ഹാഫ് സന്ദർശിച്ച ചരിത്രകാരനായ സ്റ്റെഫാൻ ഹോർഡ്‍ലെർ ആയിരുന്നു മറ്റൊരു സാക്ഷി. ഫച്ച്നർ ജോലി ചെയ്തിരുന്ന കമാൻഡറുടെ ഓഫിസ് മുറിയിലിരുന്നാൽ ക്യാംപിലെ ഏറ്റവും മോശപ്പെട്ട അവസ്ഥ കാണാൻ കഴിയുമായിരുന്നു എന്ന് ഈ സന്ദർശനത്തിൽ വെളിവായി. ബിബിസി റിപ്പോർട്ട് അനുസരിച്ച് ഹോർഡ്ഡലെർ കോടതിയെ ബോധിപ്പിച്ച മറ്റു കാര്യങ്ങൾ ഇങ്ങനെ: ‘‘27 വാഹനങ്ങളിലായി 48,000 പേരെയാണ് 1944 ജൂണ്‍ മുതൽ ഒക്ടോബർ വരെയുള്ള സമയത്ത് ക്യാംപിൽ കൊണ്ടുവന്നത്. വിഷവാതകം ഉപയോഗിച്ച് ഇവരെ കൊലപ്പെടുത്തുന്നതിന് വേഗത കൂട്ടാൻ നാത്സികൾ തീരുമാനിച്ചതിനെ തുടർന്നായിരുന്നു ഇത്. കമാൻഡറുടെ ഓഫിസ് ആയിരുന്നു ഇതിന്റെയെല്ലാം കേന്ദ്രബിന്ദു’’.
വിചാരണക്കിടയിൽ ഫച്ച്നറിന്റെ മറുപടി ഒരേയൊരു വാചകമായിരുന്നു. അതിങ്ങനെ: ‘‘അന്ന് സംഭവിച്ചതിനെല്ലാം ഞാനെല്ലാവരോടും ക്ഷമ ചോദിക്കുന്നു. സ്റ്റോട്ട്ഹോഫിൽ ആ സമയത്ത് ഉണ്ടായിരുന്നതിൽ ഞാൻ ഖേദിക്കുന്നു, അത്ര മാത്രമേ എനിക്ക് പറയാനുള്ളൂ’’.
∙ കൂട്ടക്കൊലകൾക്ക് ഉത്തരവാദികളോ ഗാർഡുകളും?
ഏഴു ദശകം മുമ്പ് അരങ്ങേറിയ കൂട്ടക്കൊലകളിൽ തങ്ങൾക്കുള്ള പങ്ക് വിചാരണാ വേളയിൽ ആരും തന്നെ സമ്മതിച്ചിട്ടില്ല. എന്നാൽ താൻ അത്തരമൊരു ക്യാംപിൽ ജോലി ചെയ്തിരുന്നു എന്ന് സമ്മതിച്ച ആളാണ് മുകളിൽ പറഞ്ഞ ബ്രൂണോ ഡേ. താൻ സ്റ്റോട്ട്ഹോഫിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കലും അവിടെ നടന്ന ക്രൂരതകളിൽ പങ്കാളിയാവുകയോ അതിനെക്കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല എന്നാണ് ഡേ കോടതിയിൽ പറഞ്ഞത്. വിചാരണാ വേളയിൽ മാത്രമാണ് അവിടെ നടന്ന ക്രൂരതകളുടെ വിശദാംശങ്ങൾ താനറിഞ്ഞതെന്നും ഇത്തരമൊരു കാര്യം ഇനിയൊരിക്കലും സംഭവിക്കരുതെന്നും ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്കുള്ള ക്ഷമാപണത്തിൽ ഡേ പറഞ്ഞു. സ്റ്റോട്ട്ഹാഫിൽ ജോലി െചയ്യുന്ന സമയത്ത് 18 വയസായിരുന്നു ഡേയ്ക്ക് എന്നതിനാൽ ജുവനൈൽ കോടതിയിലാണ് അദ്ദേഹത്തേയും വിചാരണ ചെയ്തത്. 5000–ത്തോളം പേർ മോശം സാഹചര്യങ്ങൾ മൂലം ടൈഫോയിഡ് പിടിപെട്ട് മരിച്ചതാണ് ഒരു കേസ്. 200–ഓളം പേരെ സൈക്ലോൺ–ബി എന്ന വിഷവാതകം ഉപയോഗിച്ചും 30 പേരെ കഴുത്തിന് വെടിവച്ചും കൊലപ്പെടുത്തി എന്നതായിരുന്നു മറ്റു കുറ്റങ്ങൾ.
