നെതന്യാഹുവിന്റെ ചിറകൊടിക്കാൻ മതയാഥാസ്ഥിതിക സഖ്യം; ഇസ്രയേലിൽ ഇനി സംഘർഷകാലം?
‘‘അടുത്ത സർക്കാർ എല്ലാ ഇസ്രയേല്‍ പൗരന്മാര്‍ക്കും വേണ്ടിയുള്ളതാവണം. ആ സർക്കാരിനു വോട്ടു ചെയ്തവർക്കും പിന്തുണച്ചവർക്കും മാത്രമല്ല, അതിനെതിരെ നിലകൊള്ളുന്നവർക്കും കൂടിയുള്ളതാവണം അടുത്ത സർക്കാർ’’, ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ബെഞ്ചമിൻ നെതന്യാഹു പുതിയ സർക്കാരുണ്ടാക്കുന്നതിന് തൊട്ടുമുൻപ് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അഭിപ്രായപ്പെട്ടതാണ് മുകളിൽ പറഞ്ഞത്. പ്രസിഡന്റിന്റേത് ഒരു ആലങ്കാരിക പദവി ആണെങ്കിൽ പോലും, ഇസ്രയേലിൽ പുതുതായി അധികാരത്തിൽ വന്നിട്ടുള്ള സർക്കാരിനെ സംബന്ധിച്ച് വലിയ വിഭാഗം ജനങ്ങളിൽ ഉണ്ടായിട്ടുള്ള ആശങ്ക കൂടിയാണ് ഹെർസോഗിൽനിന്ന് പുറത്തു വന്നത്. ഇസ്രയേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രമായ വലതുപക്ഷ–യാഥാസ്ഥിതിക പാർട്ടികളുടെ സർക്കാരാണ് വ്യാഴാഴ്ച അധികാരമേറിയത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിട്ട മൂന്ന് തീവ്ര വലതു പാർട്ടികളും രണ്ട് കടുത്ത മതയാഥാസ്ഥിതിക പാർട്ടികളുമാണ് ഭരണസഖ്യത്തിലുള്ളത്. അധികാരത്തിലേറുന്നതിനു മുൻപു തന്നെ സഖ്യകക്ഷികളുമായി ഉണ്ടാക്കിയിട്ടുള്ള കരാറുകൾ നടപ്പാക്കാനുള്ള ശ്രമവും നെതന്യാഹു തുടങ്ങിയിരുന്നു. അഴിമതി കേസ് നേരിടുന്ന നെതന്യാഹുവിന് ഈ കരാറുകൾ നടപ്പാക്കാതെ രക്ഷപെടാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ എതിരാളികളും ആരോപിക്കുന്നു. ഇസ്രയേലിലെ ഏറ്റവും പ്രധാന പത്രങ്ങളിലൊന്നായ ‘Haaretz’ നെതന്യാഹു സർക്കാരിനെ വിശേഷിപ്പിച്ചത്, ‘ഇസ്രയേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രമായ വലതുപക്ഷ, വംശീയവിരോധമുള്ള, സ്വവർഗലൈംഗികതയെ വെറുക്കുന്ന, അധികാരം ദൈവദത്തമെന്നു കരുതുന്ന കൂട്ടായ്മ’ എന്നാണ്. ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരമേൽക്കുമ്പോൾ എന്തൊക്കെയാണ് ഇസ്രയേലിന്റെ മനസ്സില്‍? എന്തായിരിക്കും പലസ്തീനുമായും അറബ് ലോകമായും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം? ചോദ്യങ്ങൾ നിരവധിയാണ്.

∙ ലൈംഗിക ന്യൂനപക്ഷത്തിനും വേണ്ടേ തുല്യനീതി?
