ഉപയോഗിച്ചു വലിച്ചെറിയാൻ നോക്കിയത് ഉമ്മൻചാണ്ടിയെ, സ്വന്തക്കാരെ നോമിനേറ്റ് ചെയ്താൽ പാർട്ടി മടങ്ങിവരില്ല; പറഞ്ഞതിൽ ഉറച്ചു തന്നെ
എം.കെ.രാഘവന് ഇപ്പോൾ ഒരു മുഖവുരയുടെ ആവശ്യമില്ല. കോൺഗ്രസിന്റെ മുതിർന്ന നേതാവും കോഴിക്കോട് നിന്നുള്ള ലോക്സഭാംഗവും കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ രാഘവൻ ഇന്നു വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. കെപിസിസി നേതൃത്വത്തിനു രസിക്കാത്ത നിലയിൽ ശശി തരൂർ ഒരു കേരള പര്യടനം ആരംഭിച്ചപ്പോൾ നേതൃത്വം കണ്ണുരുട്ടിയിട്ടും അതിൽ നിന്നു പിന്മാറാതെ അത് ഏകോപിപ്പിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ചപ്പോൾ മുതൽ കോൺഗ്രസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ചർച്ചകളിലും എ.കെ.രാഘവനും ഒരു കക്ഷിയാണ്. ഒരാഴ്ചയോളം മുൻപ് കോഴിക്കോട്ട് നടന്ന പി.ശങ്കരൻ അനുസ്മരണ സമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ശൈലിക്കെതിരെ അദ്ദേഹം കടന്നാക്രമണത്തിനു മുതിർന്നു. ഇതോടെ രാഘവൻ അച്ചടക്ക ലംഘനം നടത്തി എന്ന് ആരോപിച്ച എഐസിസിയെ സമീപിച്ചിച്ച നിർണായക ഘട്ടത്തിലാണ് മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ തന്റെ നിലപാടുകൾ വിശദീകരിക്കാൻ അദ്ദേഹം തയാറാകുന്നത്. പറഞ്ഞതിൽ ഉറച്ചു നിൽക്കുക മാത്രമല്ല, പറയാനുള്ളതു കൂടി പറയുന്നു അദ്ദേഹം. സ്വന്തക്കാരെ നോമിനേറ്റ് ചെയ്ത് പദവികളിലേക്കു വയ്ക്കുന്ന രീതി കൊണ്ട് കോൺഗ്രസിന് തിരിച്ചു വരാൻ കഴിയില്ലെന്ന് അദ്ദേഹം തുറന്നടിക്കുന്നു. താൻ പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുകയാണ് നേതൃത്വം ചെയ്യേണ്ടതെന്ന് ആവശ്യപ്പെടുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് എം.കെ.രാഘവൻ എംപി സംസാരിക്കുന്നു.

∙പി.ശങ്കരൻ അനുസ്മരണ പരിപാടിയിൽ താങ്കൾ നടത്തിയ ചില പ്രതികരണങ്ങൾ കോൺഗ്രസിൽ വലിയ ചർച്ചയായി. കെപിസിസി പ്രസിഡന്റ് തന്നെ അതൃപ്തി പ്രകടിപ്പിച്ചു. എന്തെങ്കിലും വീഴ്ച താങ്കൾക്കു സംഭവിച്ചോ?
അത് പി.ശങ്കരൻ വക്കീലിനെ അനുസ്മരിക്കാൻ വേണ്ടി സംഘടിപ്പിച്ച ഒരു ഇൻഡോർ മീറ്റിങ് ആയിരുന്നു. ആ ദിവസങ്ങളിൽ സംഭവിച്ച ഒരു കാര്യമാണ് ചിലതു പറയാൻ എന്നെ പ്രേരിപ്പിച്ചത്. കെപിസിസി ജനറൽ ബോഡി അംഗങ്ങളായി ഏതാനും പേരെ കൂടി നോമിനേറ്റു ചെയ്തതിന്റെ പേരിലുള്ള തർക്കമാണ് ഉദ്ദേശിച്ചത്. സാധാരണ ഗതിയിൽ അങ്ങനെ നോമിനേറ്റ് ചെയ്യുമ്പോൾ ആ പട്ടിക പ്രസിദ്ധീകരിക്കും. ഇവിടെ അതു ചെയ്തില്ല. ജനറൽ ബോഡി അംഗങ്ങളുടെ 10% പേരെയാണ് നോമിനേറ്റ് ചെയ്യാവുന്നതെങ്കിൽ അത് 20% ആക്കി ഉയർത്തി. എന്നിട്ട് തങ്ങൾക്ക് ഇഷ്ടമുള്ളവരെ അതിലേക്ക് നേതൃത്വം ഉൾപ്പെടുത്തി. അവരോട് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ നിർദേശിച്ചു. സാധാരണ കോൺഗ്രസ് അനുവർത്തിക്കുന്ന രീതികളൊന്നുമല്ല ആ പട്ടികയുടെ കാര്യത്തിൽ ഉണ്ടായത്. അതു തയാറാക്കാനായി കൂടിയാലോചനകൾ ഒന്നുമുണ്ടായില്ല. അർഹരായ പലരും പുറത്തായി. ഇഷ്ടമുള്ളവരെ മാത്രം നോമിനേറ്റു ചെയ്തു. ഉമ്മൻചാണ്ടിയെ പോലെ ഒരാൾ രോഗശയ്യയിലാണല്ലോ. ഈ കെപിസിസി നോമിനേഷനു മുൻപായി എഐസിസി അംഗങ്ങളെ തീരുമാനിച്ചപ്പോൾ അദ്ദേഹം നൽകിയ പേരുകൾ പരിഗണിച്ചില്ല. എത്രയോ കാലം കേരളത്തിലെ കോൺഗ്രസിന് നേതൃത്വം നൽകിയ നേതാവാണ് അദ്ദേഹം. ആര്യാടൻ മുഹമ്മദിന്റെ ഒഴിവിൽ കെ.സി. അബുവിനെയും ലതികാ സുഭാഷിനു പകരമായി ഡൊമിനിക് പ്രസന്റേഷനെയും പരിഗണിക്കണമെന്ന് അദ്ദേഹം നിർദേശിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
കൂട്ടായ ചർച്ചകളിലൂടെ മാത്രമേ കോൺഗ്രസിന് മുന്നോട്ടു പോകാൻ കഴിയൂ. ഏകപക്ഷീയമായി പോയാൽ ഗുണത്തേക്കാൾ ദോഷം ചെയ്യും. ഇതെല്ലാം കണക്കിലെടുത്താണ് ഞാൻ ചില കാര്യങ്ങൾ പറഞ്ഞത്. പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഉള്ള ഒരു കാര്യം പങ്കുവച്ചു. അത് ഒരു തെറ്റാണെന്ന വിചാരം എനിക്കില്ല. കോൺഗ്രസിന്റെ ഗുണപരമായ മാറ്റത്തിനു വേണ്ടിയാണ് പറഞ്ഞത്. പക്ഷേ അത് ആ സ്പിരിറ്റിൽ അല്ല എടുത്തത്.
∙ താങ്കളുടെ പ്രതികരണങ്ങളോട് തിരക്കിട്ടായിരുന്നു കെപിസിസിയുടെ പ്രതികരണം. ആ പ്രസംഗം താങ്കൾക്കെതിരെ ഒരു ആയുധമായി ഉപയോഗിക്കാൻ അവസരം നോക്കി ഇരിക്കുകയായിരുന്നോ?
എത്രയോ നേതാക്കൾ കോൺഗ്രസിൽ പരസ്യ പ്രതികരണങ്ങൾ നടത്തിയിരിക്കുന്നു. ഇപ്പോഴും നടത്തുന്നു. അതിന്റെ എല്ലാം കോപ്പി എന്റെ പക്കലുണ്ട്. ഇവർക്കെല്ലാം എതിരെ മുൻകാല പ്രാബല്യത്തോടെ നടപടി എടുക്കേണ്ടി വരും. ഞാൻ അത്രയും ഒന്നും പറഞ്ഞില്ല. അവർ പറഞ്ഞതും ഞാൻ പറഞ്ഞതും താരതമ്യപ്പെടുത്തിക്കോളൂ. പാർട്ടിയെ മെച്ചപ്പെടുത്താൻ വേണ്ടിയാണ് ഞാൻ സംസാരിച്ചത്. ഒരു നേതാവിനെക്കുറിച്ചും മോശമായി സംസാരിച്ചില്ല. പാർട്ടിയെ മോശമായി പറഞ്ഞില്ല. പാർട്ടി കേരളത്തിൽ ശക്തിപ്പെടാനും തിരിച്ചുവരാനും കൂട്ടായ ചർച്ച വേണമെന്നാണ് പറഞ്ഞത്.
∙ പുകഴ്ത്തുന്നവർക്ക് മാത്രമേ കോൺഗ്രസിൽ സ്ഥാനം ഉള്ളൂവെന്നു പറയാൻ എന്താണ് പ്രേരണ? അങ്ങനെ ഒരു സ്തുതിപാഠക സംഘം കോൺഗ്രസിലുണ്ടോ?
പല സ്ഥലങ്ങളിലും അർഹരായവരും ജനങ്ങൾ അംഗീകരിക്കുന്നവരുമായ എത്രയോ നേതാക്കൾ പാർട്ടി പദവികളിൽ നിന്നു പുറത്തു നിൽക്കുന്നു.അവരെ കൂടി ഉത്തരവാദപ്പെട്ടവരായി കണ്ടു വിശ്വാസത്തിലെടുക്കാതെ കോൺഗ്രസിന് തിരിച്ചു വരാൻ സാധിക്കുമോ? ഈ പാർട്ടിക്ക് എല്ലാവരും വേണം. കൂട്ടായ ചർച്ചയും തീരുമാനവും ആയിരുന്നെങ്കിൽ ഇത്തരം തർക്കങ്ങളെല്ലാം ഒഴിഞ്ഞു പോകുമല്ലോ. പരസ്പരം സംസാരിച്ചാൽ പലതും പരിഹരിക്കുമല്ലോ. അതാണ് എന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം.
