‘‘മൈക്കിന്റെ അടുത്തുനിന്നു പറയണമെന്നാണ് ചങ്ങാതി പറയുന്നത്. ആദ്യമായി മൈക്കിനു മുന്നിൽ നിൽക്കുന്നയാളോട് വിശദീകരിക്കുന്നതു പോലെയാണ് പറയുന്നത്. ഇതെന്താണെന്ന് അറിയാമോ, കുറേ സാധനങ്ങളുണ്ട്. പക്ഷേ, ഇതൊന്നും കൈകാര്യം ചെയ്യാനറിയില്ല. ഈ മൈക്ക് ചെറിയ കാര്യമല്ല. ഇത് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൈകാര്യം ചെയ്യേണ്ട ഉപകരണമാണ്. കുറേ ഉപകരണങ്ങൾ വാരിവലിച്ചു കൊണ്ടുവന്നതു കൊണ്ടൊന്നും കാര്യമില്ല. ആൾക്കാരോടു സംവദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാൻ അറിയണം. ഇതിനെക്കുറിച്ച് നല്ല ധാരണ വേണം. അല്ലാതെ നല്ല സാധനം കയ്യിലുണ്ടായിട്ടു കാര്യമില്ല. ഇത്രയൊന്നും സാധനങ്ങൾ വേണ്ട. അല്ലാതെതന്നെ ഈ ഹാളിലുള്ള മുഴുവൻ ആളുകൾക്കും കേൾക്കാൻ കഴിയും.’’ – സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റേതാണ് ഈ വാക്കുകള്‍. സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയുടെ തൃശൂർ മാളയിലെ വേദിയിലായിരുന്നു സംഭവം. ഇതു കേൾക്കേണ്ടി വന്നതാകട്ടെ മൈക്ക് ഓപറേറ്ററായ യുവാവിനും. ‘മൈക്ക് ടെക്നോളജി’യെപ്പറ്റി യുവാവിനു ‘ക്ലാസെടുത്തു’ കൊടുത്തതായിരുന്നു മുകളിൽപ്പറഞ്ഞ കാര്യങ്ങൾ. മൈക്കിനോടു ചേർന്നുനിന്ന് സംസാരിക്കാൻ ഗോവിന്ദനോട് ആവശ്യപ്പെട്ടതാണ് യുവാവ് ചെയ്ത ‘തെറ്റ്’. നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി’ എന്നും ശകാരിച്ച് വേദിയിൽനിന്ന് ഇറക്കിവിടുകയും ചെയ്തു. ജനകീയ പ്രതിരോധ ജാഥ സമാപിച്ചെങ്കിലും ഗോവിന്ദന്റെ മൈക്ക് വിവാദത്തിന്റെ അലയൊലികൾ ഇപ്പോഴും കേരളത്തിൽ മുഴങ്ങുന്നുണ്ട്. യഥാർഥത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതു പോലെയാണോ മൈക്ക് സിസ്റ്റത്തിന്റെ പ്രവർത്തനം? വേദിയിൽ ശബ്ദം ക്രമീകരിക്കുമ്പോൾ മുഴങ്ങിക്കേൾക്കുന്നത് സംസാരിക്കുന്നവരുടെ വാക്കുകൾ മാത്രമല്ല, മൈക്ക് ഓപറേറ്ററുടെ നെഞ്ചിടിപ്പു കൂടിയാണ്. അതുപക്ഷേ ആരും കേൾക്കുന്നില്ലെന്നു മാത്രം. ഓരോ പരിപാടിയും കഴിയും വരെ ഈ നെഞ്ചിടിപ്പ് തുടരും. അത്രയേറെ ശ്രദ്ധ വേണം ശബ്ദവിന്യാസം ഒരുക്കുന്നതിൽ. ലൈറ്റ് ആന്‍ഡ് സൗണ്ട് വിന്യാസം ഒരുക്കുന്നവർ തന്നെ അതിനെപ്പറ്റി പറയുകയാണിവിടെ. എങ്ങനെയാണ് വിവിധ പൊതു പരിപാടികളിലെ ശബ്ദവിന്യാസം? പ്രസംഗത്തിൽ ഓരോരുത്തർക്കും ഓരോ രീതിയാകുമ്പോൾ വേദിയിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? രാഷ്ട്രീയക്കാരും കലാകാരന്മാരും മൈക്ക് ഉപയോഗിക്കുമ്പോൾ ശബ്ദവിന്യാസത്തിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ടോ? ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ്? രാഷ്ട്രീയക്കാരുടെ സഹായം അവർക്കു ലഭിക്കാറുണ്ടോ? ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു പറയാൻ ഏറെയുണ്ട്. അവരുടെ വാക്കുകളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ‘എടാ, പോടാ എന്ന് ആക്ഷേപിച്ചതിലാണ് പ്രതിഷേധം’

ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് തമ്പി നാഷനല്‍

‘‘ചില ആളുകള്‍ അടുത്തുനിന്ന് പ്രസംഗിക്കാറുണ്ട്. ചിലര്‍ ദൂരെനിന്നും. അതിന്റേതായ വേരിയേഷനും കാണാറുണ്ട്. തൃശൂരില്‍ നടന്ന സിപിഎം പ്രതിരോധ ജാഥയില്‍ നടന്നതും ഇതു തന്നെയാണ്. ഗോവിന്ദന്‍ മാഷിനോട്  മൈക്കിനടുത്ത് നിന്ന് സംസാരിക്കാന്‍ പറയണമെന്ന് പാര്‍ട്ടി നേതാക്കളോട് സൗണ്ട് എന്‍ജിനീയര്‍ പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ തന്നെ പറഞ്ഞോളൂ എന്ന് അവര്‍ മറുപടി നല്‍കുകയായിരുന്നു. അതോടെയാണ് യുവാവ് വേദിയില്‍ കയറി നേരിട്ട് നിര്‍ദേശം നല്‍കിയത്. വേണമെങ്കില്‍ സൗണ്ട് എന്‍ജിനീയര്‍ക്ക് ഒരു പേപ്പറില്‍ എഴുതി കൊടുത്താല്‍ മതിയായിരുന്നു.’’– പറയുന്നത് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള (എൽഎസ്‌ഡബ്ല്യുഎകെ) പ്രസിഡന്റ് തമ്പി നാഷനല്‍. ഈ വിവാദം വലിയൊരു വിഷയമായി അസോസിയേഷൻ എടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതിനു വ്യക്തമായ കാരണവുമുണ്ട്. ‘‘ഞങ്ങള്‍ക്ക് എല്ലാവരും വേണ്ടപ്പെട്ടവരാണ്. വേദിയില്‍വച്ച് സൗണ്ട് എന്‍ജിനീയറെ എടാ, പോടാ എന്ന് ആക്ഷേപിച്ചതില്‍ മാത്രമാണ് ഞങ്ങള്‍ക്ക് പ്രതിഷേധമുള്ളൂ. ഇക്കാര്യം സിപിഎം സംസ്ഥാന കമ്മിറ്റിയെ ഞങ്ങള്‍ അറിയിച്ചിട്ടുമുണ്ട്.’’- തമ്പി പറയുന്നു.

