‘ഐഎസിൽ ചേർന്നത് സ്വന്തം ഇഷ്ടപ്രകാരം’; ഇപ്പോൾ ഇരവാദം; ആരാണ് ഷമീമ ബീഗം?
‘‘ഇതു ജയിൽവാസത്തേക്കാൾ ദുരിതമാണ്. കാരണം ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് അതിന് ഒരു അവസാനം ഉണ്ടാകുമെന്ന് അറിയാം. പക്ഷേ ഇവിടെ എനിക്ക് അങ്ങനെ ഒരുറപ്പ് കിട്ടുന്നില്ല...’’– വടക്കൻ സിറിയയിലെ അൽ–റോജ് അഭയാർഥി ക്യാംപിലിരുന്നാണ് ഷമീമ ബീഗം ഈ വാക്കുകൾ പറയുന്നത്. ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരുന്നതിന്, സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2015ലാണ് ഷമീമ രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനിൽനിന്നു സിറിയയിലേക്കു കടന്നത്. അന്നു പ്രായം വെറും 16 വയസ്സ്. പിന്നീട് അവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. 2019ൽ സിറിയയിലെ അഭയാർഥി ക്യാംപിൽ കണ്ടെത്തുമ്പോൾ ഒൻപതു മാസം ഗർഭിണിയായിരുന്നു ഷമീമ. ഇതിനു പിന്നാലെ, രാജ്യത്തിനു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് സർക്കാർ അവരുടെ പൗരത്വം റദ്ദാക്കുകയും ബ്രിട്ടനിൽ പ്രവേശിക്കുന്നതു വിലക്കുകയും ചെയ്തു. ഇതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപ്പോരാട്ടം നടത്തുന്ന ഷമീമയുടെ അനുഭവങ്ങൾ ബ്രിട്ടിഷ് മാധ്യമമായ ബിബിസി ഇപ്പോൾ പോഡ്കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണ്. സിറിയയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ മുതൽ ഐഎസ് ക്യാംപിലെ ദുരിതപൂർണമായ ജീവിതം വരെ ഷമീമ പോഡ്കാസ്റ്റിൽ പങ്കുവയ്ക്കുന്നു. ‘ഐ ആം നോട്ട് എ മോൺസ്റ്റർ: ദ് ഷമീമ ബീഗം സ്റ്റോറി’ എന്ന പത്ത് എപ്പിസോഡുകളുള്ള പരിപാടിയുടെ ആദ്യ രണ്ടു ഭാഗങ്ങൾ ബിബിസി പ്രക്ഷേപണം ചെയ്തു കഴിഞ്ഞു. അതോടെ ഷമീമ ബീഗം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. കൂടാതെ, ഒരു ‘തീവ്രവാദി’യുടെ ജീവിതകഥ പറയുന്നതിന് ബിബിസിക്കെതിരെയും വിമർശനങ്ങൾ ഉയരുന്നു. ഐഎസിൽ സ്വന്തം ഇഷ്ടപ്രകാരം ചേർന്നുവെന്ന് സമ്മതിച്ച ഷമീമ ഇപ്പോൾ ഇരയുടെ വേഷം കെട്ടുകയാണെന്നാണ് അവര്‍ക്കെതിരെയുള്ള പ്രധാന വിമർശനം. ആരാണ് ഷമീമ ബീഗം? എന്തുകൊണ്ടാണ് ഇവരുടെ പേര് ഇപ്പോൾ ഇത്രയേറെ വാർത്തകളിലും ചർച്ചകളിലും നിറയുന്നത്?

∙ ഐഎസിൽ ആകൃഷ്ടയായി സിറിയയിലേക്ക്...