∙ അതു പോലെ യൂസ് ആന്റ് ത്രോ, ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് കോൺഗ്രസിൽ എന്നും ആരോപിച്ചു. അതു വിശദമാക്കാമോ? ഉമ്മൻചാണ്ടി കൊടുത്ത എഐസിസി പട്ടിക തള്ളിയതാണോ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്?
അത് ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞത്. ഉമ്മൻചാണ്ടിയെ പോലെ ഒരു നേതാവ്, പ്രത്യേകിച്ച് അദ്ദേഹം രോഗശയ്യയിൽ ആയിരിക്കുമ്പോൾ ഒരു കത്ത് നൽകിയാൽ അതു പരിഗണിക്കേണ്ടേ? കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന നേതാവ്, 24 മണിക്കൂറും ഈ കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ച ഒരാൾ. അങ്ങനെ ഒരാൾ വയ്യാതെ ആയപ്പോൾ നൽകിയ ഒരു കത്ത് മാനിക്കുന്നില്ലെന്നു പറഞ്ഞാൽ അത് ഏറെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. അതു തന്നെയാണ് അങ്ങനെ പറയാൻ കാരണം.
∙ പ്രസ്താവനയെക്കുറിച്ച് കെപിസിസിയോ എഐസിസിയോ എന്തെങ്കിലും വിശദീകരണം ചോദിച്ചോ?
ഇല്ല. ഇതുവരെ ചോദിച്ചിട്ടില്ല.
∙ കെ.സുധാകരൻ സംസാരിച്ചോ? കെപിസിസി പ്രസിഡന്റ് ഇത്തരം വിഷയങ്ങൾ വരുമ്പോൾ സംസാരിക്കാറുണ്ടോ?
ഇല്ല. അങ്ങനെ ഉണ്ടായിട്ടില്ല. സ്ഥാനത്ത് ഇരിക്കുന്നവരാണല്ലോ താഴെ ഉള്ളവരെ കൂടെ നിർത്തി ഒരുമിപ്പിച്ചു കൊണ്ടുപോകേണ്ടത്. അവർക്കാണല്ലോ ആ ഉത്തരവാദിത്തം. എല്ലാവരെയും കൂട്ടി യോജിപ്പിക്കേണ്ടത് നേതൃത്വമാണ്.
∙ താങ്കളെ താക്കീത് ചെയ്തു എന്നാണല്ലോ പ്രചാരണം. താങ്കൾ അതു നിഷേധിച്ചു. എന്നാൽ കെപിസിസി നിഷേധിച്ചിട്ടില്ലല്ലോ?
ഞാൻ എഐസിസിസി അംഗവും കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയുമാണ്. ഇതുവരെ എന്തെങ്കിലും അറിയിപ്പ് എനിക്കു ലഭിച്ചിട്ടില്ല.
∙എഐസിസി എന്തെങ്കിലും വിവരങ്ങൾ താങ്കളിൽ നിന്ന് ആരാഞ്ഞോ?
ഒന്നും ഉണ്ടായിട്ടില്ല.
∙ പാർട്ടി ഫോറങ്ങളിൽ മതിയായ ചർച്ചകൾ നടക്കുന്നില്ലെന്നു കെ.മുരളീധരനും രമേശ് ചെന്നിത്തലയും പറഞ്ഞു. അതുകൊണ്ടാണോ ചില കാര്യങ്ങൾ പുറത്തു പറയേണ്ടി വരുന്നത്?
അത് വളരെ ഗൗരവത്തിൽ ആലോചിക്കേണ്ട കാര്യമാണ്. ചിലർക്ക് പാർട്ടിയിൽ സ്ഥാനമാനങ്ങൾ ഉണ്ടാകില്ല. എന്നാൽ വളരെ പ്രധാനപ്പെട്ട നേതാക്കൾ തന്നെയായിരിക്കും . അങ്ങനെ ഉള്ളവരെയും വിശ്വാസത്തിലെടുക്കണം. അവരോടു കൂടി സംസാരിക്കണം. സ്ഥാനം ഇല്ലെന്നതിന്റെ പേരിൽ അവരെ പരിഗണിക്കേണ്ട എന്നത് ശരിയായ ശൈലി അല്ല. പാർട്ടി ഗുണപരമായി മെച്ചപ്പെടാൻ ആരുടെയെല്ലാം സഹകരണമാണോ വേണ്ടത് അവരെ എല്ലാം ഉൾക്കൊള്ളണം. ഓരോ വിഷയത്തിലും അവരോടു കൂടി സംസാരിച്ചു യോജിപ്പോടെ നീങ്ങണം.
