ജമാഅത്തെ ഇസ്‌ലാമി - ആര്‍എസ്എസ് ചർച്ചയിൽ യുഡിഎഫ് നേതൃത്വം പ്രതികരിക്കാത്തതെന്ത്?: മന്ത്രി റിയാസ്
കോഴിക്കോട് ∙ ജമാഅത്തെ ഇസ്‌ലാമി - ആര്‍എസ്എസ് ചര്‍ച്ചയില്‍ യുഡിഎഫ് നേതാക്കള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടും യുഡിഎഫ് നേതൃത്വം ഇതുവരെ പ്രതികരിച്ചു കണ്ടില്ല. എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന പ്രതിപക്ഷ നേതാവ്

കോഴിക്കോട് ∙ ജമാഅത്തെ ഇസ്‌ലാമി - ആര്‍എസ്എസ് ചര്‍ച്ചയില്‍ യുഡിഎഫ് നേതാക്കള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടും യുഡിഎഫ് നേതൃത്വം ഇതുവരെ പ്രതികരിച്ചു കണ്ടില്ല. എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന പ്രതിപക്ഷ നേതാവ് ഇതേക്കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. കെപിസിസി പ്രസിഡന്റും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
‘‘കേരളത്തിലെ മുസ‌്‌ലിം സംഘടനകളും പണ്ഡിത നേതൃത്വങ്ങളും ഈ ചര്‍ച്ചയ്ക്കെതിരെ നിലപാട് സ്വീകരിച്ചു. സുപ്രഭാതം പോലുള്ള പത്രങ്ങളും ഇതിനെതിരെ ശക്തമായ നിലപാട് എടുത്തു. എന്നാല്‍ മുസ്‌ലിം ലീഗ് ഒരക്ഷരം മിണ്ടിയിട്ടില്ല. ലീഗ് ദിനപത്രമായ ചന്ദ്രികയില്‍ ഒന്നും വന്നിട്ടില്ല. യുഡിഎഫ് നേതാക്കളുടെ മൗനം, യുഡിഎഫില്‍ നിസ്വാർഥമായി പ്രവര്‍ത്തിക്കുന്ന മതരാഷ്ട്രവാദത്തിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന മതനിരപേക്ഷ മനസുകളെ വഞ്ചിക്കുന്നതിന് തുല്ല്യമാണ്’ – മന്ത്രി പറഞ്ഞു.
‘‘കേരളത്തിലെ ഇടതുമുന്നണി തുടര്‍ഭരണം ദഹിക്കാത്ത ചില സംഘങ്ങള്‍ എല്ലാവരേയും യോജിപ്പിച്ചുകൊണ്ട് ഈ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ്. ഈ ചര്‍ച്ചകള്‍ക്കു പിന്നില്‍ അത്തരമൊരു ശ്രമം ഉണ്ടോ എന്ന് വ്യക്തമാക്കണം. ജമാഅത്തെ ഇസ്‌ലാമിയുടെ തണലില്‍ വിലസുന്ന രാഷ്ട്രീയ പാര്‍ട്ടി യുഡിഎഫിന് പരസ്യമായും രഹസ്യമായും പിന്തുണ നല്‍കുകയാണ്. ഈ ഘട്ടത്തില്‍ ഇതും കൂട്ടി വായിക്കപ്പെടേണ്ടതാണ്.’ – മന്ത്രി ചൂണ്ടിക്കാട്ടി
ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും മതരാഷ്ട്രവാദത്തെ തള്ളുന്നവരല്ല. രണ്ടു പേരും അവരുടെ നിലപാടുകള്‍ പ്രഖ്യാപിച്ചവരാണെന്നും മന്ത്രി പറഞ്ഞു.
English Summary: PA Mohammad Riyas Criticises UDF Leaders