ന്യൂഡൽഹി∙ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതിനിൽ കൂടുതൽ നിയന്ത്രണങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ കൊണ്ടുവരാനാകില്ലെന്ന് കോടതി അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതിനിൽ കൂടുതൽ നിയന്ത്രണങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ കൊണ്ടുവരാനാകില്ലെന്ന് കോടതി അറിയിച്ചു. മന്ത്രിമാർ അടക്കമുള്ള പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ അധിക നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. 

ജസ്റ്റിസ് എസ്.അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ഒരു മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ ആകെ അഭിപ്രായമല്ല. മന്ത്രി പറയുന്നതിന്റെ ഉത്തരവാദിത്തം അയാൾക്കു മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിക്കു പുറമേ ജസ്റ്റിസ് വി.നാഗരത്ന പ്രത്യേക വിധിയും പുറപ്പെടുവിച്ചു.

ADVERTISEMENT

വിദ്വേഷ പ്രസംഗങ്ങൾ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്നതാണ്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പാർലമെന്റിൽ നിയമം കൊണ്ടുവരാം. രാഷ്ട്രീയ പാർട്ടികൾ അവരുടെ അംഗങ്ങൾക്ക് പെരുമാറ്റച്ചട്ടം രൂപപ്പെടുത്തുന്നത് പരിഗണിക്കണം. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സാധാരണ പൗരന് കോടതിയെ സമീപിക്കാം. 

ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ എല്ലാ പൗരനും ചുമതലയുണ്ട്. പൊതുപ്രവർത്തകർ ഉത്തരവാദിത്തത്തോടെ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിക്കണം. സെലിബ്രിറ്റികളും ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും ജസ്റ്റിസ് നാഗരത്ന തന്റെ വിധിയിൽ പരാമർശിച്ചു. 

ADVERTISEMENT

English Summary: Minister's statement can't be attributed vicariously to govt, says Supreme Court