1996 മുതല്‍ 99 വരെയും 2009 മുതൽ നീണ്ട 12 വർഷവും ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്നു നെതന്യാഹു. എന്നാൽ പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന അവിശ്വാസത്തെ തുടർന്ന് 2021–ൽ അദ്ദേഹം രാജിവച്ചു. ഇക്കഴിഞ്ഞ നവംബറിലാണ് യായ്ർ ലാപിഡിന്റെ നേതൃത്വത്തിലുള്ള സെന്റർ–ലെഫ്റ്റ് പാർട്ടി സർക്കാരിനെ മറികടന്ന് നെതന്യാഹുവിന്റെ ലികുഡ് പാർട്ടി സഖ്യം ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. നാലു വർഷത്തിനുള്ളിൽ നടന്ന ഈ അഞ്ചാമത്തെ തിരഞ്ഞെടുപ്പില്‍ നെതന്യാഹു സഖ്യം 86 ശതമാനം വോട്ടുകൾ നേടി. നെതന്യാഹുവിന്റേതു വലതുപക്ഷ പാർട്ടിയാണെങ്കിലും കടുത്ത യാഥാസ്ഥിതിക പാർട്ടികളും തീവ്ര വലതുപക്ഷ പാർട്ടികളുമായിരുന്നു ഇത്തവണ അദ്ദേഹത്തിന്റെ സഖ്യത്തിൽ. എന്നാൽ രണ്ടു മാസത്തോളമായി സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മന്ത്രിസഭാ രൂപീകരണത്തിന് സഖ്യകക്ഷികൾ കടുത്ത ഉപാധികൾ മുന്നോട്ടു വച്ചതോടെയാണ് സർക്കാർ രൂപീകരണം വൈകിയത്. ഒടുവിൽ സഖ്യകക്ഷികളുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിക്കുകയും നിയമനിർമാണവും നിയമഭേദഗതിയുമൊക്കെ നടപ്പാക്കിയുമാണ് സർക്കാർ അധികാരത്തിലെത്തുന്നത്. സഖ്യകക്ഷികളുമായുള്ള പ്രശ്നങ്ങൾ തീർപ്പാക്കിയെങ്കിൽ പോലും ഭാവിയിൽ സർക്കാരിനു തന്നെ തലവേദനയാകുന്നതാണ് അവയെന്നതും നെതന്യാഹുവിന് മുൻപാകെയുള്ള പ്രശ്നമാണ്
സഖ്യകക്ഷികളായ തീവ്ര വലത്–മതയാഥാസ്ഥിതിക പാർട്ടിക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ പാർലമെന്റടക്കം ചേരുന്നതിനിടെയാണ് സഖ്യകക്ഷികളിലൊന്ന് ആദ്യത്തെ വെടിപൊട്ടിച്ചത്. ലൈംഗിക ന്യൂനപക്ഷങ്ങളെ ചികിത്സിക്കുന്നതിൽനിന്ന്, മതപരമായ വിലക്കുകൾ ചൂണ്ടിക്കാട്ടി വിട്ടു നിൽക്കാൻ ഡോക്ടർമാരെ അനുവദിക്കുന്ന വിധത്തിൽ നിയമം ഭേദഗതി ചെയ്യണമെന്നായിരുന്നു തീവ്രവലതു പാർട്ടിയായ റീലീജയസ് സയണിസ്റ്റ് പാർട്ടി എംപിയും നെതന്യാഹു മന്ത്രിസഭയിൽ അംഗവുമായ സ്ട്രൂക്കിന്റെ ആവശ്യം. എൽജിബിടി സമൂഹത്തെ ശുശ്രൂഷിക്കാൻ മറ്റ് ഡോക്ടർമാർ ഉണ്ട് എന്നതായിരന്നു ഇവരുടെ ന്യായം. രാജ്യത്ത് വിവേചനത്തെ നിരോധിക്കുന്ന ‘ആന്റി–ഡിസ്ക്രിമിനേഷൻ നിയമം’ ഭേദഗതി ചെയ്ത് തങ്ങളുടെ ആവശ്യം ഉൾപ്പെടുത്തണം എന്നായിരുന്നു തീവ്രയാഥാസ്ഥിതിക പാർട്ടിക്കാരുടെ ആവശ്യം.
ഇതിനോട് വ്യാപകമായ എതിർപ്പുയർന്നതോടെ ഇക്കാര്യം അംഗീകരിക്കാൻ കഴിയില്ലെന്ന് നെതന്യാഹു തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ സഖ്യ സർക്കാർ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് േനരെ ഒരുവിധത്തിലുള്ള വിവേചനവും അനുവദിക്കില്ലെന്നും വൈദ്യസഹായം അടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും നെതന്യാഹുവിന് പറയേണ്ടി വന്നു. എന്നാൽ എൽജിബിടിക്യു സമൂഹത്തെ ചികിത്സിക്കാതിരിക്കാൻ അനുവദിക്കുന്ന നിയമം വേണമെന്ന മതയാഥാസ്ഥിതിക പാർട്ടികളുടെ ആവശ്യം ഇസ്രയേലിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും തള്ളുകയും ചെയ്തു. പിന്നാലെ രാജ്യത്തെ വിവിധ ആശുപത്രികളിലെ ആരോഗ്യപ്രവർത്തർ ‘ഞങ്ങൾ എല്ലാവരേയും ചികിത്സിക്കും (We treat everyone) എന്ന പ്രസ്താവനയുമായി രംഗത്തെത്തി.
ഈ വിഷയം തന്നെ വരുംനാളുകളിൽ നെതന്യാഹു സർക്കാർ നേരിടാൻ പോകുന്ന പ്രശ്നങ്ങൾ നിരവധിയായിരിക്കും എന്ന സൂചന നൽകുന്നുണ്ട്. ഇസ്രയേലിലെ വലിയ ശതമാനം ജനങ്ങളെയും ബാധിക്കുന്ന വിധത്തിൽ നിയമങ്ങളിൽ മാറ്റം വരുത്തുക, പലസ്തീനുമായുള്ള സംഘർഷം രൂക്ഷമാക്കുക തുടങ്ങി ഇസ്രയേലിന്റെ നയങ്ങളിൽ വലിയ മാറ്റങ്ങളാണ് നെതന്യാഹുവിന്റെ സഖ്യകക്ഷികൾ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മന്ത്രിമാരുടെ തിരഞ്ഞെടുപ്പ് തന്നെ അത്തരത്തിലാണ്. സുപ്രീം കോടതിയുടെ അധികാരം വെട്ടിക്കുറയ്ക്കുക, സ്വവർഗ ലൈംഗികതയ്ക്കെതിരെ മതത്തെ മുൻനിർത്തിയുള്ള ബഹിഷ്കരണ നിലപാട് തുടങ്ങിയവയൊക്കെ ഇസ്രയേൽ സമൂഹത്തിലും ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനെ തുടർന്നാണ് ഇസ്രയേലിലെ അറബ് ന്യൂനപക്ഷങ്ങൾക്കും ലൈംഗികന്യൂനപക്ഷങ്ങൾക്കുമുള്ള എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് നെതന്യാഹുവിന് പ്രസ്താവിക്കേണ്ടി വന്നത്.
∙ ഭേദഗതി ‘പിഴയ്ക്കുമോ’?
സഖ്യകക്ഷി മന്ത്രിമാരെ നിയമിക്കാനായി നിലവിലുള്ള നിയമത്തിൽ ഭേദഗതികൾ വരുത്തേണ്ടി വന്നു. ഇതിനായി പ്രധാനമായും രണ്ട് നിയമഭേദഗതികളാണ് നടത്തിയത്. വെസ്റ്റ് ബാങ്കുമായി ബന്ധപ്പെട്ട് ഡിസംബർ 27ന് ഇസ്രയേൽ പാർലമെന്റ് പാസാക്കിയ ഭേദഗതിയാണ് വിവാദമായവയിൽ ഒന്ന്. വെസ്റ്റ് ബാങ്കിലെ ജൂത സെറ്റിൽമെന്റുകള്‍ വികസിപ്പിക്കുക എന്നതിന്റെ ചുമതലയ്ക്കായി പ്രതിരോധ മന്ത്രാലയത്തിനുള്ളിൽ തന്നെ ഒരു രണ്ടാം മന്ത്രിയെ നിയമിക്കാനായിരുന്നു ഭേദഗതി. തീവ്ര വലതുപാർട്ടിയായ റിലീജിയസ് സയണിസത്തിന്റെ നേതാവ് ബെസാലേൽ സ്മോട്രിച്ചിനെയാണ് ഈ മന്ത്രിപദവി