നാട്ടിൻപുറങ്ങളിൽ ഇരുളിന്റെ മറവിൽ യക്ഷികളുടെ സഞ്ചാരമുണ്ടെന്നത് വെറും പ്രേതകഥ മാത്രമായിരിക്കാം. പക്ഷേ ഇന്റർനെറ്റിന്റെ ഇരുണ്ട കോണുകളിൽ, പീറ്റർ സ്‌കല്ലി ഉണ്ടായിരുന്നു എന്നത് ഒരു യാഥാർഥ്യമായിരുന്നു. 2015ല്‍ ഫിലിപ്പീൻസിൽ പിടിയിലാകുന്നതുവരെ ഡാർക്ക് വെബ് ലോകത്തെ പേടിസ്വപ്നമായിരുന്നു ഓസ്ട്രേലിയക്കാരൻ പീറ്റർ ജെറാഡ് സ്‌കല്ലി; ലോകത്തിലെ തന്നെ ഏറ്റവും ക്രൂരനായ പീഡഫൈലുകളിൽ ഒരാൾ. കുട്ടികൾക്കെതിരെ ലൈംഗിക ആക്രമണങ്ങളും പീഡനങ്ങളും നടത്തിയശേഷം അതിന്റെ വിഡിയോകൾ വിറ്റ് കോടിക്കണക്കിനു പണം സമ്പാദിച്ച കൊടും കുറ്റവാളി. പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിനും കടത്തിയതിനും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പീറ്ററിന് 2022 നവംബറിൽ വീണ്ടും ശിക്ഷ വിധിച്ചു. ഇത്തവണ 129 വർഷം കഠിനതടവാണ് 59 വയസ്സുകാരനും രണ്ടു കുട്ടികളുടെ അച്ഛനുമായ പീറ്ററിന് ഫിലിപ്പീൻസിലെ കോടതി വിധിച്ചത്. കൂടാതെ, ഇരുപത്തിയെട്ടുകാരിയായ കാമുകി ലിസിൽ മാർഗല്ലോയ്ക്ക് 126 വർഷത്തെ തടവും സഹായികളായ അലക്സാണ്ടർ ലാവോ, മരിയ ഡൊറോത്തിയ ചിയ എന്നിവർക്ക് ഒൻപതു വർഷത്തെ തടവും കോടതി വിധിച്ചു. ഒരുപാട് കുഞ്ഞുങ്ങളുടെ തീരാത്ത നിലവിളികൾക്ക് കാരണക്കാരനായ, ഇരുണ്ട ലോകത്തെ രാക്ഷസന്റെ കഥയാണിത്. സ്വന്തം രാജ്യത്തെ കുട്ടികൾ നേരിടുന്ന ക്രൂരമായ പീഡനത്തിന്റെ അവസ്ഥ ഫിലിപ്പീൻസ് ഭരണകൂടം തിരിച്ചറിഞ്ഞത് പീറ്റര്‍ സ്കല്ലിയുടെ നിഷ്ഠൂര ജീവിതത്തിലൂടെയായിരുന്നു. ഇന്ന് ആ രാജ്യം പീഡഫൈലുകൾക്കെതിരെ അതിശക്തമായ നിയമനടപടിയാണ് സ്വീകരിക്കുന്നത്. പക്ഷേ അതിനു പിന്നിൽ ഒരുപാട് കുട്ടികളുടെ നിലവിളിയൊച്ച ഇന്നും മുഴങ്ങുന്നുണ്ട്, ഒരുപാട് കുടുംബങ്ങളുടെ കണ്ണീരുണ്ട്. ലോകത്തിലെ ഏറ്റവും ക്രൂരനായ കുറ്റവാളികളിലൊരാളെ പിടികൂടാനായി വിവിധ രാജ്യങ്ങളിലെ സംവിധാനങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചതിന്റെ കഥ കൂടിയാണിത്... ‘ഫിലിപ്പീൻസിലെ അമ്മമാർക്ക് ഇനി ശാന്തമായുറങ്ങാം’ എന്നായിരുന്നു സ്കല്ലി അറസ്റ്റിലായപ്പോൾ ഒരു പത്രത്തിലെ തലക്കെട്ട്. കേരളത്തിലും കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പരിശോധന ശക്തമാണ്. ചെറുപ്പക്കാരായ ഐടി വിദഗ്ധർ ഉൾപ്പെടെ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ പീറ്റർ സ്കല്ലിയുടെ പേര് ഒരു ഓർമപ്പെടുത്തൽ കൂടിയാവുകയാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ തുടക്കം ഫിലിപ്പീന്‍സിലെ ആ ദ്വീപിൽനിന്ന്

വിചാരണയ്ക്കു ശേഷം കോടതിയിൽനിന്ന് പുറത്തു വരുന്ന പീറ്റര്‍ സ്‌കല്ലി. 2015ലെ ചിത്രം (Photo by STR / AFP)

പീറ്റർ സ്കല്ലി വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ തറ കുഴിച്ചപ്പോൾ കണ്ടെത്തിയ 11 വയസ്സുകാരിയുടെ അസ്ഥികൂടം. സ്കല്ലിയുടെ അറസ്റ്റിനു ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് ഇയാൾ പെൺകുട്ടിയെ കൊന്നുകുഴിച്ചു മൂടിയ വിവരം പറഞ്ഞത്. Photo: NBI Philippines

1963 ജനുവരി 13ന് ഓസ്‌ട്രേലിയയിലെ മെൽബണിലാണ് പീറ്റർ സ്‌കല്ലി ജനിച്ചത്. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ സ്കല്ലി, കുടുംബത്തോടൊപ്പം മെൽബണിന്റെ പ്രാന്തപ്രദേശമായ നാരെ വാറനിൽ വളരെ സാധാരണ ജീവിതം നയിച്ചു വരികയായിരുന്നു. എന്നാൽ ഒരുനാൾ തന്റെ കുടുംബത്തെ ഉപേക്ഷിച്ച് അയാൾ നഗരത്തിലേക്ക് ചേക്കേറി. കുറ്റകൃത്യങ്ങളുടെ ലോകത്തേയ്ക്കും സ്കല്ലി ചുവടുവച്ചതും അവിടെവച്ചു തന്നെ. സ്ഥലം ഇടപാടിലൂടെ 20 നിക്ഷേപകരിൽനിന്ന് 26.8 ലക്ഷം ഡോളർ തട്ടിയെടുത്തായിരുന്നു തുടക്കം. സഹായിയായി മലേഷ്യക്കാരിയായ കാമുകി ലിംഗയും ഒപ്പമുണ്ടായിരുന്നു. ലിംഗയെ സെക്സ് പാർട്ടികളിൽ എത്തിച്ചും സക്‌ല്ലി പണം സമ്പാദിച്ചിരുന്നതായാണ് വിവരം. 2009 ആയതോടെ ഓസ്ട്രേലിയയിലെ വിവിധ അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളിയായി പീറ്റർ സ്കല്ലി മാറി. അതോടെ രാജ്യം വിട്ട്, 2011ൽ ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിലെ കഗയാൻ ഡി ഓറോയിൽ എത്തി. അവിടെവച്ചാണ് കുറ്റകൃത്യങ്ങളുടെ രാക്ഷസനാകാനുള്ള സാമ്രാജ്യം പീറ്റർ കെട്ടിപ്പടുത്തത്. 