ബംഗ്ലദേശിൽനിന്നു യുകെയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മകളായി ഈസ്റ്റ് ലണ്ടനിലെ ടവർ ഹാംലെറ്റ്സിലാണ് ഷമീമ ബീഗത്തിന്റെ ജനനം. ബെത്‌നാൽ ഗ്രീൻ അക്കാദമിയിൽനിന്നു സെക്കൻഡറി വിദ്യാഭ്യാസം നേടി. 2015 ഫെബ്രുവരിയിലാണ് അമീറ അബേസ് (15), ഖദീജ സുല്‍ത്താന (16) എന്നീ സുഹൃത്തുക്കൾക്കൊപ്പം ഷമീമ സിറിയയിലേക്കു കടക്കുന്നത്. സിറിയയിൽ എത്തി പത്തു ദിവസത്തിനു ശേഷം, ഡച്ച് വംശജനായ യാഗോ റീഡിക്കിനെ ഷമീമ വിവാഹം കഴിച്ചു. 2014 ഒക്ടോബറിൽ സിറിയയിൽ എത്തി ഇസ്‌ലാം മതം സ്വീകരിച്ച വ്യക്തിയായിരുന്നു യാഗോ. നാലു വർഷത്തിനിടെ മൂന്നു കുട്ടികളെ ഷമീമ പ്രസവിച്ചു, പക്ഷേ ആരും ജീവിച്ചിരിപ്പില്ല. 2019ൽ മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് ഷമീമയെ സിറിയയിലെ അഭയാർഥി ക്യാപിൽ കണ്ടെത്തിയത്. ക്യാംപിൽ ജന്മം നൽകിയ കുട്ടിയും ഒരു മാസം കഴിഞ്ഞപ്പോൾ ശ്വാസകോശത്തിലെ അണുബാധ മൂലം മരിക്കുകയായിരുന്നു.
ഷമീമയ്ക്കൊപ്പം പോയ ഖദീജ സുൽത്താന, സിറിയയിൽ നടന്ന റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് വിവരം. അമീറയെപ്പറ്റി കൃത്യമായ വിവരങ്ങളില്ലെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നാണ് അറിയാൻ സാധിച്ചതെന്നാണ് ഷമീമ നേരത്തേ നൽകിയ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യതയില്ലെന്നും പോഡ്കാസ്റ്റിൽ ഷമീമ പറയുന്നു. തുർക്കി വഴിയാണ് ഷമീമയും സുഹൃത്തുക്കളും യുകെയിൽനിന്നു സിറിയയിൽ എത്തിയത്. ഈസ്തംബുളിൽ വച്ച് ഇവർ മുഹമ്മദ് അൽ റഷീദ് എന്നയാളെ കണ്ടുമുട്ടി. ഐഎസിനു വേണ്ടി പെൺകുട്ടികളെ കടത്തി, കനേഡിയൻ ഏജൻസിക്കു വിവരങ്ങൾ ചോർത്തി നൽകുന്ന ചാരനായിരുന്നു റഷീദ്. ജോർദാനിലുള്ള കനേഡിയൻ എംബസിയിലാണ് ഇയാൾ വിവരങ്ങൾ നൽകിയിരുന്നത്.
ഷമീമയെ ഐഎസിലേക്കു കടത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ തുർക്കിയിൽ അറസ്റ്റിലായ റഷീദ്, ഷമീമ ഉപയോഗിച്ചിരുന്ന പാസ്പോർട്ടിന്റെ ചിത്രം കനേഡിയൻ ഏജൻസിക്ക് കൈമാറിയിരുന്നതായി വെളിപ്പെടുത്തി. എന്നാൽ യുകെയുടെ മെട്രോപൊലിറ്റൻ പൊലീസ് അന്വേഷണം ആരംഭിക്കുകയും കാനഡയ്ക്ക് ഷമീമയുടെ പാസ്പോർട്ട് വിവരങ്ങൾ ലഭിക്കുകയും ചെയ്ത സമയത്തിനുള്ളിൽ അവൾ സിറിയയിൽ എത്തിയിരുന്നു. ഐഎസിന്റെ പ്രധാന കേന്ദ്രമായ സിറിയയിലെ റാഖയിലെ മനുഷ്യക്കടത്ത് ശൃംഖല വഴിയാണ് ഷമീമ സിറിയയിലെത്തിയതെന്നു റഷീദിൽനിന്നു ലഭിച്ച രേഖകൾ സൂചിപ്പിക്കുന്നു. ഈ ശൃംഖലയുടെ തുർക്കി വിഭാഗത്തിന്റെ ചുമതല റഷീദിനായിരുന്നു. ഷമീമയെയും സുഹൃത്തുക്കളെയും സിറിയയിലേക്കു കടത്തുന്നതിനു മുൻപ് എട്ടു മാസത്തോളം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ബ്രിട്ടിഷ് പൗരന്മാരെ റഷീദ് ഐഎസിനായി കടത്തിയിട്ടുണ്ടെന്നാണ് വിവരം.