ഏൽപ്പിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ സെറ്റിൽമെന്റിൽ നിന്നുള്ള നേതാവാണ് സ്മോട്രിച്ച്. ഈ നീക്കങ്ങൾ, ഇസ്രായേൽ കഴിഞ്ഞ 20 വർഷത്തോളമായി കയ്യടക്കി വച്ചിരിക്കുന്ന പലസ്തീന്റെ വെസ്റ്റ് ബാങ്ക് മേഖലയിൽ സംഘർഷം രൂക്ഷമാക്കിയേക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എന്നാൽ ഇത് തന്റെ സർക്കാരിന്റെ നയം തന്നെയാണെന്ന് നെതന്യാഹു വ്യക്തമാക്കിക്കഴിഞ്ഞു. പുതിയ സർക്കാരിന്റേതായി ബുധനാഴ്ച പുറത്തിറക്കിയ നയരേഖയിലാണ് ഇതുള്ളത്. ജൂത സെറ്റിൽമെന്റുകൾ നിര്‍മിച്ചിട്ടുള്ള വെസ്റ്റ് ബാങ്കിൽ കൂടുതൽ സെറ്റിൽമെന്റുകൾ തുറക്കുമെന്ന് നയരേഖ പറയുന്നു.‘ഗലീലി, നെഗേവ്, ഗോലാൻ കുന്നുകൾ, ജൂഡിയ, സമരിയ തുടങ്ങിയ ഇസ്രയേലിന്റെ എല്ലാ ഭൂമിയിലും സെറ്റിൽമെന്റുകൾ നിർമിക്കുകയും അവ വികസിപ്പിക്കുകയും ചെയ്യും’ എന്നാണ് നയരേഖയിൽ പറയുന്നത്. 1967–ലാണ് ഗാസാ മുനമ്പ്, ജറുസലം എന്നിവയ്ക്കൊപ്പം വെസ്റ്റ് ബാങ്കും ഇസ്രയേൽ പിടിച്ചെടുക്കുന്നത്.
മറ്റൊരു ഭേദഗതി ആയിരുന്നു അതിതീവ്ര യാഥാസ്ഥിതിക പാർട്ടിയായ ഷാസിന്റെ നേതാവ് അര്യേഹ് ദേരിയെ മന്ത്രിയാക്കാനുള്ള അനുമതി. നികുതിവെട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും ജയില്‍ശിക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടില്ലാത്തവർക്ക് മന്ത്രിയാകാം എന്ന നിലയിൽ ഭേദഗതി വരുത്തി ദേരിയെ മന്ത്രിയാക്കുക എന്നതായിരുന്നു ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പാണ് ദേരിക്ക് നൽകിയിരിക്കുന്നത്. എൽജിബിടിക്യു സമൂഹത്തോട് കടുത്ത എതിർപ്പ് പുലർത്തുന്നയാളാണ് ദേരി. അതേസമയം, ദേരിയുടെ നിയമനത്തിനെതിരെ ശാസ്ത്രജ്ഞരും അക്കാദമിക്കുകളും മുൻ നയതന്ത്രജ്ഞരുമടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി കേൾക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.
ഇത്തരത്തിൽ മറ്റൊരു വിവാദ നിയമനമാണ് തീവ്ര അറബ് വിരുദ്ധ മനോഭാവമുള്ള, കടുത്ത വലത് ‘ജ്യൂയിഷ് പവർ പാര്‍ട്ടി’യുടെ നേതാവ് ഇതാമർ ബെൻ–ഗ്‍വീറിനെ ദേശീയ സുരക്ഷാ മന്ത്രിയായി നിയമിച്ചത്. മാത്രമല്ല, ഇത്‍മറിനുള്ള അധികാരങ്ങൾ വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേൽ പൊലീസിൽനിന്ന് ബോർഡർ പൊലീസിനെ വേർതിരിച്ച് ഇതിന്റെ ചുമതല ഇനി ഇത്‍മറിന്റെ മന്ത്രാലയത്തിനാവും. വെസ്റ്റ് ബാങ്കിൽ നടത്തുന്ന ‘ഓപറേഷനുകൾ’, പാലസ്തീനിയൻ സംഘർഷങ്ങളും പ്രതിഷേധങ്ങളുമൊക്കെ നേരിടുന്നത് ഈ ബോർഡർ പൊലീസാണ്. അതിന്റെ ചുമതല ഇനി മുതൽ ഈ തീവ്രവലതു പാർട്ടിയുടെ നേതാവിനായിരിക്കും.