ADVERTISEMENT

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ വിഡിയോകൾ നിർമിക്കുകയും ചെയ്യുന്ന ഒരു രാജ്യാന്തര പീഡഫൈൽ ശൃംഖല സ്കല്ലി വളർത്താൻ തുടങ്ങി. ഡാർക്ക് വെബിൽ, ‘നോ ലിമിറ്റ്സ് ഫൺ’ എന്ന തന്റെ പ്രൊഡക്‌ഷൻ കമ്പനി വഴി കുട്ടികളെ ലൈംഗികമായി അതിക്രമിക്കുന്നതിന്റെ ലൈവ് സ്ട്രീമിങ്ങും സ്കല്ലി നടത്തി. വൻ തുക ഈടാക്കിയാണ് ഉപഭോക്താക്കൾക്ക് ലൈവ് സ്ട്രീമിങ് കാണാൻ അവസരമൊരുക്കിയത്. ദരിദ്ര കുടുംബങ്ങളിൽനിന്നുള്ള കുട്ടികളെയാണ് ഈ ക്രൂര വ്യവസായത്തിനായി സ്കല്ലി തിരഞ്ഞെടുത്തത്. ഭക്ഷണവും വിദ്യാഭ്യാസവും നൽകി സഹായിക്കാമെന്ന വാഗ്ദാനവുമായാണ് കുട്ടികളുടെ മാതാപിതാക്കളെ സ്കല്ലി സമീപിച്ചത്. ഇരകളെ കണ്ടെത്താൻ സഹായിച്ച രണ്ടു ഫിലിപ്പൈൻ കാമുകിമാരും അദ്ദേഹത്തിന് ഉണ്ടായിരുന്നു– കാർമെ ആൻ അൽവാരസ്, ലീസിൽ മാർഗല്ലോ. സ്കല്ലിയുടെ അലോസരപ്പെടുത്തുന്ന വിഡിയോകളിൽ ഈ രണ്ടു സ്ത്രീകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവർക്കും 14 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് സ്‌കല്ലിയുടെ കൂടെ ചേരുന്നത്. ആദ്യഘട്ടത്തിൽ ഇവരെ ഉപയോഗിച്ചാണ് വിഡിയോകൾ നിർമിച്ചതെന്നും പിന്നീട് സഹായികളും കാമുകിമാരുമായി മാറുകയായിരുന്നെന്നുമാണ് വിവരം. ഫിലിപ്പീൻസിനെ തെരുവിൽ ലൈംഗികവൃത്തി ചെയ്ത് ജീവിച്ചിരുന്ന ഇവരെ സ്‌കല്ലി തന്റെ ഒപ്പം കൂട്ടുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്.

ലീസിൽ മാർഗല്ലോ അറസ്റ്റിലായപ്പോൾ.

2015ൽ കോടതിയിൽ വിചാരണയ്ക്കെത്തിയ പീറ്റർ സ്കല്ലി തന്റെ അഭിഭാഷകനോട് സംസാരിക്കുന്നതിനിടെ സിഗററ്റ് വലിക്കുന്നു (Photo by STR / AFP)

സ്കല്ലി നിർമിച്ച പല വിഡിയോകളുടെയും ഉള്ളടക്കം ഭയാനകവും ഉള്ളുലയ്ക്കുന്നതുമായിരുന്നു. വെറും 18 മാസം പ്രായമുള്ള കുട്ടികളെ വരെ ക്രൂരമായി ബലാത്സംഗത്തിനും ശാരീരിക പീഡനത്തിനും ഇരയാക്കുന്നതിന്റെ ദൃശ്യങ്ങൾ ഡാർക്ക് വെബ് ലോകത്ത് നിറഞ്ഞു.‘ഡെയ്‌സിയെ നശിപ്പിക്കൽ’ (Daisy’s Destruction) എന്ന പേരിലിറങ്ങിയ വിഡിയോയിൽ കാണിച്ച നികൃഷ്‌ടത, അതു വെറും കെട്ടുകഥയാണെന്നു പല അന്വേഷകരും വിശ്വസിക്കുന്ന തരത്തിൽ അസ്വസ്ഥമായിരുന്നു. നിർഭാഗ്യവശാൽ, അത് അങ്ങനെ ആയിരുന്നില്ല. 11 വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊന്ന് അവളുടെ മൃതദേഹം സ്കല്ലി വീടിനടിയിൽ കുഴിച്ചിട്ട സംഭവുമുണ്ട്. പക്ഷേ ഈ വിഡിയോകൾക്ക് ധാരാളം കാഴ്ചക്കാർ ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും പേടിപ്പെടുത്തുന്നത്. ഡാർക്ക് വെബിൽ ഒരു തവണ വിഡിയോ കാണുന്നതിന് 10,000 ഡോളർ വരെയായിരുന്നു ഈടാക്കിയിരുന്നത്. ജർമനി, ബ്രസീൽ, യുഎസ് എന്നിവിടങ്ങളിൽനിന്നായിരുന്നു കാഴ്ചക്കാരിൽ ഏറെയും. 

