ഇന്നും പുറംലോകത്തിന് അത്ര പരിചിതമല്ലാത്ത ഇടങ്ങൾ ഹിമാലയത്തിലുണ്ടെന്നും അവിടെ ജീവിക്കുന്നവരുടെ അതിജീവനപോരാട്ടങ്ങളെപ്പറ്റി ആരും അറിയാറില്ലെന്നും സഞ്ചാരിയും യാത്രയെഴുത്തുകാരനുമായ എം.കെ.രാമചന്ദ്രൻ.

ഇന്നും പുറംലോകത്തിന് അത്ര പരിചിതമല്ലാത്ത ഇടങ്ങൾ ഹിമാലയത്തിലുണ്ടെന്നും അവിടെ ജീവിക്കുന്നവരുടെ അതിജീവനപോരാട്ടങ്ങളെപ്പറ്റി ആരും അറിയാറില്ലെന്നും സഞ്ചാരിയും യാത്രയെഴുത്തുകാരനുമായ എം.കെ.രാമചന്ദ്രൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നും പുറംലോകത്തിന് അത്ര പരിചിതമല്ലാത്ത ഇടങ്ങൾ ഹിമാലയത്തിലുണ്ടെന്നും അവിടെ ജീവിക്കുന്നവരുടെ അതിജീവനപോരാട്ടങ്ങളെപ്പറ്റി ആരും അറിയാറില്ലെന്നും സഞ്ചാരിയും യാത്രയെഴുത്തുകാരനുമായ എം.കെ.രാമചന്ദ്രൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഇന്നും പുറംലോകത്തിന് അത്ര പരിചിതമല്ലാത്ത ഇടങ്ങൾ ഹിമാലയത്തിലുണ്ടെന്നും അവിടെ ജീവിക്കുന്നവരുടെ അതിജീവനപോരാട്ടങ്ങളെപ്പറ്റി ആരും അറിയാറില്ലെന്നും സഞ്ചാരിയും യാത്രയെഴുത്തുകാരനുമായ എം.കെ.രാമചന്ദ്രൻ. പത്രപ്രവർത്തകന്റെ കണ്ണിലൂടെ സ്ഥലകാലങ്ങളെ അറിയാനുള്ള യാത്രകളാണ് നടത്തുന്നതെന്ന് മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്ററും മോട്ടറിങ് ജേണലിസ്റ്റുമായ സന്തോഷ് ജോർജ് ജേക്കബ്. വ്യക്തമായ രാഷ്ട്രീയ ബോധത്തോടെ, ആർജിത ജ്ഞാനത്തോടെ, മുൻവിധികളോടെ യാത്രയ്ക്കിറങ്ങുന്നത് ഭാരമാണെന്ന് യാത്രികയും എഴുത്തുകാരിയുമായ നന്ദിനി മേനോൻ. മലയാള മനോരമ സംഘടിപ്പിക്കുന്ന കലാ സാഹിത്യ ഉൽസവം ഹോർത്തൂസിന്റെ രണ്ടാം ദിനം ‘യാത്രകൾ ഉള്ളറിഞ്ഞ്’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു മൂവരും. എഴുത്തുകാരി ബോബി ജോസായിരുന്നു മോഡറേറ്റർ. സന്തോഷ് ജോർജ് ജേക്കബിന്റെ യാത്രാവിവരണം ‘സോളോ’യുടെ പ്രകാശനം ചടങ്ങിൽ എം.കെ.രാമചന്ദ്രൻ നിർവഹിച്ചു.

ഒരു നിരീശ്വരവാദി ഹിമാലയത്തിലേക്കു പോകുമ്പോൾ ഗംഗോത്രിയോ യമുനോത്രിയോ ഗൗനിക്കാറില്ലെന്നും വിശ്വാസി എഴുതുമ്പോൾ അങ്ങനെയല്ലെന്നും എം.കെ.രാമചന്ദ്രൻ പറഞ്ഞു. വിശ്വാസിയും അവിശ്വാസിയും യാത്രകളെ അനുഭവിക്കുന്നത് രണ്ടു തരത്തിലാണ്. ഞാൻ അത്തരം യാത്രകളെഴുതുമ്പോൾ ആത്മീയത വരുന്നത് അതെന്റെ ജീവിതത്തിന്റെ ഭാഗമായതുകൊണ്ടാണ്. നിരീശ്വരവാദി യാത്രയെഴുതുമ്പോൾ അതിന്റെ ഭൗതിക പ്രത്യേകതകളുടെ വിവരണം മാത്രമാകും ഉണ്ടാകുക.  ഉള്ളിൽ ആത്മീയതയുള്ള ഒരാൾ ദ്വാരകയിലെത്തുമ്പോൾ ശ്രീകൃഷ്ണന്റെ ഓർമ വരും. ജറുസലമിലെത്തുമ്പോൾ യേശുവിന്റെ ഓർമയുണ്ടാകും. ഇത്തരം രണ്ട് അവസ്ഥകളും ചേർത്തുപോകുക എന്നതാണ് വേണ്ടത്. പിന്നെ, എഴുതുന്നത് വായനക്കാർ  സ്വീകരിക്കുക എന്നതും പ്രധാനമാണ്. വേണ്ടവർക്കു സ്വീകരിക്കാം,  അല്ലാത്തവർക്കു തള്ളിക്കളയാമെന്നും അദ്ദേഹം പറഞ്ഞു.

മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്ററും മോട്ടറിങ് ജേണലിസ്റ്റുമായ സന്തോഷ് ജോർജ് ജേക്കബ് ഹോർത്തൂസ് വേദിയിൽ സംസാരിക്കുന്നു
ADVERTISEMENT

പത്രപ്രവർത്തകന്റെ കാഴ്ചകളാണ് തന്റെ എഴുത്തിനെ  വേറിട്ടു നിർത്തുന്നത് എന്നു കരുതുന്നതായി സന്തോഷ് ജോർജ് ജേക്കബ് പറഞ്ഞു. പുതിയ കാലത്തെ യാത്രയെഴുത്തുകൾ – ബ്ലോഗുകളും വ്ലോഗുകളുമടക്കം– കാര്യങ്ങളെ ഉപരിപ്ലവമായി  കണ്ടു പോകുകയാണ്. താജ്മഹൽ കണ്ട് എഴുതുന്നയാൾ അതിനെ ഒരു കെട്ടിടനിർമിതിയായി മാത്രം കാണുന്നു. അതിന്റെ പിന്നിലെ ചരിത്രവും അവിടെ വീണ കണ്ണുനീരും വേദനകളുമൊക്കെ അത്തരം വിവരണങ്ങളിൽനിന്നു മാഞ്ഞുപോകുന്നു. അതിനപ്പുറം സ്ഥലങ്ങളുടെയും നിർമിതികളുടെയും ചരിത്രവും ജീവിതവും തിരയുകയാണ് ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ ചെയ്യുന്നത്. സോളോ എന്ന പുസ്തകത്തിൽ അത്തരം അന്വേഷണങ്ങളുടെ യാത്രകളാണ് എഴുതിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യാത്ര ചെയ്യാതിരിക്കുന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം മനുഷ്യവിരുദ്ധമായ കാര്യമെന്ന് നന്ദിനി മേനോൻ പറഞ്ഞു. അതുകൊണ്ടുതന്നെ യാത്രയ്ക്ക് പ്രത്യേക തയാറെടുപ്പുകളോ നേരത്തേ തീരുമാനിക്കുന്ന വഴികളോ ഉണ്ടാവാറില്ല. ഒരു തോന്നലിന്റെയോ ഇഷ്ടത്തിന്റെയോ പുറത്താണ് പല യാത്രകളും തുടങ്ങുക. പലപ്പോഴും ഒരിടത്തേക്കു തുടങ്ങി പലയിടത്തേക്കായി ചിതറിപ്പോകുന്ന യാത്രകളാണ് അവ. അങ്ങനെ വഴിമാറിപ്പോകുന്ന യാത്രകളാണ് ഏറ്റവുമധികം ആസ്വദിച്ചത്. അവയിലൂടെയാണ് ഏറെ മനുഷ്യരെ അടുത്തറിഞ്ഞത്. വ്യക്തമായ രാഷ്ട്രീയ ബോധം സൂക്ഷിക്കുമ്പോഴും യാത്രകൾ‍ക്കിറങ്ങുമ്പോൾ അത്തരം രാഷ്ട്രീയ ബോധ്യങ്ങളുടെയോ ആർജിത ജ്ഞാനങ്ങളുടെയോ ഭാരം കരുതാറില്ല. അപ്പോഴാണ് യാത്ര മുൻവിധികളില്ലാതെ അനായാസമാകുന്നത്. അതു തരുന്ന വലിയ സ്വാതന്ത്ര്യമുണ്ട്. അപരിചിത മനുഷ്യരുടെ ജീവിതങ്ങളിലൂെട നടക്കുമ്പോൾ എനിക്ക് ഒന്നും തെളിയിക്കേണ്ട ബാധ്യതയില്ല. അത്തരം യാത്രകളിലൂടെയാണ് ബസ്തറിനെ അടുത്തറിഞ്ഞതും അവിടെയുള്ളവരുടെ പ്രിയം നേടിയതും. വിശാഖപട്ടണത്തു ജീവിക്കുന്ന എനിക്ക് ബസ്തർ അകലെയല്ല. അപരിചിതർ, അകലങ്ങൾ, അപ്രതീക്ഷിതങ്ങൾ എന്ന് ജീവിതം മാറിയെങ്കിലെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാരിയാണ് താനെന്നും നന്ദിനി മേനോൻ പറഞ്ഞു.

English Summary:

"Solo" and Beyond: Santhosh George Jacob's New Book Explores the Heart of Travel Journalism

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT