കണ്ണൂർ ∙ സ്വർണക്കടത്ത് ക്വട്ടേഷന്റെ പേരിൽ സിപിഎം തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നല്‍കിയതില്‍ വിശദീകരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം.ഷാജർ. സമ്മാനം നല്‍കില്ലെന്ന് സംഘാടകരോടു പറഞ്ഞിരുന്നു. പരിപാടി അലങ്കോലമാകാതിരിക്കാനാണ് ട്രോഫി നല്‍കിയത് എന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ സ്വർണക്കടത്ത് ക്വട്ടേഷന്റെ പേരിൽ സിപിഎം തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നല്‍കിയതില്‍ വിശദീകരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം.ഷാജർ. സമ്മാനം നല്‍കില്ലെന്ന് സംഘാടകരോടു പറഞ്ഞിരുന്നു. പരിപാടി അലങ്കോലമാകാതിരിക്കാനാണ് ട്രോഫി നല്‍കിയത് എന്നും എം.ഷാജര്‍ വിശദീകരിച്ചു. കളങ്കിതനായ വ്യക്തിതന്നെ ഫോട്ടോ പലര്‍ക്കും അയച്ചുനല്‍കി. ക്വട്ടേഷന്‍–ലഹരി മാഫിയകള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും എം.ഷാജര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘‘തില്ലങ്കേരിയിലെ സികെജി സ്മാരക ക്ലബ്ബിന്റെ ആറാം വാർഷികാഘോഷ പരിപാടിയില്‍ ഉദ്ഘാടകനായാണ് എന്നെ ക്ഷണിച്ചത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോൾ കേരളോത്സവത്തില്‍ പങ്കെടുത്ത് വിജയിച്ച ക്ലബ്ബ് അംഗങ്ങള്‍ക്കും വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനം നല്‍കാന്‍ സംഘാടകര്‍ എന്നോട് ആവശ്യപ്പെട്ടു. ഇതിനിടയിലാണ് പരിപാടിയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു മത്സരത്തിലെ വിജയികള്‍ക്കു കൂടി സമ്മാനം നല്‍കുന്നതിനായി അനൗണ്‍സ് ചെയ്യുന്നത്. ആ അവസരം ദുരുപയോഗം ചെയ്യപ്പെടും എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ സമ്മാനം നല്‍കില്ലെന്നു പറഞ്ഞിരുന്നു. എന്നാൽ പരിപാടി അലങ്കോലമാകാതിരിക്കാൻ സംഘാടകരുടെ ആവശ്യം മാനിച്ചു കൊണ്ടാണ് സമ്മാനം വിതരണം ചെയ്തത്.’’ – എം. ഷാജർ പറഞ്ഞു.

ADVERTISEMENT

പാര്‍ട്ടിയെയും പാര്‍ട്ടി അടയാളങ്ങളെയുമെല്ലാം സ്വാര്‍ത്ഥ ലാഭത്തിനായി മാത്രം ഉപയോഗിച്ച് ശീലിച്ച കച്ചവട ബുദ്ധികള്‍ ആ അവസരം മുതലെടുത്തു. പ്രദേശത്തെ അഭിപ്രായം പോലും മാനിക്കാതെ കളങ്കിതനായ വ്യക്തി തന്നെ പലർക്കും ഫോട്ടോ അയച്ചു കൊടുക്കുന്നു. നടന്ന സംഭവത്തിന്റെ യാഥാർഥ്യം ക്ലബ്ബ് ഭാരവാഹികളും പ്രാദേശിക പാര്‍ട്ടി നേതൃത്വവും വിശദീകരിച്ചിട്ടുണ്ടെന്ന് ഷാജർ പറഞ്ഞു.

English Summary: M Shajar on Akash Thillankeri trophy controversy