ADVERTISEMENT

∙ വിശപ്പിന് ഭക്ഷണം, പിന്നെ ‘ശവക്കുഴി’

ലക്‌സ് എന്നറിയപ്പെട്ട കുറ്റവാളി മാത്യു ഡേവിഡ് ഗ്രാം.

ഫിലിപ്പീൻസിലെ നാഷനൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ആസ്ഥാനം.

പീറ്റർ സ്‌കല്ലി നിർമിച്ച വിഡിയോകളിൽ ഏറ്റവും ക്രൂരമായത് 2012ൽ പുറത്തിറങ്ങിയ ‘ഡെയ്‌സിയെ നശിപ്പിക്കൽ’ ആണെന്നാണ് കണക്കാക്കുന്നത്. 18 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഒൻപതോളം പെൺകുട്ടികളെ പീറ്റർ സ്‌കല്ലിയും കാമുകിമാരായ കാർമെ ആൻ അൽവാരസും ലീസിൽ മാർഗല്ലോയും ചേർന്നു ക്രൂരമായി പീഡിപ്പിക്കുന്നതാണ് പല ഭാഗങ്ങളായുള്ള വിഡിയോയിൽ ഉള്ളത്. 18 മാസം പ്രായമുള്ള പെൺകുഞ്ഞിനെ തലകീഴായി കാലിൽ കെട്ടിയിരിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും കാർമെ ആൻ അൽവാരസും ലീസിൽ മാർഗല്ലോയും നഗ്നരായി നിന്ന് കുഞ്ഞിനെ മർദിക്കുന്നതും വിഡിയോയിൽ കാണിച്ചെന്നാണ് റിപ്പോർട്ടുകള്‍. 11 വയസ്സുകാരിയായ ഡെയ്സി, 10 വയസ്സുകാരിയായ സഹോദരി ക്വീനി (പേരുകൾ യഥാർഥമല്ല) എന്നിവരാണ് വിഡിയോയിലുള്ള മറ്റു രണ്ടു പെൺകുട്ടികൾ. ഇവരെ ക്രൂരപീഡനത്തിന് ഇരയാക്കിയശേഷം സ്വന്തം ‘ശവക്കുഴികൾ’ കുഴിപ്പിക്കുന്നതു വരെയുള്ള ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരുടെ പോലും ഉള്ളുലച്ചു. കഗയാൻ ഡി ഓറോ നഗരത്തിലെ ഒരു ഷോപ്പിങ് മാളിൽ വിശന്നു വലഞ്ഞു കരഞ്ഞ ഡെയ്‌സിയെയും ക്വീനിയെയും അന്നു 17 വയസ്സു മാത്രം പ്രായമുള്ള  ലീസിൽ മാർഗല്ലോയാണ് സമീപിച്ചത്. റസ്റ്ററന്റിൽ കയറ്റി ഭക്ഷണം നൽകിയതോടെ, നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള സ്‌കല്ലിയുടെ വാടക വീട്ടിലേക്ക് വരാമെന്ന് ഇരുവരും സമ്മതിച്ചു. സ്‌കല്ലിയുടെ അറസ്റ്റിനു പിന്നാലെ ഡെയ്സിയാണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോടു പറഞ്ഞത്.

