ലക്നൗ ∙ ബലാത്സംഗക്കേസിൽ ജയിലിലായിരുന്ന സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിം പരോളിലിറങ്ങി. പുറത്തിറങ്ങിയ ഗുർമീത് വാൾ കൊണ്ട് ഭീമൻ കേക്ക് മുറിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദേര സച്ചാ സൗദ തലവനായ ഗുർമീതിന് 40 ദിവസത്തെ പരോളാണു കിട്ടിയത്. ജനുവരി 25ന് ദേരയുടെ മുൻ തലവൻ ഷാ സത്നം സിങ്ങിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ ബലാത്സംഗക്കേസിൽ ജയിലിലായിരുന്ന സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിം പരോളിലിറങ്ങി. പുറത്തിറങ്ങിയ ഗുർമീത് വാൾ കൊണ്ട് ഭീമൻ കേക്ക് മുറിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദേര സച്ചാ സൗദ തലവനായ ഗുർമീതിന് 40 ദിവസത്തെ പരോളാണു കിട്ടിയത്.

ജനുവരി 25ന് ദേരയുടെ മുൻ തലവൻ ഷാ സത്നം സിങ്ങിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണു ഗുർമീത് പരോൾ ആവശ്യപ്പെട്ടത്. ‘‘5 വർഷത്തിനു ശേഷമാണ് ഇതുപോലെ ആഘോഷിക്കാൻ അവസരം കിട്ടുന്നത്. അതിനാൽ ഞാൻ 5 കേക്ക് മുറിക്കും. ഇത് ആദ്യത്തേതാണ്’’ എന്നും ഗുർമീത് പറഞ്ഞു. ഉത്തർപ്രദേശിലെ ബാഗ്പത്തിലുള്ള ഗുർമീത് കേക്കു മുറിക്കാൻ വാൾ ഉപയോഗിച്ചതു വിവാദമായി.

ADVERTISEMENT

ഹരിയാനയിലും മറ്റുമായി തന്റെ സന്നദ്ധസേവകരുടെ നേതൃത്വത്തിലുള്ള വമ്പൻ ശുചീകരണ ക്യാംപെയ്ൻ ഗുർമീത് വെർച്വലായി ഉദ്ഘാടനം ചെയ്തു. രാജ്യസഭാ എംപി കൃഷൻ ലാൽ പൻവാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പങ്കെടുത്തു. കഴിഞ്ഞ 14 മാസത്തിനിടെ നാലാം തവണയാണു ഗുർമീതിനു പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഹരിയാനയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപും 40 ദിവസത്തെ പരോൾ കിട്ടിയിരുന്നു.

Read Also: സംസ്ഥാന ബജറ്റില്‍ ഫീസ്, പിഴ നിരക്കുകള്‍ വര്‍ധിപ്പിക്കും; വരുമാനം കൂട്ടാനുറച്ച് ധനമന്ത്രി...

ഹരിയാനയിലെ സിർസയിലെ തന്റെ ആശ്രമത്തിൽ രണ്ടു ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിൽ 2017 ഓഗസ്റ്റിലാണു പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി 20 വർഷത്തെ തടവിന് ഗുർമീതിനെ ശിക്ഷിച്ചത്. 2002ൽ മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതിയുടെ കൊലയ്ക്കു കാരണക്കാരനാണെന്നു ചൂണ്ടിക്കാട്ടി ഗുർമീതിനെയും 3 പേരെയും 2019ൽ ശിക്ഷിച്ചിരുന്നു. 2002ൽ വെടിയേറ്റു കൊല്ലപ്പെട്ട ദേരയുടെ മുൻ മാനേജർ രഞ്ജിത് സിങ്ങിന്റെ കൊലയ്ക്കു പിന്നിലും ഗുർമീതും മറ്റുമാണെന്നു കണ്ടെത്തി ശിക്ഷിച്ചിരുന്നു. തന്റെ ജയിൽ ശിക്ഷ ‘ആധ്യാത്മിക യാത്രയുടെ’ ഭാഗമാണെന്നാണ് ഗുർമീത് പറയുന്നത്.

ADVERTISEMENT

English Summary: "I Should Cut At Least 5 Cakes": Rape Convict Dera Chief, Out On Parole

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT