ഷില്ലോങ്∙ മേഘാലയ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ആർക്കും വ്യക്തമായ ഭൂരിപക്ഷം നേടാൻ സാധിച്ചിട്ടില്ല. 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി മരിച്ചതിനാൽ സോഹിയോങ്

ഷില്ലോങ്∙ മേഘാലയ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ആർക്കും വ്യക്തമായ ഭൂരിപക്ഷം നേടാൻ സാധിച്ചിട്ടില്ല. 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി മരിച്ചതിനാൽ സോഹിയോങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷില്ലോങ്∙ മേഘാലയ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ആർക്കും വ്യക്തമായ ഭൂരിപക്ഷം നേടാൻ സാധിച്ചിട്ടില്ല. 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി മരിച്ചതിനാൽ സോഹിയോങ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. 59 സീറ്റിൽ 30 സീറ്റുകൾ നേടി കേവല ഭൂരിപക്ഷത്തിന് അർഹത നേടാൻ ഒരു പാർട്ടിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

25 സീറ്റുമായി നിലവിലെ ഭരണകക്ഷിയായ എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. എൻപിപിക്കൊപ്പം സഖ്യകക്ഷിയായ ബിജെപി (5 സീറ്റുകളിൽ ലീഡ് ചെയ്യുന്നു) കൂടി ചേരുമ്പോൾ അവർക്ക് കേവല ഭൂരിപക്ഷം എത്താനാകും. തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും തമ്മിൽ അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യരൂപീകരണത്തിലേക്കു വിരൽചൂണ്ടുന്നു.

ADVERTISEMENT

അപ്രതീക്ഷിത മുന്നേറ്റം നടത്തിയ തൃണമൂൽ കോൺഗ്രസിന് ആദ്യ ലീഡ് നില പിന്നീട് നിലനിർത്താനായില്ല. 2018ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 21 സീറ്റും എൻപിപിക്ക് 20 സീറ്റും ലഭിച്ചിരുന്നു. അന്ന് ബിജെപിക്ക് 2 സീറ്റാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് 10–15 സീറ്റുകൾ നേടുമെന്ന് ബിജെപി അവകാശവാദം ഉന്നയിച്ചിരുന്നു. ഫെബ്രുവരി 27നാണ് മേഘാലയയിൽ വോട്ടെടുപ്പ് നടന്നത്. 85.17% പേർ വോട്ട് രേഖപ്പെടുത്തി.

English Summary: Meghalaya Assembly Election Results 2023