ലീസിൽ മാർഗല്ലോ

‘‘അന്നു രാത്രി ഞങ്ങൾ കുളിക്കുമ്പോൾ സ്‌കല്ലി ഞങ്ങളുടെ വിഡിയോ ചിത്രീകരിച്ചു. അടുത്ത ദിവസം വീട്ടുമുറ്റത്ത് ഒരു കുഴി കുഴിക്കാൻ പറഞ്ഞു. അഞ്ച് ദിവസത്തോളം ഇതു തുടർന്നു. ഞാനും സഹോദരിയും നേരിട്ട പീഡനങ്ങൾ ഭയാനകമായിരുന്നു. സ്വയം മരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.’’– കണ്ണീരോടെ ഡെയ്സി പറഞ്ഞു. താനും ക്വീനിയും പരസ്പരം ചുംബിക്കാനും അയാളോട് ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെടാനും സ്കല്ലി ആവശ്യപ്പെട്ടതായി ഡെയ്സി പറഞ്ഞു. ഇതിന്റെയെല്ലാ വിഡിയോ ചിത്രീകരിക്കുന്നുമുണ്ടായിരുന്നു. സ്‌കല്ലി പീഡനം തുടരുന്നതിനിടെ തന്റെ നിലവിളി നിർത്താൻ സ്‌കല്ലിയുടെ കാമുകി ഒരിക്കൽ തലയണ കൊണ്ട് തല മറച്ചെന്നും ഡെയ്‌സി ഓർക്കുന്നു. താൻ ശ്വാസംമുട്ടി മരണവെപ്രാളം കാണിച്ചെങ്കിലും അവർ പീഡനം തുടർന്നു. മറ്റൊരു രാത്രി, മദ്യപിക്കാനും തന്നെയും ക്വീനിയെയും അവർ നിർബന്ധിച്ചതായി ഡെയ്‌സി പറയുന്നു. അതോടെ ബോധം നഷ്ടപ്പെട്ടു.‍‍ അടുത്ത ദിവസം രാവിലെ ഇരുവരും ഉണർന്നത് ഇവർ തന്നെ കുഴിച്ച വീട്ടുമുറ്റത്തെ കുഴിയിലാണെന്നും ഡെയ്സി പറയുന്നു. ആ ശവക്കുഴിയിൽ ജീവനോടെയിട്ടു മൂടുമെന്നായിരുന്നു ഭീഷണി. ഒരുപാട് കരയുകയും അമ്മയെ കാണണമെന്നു വാശിപിടിക്കുകയും ചെയ്തതിനാലാണ് കൂടുതൽ പീഡിപ്പിച്ചതെന്ന് അവർ പറഞ്ഞതെന്നും ഡെയ്സി വ്യക്തമാക്കുന്നു. 

ലീസിൽ മാർഗല്ലോയും കാർമെ ആൻ അൽവാരസും.

പീറ്റർ സ്കല്ലിയെ 2015ൽ അറസ്റ്റ് ചെയ്തതിനു ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്ന നാഷനൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ. പിറകിൽ സ്കല്ലി. (Photo by STR / AFP)

‘‘തടവിലായതിന്റെ നാലാം ദിവസമാണ് പീഡനങ്ങൾ രൂക്ഷമായത്. ഞങ്ങൾ ഞങ്ങളുടെ ‘ശവക്കുഴി’ കുഴിക്കുന്നതിനിടയിൽ അവർ വിഡിയോ ചിത്രീകരിക്കുന്നു, ഫോട്ടോകൾ എടുക്കുന്നു, അവർ ഞങ്ങളെ വീണ്ടും അവരുടെ മുറിയിലേക്ക് കൊണ്ടുവന്നു. അവസാനം നൈലോൺ ചരട് കൊണ്ട് എന്നെ ബന്ധിച്ചു, എന്റെ കൈകളും കാലുകളും, എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല.’’– അവൾ പറഞ്ഞു. ഒരു ദിവസം ഒരു വാതിൽ തുറന്ന് കിടന്നപ്പോൾ താനും ക്വീനിയും മാതാപിതാക്കൾ ജോലി ചെയ്യുന്ന സ്ഥലത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നെന്നും ഡെയ്‌സി പറഞ്ഞു.

