മുംബൈ ∙ സുകാഷ് ചന്ദ്രശേഖറിനെ തിഹാർ ജയിലിൽ സന്ദർശിക്കാൻ എത്തിച്ച് തന്നെ കുടുക്കുകയായിരുന്നുവെന്ന് ടെലിവിഷൻ നടി ചാഹത്ത് ഖന്ന. ജയിലിൽവച്ച് സുകാഷ് തന്നോട്

മുംബൈ ∙ സുകാഷ് ചന്ദ്രശേഖറിനെ തിഹാർ ജയിലിൽ സന്ദർശിക്കാൻ എത്തിച്ച് തന്നെ കുടുക്കുകയായിരുന്നുവെന്ന് ടെലിവിഷൻ നടി ചാഹത്ത് ഖന്ന. ജയിലിൽവച്ച് സുകാഷ് തന്നോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ സുകാഷ് ചന്ദ്രശേഖറിനെ തിഹാർ ജയിലിൽ സന്ദർശിക്കാൻ എത്തിച്ച് തന്നെ കുടുക്കുകയായിരുന്നുവെന്ന് ടെലിവിഷൻ നടി ചാഹത്ത് ഖന്ന. ജയിലിൽവച്ച് സുകാഷ് തന്നോട് വിവാഹാഭ്യർഥന നടത്തിയതായും നടി പറഞ്ഞു. താൻ വിവാഹിതയാണെന്നും രണ്ട് കുട്ടികളുണ്ടെന്നും പറഞ്ഞപ്പോൾ ഭർത്താവ് തനിക്ക് അനുയോജ്യനല്ല എന്നായിരുന്നു സുകാഷിന്റെ മറുപടി.‌

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരുമകനായ നിര്‍മാതാവായാണ് അദ്ദേഹം പരിചയപ്പെട്ടത്. പിന്നാലെ തനിക്ക് നേരെ ഭീഷണികളുണ്ടായതായും തന്റെ പേര് സംരക്ഷിക്കാൻ പണം ആവശ്യപ്പെട്ടതായും ചാഹത്ത് ആരോപിച്ചു. 2018ലായിരുന്നു സംഭവം. സ്കൂളിലേക്ക് എന്ന് പറഞ്ഞ് കബളിപ്പിച്ചാണ് തിഹാർ ജയിലിലേക്ക് നടിയെ കൊണ്ടുപോയത്. ഏകദേശം അരമണിക്കൂറോളം താരം തിഹാറിൽ ചെലവഴിച്ചിരുന്നു.

ചാഹത്ത് ഖന്ന.
ADVERTISEMENT

‘‘മുംബൈയിലേക്ക് മടങ്ങുന്നതിന് മുൻപ് രണ്ട് ലക്ഷം രൂപ കൈമാറി. പിന്നാലെയാണ് കൂടുതൽ പണം ആവശ്യപ്പെട്ടുള്ള വിളികളുണ്ടായത്. 10 ലക്ഷം തന്നില്ലെങ്കിൽ തിഹാർ ജയിൽ സന്ദർശിച്ചതിന്റെ വിഡിയോ പുറത്തുവിടും എന്നായിരുന്നു ഭീഷണി. അത് ആരും അറിയരുത് എന്ന് ഞാൻ കരുതി. എന്റെ കുടുംബ ജീവിതത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. അതിനാൽ പണം നൽകാൻ തീരുമാനിച്ചു.’’– ചാഹത്ത് ഖന്ന പറഞ്ഞു.

Read Also: ‘എനിക്ക് ഒരു സ്ഥാനവും വേണ്ട, ജനങ്ങളെ വഞ്ചിക്കില്ല’: ഇടതുമുന്നണിക്കെതിരെ ഗണേഷ്

ADVERTISEMENT

സുകാഷ് ചന്ദ്രശേഖറും ബോളിവുഡ് താരങ്ങളായ ജാക്വലിൻ ഫെർണാണ്ടസും നോറ ഫത്തേഹിയും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ ചാഹത്ത് ഖന്നയെ കൂടാതെ നിക്കി തംബോലി, സോഫിയ സിങ്, അരുഷ പാട്ടീൽ എന്നിങ്ങനെ നിരവധി പേരുകളും ഉയർ‌ന്നുവരുന്നുണ്ട്. ഇവരിൽ ചിലർ സുകേഷിനെ ജയിലിൽവച്ച് കണ്ടുമുട്ടിയതായും റിപ്പോർട്ടുണ്ട്.

English Summary: Chahatt Khanna says Sukesh proposed her in jail