∙ കെപിസിസി വർക്കിങ് പ്രസിഡന്റ്, രാഷ്ട്രീയ കാര്യസമിതി അംഗത്വം എന്നിവയിലേക്കു താങ്കളെ പരിഗണിക്കുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നല്ലോ. അതാണോ ഉദ്ദേശിക്കുന്നത്?
രാഷ്ട്രീയകാര്യസമിതിയിലേക്ക് എന്നെ എടുക്കുമെന്ന് ആറുവർഷം മുൻപ് പറഞ്ഞതാണ്. പക്ഷേ നടന്നില്ല. ഇതിനിടയിൽ മറ്റു പലരെയും ഉൾപ്പെടുത്തി. എന്നെ പോലെ ഉള്ളവരുടെ ആവശ്യം അതിൽ ഉണ്ടാകില്ലായിരിക്കും. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും എന്റെ പേര് നിർദേശിച്ചിട്ടുണ്ടെന്ന് ഉത്തരവാദപ്പെട്ടവർ അറിയിച്ചതാണ്. അതും നടന്നില്ല. ആരോ പറഞ്ഞതു പോലെ, ഇതെല്ലാം ഓരോ ആളുകൾ തീരുമാനിക്കുന്നതാണല്ലോ.
∙ ഇങ്ങനെ തഴയപ്പെട്ടതിലെ അസംതൃപ്തി കൂടിയല്ലേ താങ്കൾ പ്രകടിപ്പിക്കുന്നത്?
ഒട്ടുമില്ല. ഞാൻ അതൊന്നും ഇപ്പോൾ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല.
∙ കണ്ണൂരിൽ നിന്നുള്ളവരാണ് താങ്കളും കെ.സുധാകരനും. നിങ്ങൾക്കിടയിലെ ബന്ധം സുഖകരമല്ലേ?
ഞാനും സുധാകരനും തമ്മിൽ പ്രശ്നം ഒന്നുമില്ല. കാണാറും ലോഹ്യം പറയാറുമുണ്ട്.
∙ താഴെ തട്ടിൽ മുതൽ നല്ല ബന്ധം ഉളള കോൺഗ്രസ് നേതാവാണ് താങ്കൾ. അടിത്തട്ടിലെ സംഘടനാ ദൗർബല്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു.
സംഘടനയെ ശക്തിപ്പെടുത്തിയേ തീരൂ. അങ്ങനെ ചെയ്താലേ പലതും പാർട്ടിക്ക് ഏറ്റെടുക്കാൻ കഴിയൂ. പ്രഖ്യാപിച്ച പരിപാടികൾ വിലയിരുത്തുകയും വേണം. നടന്നോ, വിജയിച്ചോ എന്നതെല്ലാം പരിശോധിക്കണം. അങ്ങനെ കൂലംകഷമായ ഒരു സംവിധാനം വേണം. പ്രഖ്യാപിക്കുന്ന പരിപാടി കൃത്യമായി നടക്കേണ്ടത് ഒരു പാർട്ടിക്ക് അനിവാര്യമാണ്. നന്നായി തന്നെ നടക്കണം. അല്ലാതെ പേരിനു മാത്രമാകരുത്. എവിടെയാണ് ന്യൂനത എന്നു പരിശോധിക്കണം. എന്തെല്ലാമാണ് തിരുത്തേണ്ടത് എന്നു ആലോചിക്കണം. യൂത്ത് കോൺഗ്രസും കെഎസ് യുവും ശക്തമാക്കണം. ഇങ്ങനെയെല്ലാം സംഭവിച്ചാൽ കോൺഗ്രസ് തിരിച്ചുവരൂ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ നല്ല അർഥത്തിൽ എടുക്കാനും വിലയിരുത്താനുമാണ് തയാറാകേണ്ടത്. ആ കൂട്ടായ പരിശ്രമവും ചർച്ചയുമാണ് കോൺഗ്രസിന് ഇപ്പോൾ ആവശ്യം.അതാണ് ഫലപ്രദമായ മാർഗം.
∙ കെപിസിസി ഓഫിസിൽ കെ.സുധാകരന്റെ അസാന്നിധ്യത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മറ്റു ചിലരാണെന്ന പരാതി കോൺഗ്രസിലെ പലരും പങ്കുവയ്ക്കുന്നുണ്ട്. താങ്കൾ അടക്കമുളള എംപിമാർക്കും ആ പരാതി ഉണ്ടോ?
