ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ശശി തരൂരിനെ ഒറ്റപ്പെടുത്താൻ നടക്കുന്ന ചിലരുടെ ഏകോപിതമായ ശ്രമങ്ങൾ കാണുമ്പോൾ രണ്ടു മുൻകാല കാര്യങ്ങളാണ് ഓർമ വരേണ്ടത്. ഒന്ന്, ഇന്നത്തെ ആഗോളവൽക്കരിക്കപ്പെട്ട ഇന്ത്യയുടെ പ്രധാന ശിൽപികളിൽ ഒരാളായ നരസിംഹ റാവുവിന്റെ ഓർമ പോലും ഡൽഹിയിൽനിന്ന് നാട് കടത്തപ്പെടുത്തപ്പെട്ടത്, രണ്ട്, അതേ നരസിംഹ റാവുവിന്റെ നേതൃത്വത്തിനെതിരായി ജി. കെ. മൂപ്പനാരുടെ നേതൃത്വത്തിൽ പാർട്ടിയുടെ സംസ്ഥാന ഘടകത്തെ വിഴുങ്ങി തമിഴ് മാനില കോൺഗ്രസ് ഉണ്ടായതും പിന്നീട് ആ കോൺഗ്രസ് യഥാർഥ കോൺഗ്രസായതും. ഇന്ത്യയിലെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവും ആയ ഏറ്റവും ദുർഘടമായ കാലത്ത് നെഹ്‌റു കുടുംബത്തിന്റെ (സോണിയാ ഗാന്ധി) ഒരിടപെടലുകളും അനുവദിക്കാതെ ഒരു കോൺഗ്രസ് ഗവൺമെന്റിന് നേതൃത്വം നൽകിയ ആളാണ് പി.വി. നരസിംഹ റാവു. അടുത്തിടെ ശ്രീലങ്കയിൽ കണ്ട പോലുള്ള സാമ്പത്തിക-രാഷ്ട്രീയ തകർച്ചയുടെ വക്കിൽനിന്ന് ഈ രാജ്യത്തെ രക്ഷിക്കുകയും, സാമ്പത്തിക വളർച്ചയുടെ പുതിയ പാത വെട്ടിത്തുറക്കുകയും ചെയ്ത ധിഷണാശാലിയും പ്രഗത്ഭനുമായ ഭരണാധികാരി. രണ്ടാഴ്ചയ്ക്കുള്ളിൽ വിദേശനാണ്യം മുഴുവൻ തീർന്ന് വിദേശകടം തിരിച്ചടയ്ക്കാനാവാതെ ഊരാക്കുടുക്കിൽ പെട്ട് പോകുമായിരുന്ന രാജ്യത്തെ കരകയറ്റുന്നതിനായി ചുരുക്കം ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ ഏറ്റവും നല്ല വിദഗ്ധരെ സംഘടിപ്പിച്ചതും, മൻമോഹൻ സിങ്ങിനും മറ്റു സാങ്കേതിക, നയ-രൂപീകരണ വിദഗ്ധർക്കും ഭരണപരമായ സ്വാതന്ത്ര്യവും, രാഷ്ട്രീയ നേതൃത്വവും നൽകിയതും ആയിരുന്നു 1991ൽ തുടങ്ങിയ സാമ്പത്തിക നവീകരണത്തിന്റെ നട്ടെല്ല്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ശശി തരൂരിനെ ഒറ്റപ്പെടുത്താൻ നടക്കുന്ന ചിലരുടെ ഏകോപിതമായ ശ്രമങ്ങൾ കാണുമ്പോൾ രണ്ടു മുൻകാല കാര്യങ്ങളാണ് ഓർമ വരേണ്ടത്. ഒന്ന്, ഇന്നത്തെ ആഗോളവൽക്കരിക്കപ്പെട്ട ഇന്ത്യയുടെ പ്രധാന ശിൽപികളിൽ ഒരാളായ നരസിംഹ റാവുവിന്റെ ഓർമ പോലും ഡൽഹിയിൽനിന്ന് നാട് കടത്തപ്പെടുത്തപ്പെട്ടത്, രണ്ട്, അതേ നരസിംഹ റാവുവിന്റെ നേതൃത്വത്തിനെതിരായി ജി. കെ. മൂപ്പനാരുടെ നേതൃത്വത്തിൽ പാർട്ടിയുടെ സംസ്ഥാന ഘടകത്തെ വിഴുങ്ങി തമിഴ് മാനില കോൺഗ്രസ് ഉണ്ടായതും പിന്നീട് ആ കോൺഗ്രസ് യഥാർഥ കോൺഗ്രസായതും.