∙ അറസ്റ്റിലേക്ക് വഴികാട്ടിയ ക്രൂരൻ: ലക്‌സ്

അതേസമയത്താണ്, മറ്റൊരു ഓസ്‌ട്രേലിയൻ പീഡഫൈലായ, ‘ലക്സ്’ എന്നറിയപ്പെടുന്ന മാത്യു ഡേവിഡ് ഗ്രാം, സ്കല്ലിയുടെ  വിഡിയോകൾ കണ്ട് ആകൃഷ്ടനാകുന്നക്. ഡാർക്ക് വെബിലെ ഏറ്റവും കുപ്രസിദ്ധമായ സൈറ്റുകളിലൊന്നായ ‘ഹർട്ട് 2 ദ് കോറി’ന് നേതൃത്വം നൽകുന്നയാളായിരുന്നു 22 വയസ്സുകാരനായ ലക്സ്. ആയിരക്കണക്കിന് ആളുകളാണ് ഈ സൈറ്റിലൂടെ വിഡിയോകൾ കണ്ടത്. ഭൂരിഭാഗം വിഡിയോകളും ചെറിയ കുട്ടികൾക്കെതിരായ അതിക്രമമായിരുന്നു. ‘ഹർട്‌കോർ’ എന്നത് പോണോഗ്രഫിയുടെ ‍യഥാർഥ രൂപമാണ്. സാധാരണ അശ്ലീലച്ചിത്രങ്ങളിൽ ‘അഭിനയം’ ആണെങ്കിൽ ‘ഹർട്കോറിൽ’ എല്ലാം യഥാർഥമാണ്. സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുന്നതും അവരുടെ വേദനയും ഉൾപ്പെടെ തത്സമയം ഷൂട്ട് െചയ്യുന്നു. ലോകമെമ്പാടുമുള്ള അന്വേഷണ ഏജൻസികൾ ലക്‌സിനെ ലോകത്തിലെ ഏറ്റവും ക്രൂരനായ പീഡഫൈലുകളിൽ ഒന്നായാണ് കണക്കാക്കിയിരുന്നത് - പീറ്റർ സ്‌കല്ലിക്ക് മുൻപ്. സ്‌കല്ലിയുടെ ഏറ്റവും കുപ്രസിദ്ധമായ വിഡിയോയായ ‘ഡെയ്‌സീസ് ഡിസ്ട്രക്‌ഷൻ’ തന്റെ സൈറ്റായ ‘ഹർട്ട് ടു ദ് കോർ’ൽ അപ്‌ലോഡ് ചെയ്തതോടെ പ്രേക്ഷകരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ലക്സ് പറഞ്ഞു. പക്ഷേ സ്കല്ലിയെ കുടുക്കുന്നതിലേക്ക് നയിച്ചതും ഈ വിഡിയോയാണ്.

അസ്വസ്ഥജനകമായ ഈ വിഡിയോ നിയമപാലകർ പെട്ടെന്ന് ശ്രദ്ധിച്ചു. വിഡിയോയിൽ ഒരാൾ ഡച്ച് ഭാഷയിൽ കുറച്ച് വാക്കുകൾ സംസാരിക്കുന്നതായി തോന്നിയതിനാൽ ഡച്ച് പൊലീസും അന്വേഷണം ആരംഭിച്ചു.  വിഡിയോയിലെ ആൾ ഡച്ച് സംസാരിക്കുന്നയാളല്ലെന്നും ശക്തമായ ഓസ്‌ട്രേലിയൻ ഉച്ചാരണമുള്ളയാളാണെന്നും പിന്നീട് കണ്ടെത്തിയെങ്കിലും അതിനോടകം ഡച്ച് പൊലീസ് ഇയാൾക്കെതിരെ വളരെയധികം തെളിവുകൾ ശേഖരിച്ചിരുന്നു, 2015ൽ സ്കല്ലിയെ അറസ്റ്റ് ചെയ്യുന്നതിൽ ഇതു നിർണായകമാകുകയും ചെയ്തു. പക്ഷേ അത്ര എളുപ്പമായിരുന്നില്ല അറസ്റ്റ്. കേസ് രാജ്യാന്തര തലത്തിലേക്ക് മാറിയതോടെ, സ്കല്ലിയെ പിടികൂടുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതെന്ന് പറയുന്നു, ഡച്ച് ഡിറ്റക്ടീവ് ഫാരിദ് എൽ ഹമൂദി. ‘‘ഈ അന്വേഷണത്തിലെ രാജ്യാന്തര തടസ്സങ്ങൾ വൈകാതെതന്നെ പൂർണ്ണമായും നീങ്ങി. നീചമായ ഈ ക്രൂരകൃത്യത്തിനു പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക മാത്രമായിരുന്നു ലക്ഷ്യം. സ്‌കല്ലിയെ പിടികൂടാനുള്ള അന്വേഷണം ദുഷ്‌കരമായിരുന്നു. വൈക്കോൽ കൂനയിൽ സൂചി തിരയുന്നതു പോലെ തോന്നി.’’– ഹമൂദി പറഞ്ഞു.  