ADVERTISEMENT

കോടികള്‍ വിലയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളാണ് ഒരു വലിയ പരിപാടിക്ക് ഉപയോഗിക്കുന്നത്. അങ്ങനെയിരിക്കെ തങ്ങളുടെ അടിസ്ഥാന ഘടകമായ മൈക്ക് നിലവാരമില്ലാത്തത് ആകുമോ എന്ന ചോദ്യവും തമ്പി ഉന്നയിക്കുന്നു. എത്ര വില കൂടിയ മൈക്കാണെങ്കിലും അടുത്തുനിന്ന് സംസാരിച്ചാല്‍ മാത്രമേ കൃത്യമായ രീതിയില്‍ ശബ്ദം പുറപ്പെടുവിക്കാനാകൂ. സാധാരണ 6 ഇഞ്ച് അകലത്തില്‍ (ഏകദേശ കണക്ക്) നിന്നുവരെ സംസാരിക്കാം. പ്രസംഗിക്കാന്‍ എത്തുന്നവരെ ഇത്ര അകലത്തില്‍നിന്ന് പ്രസംഗിക്കണമെന്ന് പറഞ്ഞു മനസ്സിലാക്കി മൈക്കിനു മുന്നില്‍ നിര്‍ത്താനാകില്ല. ഒട്ടുമിക്ക നേതാക്കളും മൈക്ക് മനോഹരമായി കൈകാര്യം ചെയ്യുന്നവരാണ്. സ്റ്റാന്‍ഡില്‍ ഘടിപ്പിച്ച മൈക്ക് തൊടുക പോലും ചെയ്യാതെ പ്രസംഗിക്കുന്നവരുണ്ട്. പലര്‍ക്കും പല രീതിയാണ്. ആ സമയങ്ങളില്‍ സൗണ്ട് എന്‍ജിനീയര്‍ ശബ്ദം ക്രമീകരിക്കുകയാണ് പതിവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചില സമയങ്ങളില്‍ ഒന്നര മീറ്റര്‍ അകലെ നിന്നുവരെ സംസാരിച്ചിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ശബ്ദത്തിന്റെ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. മറ്റു നേതാക്കള്‍ സംസാരിക്കുമ്പോള്‍ ശബ്ദം കൂടുകയും മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ ശബ്ദം കുറഞ്ഞെന്നും പറഞ്ഞ് ജനങ്ങള്‍ സൗണ്ട് സിസ്റ്റം ഉടമസ്ഥരെ ചോദ്യംചെയ്ത സന്ദര്‍ഭങ്ങള്‍ പോലും പലയിടത്തും ഉണ്ടായിട്ടുണ്ടെന്നും തമ്പി നാഷനല്‍ പറയുന്നു.

ലൈറ്റ് ആന്‍ഡ് സൗണ്ട് വെൽഫയർ അസോസിയേഷൻ ഓഫ് കേരള പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഗഫൂര്‍ ഷഫ

പണ്ടത്തെപ്പോലെ ജീപ്പൊന്നും ഇന്നില്ല. ഇന്നോവയിലാണ് പ്രചാരണം. അതില്‍ എങ്ങനെയാണ് മൈക്കും ജനറേറ്ററും ആംപ്ലിഫയറും ഘടിപ്പിക്കുന്നത്? ആ സമയത്ത് സൗണ്ടുകാരുടെ സ്വകാര്യ വാഹനങ്ങളും പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പൊലീസ് അനുമതി നല്‍കും. പക്ഷേ മറ്റു സമയങ്ങളിലൊന്നും അനുവാദം ലഭിക്കുകയുമില്ല. അതെന്താണ് അങ്ങനെ?

∙ ‘എല്ലാ പാര്‍ട്ടിക്കാരും ഒരുപോലെ; പരിപാടി തീരുംവരെ നെഞ്ചിടിപ്പ്’