∙ മനുഷ്യക്കടത്തുകാരനോ ചാരനോ റഷീദ്?
‘‘തുർക്കിയിൽനിന്നു സിറിയയിലേക്കുള്ള മുഴുവൻ യാത്രയും റഷീദാണ് സംഘടിപ്പിച്ചത്. കള്ളക്കടത്തുകാരുടെ സഹായമില്ലാതെ ആർക്കും സിറിയയിലേക്ക് എത്താൻ കഴിയുമെന്നു ഞാൻ കരുതുന്നില്ല. ഒരുപാട് ആളുകളെ സിറിയയിൽ എത്താൻ അയാൾ സഹായിച്ചിട്ടുണ്ട്. അയാൾ ഞങ്ങളോട് ചെയ്യാൻ പറയുന്നതെല്ലാം ഞങ്ങൾ ചെയ്തുകൊണ്ടിരുന്നു, കാരണം അയാൾക്ക് എല്ലാം അറിയാമായിരുന്നു, ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു’’– പോഡ്കാസ്റ്റിൽ ഷമീമ പറയുന്നു. സഹായിച്ച ആളുകളെ കുറിച്ചുള്ള വിവരങ്ങൾ റഷീദ് സൂക്ഷിക്കുമായിരുന്നെന്നും പലപ്പോഴും അവരുടെ തിരിച്ചറിയൽ രേഖകളുടെ ഫോട്ടോ എടുക്കുകയോ ഫോണിൽ രഹസ്യമായി വിഡിയോ എടുത്ത് സൂക്ഷിക്കുകയോ ചെയ്തിരുന്നെന്നും ഷമീമ പറയുന്നു. റഷീദിൽനിന്നു ലഭിച്ച ഒരു വിഡിയോ റിക്കോർഡിങ്ങിൽ, ഷമീമയും സുഹൃത്തുക്കളും ഒരു ടാക്സിയിൽനിന്ന് ഇറങ്ങി, സിറിയൻ അതിർത്തിയിൽനിന്ന് വളരെ അകലെയല്ലാത്ത സ്ഥലത്ത് കാത്തുനിന്ന ഒരു കാറിൽ കയറി പോകുന്നത് കാണാം. സിറിയയിലെ പാശ്ചാത്യ ഐഎസ് ഭീകരരുടെ വീടുകളുടെ സ്ഥലങ്ങൾ മാപ്പ് ചെയ്യുക, ഐഎസ് നിയന്ത്രണത്തിലുള്ള പ്രദേശത്തെ ഐപി വിലാസങ്ങളും ഇന്റർനെറ്റ് കഫേകളുടെ ലൊക്കേഷനുകളും തിരിച്ചറിയുക, ഐഎസ് ഭീകരരുമായി താൻ നടത്തിയ സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകൾ എടുക്കുക തുടങ്ങിവയിലൂടെയാണ് റഷീദ് ഐഎസിനെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചത്.