സൈബർ ലോകത്ത് സ്കല്ലിയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുക പ്രയാസമായിരുന്നു. അയാളുടെ സാമ്രാജ്യത്തിൽ സുരക്ഷിതമായ ഒളിയിടങ്ങൾ കണ്ടെത്തുക അയാൾക്ക് അനായാസം സാധിച്ചു. പക്ഷേ ഒരു പസിൽ കൃത്യമായി ശരിയാക്കുന്നതു പോലെ ഓരോ തെളിവുകളും ശേഖരിച്ച് തങ്ങൾ പീറ്റർ സ്കല്ലിയിലേക്ക് എത്തുകയായിരുന്നെന്ന് പറയുന്നു ഹമൂദി.  2015 ഫെബ്രുവരിയിൽ പീറ്റർ സ്‌കല്ലി മലയ്ബാലെയിൽ അറസ്റ്റിലാകുമ്പോഴേക്കും ലക്‌സും പിടിയിലായിരുന്നു. അയാളുടെ ക്രൂരകൃത്യങ്ങൾ ഏറ്റവും ‘ഹീനമായ തിന്മ’ എന്നു വിശേഷിപ്പിച്ച ജഡ്ജി, ലക്സിനെ 15 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. നീണ്ട മൂന്നു വർഷത്തെ വിചാരണയ്ക്കുശേഷം 2018 ജൂണിലാണ് സ്കല്ലിയെ ഫിലിപ്പീൻസ് നഗരമായ  കഗയാൻ ഡി ഓറോയിലെ കോടതി ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചത്. മനുഷ്യക്കടത്ത് കേസിലും അഞ്ച് ബലാത്സംഗക്കേസുകളിലും പീറ്റർ സ്‌കല്ലി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശിക്ഷ. കാമുകി കാർമെ ആൻ അൽവാരസിനും ജീവപര്യന്തം തടവു ലഭിച്ചു. പക്ഷേ 2015ൽ അറസ്റ്റിലാകുന്നതിന് മുൻപ് കാമുകി ലീസിൽ മാർഗല്ലോയെ തന്റെ സാമ്രാജ്യത്തിന്റെ ‘താക്കോൽ’ ഏൽപ്പിച്ചിട്ടാണ് സ്കല്ലി കീഴടങ്ങിയത്. 

∙ ‘കൊട്ടാര’ത്തിലെ കാമുകി

പീറ്റർ സ്കല്ലി അറസ്റ്റിലായി ഏകദേശം രണ്ടു വർഷത്തിനുശേഷം 2017 ജനുവരിയിലാണ് ലീസിൽ മാർഗല്ലോയെ ഫിലിപ്പീൻസ് അന്വേഷണ ഏജൻസിയായ നാഷനൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ (എൻബിഐ) പിടികൂടുന്നത്. മതിയായ തെളിവുകൾ ഇല്ലാതിരുന്നതിനെ തുടർന്നാണ് സ്കല്ലിക്കും അൽവാരസിനുമൊപ്പം ലീസിലിനെ പൊലീസ്  അറസ്റ്റ് ചെയ്യാതിരുന്നത്. എന്നാൽ ‘ഡെയ്‌സീസ് ഡിസ്ട്രക്‌ഷൻ’ തന്നെ ലീസിലിനെയും നിയമത്തിനു മുന്നിൽ കുരുക്കി. വിഡിയോയിൽ, 18 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിക്കുന്ന മാസ്ക് ധരിച്ച പെൺകുട്ടി ലീസിൽ തന്നെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ 16 വാറന്റാണ് ലീസിലിനെതിരെ പുറപ്പെടുവിച്ചത്. പഴയ ഫിലിപ്പിനോ തലസ്ഥാനമായ സെബു സിറ്റിയിലെ കൊട്ടാരസമാനമായ വീട്ടിലാണ് ‘ഷാനൻ കാർപിയോ’ എന്ന വ്യാജ പേരിൽ ലീസിൽ ആ‍ഡംബര ജീവിതം നയിച്ചിരുന്നത്. ഇതേ പേരിൽ ഒരു ഫെയ്‌സ്ബുക്ക് പേജും ലീസിലിനുണ്ടായിരുന്നു. സുഹൃത്തുക്കൾക്കൊപ്പമുള്ളതും തന്റെ നിരവധി ഗ്ലാമർ ചിത്രങ്ങളും ലീസിൽ ഇതിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സ്‌കല്ലി അറസ്റ്റിലായതു മുതൽ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് ലീസിലാണ് തുടർന്നിരുന്നതെന്ന് പൊലീസ് പറയുന്നു. അവളുടെ ആഡംബര ജീവിതത്തിന് പണം നൽകിയത് സ്‌കല്ലി തന്നെയാണെന്നും അവർ വിശ്വസിക്കുന്നു. 

