‘ചേലക്കര ചെങ്കോട്ട’; പ്രദീപിന് മുന്നേറ്റം, ഒന്നരലക്ഷം കടന്ന് പ്രിയങ്ക, ത്രില്ലടിപ്പിച്ച് പാലക്കാട്
| Kerala Byelection Results 2024 Live
തിരുവനന്തപുരം∙ ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് ലീഡ്. പാലക്കാട് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറാണ് ലീഡ് ചെയ്യുന്നത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനാണ് ലീഡ്. പ്രിയങ്ക ഗാന്ധി 68 വോട്ടിനും സി.കൃഷ്ണകുമാർ 31 വോട്ടിനും യു.ആർ.പ്രദീപ് 62 വോട്ടിനും മുന്നിലാണ്. വോട്ടിങ് മെഷിനീലെ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ ചിത്രം വ്യക്തമാകും.

തിരുവനന്തപുരം∙ ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ പ്രിയങ്കാ തരംഗമെന്ന് വ്യക്തം. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വ്യക്തമായ ലീഡ്. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തില്‍ മുന്നേറ്റം കാഴ്ച വച്ചെങ്കിലും ബിജെപി ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് മുന്നിലാണ്.
പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോൺഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ.
ചേലക്കരയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. രമ്യഹരിദാസ് മണ്ഡലം പിടിച്ചെടുക്കുമെന്ന് യുഡിഎഫ് വിശ്വസിക്കുമ്പോൾ യു.ആർ.പ്രദീപ് മണ്ഡലം നിലനിർത്തുമെന്ന് എൽഡിഎഫ് പറയുന്നത്. കെ.ബാലകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. വയനാട്ടിൽ പ്രിയങ്കയുടെ ഭൂരിപക്ഷം 4 ലക്ഷം കടക്കുമെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ വിശ്വാസം. സത്യൻ മൊകേരിയിലൂടെ നിലമെച്ചെടുത്തുമെന്ന് എൽഡിഎഫ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. വാശിയേറിയ മത്സരം കാഴ്ച വയ്ക്കാനാകുമെന്നാണ് ബിജെപിയുടെയും പ്രതീക്ഷ. നവ്യഹരിദാസാണ് ബിജെപി സ്ഥാനാർഥി.