ഗൂഡല്ലൂരിൽ എസ്റ്റേറ്റ് വാച്ചറായ മലയാളിയെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധം
ഗൂഡല്ലൂർ∙ തമിഴ്നാട്ടിലെ നീലഗിരിയിൽ എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. ഗൂഡല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റിലെ ജീവനക്കാരൻ നൗഷാദലിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതരപരുക്കേറ്റു. ആനയെ കണ്ട് ഓടിയ ഇരുവരെയും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

ഗൂഡല്ലൂർ∙ തമിഴ്നാട്ടിലെ നീലഗിരിയിൽ മലയാളിയായ എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു. ഗൂഡല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റിലെ ജീവനക്കാരൻ നൗഷാദലിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതരപരുക്കേറ്റു. ആനയെ കണ്ട് ഓടിയ ഇരുവരെയും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
ഓവാലി പഞ്ചായത്തിലാണ് സംഭവം. ശനിയാഴ്ച വൈകിട്ട് നടക്കാൻ പോകുമ്പോഴാണ് നൗഷാദലിയെയും ജമാലിനെയും കാട്ടാന ആക്രമിച്ചത്. നൗഷാദിന്റെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. വന്യമൃഗശല്യം പതിവായ പ്രദേശത്ത് നടപടികളൊന്നും സ്വീകരിക്കാത്തതിനാലാണ് പ്രതിഷേധം. അതേസമയം, മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ വ്യക്തമാകൂയെന്ന് വനംമന്ത്രി അറിയിച്ചു.
English Summary: One died in elephant attack, Gudalur