തിരുവനന്തപുരം∙ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാകില്ല. ഇതിനുള്ള നിര്‍ദേശം ഉപേക്ഷിക്കാന്‍ സര്‍ക്കാരില്‍ ധാരണയായി. അവധിക്കാര്യത്തില്‍ ചീഫ് സെക്രട്ടറി വി.പി.ജോയ് സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാനായി ഫയല്‍ മുഖ്യമന്ത്രിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാകില്ല. ഇതിനുള്ള നിര്‍ദേശം ഉപേക്ഷിക്കാന്‍ സര്‍ക്കാരില്‍ ധാരണയായി. അവധിക്കാര്യത്തില്‍ ചീഫ് സെക്രട്ടറി വി.പി.ജോയ് സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാനായി ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. എന്‍ജിഒ യൂണിയനും, സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനും നിര്‍ദേശത്തെ എതിര്‍ത്തിരുന്നു.

നാലാം ശനിയാഴ്ച അവധിയാക്കുന്നതില്‍ സംഘടനകളുമായാണ് ചീഫ് സെക്രട്ടറി ആദ്യം ചര്‍ച്ച നടത്തിയത്. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച വ്യവസ്ഥകളിലൊന്നും തീരുമാനമായിരുന്നില്ല. നാലാം ശനിയാഴ്ച അവധിയാക്കേണ്ടെന്നായിരുന്നു സിപിഎം അനുകൂല സംഘടനായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനും എന്‍ജിഒ യൂണിയനും നിലപാടെടുത്തത്. ഇതോടെ തീരുമാനം സര്‍ക്കാരെടുക്കട്ടെയെന്നു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. എന്നാല്‍ സര്‍ക്കാരിനും അവധിയാക്കുന്നതിനോട് താല്‍പര്യമില്ല.

ADVERTISEMENT

കാഷ്വല്‍ ലീവുകള്‍ നിലവിലുള്ള 20 ദിവസത്തില്‍ നിന്നും 15 ആക്കി കുറച്ചും പ്രവര്‍ത്തന സമയം 10.15 മുതല്‍ 5.15 എന്നത് 10 മുതല്‍ 5.15 വരെയാക്കിയും നാലാം ശനിയാഴ്ച അവധിയാക്കാനായിരുന്നു സര്‍ക്കാര്‍ തലത്തിലെ ആലോചന. ലീവ് ദിവസം കുറയ്ക്കുന്നതിനെ പ്രതിപക്ഷ സംഘടനകള്‍ എതിര്‍ത്തപ്പോള്‍ രണ്ടും വ്യവസ്ഥകളോടും സിപിഎം അനുകൂല സംഘടനകള്‍ക്ക് മമതയില്ലായിരുന്നു. ലീവ് ദിവസം വെട്ടിക്കുറയ്ക്കുന്നതില്‍ ചില ഇളവുകള്‍ക്ക് സര്‍ക്കാര്‍ തയാറായിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനും എന്‍ജിഒ യൂണിയനും അവധി വേണ്ടെന്ന നിലപാടെടുത്തതോടെയാണ് സര്‍ക്കാരിനു അവധിയില്‍ താല്‍പര്യമില്ലാതായത്.

English Summary: Fourth Saturday Will not be a Holiday for Government Employees