ഇന്ത്യയിലെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവും ആയ ഏറ്റവും ദുർഘടമായ കാലത്ത് നെഹ്‌റു കുടുംബത്തിന്റെ (സോണിയാ ഗാന്ധി) ഒരിടപെടലുകളും അനുവദിക്കാതെ ഒരു കോൺഗ്രസ് ഗവൺമെന്റിന് നേതൃത്വം നൽകിയ ആളാണ് പി.വി. നരസിംഹ റാവു. അടുത്തിടെ ശ്രീലങ്കയിൽ കണ്ട പോലുള്ള സാമ്പത്തിക-രാഷ്ട്രീയ തകർച്ചയുടെ വക്കിൽനിന്ന് ഈ രാജ്യത്തെ രക്ഷിക്കുകയും, സാമ്പത്തിക വളർച്ചയുടെ പുതിയ പാത വെട്ടിത്തുറക്കുകയും ചെയ്ത ധിഷണാശാലിയും  പ്രഗത്ഭനുമായ  ഭരണാധികാരി. രണ്ടാഴ്ചയ്ക്കുള്ളിൽ വിദേശനാണ്യം മുഴുവൻ തീർന്ന് വിദേശകടം തിരിച്ചടയ്ക്കാനാവാതെ ഊരാക്കുടുക്കിൽ പെട്ട് പോകുമായിരുന്ന രാജ്യത്തെ കരകയറ്റുന്നതിനായി ചുരുക്കം ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ ഏറ്റവും നല്ല വിദഗ്ധരെ സംഘടിപ്പിച്ചതും, മൻമോഹൻ സിങ്ങിനും മറ്റു സാങ്കേതിക, നയ-രൂപീകരണ വിദഗ്ധർക്കും ഭരണപരമായ സ്വാതന്ത്ര്യവും, രാഷ്ട്രീയ നേതൃത്വവും നൽകിയതും ആയിരുന്നു 1991ൽ തുടങ്ങിയ സാമ്പത്തിക നവീകരണത്തിന്റെ നട്ടെല്ല്.

നരസിംഹറാവു
ADVERTISEMENT

ഉദ്വേഗജനകമായ ഒരു സാമ്പത്തിക-രാഷ്ട്രീയ പരിവർത്തനവിജയമായിരുന്നു അത്. പക്ഷേ പാർട്ടി അംഗം പോലുമല്ലാതിരുന്ന സോണിയാ ഗാന്ധി 1998ൽ നേതൃസ്ഥാനത്ത് വന്നതോടെ, കോൺഗ്രസിന്റെ ചരിത്രത്തിൽ അദ്ദേഹത്തിന് സ്ഥാനമില്ലാതെ പോയി. കാരണം നരസിംഹ റാവു സ്വതന്ത്രനായിരുന്നു, സോണിയാ ഗാന്ധിയുടെ ആജ്ഞാനുവർത്തിയായിരുന്നുമില്ല. രാജീവ് ഗാന്ധിയുടെ മരണശേഷം സോണിയാ ഗാന്ധി രാഷ്ട്രീയത്തിൽ ചേരാതെ നിൽക്കുമ്പോൾ നരസിംഹ റാവു മറ്റുള്ളവരെപ്പോലെ അവരുടെ പുറകെ പോയില്ല. ഒരുപക്ഷേ അദ്ദേഹം തുടങ്ങി വച്ചിടത്തുനിന്ന് ഒരു പുതിയ ജനാധിപത്യ പ്രക്രിയയിലൂടെ പാർട്ടി വളർന്നിരുന്നുവെങ്കിൽ താൽക്കാലികമായ തിരിച്ചടികൾക്കപ്പുറവും സംഘടനാപരമായി കോൺഗ്രസ് കൂടുതൽ ശക്തി പ്രാപിച്ചേനെ. പക്ഷേ അദ്ദേഹത്തിന്റെ ഭരണശേഷം കോൺഗ്രസ് തോറ്റപ്പോൾ വീണ്ടും പാർട്ടി നെഹ്‌റു-ഗാന്ധി (സോണിയാ ഗാന്ധി) കുടുംബത്തിന്റെ കയ്യിലെത്തി. 