എന്നാൽ ഡേയ്ക്കെതിരെ കേസ് നൽകിയവരിലൊരാളായ ജൂഡി മെയ്സൽ ഇന്നും ജീവിച്ചിരിപ്പുണ്ട്. സ്റ്റോട്ട്ഹോഫിൽ നിന്ന് രക്ഷപെട്ടവരാണ് മെയ്സലും സഹോദരി റേച്ചലും. അവരുടെ മാതാവ് വിഷവാതകം ശ്വസിച്ചു മരിച്ചു. ഡേയ്ക്കുള്ള ശിക്ഷയെ സ്വാഗതം ചെയ്തുകൊണ്ട് മെയ്സലിന്റെ കൊച്ചുമകൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ: ‘‘ഞങ്ങളുടെ കുടുംബം ഈ ശിക്ഷയെ കാണുന്നത് ഇത് ലോകത്തിനുള്ള ശക്തമായ ഒരു സന്ദേശമാണെന്നാണ്. വംശീയവെറിയും വെറുപ്പും നമ്മെ എവിടേക്കാണ് നയിക്കുക എന്ന് ഈ വിചാരണയിലൂടെ ലോകം മനസിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം ക്രൂരമായ കാര്യങ്ങൾ ഇനിെയാരിക്കലും സംഭവിക്കരുത് എന്നതാണ് ഏറ്റവും പ്രധാനം. ഇത്തരത്തിലുള്ള ഭീതിദമായ കുറ്റകൃത്യങ്ങളിൽ സാധാരണക്കാരെന്ന് കരുതുന്നവർ പോലും പങ്കെടുത്തു എന്നത് ലോകം മനസിലാക്കേണ്ടതുണ്ടെന്നും ഞങ്ങൾ കരുതുന്നു’’.
ഗാർഡുമാർ ഉത്തരവുകൾ അനുസരിക്കുന്നവർ മാത്രമാണെന്നും കൊലപാതകങ്ങൾ തീരുമാനിച്ചതോ നടപ്പാക്കാൻ ഉത്തരവ് നൽകിയതോ അവരല്ലെന്നും പ്രതിയാക്കപ്പെട്ടവരുടെ അഭിഭാഷകർ വാദിച്ചിരുന്നു. ഈ തലപ്പത്തുണ്ടായിരുന്നവരൊന്നും ശിക്ഷിക്കപ്പെട്ടില്ല. അതുപോലെ ഇപ്പോൾ കുറ്റവാളിയെന്ന് മുദ്രകുത്തുന്നവർ അവിടെ ജോലി ചെയ്തിരുന്നോ എന്നതിനു പോലും ഉറപ്പില്ലെന്നും വാദമുയർന്നെങ്കിലും കോടതികൾ അതൊന്നും അംഗീകരിച്ചില്ല.
നാത്സി ജർമനിയില്‍ നിരവധി പേർ മരിച്ച ക്യാംപുകളിലും മറ്റും ജോലി ചെയ്തിരുന്നവരേയും കുറ്റവാളിയായി കണക്കാക്കാമെന്ന് 2000–ത്തിന്റെ ആദ്യദശകത്തിലാണ് നിയമം വന്നത്. അതിനു മുമ്പ് വരെ ഏതെങ്കിലും വ്യക്തിക്കെതിരെ നടന്ന കുറ്റകൃത്യമായി കണ്ട് അത് തെളിയിക്കണമായിരുന്നു. അതിനൊപ്പം, ഈ കുറ്റകൃത്യം നടന്നത് വംശീയതയുടെ അടിസ്ഥാനത്തിലാണെന്നും തെളിയിച്ചാൽ മാത്രമേ കേസ് നിലനിൽക്കുമായിരുന്നുള്ളൂ. അതിന് മാറ്റം വന്നതോടെയാണ് ജീവിതത്തിന്റെ അന്ത്യത്തിലെത്തിയ പലരും ശിക്ഷിക്കപ്പെടുന്നത്.