സ്ഥാനത്ത് ഇരിക്കുന്നവരാണ് അതെല്ലാം ശ്രദ്ധിക്കേണ്ടത്. അവരവരുടെ ഉത്തരവാദിത്തം അവരവർ നിർവഹിക്കണം. കൂട്ടായ നേതൃത്വമാണ് എക്കാലത്തും കോൺഗ്രസിന്റെ വിജയം. കെ.കരുണാകരനും എ.കെ.ആന്റണിയും പാർട്ടിയെ നയിച്ച കാലം ഓർത്തു നോക്കൂ. പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും വിശ്വാസത്തിലെടുക്കാനുള്ള ശ്രമം എപ്പോഴും ഉണ്ടായി. ഇപ്പോൾ താഴെ തട്ടിൽ സംഘടനാ സംവിധാനം ശക്തമല്ല. അതു ശക്തിപ്പെടുത്തി തിരിച്ചു വരണമെങ്കിൽ എല്ലാവരും ഒത്തുപിടിക്കണം. പാർട്ടി മെച്ചപ്പെടാനായി ഓരോ നേതാക്കൾക്കും സംഭാവനകൾ നൽകാൻ സാധിക്കും. അങ്ങനെ നടക്കണം എന്നു മാത്രമേ ഞാൻ പറയുന്നുള്ളൂ. ഏകപക്ഷീയമായ നീക്കങ്ങളിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താൻ സാധിക്കില്ല. എല്ലാവരെയും കോർത്തിണക്കി കൊണ്ടുപോകേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ പോരായ്മകൾ മുതലെടുക്കുന്നത് സിപിഎമ്മും ബിജെപിയുമാണ്. പ്രാദേശികമായ വിഷയങ്ങളിൽ തൊട്ട് എല്ലാ തലത്തിലും കോൺഗ്രസ് സജീവമായി ഇടപെടണം.
∙ ശശി തരൂരിനു പ്രകടമായ പിന്തുണ നൽകിയ നേതാവാണ് താങ്കൾ. അദ്ദേഹത്തിന്റെ യാത്രകൾ ഏകോപിപ്പിക്കുന്നതിലും വലിയ പങ്ക് വഹിച്ചു. അതിന്റെ പേരിൽ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയുമായി. കോഴിക്കോട്ടെ പ്രസംഗം അതുകൊണ്ടാണോ താങ്കൾക്കെതിരെ ഉപയോഗിക്കുന്നത്?
ഓരോരുത്തരുടെ മനസ്സ് കണ്ടെത്താൻ നമ്മുക്ക് കഴിയുമോ? മനസ്സിൽ എന്താണെന്ന് അറിയാൻ സാധിക്കുമോ? അതു തുരന്നു നോക്കാൻ കഴിയുമോ?
∙ എന്തുകൊണ്ടാണ് താങ്കൾ തരൂരിന് തുറന്ന പിന്തുണ നൽകുന്നത്?
എഐസിസി അധ്യക്ഷനായി അദ്ദേഹം മത്സരിച്ച ഘട്ടത്തിൽ ഞങ്ങളുടെ പിന്തുണ അദ്ദേഹം തേടി. അന്ന് നെഹ്റു കുടുംബത്തിന്റെ അനുമതി കൂടി വാങ്ങണമെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. അദ്ദേഹം അതു ചെയ്തു. ആളുകളെ ആകർഷിക്കാനുള്ള തന്റെ കഴിവ് ആ മത്സരത്തിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തി. രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ഇന്നു കേരളത്തിൽ തരൂരിന് ഉണ്ട്. കോൺഗ്രസിന് തിരിച്ചു വരണമെങ്കിൽ അങ്ങനെ ഉള്ളവരുടെ സാന്നിധ്യം നേതൃത്വത്തിൽ വേണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അല്ലാതെ എന്റെ എന്തെങ്കിലും വ്യക്തിപരമായ നേട്ടം ആഗ്രഹിച്ചല്ല. വ്യക്തിപരമായ താൽപര്യമാണെങ്കിൽ തരൂരിനെ ഞാൻ പിന്തുണക്കേണ്ട കാര്യമില്ല.
തരൂർ അടക്കമുളളവരെ കൂടെ നിർത്തി മുന്നോട്ടു പോയാൽ കോൺഗ്രസിന് തിരിച്ചുവരാം. ആ ഉത്തമമായ സംഘടനാ താൽപര്യം മാത്രമേ എനിക്കുള്ളൂ. അതിന്റെ പേരിൽ നഷ്ടങ്ങളേ ഉണ്ടാകൂ എന്നു ബോധ്യപ്പെട്ടു തന്നെ കൂടെ നിൽക്കുകയാണ് ഞാൻ ചെയ്തത്. ഏഴു വർഷമായി കോൺഗ്രസ് ഇവിടെ അധികാരത്തിനു പുറത്താണ്. ഡൽഹിയിലും ഭരണമില്ല. ഇവിടെ തിരിച്ചു വരണമെങ്കിൽ അത് ആരെക്കൊണ്ടാണ് സാധിക്കുക എന്ന ഒരു ചോദ്യം ഉണ്ടല്ലോ. ജനങ്ങളാണല്ലോ അതു തീരുമാനിക്കുന്നത്. ആ ജനമനസ്സിൽ തരൂർ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.
∙ പക്ഷേ തരൂർ നടത്തുന്നത് കേരളത്തിലെ നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ ഉള്ള വിമത നീക്കം ആണെന്ന പ്രതീതിയില്ലേ?
അങ്ങനെ എങ്ങനെ പറയാൻ കഴിയും? ആഗോള പ്രശസ്തനായ നേതാവാണ് തരൂർ. പല പരിപാടികൾക്കും അദ്ദേഹത്തെ ക്ഷണിക്കുന്നുണ്ട്. അദ്ദേഹം പങ്കെടുക്കേണ്ട ഒരു പരിപാടിക്ക് ഞാൻ പോയിട്ടു കാര്യമില്ല. അല്ലെങ്കിൽ മറ്റൊരാൾ പോയിട്ടു കാര്യമില്ല. അതുകൊണ്ടാണ് അവർ തരൂരിനെ വിളിക്കുന്നത്. കോൺഗ്രസിന് ഇങ്ങനെ ഒരാളുണ്ടല്ലോ എന്നു പാർട്ടി സന്തോഷിക്കുകയല്ലേ വേണ്ടത്? ജനങ്ങളെ കൂടെ നിർത്താൻ ഒരാളുണ്ടെന്നു വന്നാൽ നല്ല കാര്യമല്ലേ. സോഷ്യൽ ഗ്രൂപ്പുകൾ എല്ലാം തന്നെ അദ്ദേഹത്തെ വിളിക്കുന്നുണ്ട്. അവർ അദ്ദേഹത്തെ ഉൾക്കൊള്ളുന്നു എന്നല്ലേ അതിന് അർഥം. അകന്നു പോയ അവരെ തിരിച്ചു കൊണ്ടുവരാൻ അദ്ദേഹത്തിനു പറ്റുമെന്നല്ലേ വിചാരിക്കേണ്ടത്? അദ്ദേഹത്തിന്റെ കഴിവുകൾ അംഗീകരിച്ചു കൊടുക്കണം.
∙ ഇതൊന്നും മനസ്സിലാക്കാൻ കഴിയാത്ത ചുരുങ്ങിയ മനസ്സ് ഉള്ളവരായി നേതൃത്വം മാറി എന്നാണോ?
എല്ലാവരും തരൂരിന്റെ സാധ്യതകളെക്കുറിച്ചു ചിന്തിക്കണം. അദ്ദേഹത്തെ പോലെ ഒരാൾ കോൺഗ്രസിൽ ഉണ്ട് എന്നതിൽ സന്തോഷിക്കുകയാണ് വേണ്ടത്. അദ്ദേഹത്തെ കൂടി ഒപ്പം നിർത്തി മുന്നോട്ടു പോകുന്നതാണ് കോൺഗ്രസിന്റെ ഉത്തമ താൽപര്യത്തിന് നല്ലത് എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
∙ തരൂരിനെ എഐസിസിയുടെ ഉന്നത പദവികളിലേക്ക് പരിഗണിക്കുമെന്ന വിശ്വാസമുണ്ടോ?
ഞാൻ എന്തു പറയാനാണ്? അതെല്ലാം തീരുമാനിക്കുന്നതു മുകളിൽ അല്ലേ.
∙ വീണ്ടും തഴഞ്ഞാൽ എന്തായിരിക്കും തരൂരിന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെയും മനോഭാവം?
അത് എനിക്ക് അറിയില്ല.
∙ കോഴിക്കോട് ജില്ലയിൽ വർഷങ്ങളായി കോൺഗ്രസിന് ഒരു എംഎൽഎ പോലും ഇല്ല. പാർട്ടിയെ ഇവിടെ ശക്തമാക്കേണ്ടതു മൂന്നു തവണ എംപിയായ താങ്കളുടെ കൂടി ഉത്തരവാദിത്തമല്ലേ?
താഴെ തട്ടിൽ ജനങ്ങളുമായി ബന്ധം ഉള്ളവരെ കൊണ്ടു വരുന്നതിൽ ശ്രദ്ധിച്ചാൽ ഒരുപാട് മാറ്റം ഉണ്ടാക്കാം. കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് ഇല്ലല്ലോ. എല്ലാം നോമിനേഷനാണല്ലോ. അപ്പോൾ എന്റെ ആൾ, നിങ്ങളുടെ ആൾ എന്ന വിചാരമാണ്. കൂടെ നിൽക്കുന്നവരുടെ പേരുകളെ ഓരോ നേതാവും എഴുതിക്കൊടുക്കൂ. ഇതിലൊന്നും പെടാത്ത ഒരുപാട് പേരുണ്ട്. അവർക്കൊന്നും പരിഗണന ലഭിക്കില്ല. അങ്ങനെ ഉള്ളവർ വിഷമിച്ചു മാറി നിൽക്കും. അർഹരായവർക്ക് അംഗീകാരം കൊടുത്താൽ മാത്രമേ പാർട്ടി വളരൂ.