∙ റാവുവിന് പിന്നീട് സംഭവിച്ചത്...

നരസിംഹ റാവു സോണിയാ ഗാന്ധിയെ അവരുദ്ദേശിച്ച രീതിയിൽ അംഗീകരിക്കാതെ സ്വതന്ത്രമായി പ്രവർത്തിച്ചതു കൊണ്ടാവാം പിന്നീട് മരണം വരെ അദ്ദേഹത്തിന് തിരസ്കരിക്കപ്പെട്ട ഒരു ജീവിതം നയിക്കേണ്ടി വന്നത്, അതും പല തരം കേസുകളാൽ ചുറ്റപ്പെട്ട്. സാമ്പത്തിക രംഗത്ത് രാജ്യത്തിന് നൽകിയ സമഗ്രമായ സംഭാവനകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് ഭാരതരത്ന നൽകാൻ മൻമോഹൻ സിങ് പലവുരു ശ്രമിച്ചുവെങ്കിലും പാർട്ടി നേതൃത്വത്തിന്റെ താൽപര്യമില്ലായ്മ കാരണം നടന്നില്ല. അദ്ദേഹത്തിന്റെ ഓർമകളോടു പോലും പ്രതികാരപൂർവമെന്ന പോലെയായിരുന്നു സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പെരുമാറിയത്.

ഉദയ്‌പുർ ചിന്തൻ ശിബിരത്തിൽ സോണിയ ഗാന്ധിക്കൊപ്പം മാർഗരറ്റ് ആല്‍വ. ചിത്രത്തിന് കടപ്പാട്: twitter/alva_margaret

മാർഗരറ്റ് ആൽവയുടെ ‘കറേജ് ആൻഡ് കമ്മിറ്റ്മെന്റ്’ എന്ന ഓർമക്കുറിപ്പുകളിൽ ഇതിനെക്കുറിച്ച് വ്യക്തമായി, വേദനയോടെ പറയുന്നുണ്ട്. മരണശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരവും  വഹിച്ചു കൊണ്ടുവന്ന വണ്ടിയെ എ‌ഐസിസി ആസ്ഥാനത്തു പോലും കയറ്റാൻ അനുവദിച്ചില്ല, റോഡുവക്കിൽ നിർത്തിയിട്ടിരുന്ന വണ്ടിയിലേക്കു പോയാണ് നേതാക്കൾ അന്തിമോപചാരം അർപ്പിച്ചത്. മുൻ പാർട്ടി പ്രസിഡന്റും പ്രധാന മന്ത്രിയുമായിരുന്ന അദ്ദേഹത്തിന്റെ ചിത്രം കോൺഗ്രസ് ആസ്ഥാനത്ത് സ്ഥാപിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ശവസംസ്‌കാരം ഡൽഹിയിൽ നടത്താൻ അനുവദിച്ചുമില്ല. അഹമ്മദ് പട്ടേൽ, ശിവരാജ് പാട്ടീൽ തുടങ്ങിയ ചില മുതിർന്ന നേതാക്കൾ ആരുടെയോ ഉത്തരവ് എന്ന പോലെ ഇത് നടപ്പിലാക്കിയെടുത്തതിന്റെ വിവരങ്ങൾ പല മുതിർന്ന പത്രപ്രവർത്തകരും അക്കാലത്ത് എഴുതിയിട്ടുണ്ട്. സഞ്ജയ് ഗാന്ധിക്കു പോലും ഡൽഹിയിൽ സ്മാരകം ഉള്ളപ്പോൾ റാവുവിന്റെ ഓർമകളെ ഡൽഹിയിൽനിന്ന് നാടു കടത്തുകയായിരുന്നു ഉദ്ദേശം. 