എന്നാൽ ഷമീമയും സുഹൃത്തുക്കളും സിറിയയിലെത്തി തൊട്ടുപിന്നാലെ തുർക്കി നഗരമായ സാൻലിയൂർഫയിൽ വച്ച് റഷീദ് അറസ്റ്റിലായി. ഷമീമ ഉൾപ്പെടെ താൻ സിറിയയിലേക്കു കടത്തിയ ആളുകളുടെ വിവരങ്ങൾ ശേഖരിച്ചത് ജോർദാനിലെ കനേഡിയൻ എംബസിക്കു കൈമാറുന്നതിനാണെന്നാണ് റഷീദ് നൽകിയ മൊഴി. 2013ൽ ജോർദാനിലെ കനേഡിയൻ എംബസിയിൽ അഭയം തേടാൻ പോയിരുന്നെന്നു ഐഎസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചാൽ തനിക്ക് കനേഡിയൻ പൗരത്വം നൽകുമെന്ന് അവർ പറഞ്ഞതായും റഷീദ് പറഞ്ഞു. 2013 മുതൽ 2015ൽ അറസ്റ്റിലാകുന്നതിനു മുൻപു വരെ റഷീദ് ജോർദാനിലേക്കും പുറത്തേക്കും പലതവണ പോയിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
∙ തെളിവുകളെല്ലാം നശിപ്പിച്ച് തയാറെടുപ്പ്, പക്ഷേ...
പോഡ്കാസ്റ്റിൽ ഷമീമ പറയുന്നതനനുസരിച്ച്, സിറിയയിലേക്കു പോകുന്നതിനു മുൻപ് വിപുലമായ തയാറെടുപ്പുകളാണ് മൂന്നു പെൺകുട്ടികളും നടത്തിയത്. സ്വന്തമായ ചില അന്വേഷണങ്ങൾക്കു പുറമെ, ഐഎസ് ഗ്രൂപ്പിലെ അംഗങ്ങളിൽനിന്നുള്ള വ്യക്തമായ നിർദേശങ്ങളും ലഭിച്ചു. ‘എന്തു ചെയ്യണം, ചെയ്യരുത് എന്നതുൾപ്പെട വിശദമായ നിർദേശങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയാണ് ഓൺലൈനായി ഐഎസ് അംഗങ്ങൾ തന്നത്. പിടിക്കപ്പെട്ടാൽ എന്തു ‘കഥ’യാണ് പറയണ്ടേതെന്നും അവർ പറഞ്ഞുതന്നു.’’– ഷമീമ പറയുന്നു യാത്രാ ചെലവ് സംബന്ധിച്ച വിവരങ്ങൾ, സിറിയയിലേക്ക് അതിർത്തി കടക്കുന്നതിന് മുൻപ് പഠിച്ചിരിക്കേണ്ട തുർക്കി ഭാഷ തുടങ്ങിയ കാര്യങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞിരുന്നതായും ഷമീമ സമ്മതിച്ചു. അന്ന് ഷമീമയുടെ വീട് പരിശോധിച്ചപ്പോൾ ഒരു കഷണം കടലാസ് മാത്രമാണ് കണ്ടെടുത്തതെന്ന് അഭിഭാഷകനായ തസ്‌നിമേ അകുഞ്ജി പറഞ്ഞു. സിറിയയിലേക്കു പോകുന്നതിന് ആവശ്യങ്ങളുടെ സാധനങ്ങളുടെ ലിസ്റ്റായിരുന്ന അതെന്നും ഫോൺ– 75 പൗണ്ട്, സോക്സ് – 4 പൗണ്ട്, ടാക്സി– 100 പൗണ്ട് എന്നിങ്ങനെയാണ് അതിൽ എഴുതിയിരുന്നെന്നും അഭിഭാഷകൻ പറയുന്നു.