∙ ഗ്രൂപ്പുകളുടെ അതിപ്രസരം കുറഞ്ഞപ്പോൾ അർഹരായവർക്കു പരിഗണന ലഭിക്കേണ്ടതല്ലേ?
ഒരു അസംബ്ലി മണ്ഡലം എടുക്കുക. അവിടെ എങ്ങനെയാണ് തിരിച്ചു വരാൻ കഴിയുന്നത് എന്ന ആലോചിക്കുക. അതിൽ താഴെ മുതൽ മുകളറ്റം വരെ പ്രവർത്തിക്കാൻ പറ്റുന്നവരെ കണ്ടെത്തുക. അവിടെ സ്ഥാനാർഥിയായി ആരു വന്നാൽ ജയിക്കുമെന്ന് പരിശോധിക്കുക. ഈ നിലയിൽ ആളുകളെ കണ്ടെത്തേണ്ട ജോലി ആണല്ലോ നേതൃത്വത്തിന് ഉള്ളത്. ഇവിടെ ആ സമ്പ്രദായം ഇല്ലല്ലോ. ഇവിടെ എന്റെ കൂടെ നിൽക്കുന്നത് ആരാണോ അവരുടെ പേര് എഴുതിക്കൊടുക്കും. അതു പട്ടികയായി വരും.
∙ ഇതെല്ലാം താഴെതട്ടിൽ നിരാശാബോധം സൃഷ്ടിച്ചെന്നാണോ?
മൂന്നു വർഷമേ ഇനി നിയമസഭാതിരഞ്ഞെടുപ്പിന് ഉളളൂ. അതിന്റെ ഒരുക്കങ്ങൾ ഇപ്പോൾ തന്നെ തുടങ്ങേണ്ടേ? ആരെയെല്ലാം ഉപയോഗിക്കണം എന്ന് ആലോചിച്ചു നടപ്പാക്കണം. എന്റെ സ്വന്തം, എന്റെ സ്വന്തം എന്നതു മാറ്റിയിട്ട് പാർട്ടിയുടെ സ്വന്തം എന്നു വിചാരിക്കണം. എന്നാൽ വലിയ മാറ്റം വരും.
∙ നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു വർഷം ഉണ്ടെന്നു കരുതാം. പക്ഷേ ലോക് സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷമേ ഉള്ളൂ. തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ നീണ്ടു പോകുന്നത് താങ്കൾ അടക്കമുള്ള എംപിമാർക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ടോ?
അത്തരം കാര്യങ്ങൾ നേതൃത്വം ഗൗരവത്തിൽ എടുക്കണം. കോഴിക്കോട് ചിന്തൻ ശിബിരം നടന്നിട്ട് നാളെത്ര ആയി? അവിടെ തീരുമാനിച്ച കാര്യങ്ങൾ ഒന്നും നടന്നില്ലല്ലോ. ലോക്സഭാ തിരഞ്ഞെടുപ്പിനായി കൃത്യമായ തയാറെടുപ്പിന് രൂപം നൽകിയതാണ്. ഞാൻ തന്നെയാണ് സംഘടനാ രേഖ തയാറാക്കിയത്. അതിൽ ഓരോ കാര്യവും പൂർത്തിയാക്കേണ്ട സമയം അടക്കം പറഞ്ഞിട്ടുണ്ട്. ആ സമയപരിധി എല്ലാം കഴിഞ്ഞുപോയി.
∙ സർക്കാർ പല തരത്തിൽ പ്രതിരോധത്തിലാണ്. അതു മുതലെടുത്തു മുന്നോട്ടു വരാൻ പ്രതിപക്ഷത്തിനു കഴിയുന്നുണ്ടോ?
പാർട്ടിയെ ശക്തിപ്പെടുത്തിയാൽ അതിന് സാധിക്കുക തന്നെ ചെയ്യും. പക്ഷേ അതിന് പറ്റിയ ആളുകളെ ഓരോ തലത്തിലും മുന്നോട്ടു കൊണ്ടു വരണം. അല്ലാതെ സ്വന്തം ആളുകളെ മതി എന്നു വിചാരിച്ചാൽ സാധിക്കില്ല. പക്ഷേ കാണുന്ന പ്രവണത അതാണ്. നേരത്തെ രണ്ടു ഗ്രൂപ്പായിരുന്നു. ഇപ്പോൾ ഉള്ളവരും ആലോചിക്കേണ്ട വിഷയം ഇതാണ്. തിരിച്ചുവരണം എന്നതാണ് ലക്ഷ്യമെങ്കിൽ മറ്റെല്ലാ താൽപര്യങ്ങളും മാറ്റിവയ്ക്കണം.ആ ലക്ഷ്യത്തിനായി ഉപയോഗിക്കാൻ കഴിയുന്നവരെ ഓരോ ഇടത്തും പാർട്ടി മുന്നിൽ നിർത്തണം.
