‘ഹിമാലയത്തിന്റെ പരിസ്ഥിതി സങ്കീർണം’; ജോഷിമഠിൽ മാത്രമല്ല ‘ഇടിഞ്ഞുതാഴൽ ഭീതി’
ഡെറാഡൂൺ∙ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്നത് പരിഭ്രാന്തി പരത്തുന്നതിനു പിന്നാലെ ഈ ഹിമാലയൻ നഗരത്തിന് പിൻഗാമികൾ കൂടിയുണ്ടെന്ന ഞെട്ടിക്കുന്ന വിവരം കൂടി പുറത്തുവരുന്നു. ഉത്തരാഖണ്ഡിന്റെ വടക്കൻമേഖലയിൽ ഉള്ള ഗ്രാമങ്ങളും നഗരപ്രദേശങ്ങളും സമാന അവസ്ഥയിലാണെന്ന് നൈനിറ്റാളിലെ കുമവുൻ സർവകലാശാലയിലെ ജിയോളജി പ്രഫസർ രാജീവ്

ഡെറാഡൂൺ∙ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്നത് പരിഭ്രാന്തി പരത്തുന്നതിനു പിന്നാലെ ഈ ഹിമാലയൻ നഗരത്തിന് ‘പിൻഗാമികൾ’ കൂടിയുണ്ടെന്ന ഞെട്ടിക്കുന്ന വിവരം കൂടി പുറത്തുവരുന്നു. ഉത്തരാഖണ്ഡിന്റെ വടക്കൻമേഖലയിൽ ഉള്ള ഗ്രാമങ്ങളും നഗരപ്രദേശങ്ങളും സമാന അവസ്ഥയിലാണെന്ന് നൈനിറ്റാളിലെ കുമൗ സർവകലാശാലയിലെ ജിയോളജി പ്രഫസർ രാജീവ് ഉപാധ്യായ് പറയുന്നു.
‘‘ഈ മേഖല പാരിസ്ഥിതികമായി വളരെ ദുർബലമായ പ്രദേശമാണ്. മുൻപ് മണ്ണിടിഞ്ഞതിന്റെ അവശിഷ്ടങ്ങളിലാണ് പിന്നീട് പലതും പടുത്തുയർത്തിയിരിക്കുന്നത്. നിലവിൽ വളരെയധികം സമ്മർദ്ദത്തിലുള്ള ഈ പ്രദേശത്ത് മനുഷ്യനിർമിത കെട്ടിടങ്ങൾ വന്നതോടെ അതിന്റെ ഭാരം ഭൂമിക്ക് താങ്ങാനാകാതെ വരുന്നു. ഇതുകൂടാതെ, ധാരാളം മെക്കാനിക്കൽ പ്രവർത്തികളും ഇവിടെ നടത്തുന്നുണ്ട്. അങ്ങനെവരുമ്പോൾ ഭൂമി വീണ്ടും ഇടിഞ്ഞുതാഴാൻ ഇടവരും. മുഴുവൻ പ്രദേശവും ഇടിഞ്ഞുതാഴലിന് വളരെ സാധ്യതയുള്ള മേഖലയാണ്’’ – രാജീവ് ഉപാധ്യായ് കൂട്ടിച്ചേർത്തു.
ശാസ്ത്രീയാടിസ്ഥാനത്തിലുള്ള പഠനമില്ലാതെ ജോഷിമഠിലെ ഭൂമി ഇടിഞ്ഞുതാഴലിന് യഥാർഥ കാരണമെന്തെന്ന് കൃത്യമായി കണ്ടെത്താനാകില്ലെന്ന് ഡെറാഡൂണിലെ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയുടെ ഡയറക്ടർ കാലചന്ദ് സെയ്ൻ പറയുന്നു. ‘‘ഹിമാലയത്തിന്റെ പരിസ്ഥിതി വളരെ സങ്കീർണമാണ്. പല പ്രദേശങ്ങളിലും വളരെ വേഗത്തിൽ നിർമാണപ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. മേഖലയെക്കുറിച്ച് വിശദമായി പഠിക്കേണ്ടിയിരിക്കുന്നു.’’ – സെയ്ൻ പറഞ്ഞു.
നിലവിൽ ആകെ 155 ബില്യൻ രൂപയുടെ നാല് ജലവൈദ്യുത പദ്ധതികളാണ് ഉത്തരാഖണ്ഡിൽ പണിതുകൊണ്ടിരിക്കുന്നത്. ജോഷിമഠ് കൂടാതെ മറ്റു പല നഗരങ്ങളും ഇടിഞ്ഞുതാഴൽ ഭീതിയിൽ മുന്നോട്ടുപോകുകയാണ്.
പ്രമുഖ വിനോദസഞ്ചാര നഗരമായ തെഹ്‌രി ഗർവാൾ ജില്ലയിൽ ഇന്ത്യയുടെ ഏറ്റവും ഉയരംകൂടിയ അണക്കെട്ട് – തെഹ്‌രി അണക്കെട്ട് സ്ഥിതി ചെയ്യുന്നുണ്ട്. ജില്ലയിലെ ചില വീടുകളിലും വിള്ളൽ കണ്ടെത്തിയതോടെ അടിയന്തരനടപടിയെടുക്കണമെന്ന് പ്രദേശവാസികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തെഹ്‌രി തടാകത്തോടും ചമ്പ തുരങ്കത്തിനും സമീപമുള്ള വീടുകളിലും വിള്ളൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘അവസാന ഗ്രാമം’ എന്ന പേരിൽ അറിയപ്പെടുന്ന മനയിലും സമാന സ്ഥിതിയാണ്. സൈന്യത്തിന്റെ പ്രധാന കേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. വിവിധ പദ്ധതികൾക്കായി മരങ്ങൾ വെട്ടി ഭൂപ്രകൃതിയെ മാറ്റുന്ന നടപടികൾക്കെതിരെ പരിസ്ഥിതിവാദികളും രംഗത്തുണ്ട്. മണ്ണിടിച്ചിലിന് ആക്കംകൂട്ടുമെന്നാണ് റിപ്പോർട്ടുകൾ. സൈന്യത്തിന്റെ ലാൻഡിങ് ഗ്രൗണ്ട് കൂടിയായ ധരസുവിനെയും ഭയം ബാധിച്ചിട്ടുണ്ട്. സൈന്യത്തിനും പ്രദേശവാസികൾക്കും സാധനങ്ങൾ എത്തിക്കാനും മറ്റും ഉപയോഗിക്കുന്ന മേഖലയാണിത്.
ഹിമാലയൻ തീർഥാടകരും സൈന്യവും ഉപയോഗിക്കുന്ന ഹാർഷിൽ നഗരവും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 2013ലെ മിന്നൽ പ്രളയകാലത്ത് ഹാർഷിൽ ആയിരുന്നു രക്ഷാപ്രവർത്തനത്തിന്റെ പ്രധാന ഹബ് ആയി പ്രവർത്തിച്ചത്. ജോഷിമഠിൽനിന്ന് 100 കിലോമീറ്റർ തെക്കുപടിഞ്ഞാറും ഇന്തോ–ചൈന അതിർത്തിയിൽനിന്ന് 200 കിലോമീറ്റർ അകലെയുമുള്ള ഗൗചർ നഗരവും സൈന്യത്തിനും ഭരണകൂടത്തിനും നിർണായകമായ പിത്തോടഗഡ് നഗരവും സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നുവെന്നാണ് റിപ്പോർട്ട്.
English Summary: In the Same Boat: Not Just Joshimath, These Himalayan Towns Also at Risk of 'Sinking', Says Report