എഐയുടെ സാധ്യതകൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തണം: രവി ബാപ്ന
ബെംഗളൂരു∙ നിർമിതബുദ്ധിയുടെ ദോഷവശങ്ങൾ പരമാവധി കുറച്ച് ഇവയുടെ അനന്തസാധ്യതകൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് എഴുത്തുകാരൻ രവി ബാപ്ന. ഡീപ് ഫെയ്ക്ക് അടക്കം, നിർമിതബുദ്ധിയുടെ ദുരുപയോഗങ്ങൾ തടയാൻ വ്യക്തമായ നിയന്ത്രണങ്ങളും അതിർവരമ്പുകളും നിർണയിക്കപ്പെടണം.

യുഎസ് മിന്നസോട്ട സർവകലാശാല കാൾസൻ സ്കൂൾ ഓഫ് മാനേജ്മെന്റിലെ പ്രഫ.രവി ബാപ്നയും ന്യൂയോർക്ക് സർവകലാശാലയിലെ സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിലെ പ്രഫസർ അനിന്ദ്യ ഘോസുമായി ചേർന്നു രചിച്ച ‘ത്രൈവ്: മാക്സിമൈസിങ് വെൽബിയിങ് ഇൻ ദ എയ്ജ് ഓഫ് എഐ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് രവി ബാപ്ന ഇക്കാര്യം പറഞ്ഞത്. നിക്ഷേപകനും കോളമിസ്റ്റുമായ നാരായൺ രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
വിവിധ മേഖലകളിലെ ജീവിതനിലവാരം ഉയർത്താൻ നിർമിത ബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് പുസ്തകം ചർച്ച ചെയ്യുന്നത്. വിവിധ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിനാകും വരും വർഷങ്ങളിൽ നിർമിത ബുദ്ധി കളമൊരുക്കുക. സിനിമ, സംഗീതം തുടങ്ങിയവ അടക്കമുള്ള മേഖലയിൽ ക്രിയാത്മകമായ ഇടപെടലിനു നിർമിത ബുദ്ധിക്ക് പരിമിതികളുണ്ടെന്നും പുസ്തക ചർച്ചയിൽ അഭിപ്രായമുയർന്നു.