ജയിലിൽ കിടക്കുമ്പോഴും കച്ചവടത്തിന്റെ നിയന്ത്രണച്ചരടുകൾ സ്കല്ലി വിട്ടുകളഞ്ഞിരുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. സെബു സിറ്റിയിലെ രാത്രിപാർട്ടികളിൽ, തന്റെ ധനികനായ ഭർത്താവാണ് തനിക്ക് പണം നൽകുന്നതെന്ന് ലീസീൽ സുഹൃത്തുക്കളോടു വിളിച്ചുപറഞ്ഞിരുന്നതായും പിന്നീട് വ്യക്തമായി. ‘ജിന കാർപിയോ’ എന്ന പേരിൽ ഒരു പാസ്പോർട്ടും ലീസിൽ സ്വന്തമാക്കിയിരുന്നു. ‘ഷാനൻ കാർപിയോ’ എന്നത് തന്റെ താൽക്കാലിക പേര് ആണെന്നാണ് ലീസിൽ സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. സെബുവിലെ മലപാസ്‌ക്വ ദ്വീപിന്റെ തീരത്തുവച്ച് അതിനാടകീയമായാണ് ലീസിൽ മാർഗല്ലോയെ എൻബിഐ പിടികൂടിയത്. നീണ്ട വിചാരണയ്ക്കുശേഷം 2022 നവംബറിൽ ലീസിലിനെ 126 വർഷത്തെ കഠിതടവിനു ശിക്ഷിച്ചു. പീറ്റർ സ്കല്ലിക്ക് 129 വർഷത്തെ തടവും. കുട്ടികളെ കടത്തൽ, ചൈൽഡ് പോണോഗ്രഫി, ബാലപീഡനം എന്നിവ ഉൾപ്പെടെ അറുപതിലധികം കേസുകളിലായിട്ടായിരുന്നു ശിക്ഷ. 

ലോകത്തെ ‍ഞെട്ടിച്ച, ഏറ്റവും ക്രൂരനായ പീഡഫൈലും കൂട്ടാളികളും അഴിക്കുള്ളിലായെങ്കിലും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ആഗോള ഹോട്ട്‌സ്‌പോട്ടായി ഫിലിപ്പീൻസ് ഇപ്പോഴും തുടരുകയാണ്. പക്ഷേ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം നിയന്ത്രണം വിട്ടതോടെ 2022 ഓഗസ്റ്റിൽ സർക്കാർ തലത്തിൽത്തന്നെ ഇടപെടലുണ്ടായി. ചൈൽഡ് പോണോഗ്രാഫിക്കെതിരെ രാജ്യം യുദ്ധം പ്രഖ്യാപിക്കുകയാണെന്നാണ് അന്ന് ഫിലിപ്പീൻസ് നീതി മന്ത്രാലയ സെക്രട്ടറി ജീസസ് ക്രിസ്പ്രിൽ റെമുല്ല പറഞ്ഞത്. മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കോവിഡ് ലോക്‌ഡൗൺ നാളുകളിൽ (മാർച്ച്–മേയ് 2020) മാത്രം 2.79 ലക്ഷത്തിലേറെ കേസുകളാണ് കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈംഗികാതിക്രമത്തിന്റേതായി റജിസ്റ്റർ ചെയ്തത്. 2019ലേതിനേക്കാൾ 264.6 ശതമാനത്തിന്റെ വർധനവായിരുന്നു അത്. ഇതോടെയാണ് പൊലീസും ഐടി വകുപ്പും വിവിധ സർക്കാർ ഏജൻസികളും സംയുക്തമായി ഇതിനെതിരെ രംഗത്തു വന്നതും, പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതും.

English Summary: 126 Years in Jail: Peter Gerard Scully- Most Depraved Pedophile Ever Caught by Police