പ്രധാനമന്ത്രിക്കരികിലേക്ക് പൂമാലയുമായി ബാലൻ : കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സംഭവത്തിൽ കർണാടക പൊലീസിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായി എന്നാണു പ്രഥമിക വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം, കർണാടകയിലെ ഹുബ്ബള്ളിയിൽ റോഡ് ഷോയ്ക്കിടെ വാഹനത്തിന്റെ ചവിട്ടുപടിയിൽനിന്നു കൈവീശി അഭിവാദ്യം ചെയ്തു മുന്നേറിയ മോദിക്കു മുന്നിലേക്കു സുരക്ഷാ ബാരിക്കേഡ് മറികടന്നു പൂമാലയുമായി 15 വയസ്സുകാരൻ ഓടിയടുക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ കയ്യകലത്തിലെത്തിയ ബാലനിൽനിന്നു മാല ഏറ്റുവാങ്ങാൻ അദ്ദേഹം കൈനീട്ടിയെങ്കിലും എസ്പിജി (സ്പെഷൽ പ്രൊട്ടക്‌ഷൻ ഫോഴ്സ്) ഉദ്യോഗസ്ഥർ കുട്ടിയെ പിടിച്ചുമാറ്റി, മാല വാങ്ങി പ്രധാനമന്ത്രിയെ ഏൽപിച്ചു.
സ്വാമി വിവേകാനന്ദ ജയന്തി ദിനമായ ഇന്നലെ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോദി. വിമാനത്താവളത്തിൽനിന്നു യുവജനോത്സവവേദിയായ റെയിൽവേ സ്പോർട്സ് ഗ്രൗണ്ടിലേക്കാണ് റോഡ് ഷോ സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം പഞ്ചാബിലെ ഫിറോസ്പുരിൽ കർഷകർ റോഡ് തടഞ്ഞതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് നിർത്തിയിടേണ്ടി വന്നിരുന്നു. ഇതേത്തുടർന്നു സുരക്ഷാ സംവിധാനം കൂടുതൽ കുറ്റമറ്റതാക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
English Summary: Central agencies probe on Security breach at PM's roadshow in Hubbali