ഇത്തരത്തിൽ വിവാദമായേക്കാവുന്ന പല നടപടികൾക്കും നെതന്യാഹു വഴങ്ങേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ എതിരാളികൾ പറയുന്നത്. തൊഴിലില്ലാത്തതോ സൈന്യത്തിന്റെ ഭാഗമല്ലാത്തതോ ആയ അതിതീവ്ര മതയാഥാസ്ഥിതികർക്ക് നൽകുന്ന സബ്സിഡി തുക വർധിപ്പിക്കുന്ന തരത്തിൽ മറ്റ് ഭേദഗതികൾക്കും നെതന്യാഹുവിന് മേൽ സമ്മർദമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്ഥാനമേറ്റെടുക്കുന്നതിനു മുൻപു തന്നെ ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള നിയമഭേദഗതികൾ കൊണ്ടുവന്നതിന് വിമർശനവും ഉയർന്നിട്ടുണ്ട്. സ്ഥാനമേറ്റെടുക്കുന്നതിനു മുൻപു തന്നെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് ഇതെന്ന് തെളിയിച്ചു കഴിഞ്ഞെന്നാണ് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി യായ്‍ർ ലാപിഡ് പ്രതികരിച്ചത്.
∙ കൂട്ട് ‘പിന്തിരിപ്പന്മാർ’ക്കൊപ്പം?
ഇസ്രയേലിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അങ്ങേയറ്റം പിന്തിരിപ്പന്‍ (ഫ്രിഞ്ച്) എന്ന് ഇതുവരെ കണക്കാക്കിയിരുന്ന രാഷ്ട്രീയ പാർട്ടികളാണ് ഇത്തവണ നെതന്യാഹുവിനൊപ്പം അധികാരം പങ്കുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇസ്രയേൽ–പലസ്തീൻ ബന്ധവും ഇസ്രയേൽ –അറബ് ബന്ധവും പാശ്ചാത്യ ലോകവുമായുള്ള ബന്ധവും എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ച് ആശങ്കകൾ ഇപ്പോഴേ ഉയർന്നിട്ടുണ്ട്. ഇസ്രയേൽ കൈയടക്കി വച്ചിരിക്കുന്ന ജറുസലമിനെ ചൊല്ലി ജോർദാൻ രാജാവ് ഇതിനകം തന്നെ പ്രതികരണം നടത്തിക്കഴിഞ്ഞു. ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളുടെ വിശുദ്ധസ്ഥലമായി കണക്കാക്കുന്ന ജറുസലമിന്റെ നിലവിലെ സ്ഥിതി മാറ്റിമറിക്കാൻ ഇസ്രയേൽ ശ്രമിച്ചാൽ തങ്ങളും സംഘർഷത്തിന് തയാറാണെന്നും ലക്ഷ്മണരേഖ ലംഘിക്കാൻ തയാറായാൽ തങ്ങളും അതിന് നിർബന്ധിതരാകുമെന്നും ജോർദാനിലെ അബ്ദുള്ള രാജാവ്–II കഴിഞ്ഞ ദിവസം ‘സിഎൻഎന്നി’നോട് പറഞ്ഞിരുന്നു.
