കർണാടകയുടെ സൂപ്പർ ലക്ഷ്വറി ബസ് സർവീസ് കേരളത്തിലും; ‘അംബാരി ഉത്സവ്’ മൂന്നിടങ്ങളിൽ
പത്തനംതിട്ട∙ കർണാടക ആർടിസി പുതിയതായി ആരംഭിക്കുന്ന അംബാരി ഉത്സവ് സീരിസിലുള്ള വോൾവോ സ്ലീപ്പർ ബസുകൾ കേരളത്തിലെ മൂന്നിടങ്ങളിലേക്കു സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ സർവീസുകൾക്കു പുതിയ ബസ് നൽകുമെന്ന് അധികൃതർ പറഞ്ഞു.

പത്തനംതിട്ട∙ കർണാടക ആർടിസി പുതിയതായി ആരംഭിക്കുന്ന അംബാരി ഉത്സവ് സീരിസിലുള്ള വോൾവോ സ്ലീപ്പർ ബസുകൾ കേരളത്തിലെ മൂന്നിടങ്ങളിലേക്കു സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ സർവീസുകൾക്കു പുതിയ ബസ് നൽകുമെന്ന് അധികൃതർ പറഞ്ഞു. വോൾവോ തന്നെ ബോഡി കെട്ടിയ ബസുകളാണിവ. നിലവിലുള്ള സ്ലീപ്പർ ബസുകളേക്കാൾ നീള കൂടുതലുണ്ട്. 20 സൂപ്പർ ലക്ഷ്വറി ബസുകളാണു അംബാരി ഉത്സവ് എന്ന പേരിൽ പുറത്തിറക്കുന്നത്. അംബാരി ഡ്രീം ക്ലാസ് ബസുകളായിരുന്നു കർണാടക ആർടിസി അവസാനമായി അവതരിപ്പിച്ച സീരിസ്.
Read Also: ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി; നോവായി മരണം
ബെംഗളൂരു–എറണാകുളം റൂട്ടിൽ മാത്രമാണു അംബാരി ഡ്രീം ക്ലാസ് ഒാടിക്കുന്നത്. വൈകാതെ മൈസുരു–എറണാകുളം റൂട്ടിലും അംബാരി ഡ്രീം ക്ലാസ് സർവീസ് ആരംഭിക്കും. കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിലേക്കു പുതിയ നോൺ എസി സർവീസുകളും പരിഗണിക്കുന്നുണ്ട്. കേരളത്തിലേക്കു പുതിയ 2 സർവീസുകൾക്കായി പെർമിറ്റ് അപേക്ഷ നൽകിയിട്ടുണ്ടെന്നും തമിഴ്നാടിന്റെ അനുമതി ലഭിച്ചാൽ പത്തനംതിട്ട–ബെംഗളൂരു, തിരുവനന്തപുരം–ബെംഗളൂരു (നാഗർകോവിൽ, മധുര വഴി) സർവീസുകൾ ഉടൻ ആരംഭിക്കുമെന്നു കേരള ലെയ്സൺ ഒാഫിസർ ജി.പ്രശാന്ത് പറഞ്ഞു. കരാർ ചർച്ചകൾക്കായി കർണാടക, തമിഴ്നാടിനു കത്തു നൽകിയിട്ടുണ്ട്.
English Summary: KSRTC’s ‘Ambaari Utsav’ Luxury Bus service in Kerala