‘ആദിത്യയുടെ അച്ഛനെപ്പോലും പേടിയില്ല; മുംബൈ കത്തുമെന്ന് പറഞ്ഞു, ഒരു തീപ്പെട്ടിക്കൊള്ളി പോലും കത്തിയില്ല’
നാഗ്പുര്‍∙ ശിവസേനാ നേതാവ് ആദിത്യ താക്കറെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ആദിത്യയെയോ പിതാവ് ഉദ്ധവ് താക്കറെയോ ബിജെപി ഭയപ്പെടുന്നില്ലെന്ന് ഫഡ്‌നവിസ് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന് വെറും മുപ്പത്തിരണ്ടുകാരനായ ആദിത്യ താക്കറെയെ ഭയമാണെന്ന ആദിത്യയുടെ

നാഗ്പുര്‍∙ ശിവസേനാ നേതാവ് ആദിത്യ താക്കറെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. ആദിത്യയെയോ പിതാവ് ഉദ്ധവ് താക്കറെയോ ബിജെപി ഭയപ്പെടുന്നില്ലെന്ന് ഫഡ്‌നവിസ് പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന് വെറും മുപ്പത്തിരണ്ടുകാരനായ ആദിത്യ താക്കറെയെ ഭയമാണെന്ന ആദിത്യയുടെ വിമര്‍ശനമാണ് ഫഡ്‌നവിസിനെ ചൊടിപ്പിച്ചത്.
സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജരായിരുന്ന ദിഷ സലിയന്‍ മരിച്ച സംഭവത്തില്‍ ആദിത്യ താക്കറെയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബിജെപി നേതാക്കളുടെ ആവശ്യം തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും ആദിത്യതാക്കറെ പറഞ്ഞിരുന്നു. കേസില്‍ പുനരന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘം പ്രഖ്യാപിച്ചിരുന്നു.
ആദിത്യയുടെ അച്ഛനെപ്പോലും തങ്ങള്‍ ഭയപ്പെടുന്നില്ലെന്ന് ഫഡ്‌നവിസ് പറഞ്ഞു. 'ഉദ്ധവിന്റെ മൂക്കിന്‍ ചുവട്ടില്‍നിന്നാണ് 50 എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ഞങ്ങള്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയത്. മുംബൈ കത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഒരു തീപ്പെട്ടിക്കൊള്ളി പോലും കത്തിയില്ല.' - ഫഡ്‌നവിസ് പറഞ്ഞു. സംസ്ഥാന നിയമസഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഫഡ്‌നവിസ്.
English Summary: 'Not afraid of even his father': Fadnavis replies to Aaditya Thackeray