അതേസമയം, പിടിച്ചെടുത്ത ഭൂമിയിൽ സെറ്റിൽമെന്റുകൾ നിർമിക്കാനുള്ള തീരുമാനം അമേരിക്കയുടെ അടക്കം എതിർപ്പുകൾ ക്ഷണിച്ചു വരുത്തിയിരുന്നു. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കുന്നതോ സെറ്റിൽമെന്റുകൾ വികസിപ്പിക്കുന്നതോ ആയ പദ്ധതിയോട് കടുത്ത എതിർപ്പാണ് നിലവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രകടിപ്പിച്ചിട്ടുള്ളത്. പുതിയ നെതന്യാഹു സർക്കാരിന്റെ തീരുമാനങ്ങൾ പാശ്ചാത്യ ലോകവുമായി ഇസ്രയേലിനുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നതും പ്രധാനമാണ്. അഞ്ചു ലക്ഷത്തോളം ഇസ്രയേൽ പൗരന്മാർ ഇപ്പോൾ വെസ്റ്റ് ബാങ്കിൽ നിർമിച്ചിട്ടുള്ള സെറ്റിൽമെന്റുകളിൽ ജീവിക്കുന്നുണ്ട്. പലസ്തീൻ രാഷ്ട്രം രൂപീകരിക്കുമ്പോൾ തങ്ങളുടെ തലസ്ഥാനമായി പലസ്തീനിയൻ അതോറിറ്റി കാണുന്നത് വെസ്റ്റ് ബാങ്കാണ്. 25 ലക്ഷത്തോളം പലസ്തീനികളാണ് ഇവിടെ ജീവിക്കുന്നത്.
നെതന്യാഹു ഭരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി വിലയിരുത്തപ്പെട്ടിരുന്നത് അറബ് രാഷ്ട്രങ്ങളുമായുള്ള ഇസ്രയേലിന്റെ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ്. അമേരിക്കൻ പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിൽ 2020–ൽ നിലവിൽ വന്ന ‘അബ്രഹാം ഉടമ്പടി’ തന്നെയാണ് ഇതിൽ പ്രധാനം. യുഎഇയുമായി വിവിധ മേഖലകളിൽ സഹകരിക്കാനും തിരിച്ച് യുഎഇ, ഇസ്രായേലിന്റെ പരമാധികാരത്തെ അംഗീകരിച്ചുമുള്ള ഈ കരാർ അതുവരെയുള്ള ഇസ്രായേൽ–പലസ്തീൻ–അറബ് സംഘർഷ അധ്യായത്തിൽ നിന്നുള്ള മാറിനടപ്പായിരുന്നു. യുഎഇക്ക് പിന്നാലെ ബഹ്റൈനുമായും ഇസ്രയേൽ ഈ കരാറിൽ ഏർപ്പെട്ടു.
ഒമാൻ തുടങ്ങി ബാക്കിയുള്ള അറബ് രാജ്യങ്ങളുമായി ചർച്ച തുടരുന്നതിനിടെ മൊറോക്കോ, സുഡാൻ തുടങ്ങിയ രാജ്യങ്ങളും കരാറിന്റെ ഭാഗമായി ഇസ്രയേലിനെ അംഗീകരിച്ചു. നെതന്യാഹുവിന്റെ മുന്നിലുള്ളത് ഇനി സൗദി അറേബ്യയാണ്. അറബ് ലോകവുമായുള്ള സഹകരണത്തിലെ ഏറ്റവും പ്രധാനം സൗദിയുമായുള്ളതാണെന്ന് നെതന്യാഹുവിന് അറിയാം. അമേരിക്കയുമായുള്ള സഹകരണത്തിൽ കൂടി മാത്രമേ സൗദി കരാർ നടപ്പാകൂ എന്നതിനാൽ നെതന്യാഹു അബ്രഹാം കരാറിന്റെ പൂർത്തീകരണത്തിന് ശ്രമിക്കുമോ എന്നത് പ്രധാനമായിരിക്കും. അതേസമയം, ഇക്കാര്യവും തന്റെ സർക്കാരിലെ സഖ്യകക്ഷികളുടെ തീവ്ര അറബ് വിരുദ്ധ, പാലസ്തീൻ വിരുദ്ധ നയങ്ങളും എങ്ങനെ ഒരുമിപ്പിച്ച് കൊണ്ടുപോകും എന്നതു തന്നെയായിരിക്കും നെതന്യാഹുവിന് മുന്നിലുള്ള വെല്ലുവിളി.
∙ ഇറാൻ മുഖ്യലക്ഷ്യം?
ഇറാൻതന്നെയായിരിക്കും നെതന്യാഹു സർക്കാരിലെ മറ്റൊരു പ്രശ്നഭരിതമായ മേഖല. ഇറാന്റെ ആണവായുധ വികസന പരിപാടി തടയുക എന്നതായിരിക്കും ഇസ്രയേലിന്റെ പ്രധാന ദൗത്യം. ഇറാന്റെ ആണവപരീക്ഷണങ്ങൾ നിർത്തിവയ്ക്കുകയും പകരം ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയും ചെയ്ത 2015–ലെ അമേരിക്കൻ നയത്തിന് നെതന്യാഹുവും അനുകൂലമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ കരാർ തകർന്നതോടെ ഇറാൻ തങ്ങളുടെ ആണവപരിപാടികളുമായി മുന്നോട്ടു പോവുകയാണ്. ഈ സാഹചര്യത്തിൽ സൈനികമായി ആണവ ഭീഷണി ഒഴിവാക്കാൻ നെതന്യാഹു മുതിരുമോ എന്നതും അതിന് അമേരിക്കൻ പിന്തുണ ഉണ്ടാവുമോ എന്നതും പ്രധാനമായിരിക്കും. ബറാക് ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് ഇറാനെതിരായ ഇസ്രയേലിന്റെ സൈനിക നടപടിയെ അനുകൂലിച്ചിരുന്നില്ല. ബൈഡന്റെ നയവും വലിയ തോതിൽ വ്യത്യാസപ്പെടാൻ സാധ്യത ഇല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇറാനെ സൈനികമായിത്തന്നെ നേരിടണമെന്ന് വാദിക്കുന്ന മുതിർന്ന നേതാവ് സാച്ചി ഹനേഗ്ബിയെയാണ് നെതന്യാഹു ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തലവനായി നിയമിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇറാന്റെ ആണവ സംവിധാനങ്ങൾ നെതന്യാഹു തകർക്കുമെന്നാണ് താൻ പ്രതീക്ഷിച്ചതെന്ന് ഹനേഗ്ബി നവംബറിൽ പ്രതികരിച്ചിരുന്നു. മൊസാദ് അടക്കമുള്ള ഇസ്രായേൽ ഇന്റലിജൻസ് ഏജൻസികളുടെ ചുമതല, ആണവോർജം, അമേരിക്കയുമായുള്ള ബന്ധം ഇതിന്റെയാക്കെ ചുമതലയുള്ള മന്ത്രിയുമായിരുന്നു.
ഒരേസമയം, സഖ്യകക്ഷി നേതാക്കള്‍ ഉയർത്തുന്ന ‘ഭീഷണി’ കാര്യമാക്കാതെയും ഇസ്രയേൽ താത്പര്യങ്ങള്‍ സംരക്ഷിച്ചും ഒപ്പം അമേരിക്ക അടക്കമുള്ള പാശ്ചാത്യ ലോകവുമായുള്ള ബന്ധം തുടര്‍ന്നും അറബ് ലോകവുമായി ബന്ധം മെച്ചപ്പെടുത്തിയുമുള്ള ഞാണിന്മേൽ കളിയിലേക്കാണ് നെതന്യാഹു പ്രവേശിച്ചിരിക്കുന്നത്. ബെൻ ഗ്‍വീറിനെ ദേശീയ സുരക്ഷാ മന്ത്രിയായി തിരഞ്ഞെടുത്തതിനെ കുറിച്ചുള്ള അമേരിക്കൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നെതന്യാഹു പ്രതികരിച്ചത്, താനാണ്, അല്ലാതെ സഖ്യകക്ഷികളല്ല ഭരിക്കാൻ പോകുന്നത് എന്നാണ്. ‘‘അവർ എനിക്കൊപ്പമാണ് ചേർന്നിരിക്കുന്നത്, അല്ലാതെ ഞാൻ അവർക്കൊപ്പമല്ല’’, എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ.
English Summary: When Benjamin Netanyahu Swearing In As Israel Prime Minister With Far Right Parties As Allies - Explainer