ADVERTISEMENT

∙ തരൂർ അനഭിമതനാവുമോ?

കുടുംബത്തിന്റെ മേൽക്കോയ്‌മയെ പൂർണമായും അംഗീകരിക്കാത്ത റാവുവിന്റെ അവസ്ഥയാവണം ഇപ്പോൾ ശശി തരൂരും നേരിടുന്നത്. അങ്ങനെയൊന്നുമല്ല എന്ന രീതിയിൽ തരൂർ പറയുന്നുണ്ടെങ്കിലും കോൺഗ്രസിന് ഏറ്റവും നിർണായകമായ ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഡൽഹി മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പുകളിലെ പ്രചാരണപ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കിയതും, പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതും ഒക്കെ അദ്ദേഹം കുടുംബത്തിന് അനഭിമതനായിരിക്കുന്നു എന്നതിന്റെ തെളിവായി വേണം കാണാൻ. അല്ലെങ്കിൽ വാലറ്റവും വങ്കിലായ ഒരു പാർട്ടിക്ക് പ്രഗത്ഭമതികളായ നേതാക്കളെ ഇങ്ങനെ ഒഴിവാക്കാനാവുമോ?    

മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും. 2012ലെ ചിത്രം: REUTERS/Ajay Verma

സോണിയാ ഗാന്ധി പ്രസിഡന്റ് ആയതിനു ശേഷം അവരുടെ ഏകപക്ഷീയമായ തീരുമാനങ്ങൾ ആണ് കോൺഗ്രസിനെ നയിച്ചിരുന്നത് എന്ന് ആൽവ ഒരു മറയുമില്ലാതെ എഴുതിയിട്ടുണ്ട്. ഒരിക്കൽ അവരെ വിമർശിച്ചതിന് ആൽവയെത്തന്നെ പുറത്താക്കുകയും പിന്നീട് തിരികെ കൊണ്ടു വന്നതും ഒടുവിൽ ആൽവയുടെ പോലും സമ്മതമില്ലാതെ ഗവർണറാക്കിയതും എല്ലാം സോണിയയുടെ പാർട്ടിയിലെ ഏകാധിപത്യത്തിന് ഉദാഹരണങ്ങളായാണ് അവർ എടുത്തുപറയുന്നത്.

തരൂരിനും അങ്ങനെ സംഭവിക്കാം. അദ്ദേഹം രാഷ്ട്രീയത്തിൽ പാരാ-ട്രൂപ്പ് ചെയ്തത് സോണിയയുടെ ഇതേ അധീശത്വംകൊണ്ടു  തന്നെയായിരുന്നു എന്നതാണ് രസകരം. അല്ലെങ്കിൽ പ്രാദേശിക കോൺഗ്രസിന്റെയും നേതാക്കളുടെയും സമ്മതമില്ലാതെ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്ഥാനാർഥിയാക്കില്ലല്ലോ. പക്ഷെ എപ്പോഴോ അദ്ദേഹത്തിന്റെ സ്വതന്ത്രമായ രീതികളും, സാമർഥ്യവും, പൊതുജന പിന്തുണയും അവരെ, അല്ലെങ്കിൽ അവരുടെ കുടുംബത്തോട് അടുപ്പമുള്ള ആരെയെങ്കിലും, അലോസരപ്പെടുത്തിയിട്ടുണ്ടാവും. അന്ന് മുതലാവും അദ്ദേഹം തഴയപ്പെട്ടത്.

രാഹുൽ ഗാന്ധി (Photo - Twitter/@INCIndia)
ADVERTISEMENT

പാർലമെന്റിൽ അദ്ദേഹത്തിന് പകരം തീർത്തും നിഷ്പ്രഭനായ ഒരാളെ നേതാവാക്കിയതിൽ വേറെ ഒരു കാരണവും കാണാനാവില്ല. ഒരു പക്ഷേ രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ ഇമേജിന് തരൂർ ഭീഷണി ആവും എന്നും അവർക്ക്  തോന്നിയിട്ടുണ്ടാവും. ഖർഗെയ്‌ക്കെതിരെ മത്സരിച്ചതും, ‘ഹൈ കമാൻഡ’ സംവിധാനം ഒഴിവാക്കും എന്ന് പറഞ്ഞതും അവരുടെ ഈഗോയ്ക്ക് പ്രശ്നമുണ്ടാക്കിയിരിക്കണം. തന്റെ  ഭരണകാലത്തിനു ശേഷം റാവു എഴുതിയ ആത്മകഥാപരമായ ‘ദി ഇൻസൈഡർ’ എന്ന നോവലിൽ, ഒന്നാം കിടക്കാരെ ഒഴിവാക്കി രണ്ടാംകിടക്കാരെ മുകളിൽ പ്രതിഷ്ഠിക്കുന്ന കോൺഗ്രസിലെ രീതിയെക്കുറിച്ച് പറയുന്നുണ്ട്. 

കേന്ദ്രത്തിൽ ചെയ്യാനൊന്നുമില്ല, നാട്ടിലെ അവസ്ഥ അരക്ഷിതവുമായേക്കാം അതുകൊണ്ട് ഇനിയും കാത്തിരുന്നാൽ പ്രശ്നമാവും എന്ന് തരൂരിന് തോന്നിയിട്ടാവും ഇപ്പോഴുള്ള ഈ രംഗപ്രവേശം.

മൻമോഹൻ സിങ്ങിന്റെ കാലത്തെക്കുറിച്ച് പുസ്തകമെഴുതിയ അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ് ബാറുവും സോണിയാഗാന്ധിയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫിസിലെ കാര്യങ്ങൾ അവരെ അറിയിക്കാനും അവരുടെ നിർദേശങ്ങൾ നടപ്പിലാക്കാനുമായി ഒരു ഓഫിസറെ സോണിയ ഗാന്ധി നിയമിച്ചിരുന്നുവത്രെ. പാർട്ടി പ്രസിഡന്റ് ഭരണം കയ്യാളുന്ന ആ അവസ്ഥയ്ക്ക് കീഴ്പ്പെടുന്നതിൽ തെറ്റില്ല എന്ന് മൻമോഹൻ സിങ്ങിനു തോന്നിയത് നിലനിൽപ്പിനു വേറെ മാർഗമില്ലാത്തതു കൊണ്ടായിരുന്നു എന്നായിരുന്നു ബാറുവിന്റെ പക്ഷം. ‘വേണമെങ്കിൽ ഞാനും, എന്റെ മകളും, മകനും മാറിത്തരാം’ എന്ന് പാർട്ടിയുടെ വർക്കിങ് കമ്മിറ്റിയിൽ ഒരിക്കൽ സോണിയ പറഞ്ഞതിൽനിന്ന് അവരുടെ ചേതോവികാരം കോൺഗ്രസ്  അവരുടെ കുടുംബപ്പാർട്ടിയാണ് എന്ന വിശ്വാസമാണ് എന്നും ബാറു എഴുതുന്നു. ബർഖാ ദത്തുമായുള്ള ഒരു രാഷ്ട്രീയ ചർച്ചയിൽ, ഇപ്പോഴുള്ളത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ല, സോണിയാ കോൺഗ്രസ് ആണ് എന്നും, അങ്ങനെത്തന്നെ വിളിക്കണമെന്നുമാണ് യുപിഎ ഒന്നാം സർക്കാരിന്റെ കാലത്ത് കാര്യങ്ങൾ വളരെ അടുത്ത് കണ്ടിട്ടുള്ള ബാറു പറഞ്ഞത്. ഇതൊക്കെക്കണ്ട് മനം മടുത്ത ബാറു ഒടുവിൽ പുസ്തകമെഴുതുമ്പോൾ സോണിയയ്‌ക്കു വേണ്ടി മൻമോഹൻ സിങ് തന്റെ വിശ്വസ്തനായ അദ്ദേഹത്തെ തള്ളിപ്പറയുകയായിരുന്നു. 

ശശി തരൂർ.

∙ മൂപ്പനാരുടെ കഥ

കേന്ദ്രത്തിൽ ചെയ്യാനൊന്നുമില്ല, നാട്ടിലെ അവസ്ഥ അരക്ഷിതവുമായേക്കാം അതുകൊണ്ട് ഇനിയും കാത്തിരുന്നാൽ പ്രശ്നമാവും എന്ന് തരൂരിന് തോന്നിയിട്ടാവും ഇപ്പോഴുള്ള ഈ രംഗപ്രവേശം. കാര്യങ്ങൾ കൈവിടുന്നതിനു മുൻപ് ഇനി ജനങ്ങളുടെ പിന്തുണ തേടുകയേ മാർഗമുള്ളൂ. ജനങ്ങൾ പിന്നാലെ ഒഴുകിയെത്താൽ പിന്നെ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ മുഴക്കുന്ന ഭീഷണികൾക്കും എന്ത് പ്രസക്തി? ഇവിടെയാണ് മൂപ്പനാരുടെ തമിഴ് മാനില കോൺഗ്രസിന്റെ കഥയുടെ സാംഗത്യം. തരൂരിന് ആത്മവിശ്വാസം പകർന്നേക്കാവുന്ന ഒരു ചരിത്രം.

1996-ലെ തിരഞ്ഞെടുപ്പിൽ ജയലളിതയുമായി സഖ്യമുണ്ടാക്കാൻ റാവു പറഞ്ഞപ്പോൾ മൂപ്പനാർ എതിർത്തു. അന്ന് തമിഴ്നാട്ടിൽ ഏറ്റവും വെറുക്കപ്പെട്ട നേതാവായിരുന്നു തന്റെ ആദ്യ ഭരണം പൂർത്തിയാക്കിയ ജയലളിത. റാവു വഴങ്ങിയില്ല, മൂപ്പനാരും. ഒടുവിൽ മൂപ്പനാർ റാവുവിനെ ധിക്കരിച്ച് ജനങ്ങളെ കൂടെ വിളിച്ചപ്പോൾ പാർട്ടി മുഴുവനായും അദ്ദേഹത്തോടൊപ്പം ഒലിച്ചു പോയി. തരൂരിനെ ഒറ്റപ്പെടുത്തിയാൽ ഇവിടെയും അതു തന്നെ സംഭവിക്കാം. 

ജി.കെ. മൂപ്പനാർ.

വലുതും ചെറുതുമായ നേതാക്കളല്ലാതെ കോൺഗ്രസിന് അങ്ങനെ പറയത്തക്ക കാഡറുകളോ അണികളോ ഇല്ല; പകരം ജനാധിപത്യ, മതനിരപേക്ഷ വിശ്വാസികളായ ജനങ്ങളുടെ പിന്തുണയുണ്ട്. ആ ജനങ്ങളുടെ ഇടയിൽ വിരക്തിയും, അവരുടെ പിന്തുണയിൽ വിള്ളലുകളും വന്നു തുടങ്ങിയപ്പോഴാണ് അവർ തകർച്ചയിലേക്ക് വീണു തുടങ്ങിയത്. നാടകീയമായ ഒരുയിർത്തെഴുന്നേൽപ്പില്ലാതെ കോൺഗ്രസ്സിന് ഇനി രക്ഷയില്ല. അതിനു ജനങ്ങൾ പ്രത്യാശയോടെ, ആവേശത്തോടെ ഒരു കാറ്റായി മുന്നോട്ടു വരണം. തരൂർ എങ്ങനെ തന്റെ സാന്നിധ്യം ഒരു കാറ്റായും പിന്നീട് കൊടുങ്കാറ്റായും മാറ്റുന്നു എന്നിടത്തായിരിക്കും അദ്ദേഹത്തിന്റെയും കേരളത്തിൽ കോൺഗ്രസിന്റെയും ഭാവി. ഒരുപക്ഷേ ഇപ്പോൾ കാണുന്നത്  സോണിയാ ഗാന്ധിക്ക് മുന്നറിയിപ്പായിട്ടുള്ള പ്രവർത്തനമായിരിക്കാം, അതിൽ അവർ പഠിച്ചില്ലെങ്കിൽ അദ്ദേഹം പൂർണസ്വതന്ത്രനായി ആളുകളുടെ പിന്തുണയ്ക്കു വേണ്ടിയുള്ള പ്രവർത്തനം തുടങ്ങും എന്നു വേണം കരുതാൻ. ‘എന്നോട് ചോദിച്ചിട്ടില്ലെങ്കിൽ എനിക്ക് എന്റെ ചിന്ത ജനങ്ങളോട് പങ്കു വയ്ക്കാൻ വരെ മാർഗങ്ങളുണ്ട്’, എന്ന് കഴിഞ്ഞ ദിവസം തരൂർ മാധ്യമങ്ങളോട് പറഞ്ഞത് അതിന്റെ സൂചനയായി വേണം കാണാൻ.