എന്നാൽ ആ ലിസ്റ്റ് തന്റേതല്ലെന്നും അമീറയുടേതാണെന്നും ഷമീമ പറയുന്നു. എല്ലാ തെളിവുകളും നശിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രദ്ധിച്ചിരുന്നെന്നും എന്നാൽ ഒരാൾക്ക് മാത്രം ബുദ്ധിയില്ലായിരുന്നെന്നും ഷമീമയുടെ വാക്കുകൾ. ഐഎസ് ഭീകരരെ വിവാഹം കഴിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ‘ഭർത്താവിന്’ മുൻപിൽ ധരിക്കുന്നതിനു നല്ല വസ്ത്രങ്ങൾ ഉൾപ്പെടെ പായ്ക്ക് ചെയ്തിരുന്നെന്നും അവൾ പറഞ്ഞു. മാത്രമല്ല, ഏകദേശം 30 മിന്റ് ചോക്ലേറ്റ് ബാറുകളും കരുതിയിരുന്നതായി ഷമീമ പറയുന്നു. “സിറിയയിൽ നിങ്ങൾക്ക് ധാരാളം കാര്യങ്ങൾ കണ്ടെത്താൻ കഴിയും. പക്ഷേ മിന്റ് ചോക്ലേറ്റ് കണ്ടെത്താൻ കഴിയില്ല,” അവൾ പറഞ്ഞു. താൻ ഇത്തരത്തിൽ ഒരു കാര്യം ചെയ്യുമെന്നു തന്റെ കുടുംബം സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ലെന്നും ഷമീമ സമ്മതിക്കുന്നു. ‘‘ഞാൻ എപ്പോഴും ഒരു ഒറ്റപ്പെട്ട വ്യക്തിയായിരുന്നു. ഞാൻ എന്നെ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിയുമല്ല.’’– ഷമീമയുടെ വാക്കുകൾ.
∙ ഐഎസിൽ ചേർന്നതിൽ പശ്ചാത്താപമില്ലാത്ത ഷമീമ
2020 ഫെബ്രുവരിയിലാണ് ഷമീമ ബീഗത്തിന്റെ പൗരത്വം റദ്ദാക്കിയ ബ്രിട്ടിഷ് നടപടി നിയമാനുസൃതമാണെന്ന് കേസ് പരിഗണിച്ച ട്രൈബ്യൂണൽ വിധിച്ചത്. ഷമീമ യഥാർഥമായും ബംഗ്ലദേശ് വംശജയാണെന്നും ബ്രിട്ടിഷ് പൗരത്വം റദ്ദാക്കുന്നതു മൂലം ഷമീമയ്ക്ക് രാജ്യം ഇല്ലാതാകുന്നില്ലെന്നുമായിരുന്നു ട്രൈബ്യൂണലിന്റെ നിരീക്ഷണം. എന്നാൽ ഷമീമയെ രാജ്യത്തേക്കു പ്രവേശിപ്പിക്കില്ലെന്നായിരുന്നു ബംഗ്ലദേശിന്റെ പ്രതികരണം. ഷമീമയുടെ അമ്മ ബംഗ്ലദേശി ആയതിനാൽ ഷമീമയ്ക്കും ബംഗ്ലദേശ് പൗരത്വത്തിന് അവകാശമുണ്ട്. പക്ഷേ ഒരിക്കൽ പോലും ബംഗ്ലദേശ് പൗരത്വത്തിന് ശ്രമിച്ചിട്ടില്ലാത്ത, രാജ്യത്ത് വന്നിട്ടില്ലാത്ത ഒരാൾക്ക് പൗരത്വം നൽകാനാവില്ലെന്നായിരുന്നു ബംഗ്ലദേശിന്റെ വിശദീകരണം.
2021 ഫെബ്രുവരിയിൽ, ട്രൈബ്യൂണലിന്റെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ ഷമീമയ്ക്കു യുകെയിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് സുപ്രീം കോടതിയും വിധിച്ചു. ഇതിനെ തുടർന്ന് ഷമീമയുടെ അഭിഭാഷകർ സ്പെഷൽ ഇമിഗ്രേഷൻ അപ്പീൽ കമ്മിഷനിനെ (എസ്ഐഎസി) സമീപിച്ചു. ട്രൈബ്യൂണലിന്റെയും യുകെ സുപ്രീം കോടതിയുടെയും തീരുമാനം നിയമവിരുദ്ധമാണെന്നും ഷമീമ ലൈംഗിക ചൂഷണത്തിനു വേണ്ടി മനുഷ്യക്കടത്തു നടത്തുന്ന സംഘത്തിന്റെ ഇരയായതാണോയെന്ന് പരിശോധിക്കണമെന്നുമായിരുന്നു അഭിഭാഷകരുടെ വാദം. ‘‘പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനും ബാലവിവാഹത്തിനുമായി ഐഎസ് ബോധപൂർവം റിക്രൂട്ട് ചെയ്തു. കുട്ടികളെ പ്രസവിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഐഎസിന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് അത് ആവശ്യമായിരുന്നു.’’– അഭിഭാഷകർ പറയുന്നു.