അതേ സമയം, നാത്സി കുറ്റകൃത്യങ്ങളുടെ പേരിൽ ദശകങ്ങൾക്ക് ശേഷം ആളുകളെ കണ്ടെത്തി ശിക്ഷിക്കുന്നതിനെതിരെ മുറുമുറുപ്പുകൾ ഉയർന്നിരുന്നു. എന്നാൽ അത്തരം വിചാരണകൾ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ലോകത്തിന് നൽകുമെന്നാണ് ഫ്രാൻസിലെ നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ പ്രഫസർ ഗിയോമെ മൗറാലിസ് പറയുന്നത്. ‘‘യൂറോപ്പിലെങ്ങും തീവ്രവലതുപക്ഷമായ നിയോ–ഫാഷിസ്റ്റുകൾ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലൊരു ഏകാധിപത്യ ക്രമത്തിൽ ഓരോ വ്യക്തിക്കും രാഷ്ട്രീയവും ധാർമികവുമായ ഉത്തരവാദിത്തമുണ്ട് എന്നുറപ്പിക്കുന്നതാണ് ഇത്തരം വിചാരണകൾ’’, അദ്ദേഹം എ.എഫ്.പിയോട് അഭിപ്രായപ്പെട്ടു.
∙ നിയോ–നാത്‍സികൾ
ഏറെക്കുറെ ഈ വാദത്തെ ഉറപ്പിക്കുന്ന സംഭവവികാസങ്ങൾ ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളില്‍ നിരന്തരം അരങ്ങേറുന്നുമുണ്ട്. ഡോണൾഡ് ട്രംപിന്റെ അനുയായികൾ എന്നവകാശപ്പെട്ടവര്‍ അമേരിക്കയിലെ കാപ്പിറ്റോൾ ഹിൽ ആക്രമണം നടത്തിയതിനു പിന്നിൽ നിയോ–നാത്‍സി സംഘടനകളുടെ സ്വാധീനത്താലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ മാസമാദ്യം ജർമന്‍ ഭരണകൂടത്തെ അട്ടിമറിച്ച് പഴയ രാജഭരണം തിരികെ കൊണ്ടുവരാനുള്ള ശ്രമം അന്വേഷണ ഏജൻസികൾ തടഞ്ഞിരുന്നു. 800–ലേറെ വർഷങ്ങൾ നീണ്ട ജർമൻ രാജവംശത്തിലെ ഒരു പിന്മുറക്കാരൻ, ലോകത്തിലെ സെലിബ്രിറ്റി ഷെഫുകളിൽ ഏറെ പേരുകേട്ട ഒരാൾ, നിലവിൽ ജഡ്ജിയും പാർലമെന്റ് അംഗവുമായിരുന്ന ഒരു തീവ്രവലതുപക്ഷ നേതാവ്, ആക്രമണങ്ങളിൽ നിന്ന് ജൂതർക്ക് സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ, സ്പെഷ്യൽ ഫോഴ്സിൽ നിന്ന് വിരമിച്ചയാൾ... തുടങ്ങി ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് ജർമനി അന്ന് നിരവധി പേരെ അറസ്റ്റ് ചെയ്തത്. ഗൂഡാലോചനാ സിദ്ധാന്തങ്ങളും വ്യാജ പ്രചാരണങ്ങളും വഴി രാജ്യത്തെ ‘നവ–നാത്‍സികൾ’ ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും കാര്യങ്ങൾ അതീവ ഗൗരവമേറിയതാണ് എന്നുമാണ് ജർമൻ അധികൃതർ ഇതിനെക്കുറിച്ച് പറഞ്ഞത്. പാർലമെന്റ് ആക്രമിച്ച് ജർമൻ ചാൻസലർ ഓലാഫ് ഷോൾസിനെ അടക്കം വധിക്കാനും തീവ്രവാദികൾ പദ്ധതിയിട്ടിരുന്നു. നവ–നാത്‍സി ആശയങ്ങൾ പിന്തുടരുന്ന ‘റൈച് സിറ്റിസൺസ് മൂവ്മെന്റ്’, ഗൂഡാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്ന അമേരിക്കൻ സംഘടന ‘ക്യുഎനോൺ’ തുടങ്ങിയവയാണ് ഈ ഗൂഡാലോചനകൾ നടത്തിയത് എന്നായിരുന്നു ജർമൻ അധികൃതർ കണ്ടെത്തിയത്.
English Summary: A 97 Year Old Former Secretary At Nazi Camp Is Convicted In Holocaust Trial – An Explainer