ന്യൂഡൽഹി∙ ബജറ്റ് നിരാശാജനകമെന്ന് കേരളാ എം.പിമാര്‍. തൊഴിലില്ലായ്മ പരിഹരിക്കുന്ന നടപടികളും, ന്യൂനപക്ഷ– പിന്നാക്ക പരിഗണനയും ബജറ്റിലില്ലെന്ന് യുഡിഎഫ് എം.പിമാര്‍ പറഞ്ഞു. തൊഴിലാളി വിരുദ്ധ ബജറ്റെന്ന് പ്രതികരിച്ച ഇടത് എംപിമാര്‍ തൊഴിലുറപ്പ് പദ്ധതി വിഹിതം കുറച്ചതിനെയും വിമര്‍ശിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് കേരളത്തിൽനിന്നുള്ള എംപിമാര്‍. തൊഴിലില്ലായ്മ പരിഹരിക്കുന്ന നടപടികളും ന്യൂനപക്ഷ– പിന്നാക്ക പരിഗണനയും ബജറ്റിലില്ലെന്ന് യുഡിഎഫ് എംപിമാര്‍ പറഞ്ഞു. തൊഴിലാളി വിരുദ്ധ ബജറ്റെന്ന് പ്രതികരിച്ച ഇടത് എംപിമാര്‍ തൊഴിലുറപ്പ് പദ്ധതി വിഹിതം കുറച്ചതിനെയും വിമര്‍ശിച്ചു.

വിലക്കയറ്റം തടയാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ജനങ്ങൾക്ക് സഹായം ലഭിക്കേണ്ട അത്യാവശ്യ മേഖലകളിലെ വിഹിതം വെട്ടിച്ചുരുക്കിയെന്ന് എളമരം കരീം പറഞ്ഞു.

ADVERTISEMENT

Read Also: ‘ഭക്ഷ്യസുരക്ഷയ്ക്ക് തുക അപര്യാപ്തം; റെയിൽവേ പദ്ധതികളില്ല: കേരളത്തോട് ക്രൂരമായ അവഗണന’

കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പ്രഖ്യാപനങ്ങള്‍ താഴേത്തട്ടിൽ ഗുണം ചെയ്യില്ലെന്നും കേന്ദ്ര പദ്ധതികളുടെ തുക വെട്ടിക്കുറച്ചെന്നും ധനമന്ത്രി പറഞ്ഞു. റെയിൽവേ പദ്ധതികളില്ല. എയിംസ് പ്രഖ്യാപിച്ചില്ല. തൊഴിലുറപ്പ് പദ്ധതിയുടെ തുക ബജറ്റിൽ വെട്ടിച്ചുരുക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള തുക കഴിഞ്ഞ ബജറ്റിൽ 2.14 ലക്ഷം കോടിയായിരുന്നത് ഈ ബജറ്റിൽ 1.57 ലക്ഷം കോടിയായി കുറഞ്ഞു.

ADVERTISEMENT

ധാന്യങ്ങൾ കർഷകരിൽനിന്നും സംഭരിക്കുന്നതിനു പ്രതിഫലമായി നൽകുന്ന തുകയും കുറഞ്ഞു. കേന്ദ്ര പദ്ധതികൾക്കുള്ള പണം ഇൻപുട് അടിസ്ഥാനത്തില്‍ നൽകിയിരുന്നത് റിസൽട്ട് അടിസ്ഥാനത്തിലാക്കാനാണ് തീരുമാനം. കേന്ദ്രപദ്ധതികൾ നടപ്പിലാക്കുന്നതിലെ ഗുണഫലം ആരാണ് വിലയിരുത്തുന്നത് എന്നത് പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.

English Summary: The budget is disappointing, says Kerala MPs