ഇസ്രയേലിൽ കാണാതായ ബിജു കുര്യൻ തിങ്കളാഴ്ച നാട്ടിലെത്തും; അറിയിച്ചത് സഹോദരൻ: കൃഷിമന്ത്രി
തിരുവനന്തപുരം∙ ഇസ്രയേലിൽ കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയതായി കൃഷി മന്ത്രി പി.പ്രസാദ്. സഹോദരൻ ഇക്കാര്യം അറിയിച്ചെന്നും ബിജു തിങ്കളാഴ്ച നാട്ടിലെത്തുമെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

തിരുവനന്തപുരം∙ ഇസ്രയേലിൽ കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയതായി കൃഷി മന്ത്രി പി.പ്രസാദ്. സഹോദരൻ ഇക്കാര്യം അറിയിച്ചെന്നും ബിജു തിങ്കളാഴ്ച നാട്ടിലെത്തുമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകസംഘത്തില്‍നിന്നു പോയത് ബെത്‌ലഹേം കാണാനെന്നു ബിജു കുര്യന്‍ പറഞ്ഞതായി സഹോദരന്‍ ബെന്നി പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 4ന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബിജു കോഴിക്കോട്ടെത്തുമെന്നും സഹോദരൻ അറിയിച്ചു.
ആധുനിക കൃഷിരീതികൾ പഠിക്കാൻ അയച്ച സംഘത്തിൽനിന്ന് ഒരാൾ അപ്രത്യക്ഷനായത് നാണക്കേടായതോടെ, ഏതു വിധേനയും ഇയാളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സംസ്ഥാന സർക്കാർ. ഇതിനിടെയാണ് അദ്ദേഹം തിരിച്ചെത്തുന്നുവെന്ന് സഹോദരൻ അറിയിച്ചത്. ടെൽ അവീവിൽനിന്ന് ബഹ്റൈൻ വഴി നാട്ടിലേക്കു മടങ്ങാനാണു നീക്കം. താൻ കാരണം സംഭവിച്ച ആശയക്കുഴപ്പങ്ങൾക്കും സകല പ്രശ്നങ്ങൾക്കും കൃഷിമന്ത്രിയോട് ഉൾപ്പെടെ അദ്ദേഹം ക്ഷമാപണം നടത്തിയതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽനിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ കണ്ണൂർ ഇരിട്ടി പേരട്ട കെപി മുക്കിലെ കോച്ചേരിൽ ബിജുവിനെ ഫെബ്രുവരി 17ന് രാത്രിയിലാണു കാണാതായത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് ഉടൻതന്നെ ഇന്ത്യൻ എംബസിയെ വിവരം അറിയിക്കുകയും ഇസ്രായേൽ അധികൃതർ തിരച്ചിൽ തുടരുകയുമായിരുന്നു. ഇതിനിടെ താൻ ഇസ്രായേലിൽ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങൾക്ക് വാട്സാപ്പിൽ മെസേജ് അയച്ചിരുന്നു. ബിജു ഒഴികെയുള്ള സംഘം 20ന് പുലർച്ചെ നെടുമ്പാശേരിയിൽ മടങ്ങിയെത്തി.
English Summary: Biju kurian to return to Kerala on Monday; Minister P Prasad