മാർഗരറ്റ് ആല്‍വയും പ്രണബ് മുഖർജിയും. ചിത്രത്തിന് കടപ്പാട്: twitter/alva_margaret

സഞ്ജയ് ബാറു, മാർഗരറ്റ് ആൽവ, പത്രപ്രവർത്തക തവ്‌ലീൻ സിങ് തുടങ്ങിയവരുടെ പുസ്തകങ്ങളിൽനിന്നും, അതൊക്കെ ശരിവയ്ക്കുന്ന വാർത്തകളിൽനിന്നും ഒരു കാര്യം ഉറപ്പിക്കാം- എതിരഭിപ്രായം ഇഷ്ടമില്ലാത്ത ഔദ്ധത്യം ഉള്ള ഒരാളാണ് സോണിയാ ഗാന്ധി. പാർട്ടി അലിഞ്ഞലിഞ്ഞ് ഇല്ലാതാകുമ്പോഴും ‘ഹൈ കമാൻഡ്’ എന്ന് ഒരു കുടുംബ സംവിധാനത്തെ വിളിക്കാൻ അങ്ങനെയുള്ളവർക്കേ സാധിക്കൂ. അവർ പാർട്ടി പിടിച്ചെടുക്കാൻ 1998-ൽ നടത്തിയ നീക്കങ്ങൾക്കു നേതൃത്വം നൽകിയ പ്രണാബ് കുമാർ മുഖർജിയെപ്പോലെ എത്രയോ നേതാക്കളാണ് ഒന്നുമല്ലാതെ അവസാനിച്ചത്, അതേ ഉപജാപത്തിന്റെ ഭാഗമായിരുന്ന ശരദ് പവാറിനെപ്പോലെ എത്ര പേരാണ് പാർട്ടി വിട്ടു പോയത്.

സോണിയാ ഗാന്ധി തന്നെയാണ് 2004-ൽ കോൺഗ്രസിനെ തിരികെ കൊണ്ടു വന്നത്, അവർ തന്നെയാണ് മൻമോഹൻ സിങ്ങിന്റെ ഭരണത്തിന്റെ ജനോപകാരപ്രദമായ നയങ്ങൾക്കു പ്രധാന കാരണം, അവരുടെ മതനിരപേക്ഷത കറയറ്റതാണ്, ധാരാളം വ്യക്തിപരമായ ത്യാഗം അനുഭവിച്ചയാളുമാണ്, പക്ഷേ പാർട്ടി അതിശക്തമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ കാലത്തെ ഫ്യൂഡൽ രീതി (ഇതിനെക്കുറിച്ചും നരസിംഹ റാവു തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്) പൊളിഞ്ഞു പാളീസായ ഇക്കാലത്തും പിന്തുടരുന്നത് കഷ്ടമാണ്. പൊട്ടിത്തകർന്ന തറവാട്ടിൽ ഇരുന്ന് വ്യാമോഹിക്കുന്ന പഴയ കാരണവർമാരെപ്പോലെ.

(എഴുത്തുകാരനും കോളമിസ്റ്റുമായ ലേഖകൻ യുഎൻഡിപി മുൻ സീനിയർ ഉപദേഷ്ടാവാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary: Stubborness to Shashi Tharoor; The lessons Congress Should Learn