∙ പി.ശങ്കരൻ അനുസ്മരണ വേദിയിലും ഇപ്പോൾ ഈ അഭിമുഖത്തിലും ചില കാര്യങ്ങൾ താങ്കൾ തുറന്നു പറഞ്ഞു. അച്ചടക്ക നടപടിയെക്കുറിച്ച് ആശങ്കയില്ലേ?
അത്തരം ആശങ്കകളൊന്നുമില്ല. ഇതിനു മുൻപ് പലരും നടത്തിയ പത്രസമ്മേളനങ്ങളും പ്രതികരണങ്ങളും എടുത്തുവച്ചാൽ ഞാൻ പറഞ്ഞത് ഒന്നുമല്ല. ഞാൻ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി മെച്ചപ്പെടാനായി ആലോചിക്കേണ്ട കാര്യങ്ങൾ മാത്രമാണ് പങ്കുവച്ചത്. അല്ലാതെ ഏതെങ്കിലും നേതാവിനെതിരെ അല്ല.
∙ പക്ഷേ എം.കെ. രാഘവൻ പ്രതികരിക്കേണ്ടിയിരുന്നത് പ്ലീനറി സമ്മേളനത്തിൽ ആയിരുന്നു, പുറത്തായിരുന്നില്ല എന്നാണല്ലോ എഐസിസി ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാൽ തന്നെ ചൂണ്ടിക്കാട്ടിയത്?
പ്ലീനറിയിൽ ആർക്കെല്ലാം പ്രസംഗിക്കണമെന്ന് നമ്മൾ അല്ലല്ലോ തീരുമാനിക്കുന്നത്. അവിടെ ഓരോ വിഷയങ്ങൾ തീരുമാനിച്ച് അതിൽ അഭിപ്രായം പറയാനുള്ള അവസരമാണല്ലോ നൽകുന്നത്. അങ്ങനെ ഉള്ളവരെയാണല്ലോ സംസാരിക്കാൻ വിളിക്കുന്നത്. എനിക്ക് പ്രസംഗിക്കാനുള്ള അവസരവും ഉണ്ടായിരുന്നില്ല.
∙ തരൂരിന് പിന്തുണ നൽകിയ സമയം മുതൽ താങ്കൾ ഇവിടെ വിവാദങ്ങളുടെ കേന്ദ്രബിന്ദുവാണ്. അതിന്റെ ടെൻഷൻ ഒന്നും താങ്കളുടെ സംസാരത്തിൽ ഇല്ല. എന്താണ് മനസ്സിൽ? വരാനുള്ളത് വരട്ടെ എന്നാണോ?
ഞാൻ നേരായ കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. ആരെയും മോശമാക്കിയിട്ടില്ല. പാർട്ടിയുടെ വളർച്ചയും ഉത്തമ താൽപര്യവും മാത്രം മുൻനിർത്തിയാണ് സംസാരിച്ചത്. അതു ശരിയോ തെറ്റോ എന്നു വിലയിരുത്താം. വസ്തുത ഉണ്ടോ കഴമ്പുണ്ടോ എന്നു പരിശോധിക്കാം. കഴമ്പുണ്ടെങ്കിൽ എന്തുകൊണ്ടു അത് സംഭവിക്കുന്നു എന്നു നോക്കുകയാണല്ലോ വേണ്ടത്. പക്ഷേ ഇവിടെ അങ്ങനെ അല്ല സംഭവിച്ചത്.
∙ സിപിഎം നേതാക്കളുമായി താങ്കൾക്ക് നല്ല ബന്ധം ഉണ്ടെന്ന് ഒളിഞ്ഞും തെളിഞ്ഞും ഈ ഘട്ടത്തിൽ ആരോപിക്കുന്നവരുണ്ടല്ലോ?
(ചിരിക്കുന്നു) ഞാൻ അന്നും ഇന്നും കോൺഗ്രസുകാരനാണ്. ഉന്നതരായ സിപിഎം നേതാക്കൾക്കെതിരെ മത്സരിച്ച് അവരെ തോൽപ്പിച്ചാണ് ഞാൻ പാർലമെന്റിൽ എത്തിയത്. ആദ്യം മുഹമ്മദ് റിയാസിനോടും, പിന്നീട് എ.വിജയരാഘവനോടും എ. പ്രദീപ്കുമാറിനോടും മത്സരിച്ചു. ഓരോ തവണയും ഭൂരിപക്ഷം കൂടി. മറിച്ചുള്ള പ്രചാരണമൊന്നും വിലപ്പോകില്ല. എന്റെ തന്നെ ചില സുഹൃത്തുക്കൾ ഞാൻ ബിജെപിയിൽ പോകുമെന്ന് പറഞ്ഞു നടക്കുന്നുണ്ട്. ചാനലുകാരോട് അങ്ങനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവരുടെ മനസ്സിൽ ചിലതെല്ലാം കാണുമായിരിക്കും.അതൊന്നും സംഭവിക്കാൻ പോകുന്നില്ല.
English Summary: Exclusive Interview with M.K. Raghavan M.P Regarding ideology and Congress Party