‘വാഴക്കുല ബൈ വൈലോപ്പിള്ളി’: പറ്റിയത് സാന്ദർഭിക പിഴവ്, ഖേദിക്കുന്നെന്ന് ചിന്ത
ഇടുക്കി ∙ ഡോക്ടറേറ്റ് പ്രബന്ധത്തിലെ വാഴക്കുല വിഷയത്തിൽ ഖേദമറിയിച്ച് യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം. ഗവേഷണ പ്രബന്ധത്തിലെ പിഴവ് സാന്ദർഭികമാണ്. തെറ്റ് ചൂണ്ടിക്കാട്ടിയ വിമർശകർക്കു നന്ദിയുണ്ടെന്നും ചിന്ത പറഞ്ഞു. ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്ന് തെറ്റായി എഴുതിയതിന്റെ പേരിൽ ആക്ഷേപങ്ങളും

ഇടുക്കി ∙ ഡോക്ടറേറ്റ് പ്രബന്ധത്തിൽ ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്നു തെറ്റായി എഴുതി വിവാദമായതിൽ ഖേദമറിയിച്ച് യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം. ഗവേഷണ പ്രബന്ധത്തിലെ പിഴവ് സാന്ദർഭികമാണ്. തെറ്റ് ചൂണ്ടിക്കാട്ടിയ വിമർശകർക്കു നന്ദിയുണ്ടെന്നും ചിന്ത പറഞ്ഞു.
‘‘പല അക്കാദമിക് രംഗത്തുള്ളവരും തീസിസ് വായിച്ചിരുന്നു. എന്നാൽ അന്നൊന്നും പിഴവ് ശ്രദ്ധയിൽ പെടാതെപോയി. പിഴവ് സാന്ദർഭികമായി സംഭവിച്ചതാണ്, പ്രബന്ധം പുസ്തക രൂപത്തിലാക്കുമ്പോൾ ഇത് തിരുത്തും. ഓൺലൈൻ പ്രബന്ധത്തിലെ ആശയം ഉൾക്കൊള്ളുക മാത്രമാണ് ഉണ്ടായത്. അത് റഫറൻസ് കാണിക്കും. പിഴവ് ചൂണ്ടിക്കാണിച്ചവർക്ക് നന്ദി, എന്നാൽ ചിലർ ഇതുവഴി വ്യക്തിപരമായ അധിക്ഷേപം നടത്തി. സ്ത്രീവിരുദ്ധ പരാമർശങ്ങളും ഉണ്ടായി’’– ചിന്താ ജെറോം പറഞ്ഞു.
ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് കേരള സര്‍വകലാശാല പരിഗണിക്കുന്നുണ്ട്. പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധിക്കുക. നല്‍കിയ പിഎച്ച്ഡി ബിരുദം പിന്‍വലിക്കാനോ പ്രബന്ധത്തിലെ തെറ്റു തിരുത്താനോ സര്‍വകലാശാലാ നിയമത്തിൽ വ്യവസ്ഥയില്ല.
English Summary: Chintha Jerome apologises for ‘Vazhakkula by Vyloppilli’ mistake in PhD dissertation