എന്നാൽ ഷമീമ ബീഗം രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന സമീപനമാണ് എസ്ഐഎസിയിലും യുകെ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചത്. അന്നത്തെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദാണ് ഷമീമയുടെ പൗരത്വം റദ്ദാക്കുമെന്ന തീരുമാനം പ്രഖ്യാപിച്ചത്. ഐഎസ് മേഖലയിൽനിന്നു ഷമീമ ഓടിപ്പോയത് സുരക്ഷയ്ക്കു വേണ്ടിയാണെന്നും എന്നാൽ ഭീകരരുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് തെളിവില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഭിഭാഷകർ കമ്മിഷനെ അറിയിച്ചു. ഐഎസിൽ ചേർന്നതിൽ പശ്ചാത്താപമില്ലെന്ന് ഷമീമ പലതവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ താൻ മനുഷ്യക്കടത്തിന്റെ ഇരയാണെന്നും എങ്ങനെ സിറിയയിൽ എത്തണമെന്ന് യുകെ വിടുന്നതിനു മുൻപ് ഐഎസിൽനിന്നു കൃത്യമായ നിർദേശങ്ങൾ ലഭിച്ചിരുന്നെന്നുമാണ് ഷമീമ പോഡ്കാസ്റ്റിൽ പറയുന്നത്. മുഹമ്മദ് അൽ റഷീദ് എന്ന മനുഷ്യക്കടത്തുകാരന്റെ സഹായമില്ലാതെ താൻ ഒരിക്കലും സിറിയയിൽ എത്തില്ലെന്നും അവൾ പറഞ്ഞു.
∙ ‘ഭർത്താവ്’ പറയുന്നത്
വടക്കൻ സിറിയയിലെ ജയിലിൽ കഴിയുന്ന ഷമീമയുടെ ഭർത്താവ് യാഗോ റീഡിക്ക് പറയുന്നത്, ഇരുവരും തമ്മിൽ നടന്നത് ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നെന്നാണ്. ഷമീമ സിറിയയിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ വിവാഹം നടന്നു. വിവാഹം കഴിക്കുമ്പോൾ യാഗോയ്ക്ക് 23 വയസ്സായിരുന്നു. ‘‘ഞാൻ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. ഒരു സുഹൃത്ത് എന്റെ അടുത്തു വന്ന് ഒരു സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു. അവരുടെ താൽപര്യപ്രകാരമാണ് വിവാഹം കഴിച്ചത്. അതിന് ഷമീമയുടെ വ്യവസ്ഥകൾ ഞാൻ അംഗീകരിച്ചു.’’– റീഡിക്ക് ഒരു അഭിമുഖത്തിൽ പറഞ്ഞു. അടിസ്ഥാനപരമായി അവൾ ചില സ്വാതന്ത്ര്യങ്ങൾ ആവശ്യപ്പെട്ടു. ഷോപ്പിങ്ങിനു പോകുക, അവളുടെ സുഹൃത്തുക്കളെ കാണുക, അങ്ങനെ ചിലത്. അതു ഞാൻ സമ്മതിക്കുകയും ചെയ്തു. ഞങ്ങൾ സ്ത്രീധനം അംഗീകരിച്ചു. അവൾ ആവശ്യപ്പെട്ടത് ഖുർആന്റെ ഇംഗ്ലിഷ് വിവർത്തനം മാത്രമാണ്. അതു ഞാൻ നൽകി. പിന്നീട് ഞങ്ങൾ എന്റെയൊരു സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചത്.’’– റീഡിക്ക് പറഞ്ഞു.
