പാലക്കാട് ∙ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി തൃത്താലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയതിൽ സർക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം. പഴയ കമ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലൻ (എകെജി) ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റൻഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി തൃത്താലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയതിൽ സർക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം. പഴയ കമ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലൻ (എകെജി) ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റൻഷൻ അഥവാ കരുതൽ തടങ്കലിനെതിരെ ആയിരുന്നുവെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമ്മുകാരെന്നും ബൽറാം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നാല് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. പൊലീസിന്റെ പ്രകോപനത്തിന് മറുപടി എന്ന നിലയിൽ കേരളത്തിലെ നമ്പർ വൺ ഭീരുവിനെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചുവെന്ന് ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

ADVERTISEMENT

വി.ടി.ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

പഴയ കമ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലൻ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റൻഷൻ അഥവാ കരുതൽ തടങ്കലിനെതിരെയായിരുന്നു. പ്രിവന്റീവ് ഡിറ്റൻഷൻ എന്നത് ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇന്ന് ഭരണഘടനാ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠ്യവിഷയമാണ് എ.കെ.ഗോപാലൻ V/S സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന ഈ കേസ്.

ADVERTISEMENT

ആ എ.കെ.ഗോപാലന്റെ പിന്തുടർച്ച അവകാശപ്പെടുന്ന സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി ഇന്ന് തൃത്താലയിൽ ഒരു പരിപാടിക്കു വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. പുലർച്ചെ 6 മണിക്കു മുമ്പാണ് നിരവധി പൊലീസുകാർ വീട് വളഞ്ഞ് ഭീകരവാദികളെപ്പോലെ ഈ പൊതുപ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിരുത്തിയത്.

Read Also: തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രത്തിന്റെ അടിമ, ചാണകം തിന്നുന്നു: അമ്പും വില്ലിൽ ‘കലിച്ച്’ താക്കറെ

ADVERTISEMENT

‌പൊലീസ് സൃഷ്ടിച്ച ഈ പ്രകോപനത്തിന് മറുപടി എന്ന നിലയിൽ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകർ രണ്ട് സ്ഥലങ്ങളിൽ കേരളത്തിലെ നമ്പർ വൺ ഭീരുവിനെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചു. ഇങ്ങനെയൊരു പ്രതിഷേധം നേരത്തേ തീരുമാനിച്ചിരുന്നതല്ല. യുഡിഎഫിന്റെ പഞ്ചായത്ത് ജനപ്രതിനിധികളടക്കം പൂർണമായി സഹകരിച്ചുകൊണ്ടാണ് ഇദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. എ.കെ.ഗോപാലന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമ്മുകാർ.

English Summary: V.T.Balram against preventive detention of youth congress leaders in thrithala cm pinarayi visit 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT