അടൂരിനു പകരം സയീദ് അക്തർ മിർസ ചെയർമാൻ; പുതിയ തുടക്കമെന്ന് മന്ത്രി
തിരുവനന്തപുരം∙ സംവിധായകൻ സയീദ് അക്തർ മിർസ കെ.ആർ.നാരായണൻ ഇൻസ്റ്ററ്റ്യൂട്ടിന്റെ പുതിയ ചെയർമാൻ. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനാണ്. വിവാദങ്ങളെ തുടർന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് അക്തർ മിർസ എത്തുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി തലവനായി അദ്ദേഹം

തിരുവനന്തപുരം∙ സംവിധായകൻ സയീദ് അക്തർ മിർസ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാൻ. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനാണ്. വിവാദങ്ങളെ തുടർന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ൺ സ്ഥാനമൊഴിഞ്ഞതിനാലാണ് അക്തർ മിർസയെ നിയമിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ തുടക്കമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അറിയിച്ചു.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളും ഒരു സംവിധായകൻ എന്ന നിലയിലുള്ള സാമൂഹിക പ്രതിബന്ധതയും കൂടി സമന്വയിപ്പിച്ച് വലിയ അനുഭവസമ്പത്തിന്റെ ഉടമയാണ് അക്തർ മിർസയെന്ന് മന്ത്രി ബിന്ദു അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ മികവിന്റെ കേന്ദ്രമായി വളർത്തുമെന്നും മന്ത്രി പറഞ്ഞു.
English Summary: Saeed Akhtar Mirza appointed as chairman of K.R.Narayanan Film Institute