2014ന്റെ അവസാനത്തിൽ, കുർദിഷ് സേനയ്‌ക്കെതിരായ ഏറ്റുമുട്ടലിൽ റീഡിക്കിനു പരുക്കേറ്റിരുന്നു. ഇതേ കുർദിഷ് സേനയുടെ കസ്റ്റിഡിയിലാണ് റീഡിക്ക് ഇപ്പോൾ. അന്നത്തെ ഏറ്റുമുട്ടലിൽ നിരവധി ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. ഷമീമയെ വിവാഹം കഴിക്കുമ്പോൾ റീഡിക്ക് സുഖംപ്രാപിച്ചുവരികയായിരുന്നു. ഫിസിയോതെറപ്പി അപ്പോഴും തുടരുന്നുണ്ടായിരുന്നെന്ന് റീഡിക്ക് പറയുന്നു. എന്നാൽ അവരുടെ ദാമ്പത്യത്തിന്റെ ആദ്യ ഘട്ടം ഹ്രസ്വമായിരുന്നു: ‘‘ഞങ്ങൾ 10 ദിവസമേ ഒരുമിച്ചുണ്ടായിരുന്നുള്ളൂ, 10 ദിവസത്തിന് ശേഷം ഞാൻ അറസ്റ്റിലായി, ഇസ്‌ലാമിക് സ്റ്റേറ്റ് എന്നെ ചാരനാണെന്ന് ആരോപിച്ചു. ആ സമയത്ത് അവൾ ഗർഭിണിയായിരുന്നു. എനിക്കറിയില്ലായിരുന്നു, അവളും അറിഞ്ഞില്ല. എന്റെ വീടിന് ജയിലിൽനിന്ന് 150 മീറ്റർ അകലം മാത്രമേ ഉണ്ടായിരുന്നൂവെങ്കിലും അവളുമായുള്ള എല്ലാ ബന്ധവും എനിക്ക് നിഷേധിച്ചു.’’ ഒടുവിൽ മോചിതനായപ്പോൾ താൻ ഐഎസിൽ നിന്ന് അകന്നുവെന്ന് റീഡിക്ക് അവകാശപ്പെടുന്നു. അതിനുശേഷം ചില ജോലികൾ ചെയ്ത് സാധാരണ ജീവിതം നയിക്കാൻ ആരംഭിച്ചെന്നും റീഡിക്ക് അഭിമുഖത്തിൽ പറഞ്ഞു. ഷമീമയ്ക്കൊപ്പം ഇനിയും ഒരുമിച്ച് ജീവിക്കാനാകുമെന്ന പ്രതീക്ഷയും റീഡിക്ക് പങ്കുവയ്ക്കുന്നുണ്ട്.
