കോട്ടയം∙ വയനാട്ടിലും ചേലക്കരയിലും പ്രചാരണത്തിലേർപ്പെട്ടിരിക്കുന്ന കോൺഗ്രസ് നേതാക്കളോട് മറ്റന്നാൾ കഴിഞ്ഞ് കൂട്ടത്തോടെ പാലക്കാട് എത്താൻ നിർദ്ദേശം നൽകി കോൺഗ്രസ് നേതൃത്വം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഒരാഴ്ച കൂടി നീട്ടിയ സാഹചര്യത്തിലാണ് നടപടി. വയനാടും ചേലക്കരയും തിരഞ്ഞെടുപ്പ് 13ന് ആയതിനാൽ തിങ്കളാഴ്ച പരസ്യപ്രചാരണം അവസാനിക്കും. ചൊവാഴ്ച രാവിലെ മുതൽ പാലക്കാട് പ്രചാരണത്തിൽ സജീവമാകാനാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കൂടുതൽ എംപിമാരും എംഎൽഎമാരും എത്തുന്നതോടെ പ്രചാരണത്തിൽ ബഹുദൂരം മുന്നേറാമെന്നാണ് കോൺഗ്രസ് ക്യാംപിന്റെ കണക്കുക്കൂട്ടൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ വയനാട്ടിലും ചേലക്കരയിലും തിരഞ്ഞെടുപ്പു പ്രചാരണത്തിലേർപ്പെട്ടിരിക്കുന്ന കോൺഗ്രസ് നേതാക്കൾ പതിനൊന്നാം തീയതി കഴിഞ്ഞ് പാലക്കാട്ട് എത്താൻ നിർദേശിച്ച് കോൺഗ്രസ് നേതൃത്വം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഒരാഴ്ച കൂടി നീട്ടിയ സാഹചര്യത്തിലാണിത്. വയനാട്ടിലും ചേലക്കരയും തിരഞ്ഞെടുപ്പ് 13ന് ആയതിനാൽ രണ്ടിടത്തും തിങ്കളാഴ്ച പരസ്യപ്രചാരണം അവസാനിക്കും. ചൊവ്വ രാവിലെ മുതൽ പാലക്കാട്ടു പ്രചാരണത്തിൽ സജീവമാകാനാണ് നേതാക്കൾക്കു നൽകിയ നിർദ്ദേശം. കൂടുതൽ എംപിമാരും എംഎൽഎമാരും എത്തുന്നതോടെ പ്രചാരണത്തിൽ ബഹുദൂരം മുന്നേറാമെന്നാണ് കോൺഗ്രസ് ക്യാംപിന്റെ കണക്കുക്കൂട്ടൽ.

ടി.സിദ്ദിഖും എ.പി. അനിൽകുമാറുമാണ് വയനാട് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം നിയോജക മണ്ഡലതല പ്രവർ‌ത്തനങ്ങൾ ഏകോപിപ്പിക്കാനായി 5 എംപിമാരും 2 എംഎൽഎമാരും മണ്ഡലത്തിലുണ്ട്. ചേലക്കരയിൽ കൊടിക്കുന്നിൽ സുരേഷും തിരുവഞ്ചൂർ‌ രാധാകൃഷ്ണനുമാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. രണ്ട് നിയോജക മണ്ഡലങ്ങളിലുമായി കെപിസിസി ഔദ്യോഗിക ചുമതല കൊടുത്തിരിക്കുന്നത് 37 നേതാക്കൾക്കാണ്. പോഷക സംഘടന നേതാക്കളെയടക്കം പാലക്കാട്ടേക്ക് എത്തിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. നേതാക്കൾ എവിടെ കേന്ദ്രീകരിക്കണം, ഏത് തരത്തിലുള്ള പ്രചാരണങ്ങളിൽ പങ്കാളിയാകണം എന്നത് തീരുമാനിച്ചുള്ള ഷെഡ്യൂൾ വൈകാതെ തയാറാകും.

ADVERTISEMENT

പാലക്കാട് തിരഞ്ഞെടുപ്പു നീട്ടിവച്ചത് കോൺഗ്രസിനു ഗുണം ചെയ്യുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു മനോരമ ഓൺ‌ലൈനോട് പറഞ്ഞു. കെപിസിസി അധ്യക്ഷൻ‌ കെ.സുധാകരൻ ‌അവസാന ഒരാഴ്ച പാലക്കാട്ട് ക്യാംപ് ചെയ്യും. പരമാവധി മണ്ഡലത്തിലുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അറിയിച്ചിട്ടുണ്ടെന്ന് ലിജു പറഞ്ഞു. മണ്ഡലത്തിലെത്തുന്ന നേതാക്കൾ ഭവന സന്ദർശനം നടത്തി വോട്ട് ഉറപ്പിക്കാനാണ് പദ്ധതിയിടുന്നതെന്ന് പാലക്കാട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ചുമതലയുള്ള ജ്യോതികുമാർ‌ ചാമക്കാല പറഞ്ഞു. തിരഞ്ഞെടുപ്പ് നീട്ടിയത് ചെലവു വർധിപ്പിക്കുമെങ്കിലും ഗുണം കോൺഗ്രസിനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘‘ബിജെപി പാലക്കാട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ അവരുടെ പ്രധാന നേതാക്കളെല്ലാം ഇവിടെത്തന്നെയുണ്ടായിരുന്നു. പലരും വയനാട്ടിൽ പോയിരുന്നില്ല. എന്നാൽ ഞങ്ങളുടെ നേതാക്കൾ കൂടുതലും വയനാടും ചേലക്കരയിലുമായിട്ടായിരുന്നു പ്രചാരണം. അവരെ പാലക്കാട്ടേക്ക് എത്തിക്കാനുള്ള അവസരം മുതൽക്കൂട്ടാകും’’ – ജ്യോതികുമാർ‌ ചാമക്കാല പറഞ്ഞു.

‘‘ഹോളോഗ്രാം വഴി സ്ഥാനാർഥിയെ പരിചയപ്പെടുത്തുന്ന സംവിധാനം മണ്ഡലത്തിലെ എല്ലാ ഭാഗത്തും അവസാന ഒരാഴ്ച ഞങ്ങളെത്തിക്കും. കേരളത്തിൽ തന്നെ ഇത്തരമൊരു സംവിധാനം ആദ്യമായാണ് ഉപയോഗിക്കുന്നത്. മുൻപ് തിരഞ്ഞെടുപ്പുകളിൽ നരേന്ദ്ര മോദി ഇത് ഉപയോഗിച്ചിരുന്നു’’ – ജ്യോതികുമാർ ചാമക്കാല പറഞ്ഞു.

English Summary:

Wayanad, Chalakkara Leaders to Bolster Congress' Palakkad Campaign