എൻഡിഎ തരംഗത്തിൽ മഹാരാഷ്ട്ര; ജാർഖണ്ഡിൽ ആദ്യ ഫലസൂചനകള് എൻഡിഎയ്ക്ക് അനുകൂലം
| Maharashtra Jharkhand Election Results 2024
മുംബൈ ∙ മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ലീഡ് നില പുറത്തുവന്നു തുടങ്ങുമ്പോൾ എൻഡിഎ തരംഗം. മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വന്ന ആകെയുള്ള 288 സീറ്റുകളിൽ 211 ഇടത്ത് എൻഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എൻഡിഎ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിലേക്ക് എത്തി. ഇന്ത്യാ സഖ്യം 68സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജാർഖണ്ഡിലും കേവല ഭൂരിപക്ഷത്തിലേക്ക് എൻഡിഎ എത്തി.

മുംബൈ ∙ മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ലീഡ് നില പുറത്തുവന്നു തുടങ്ങുമ്പോൾ എൻഡിഎ തരംഗം. മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വന്ന ആകെയുള്ള 288 സീറ്റുകളിൽ 218 ഇടത്ത് എൻഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എൻഡിഎ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിലേക്ക് എത്തി. ഇന്ത്യാ സഖ്യം 57 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജാർഖണ്ഡിലും കേവല ഭൂരിപക്ഷത്തിലേക്ക് എൻഡിഎ എത്തി. എന്നാൽ ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ലീഡ് നില പുറത്ത് വന്നു തുടങ്ങുമ്പോൾ എൻഡിഎ 44 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യാ സഖ്യം 34 സീറ്റുകളിലും മുന്നിലാണ്. 41 ആണ് ജാർഖണ്ഡിലെ കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റ് നില.
മഹാരാഷ്ട്രയിൽ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും മുന്നിലാണ്. ബാരാമതിയിൽ അജിതിനെതിരെ നിർത്തിയ ശരദ് പവാർ വിഭാഗത്തിന്റെ സ്ഥാനാർഥി യുഗേന്ദ്ര പവാർ പിന്നിലായി. 288 സീറ്റുകളാണ് സംസ്ഥാനത്ത്. മഹാരാഷ്ട്രയിൽ പ്രധാന നേതാക്കൾക്കെല്ലാം ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തിലാകും പലപാർട്ടികളുടേയും നിലനിൽപ്പ്. ഉപതിരഞ്ഞെടുപ്പു നടന്ന നാന്ദേഡ് ലോക്സഭാ മണ്ഡലത്തിലെ വോട്ടും ഇതോടൊപ്പം എണ്ണും.
ജാർഖണ്ഡിൽ 81 സീറ്റുകളിലാണ് മത്സരം. പ്രമുഖ നേതാക്കളെല്ലാം ആദ്യ ഘട്ടത്തിൽ ലീഡ് നേടി. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ചംപയ് സോറൻ എന്നിവർ മുന്നിലാണ്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാൻഡി ധൻവാറിൽ പിന്നിലായി. നഗരങ്ങളിലും ചെറുനഗരങ്ങളിലും മുൻതൂക്കം എൻഡിഎയ്ക്കാണ്.