∙ അന്ന് ഐഎസിന് പിന്തുണ, ഇന്ന് തള്ളിപ്പറയൽ
ഷമീമ ബീഗത്തിന്റെ കുറ്റസമ്മതവും ഐഎസ് നടത്തുന്ന മനുഷ്യക്കടത്ത് ശൃംഖലയുടെ വ്യാപ്തിയും തുറന്നുകാട്ടുന്നതാണ് ബിബിസി പോഡ്കാസ്റ്റിന്റെ ആദ്യ ഭാഗങ്ങൾ. ഒരു ഭീകര സംഘടനയിലാണ് ചേരാൻ പോകുന്നതെന്ന തിരിച്ചറിവോടെയാണ് സിറിയയിലേക്ക് പോയതെന്നും ഇനി ഒരിക്കലും തിരിച്ചുവരേണ്ടി വരില്ലെന്നുമാണ് കരുതിയിരുന്നതെന്നും ഷമീമ ആദ്യ എപ്പിസോഡിൽ തുറന്നുസമ്മതിക്കുന്നു. പൊതുജനം ഇപ്പോൾ, അവരുടെ സുരക്ഷിതത്വത്തിനും അവരുടെ ജീവിതരീതിക്കും ഒരു ഭീഷണിയായി തന്നെ കാണുന്നുണ്ടെന്ന് തനിക്ക് അറിയാമെന്ന് ഷമീമ സമ്മതിക്കുന്നു. ‘‘സമൂഹത്തിന് എന്നോടുള്ള ദേഷ്യം ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇത് യഥാർഥത്തിൽ എനിക്കെതിരെയാണെന്ന് ഞാൻ കരുതുന്നില്ല. ഇത് ഐഎസിന് എതിരാണെന്നു ഞാൻ കരുതുന്നു.’’– ഈ ഇരുപത്തിമൂന്നുകാരി വ്യക്തമാക്കുന്നു. അതേസമയം, ബിബിസി പോഡ്കാസ്റ്റിന്റെ ആദ്യ രണ്ട് എപ്പിസോഡുകൾ മാത്രം പുറത്തുവന്നശേഷം സമ്മിശ്ര പ്രതികരണമാണ് ഷമീമയുടെ ‘അനുഭവങ്ങൾക്ക്’ ലഭിക്കുന്നത്. ഒരു ഭീകര സംഘടനയുടെ ഭാഗമായിരുന്ന, ഇപ്പോഴും ഭാഗമാണോയെന്ന് ഉറപ്പില്ലാത്ത ഒരു പെൺകുട്ടിക്ക് ഇതുപോലെയൊരു വേദി നൽകിയതിന് ബിബിസിക്കെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്. ഷമീമയെ വെള്ളപൂശി, പൗരത്വം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പോഡ്കാസ്റ്റ് എന്നും ബ്രിട്ടിഷ് മാധ്യമങ്ങൾ ഉൾപ്പെടെ കുറ്റപ്പെടുത്തുന്നു.
ഷമീമയ്ക്ക് പോഡ്‌കാസ്റ്റിന് അവസരം നൽകിയ ബിബിസി എന്തുകൊണ്ട് ഐഎസ് ആക്രമണത്തിന് ഇരയായവരുടെ ശബ്ദം ലോകത്തിനു മുന്നിലെത്തിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. അതിനിടെ മാധ്യമ പ്രവർത്തകനും ഡോക്യുമെന്റേറിയനുമായ ആൻഡ്രൂ ഡ്യൂറിയും ഷമീമയ്ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ആത്മരതിയിൽ (narcissist) അഭിരമിക്കുന്നവളാണ് ഷമീമയെന്നാണ് അദ്ദേഹം പറയുന്നത്. ജോലിയുടെ ഭാഗമായി പല തവണ ഷമീമയെ കണ്ട് സംസാരിച്ചിട്ടുണ്ട് ഡ്യൂറി. അപ്പോഴെല്ലാം, ഐഎസിൽ ചേർന്നതിനു തനിക്ക് യാതൊരു മനസ്താപവും തോന്നിയിട്ടില്ലെന്നാണ് അവർ പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരമാണ് സിറിയയിലേക്കു പോയതെന്നും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മനുഷ്യക്കടത്തിന്റെ ഇരയായി സ്വയം വിശേഷിപ്പിക്കുന്നത് വിശ്വസിക്കാനാകില്ല. ‘സ്വയംപൊങ്ങി’ ചമയുന്നതിന്റെ ഭാഗമായി ഇപ്പോൾ താനൊരു സെലിബ്രിറ്റിയാണെന്ന തോന്നലാണ് ഷമീമയ്ക്കെന്നും ഡ്യൂറി വ്യക്തമാക്കുന്നു. പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡുകൾ വരും നാളുകളിൽ പുറത്തിറക്കാനൊരുങ്ങുകയാണ് ബിബിസി. അത് സൃഷ്ടിക്കുന്ന കോളിളക്കം കാത്തിരുന്നു തന്നെ കാണണം.
English Summary: Who is Shamima Begum, a Former ISIS Teenage Bride from the UK?