ബെംഗളൂരു ∙ കർണാടകയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി അധികൃതർ. ഹുബ്ബള്ളിയിൽ വാഹന റാലിക്കിടെ ഒരു യുവാവ് പ്രധാനമന്ത്രിയെ അണിയിക്കാൻ പൂമാലയുമായി അദ്ദേഹത്തിന്റെ അടുത്തെത്തിയത്, പ്രധാനമന്ത്രിയുടെ തന്നെ അനുവാദത്തോടെയാണെന്ന് ഉന്നത ഉദ്യോഗസ്ഥരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കർണാടകയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി അധികൃതർ. ഹുബ്ബള്ളിയിൽ വാഹന റാലിക്കിടെ ഒരു യുവാവ് പ്രധാനമന്ത്രിയെ അണിയിക്കാൻ പൂമാലയുമായി അദ്ദേഹത്തിന്റെ അടുത്തെത്തിയത്, പ്രധാനമന്ത്രിയുടെ തന്നെ അനുവാദത്തോടെയാണെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആൾക്കൂട്ടത്തിൽനിന്ന് അപ്രതീക്ഷിതമായി ഒരാൾ പൂമാലയുമായി ബാരിക്കേഡുകൾ ചാടിക്കടന്ന് സുരക്ഷാ സന്നാഹത്തിനിടയിലൂടെ പ്രധാനമന്ത്രിയുടെ അടുത്തെത്തിയത് സുരക്ഷാ വീഴ്ചയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ്, പ്രധാനമന്ത്രിയുടെ അനുവാദത്തോടെയായ് ഇയാൾ അടുത്തെത്തിയതെന്ന വിശദീകരണം.

ഹുബ്ബള്ളിയിൽ 29–ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതൽ ചടങ്ങ് നടക്കുന്ന റെയിൽവേ സ്‌പോർട്‌സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരുന്നു. വാഹനത്തിന്റെ ഫുട്ബോർഡിൽ കയറിനിന്ന് പ്രധാനമന്ത്രി പതിവുശൈലിയിൽ റോഡിന്റെ ഇരുവശവും തിങ്ങിക്കൂടിയ ആളുകളെ അഭിസംബോധന ചെയ്യുമ്പോഴാണ്, ബാരിക്കേഡ് ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെ പൂമാലയുമായി ഒരു യുവാവ് അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തിയത്.

ADVERTISEMENT

പൂമാല പ്രധാനമന്ത്രിയെ അണിയിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടിച്ചുമാറ്റിയിരുന്നു. ഇയാളുടെ കയ്യിൽനിന്ന് ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങിയ പൂമാല പിന്നീട് പ്രധാനമന്ത്രി കയ്യിൽവാങ്ങി വാഹനത്തിന്റെ ബോണറ്റിൽ വച്ചു.

പ്രധാനമന്ത്രിയുടെ വാഹന റാലിക്കു മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർ റോഡിന്റെ ഇരുവശത്തും കർശനമായ പരിശോധന നടത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പൂമാലയുമായി ഓടിയെത്തിയ യുവാവ് നിന്നിരുന്ന സ്ഥലത്തും മുൻകൂട്ടി പരിശോധന നടത്തിയിരുന്നു.

ADVERTISEMENT

‘പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണത്തിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. റോഡ് ഷോയ്‌ക്കിടെ ഒരാൾ പ്രധാനമന്ത്രിയെ പൂമാല ചാർത്താൻ ശ്രമിച്ചു. ഈ വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്’ – ഡിസിപി ഗോപാൽ ബ്യാകോദിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

English Summary: ‘No security breach’: Police after youth runs to PM Modi's car in Hubballi