അന്ന് താക്കറെ രക്ഷിച്ചില്ലായിരുന്നു എങ്കിൽ മോദി ഇത്രയും ഉയരത്തിൽ എത്തില്ല: ഉദ്ധവ്
മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വളർച്ചയിൽ ശിവസേനാ സ്ഥാപക നേതാവ് ബാൽ താക്കറെയ്ക്കു പങ്കുണ്ടെന്ന് മകനും പാർട്ടി പ്രസിഡന്റുമായ ഉദ്ധവ് താക്കറെ. ബാൽ താക്കറെ അന്ന് ‘രക്ഷിച്ചില്ലായിരുന്നെങ്കിൽ’ ഇത്രയും വലിയ പദവിയിലേക്ക് മോദിക്ക് എത്താനാകുമായിരുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു.

‘‘ഞാൻ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചു, പക്ഷേ ഹിന്ദുത്വത്തെ കയ്യൊഴിഞ്ഞിട്ടില്ല. ബിജെപി ഹിന്ദുത്വം അല്ല. പരസ്പരം വെറുക്കുന്നതല്ല ഹിന്ദുത്വം. 25–30 വർഷം ശിവസേന രാഷ്ട്രീയ സൗഹൃദം കാത്തുസൂക്ഷിച്ചു. നമുക്കിടയിലെ ഊഷ്മളതയാണു ഹിന്ദുത്വം. അവർക്ക് (ബിജെപി) ആരെയും വേണ്ട. അകാലി ദളിനെ വേണ്ട, ശിവസേനയെ വേണ്ട...’’– മുംബൈയിൽ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്ത് ഉദ്ധവ് പറഞ്ഞു.
Read Also: കേന്ദ്രം പണം നൽകുന്നില്ലെന്ന് കേരളം: രേഖകൾ ഹാജരാക്കാറില്ലെന്ന് കേന്ദ്ര ധനമന്ത്രി...
മോദിയുടെ രാഷ്ട്രീയ വളർച്ചയിൽ ശിവസേനയ്ക്കു പങ്കുണ്ടെന്നും ഉദ്ധവ് അവകാശപ്പെട്ടു. ‘‘മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയി, ഗുജറാത്ത് കലാപസമയത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന സൂചനയോടെ ‘രാജധർമ’ത്തെപ്പറ്റി ഓർമിപ്പിച്ചിരുന്നു. അപ്പോൾ രക്ഷിച്ചത് ബാൽ താക്കറെയാണ്. അപ്പോഴത്തെ സമയത്ത് അതാവശ്യമായിരുന്നു എന്നാണ് ഇടപെടലിനെപ്പറ്റി താക്കറെ പറഞ്ഞത്. അന്നു താക്കറെ ഇടപെട്ടില്ലായിരുന്നെങ്കിൽ മോദി ഇന്നത്തെ നിലയിലേക്ക് എത്തുമായിരുന്നില്ല’’– ഉദ്ധവ് കൂട്ടിച്ചേർത്തു.
English Summary: "Hadn't Bal Thackeray Saved PM...": Uddhav Thackeray's Big Claim