ചിത്രം: മനോരമ
ADVERTISEMENT

ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ രാഷ്ട്രീയ ഭേദം കാണിക്കാനാകില്ല എന്നും ഈ മേഖലയിലുള്ളവർ പറയുന്നു. അങ്ങനെ പക്ഷഭേദം കാണിച്ചാൽ ആവശ്യത്തിനു ജോലി കിട്ടില്ല. അതിനാൽത്തന്നെ ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും എല്ലാവരെയും ഒരുപോലെയാണ് കണക്കാക്കുക. ‘‘പരിപാടി കിട്ടിയാല്‍ അത് ഭംഗിയായി നടത്തിക്കൊടുക്കുക മാത്രമാണ് ലക്ഷ്യം. ഒരു കോണ്‍ഗ്രസ് പരിപാടിക്ക് കിട്ടുന്ന പണംതന്നെയാണ് സിപിഎം, സിപിഐ, ബിജെപി, മുസ്‌ലിം ലീഗ്, ജനതാദള്‍ തുടങ്ങിയ പാര്‍ട്ടി പരിപാടികള്‍ക്കും ലഭിക്കുന്നത്’’– ലൈറ്റ് ആന്‍ഡ് സൗണ്ട് വെൽഫയർ അസോസിയേഷൻ ഓഫ് കേരള പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഗഫൂര്‍ ഷഫ പറയുന്നു. ‘‘പാലക്കാട് എം.വി.ഗോവിന്ദന്‍ എത്തിയപ്പോള്‍ സൗണ്ട് സിസ്റ്റം ഏറ്റെടുത്തത് ഞാനാണ്. കാശ് ചോദിച്ച് മേടിച്ചില്ല. പരസ്പര അടുപ്പം വച്ച് അവര്‍ ന്യായമായ ഒരു തുക നല്‍കി. എനിക്കും സന്തോഷം, അവര്‍ക്കും സന്തോഷം... ഇതുപോലെത്തന്നെയാണ് ഓരോ സൗണ്ട് സിസ്റ്റം ഉടമസ്ഥരും എല്ലാ പാര്‍ട്ടിക്കാരോടും പെരുമാറുന്നത്. പരിപാടി എത്രമാത്രം ഭംഗിയാക്കാം എന്നതു മാത്രമാണ് ഞങ്ങളുടെ ആലോചന’’– ഗഫൂർ കൂട്ടിച്ചേർത്തു.

ഓരോ പരിപാടിക്കും എത്തിക്കുന്ന ഉപകരണങ്ങൾ സൗണ്ട് എൻജിനീയർമാരുടെ ജീവനാണ്, ജീവിതത്തിന്റെ ഭാഗമാണ്. അതിനാൽത്തന്നെ അവ സംരക്ഷിക്കേണ്ടതും എൻജിനീയറുടെ ചുമതലയാണ്. ‘‘പണ്ടത്തെ മൈക്കുകളൊക്കെ വില കുറഞ്ഞവയായിരുന്നു. ഒരു മൈക്കിന് 500, 600 രൂപയേ കാണുകയുള്ളൂ. അന്ന് കവലകളില്‍ പ്രസംഗം നടക്കുമ്പോള്‍ റോഡിലൂടെ പോകുന്ന വാഹനത്തിന്റെ ശബ്ദം വരെ ആ മൈക്കിലൂടെ കേള്‍ക്കാം. എന്നാല്‍ ഇന്ന് അങ്ങനെയല്ല. 8000 മുതല്‍ 2 ലക്ഷം രൂപ വരെയുള്ള മൈക്കുകളാണ് പരിപാടിക്കായി ഉപയോഗിക്കുന്നത്. ഷുവര്‍, അഹുജ, എകെജി, ജെടിഎസ് തുടങ്ങിയ കമ്പനികളുടെ ഗുണമേന്മയുള്ള മൈക്കുകളാണ് എല്ലാവരും ഉപയോഗിക്കുന്നത്. എത്ര വിലയുള്ള മൈക്ക് ഉപയോഗിച്ചാലും മുന്നില്‍നിന്ന് സംസാരിക്കുന്നയാള്‍ മൈക്കില്‍ നിന്ന് അനുവദനീയമായതിലും അകലം പാലിച്ചാല്‍ ശബ്ദം കേള്‍ക്കില്ല. ഗോവിന്ദന്‍ മാഷിനോട് മൈക്കിനടുത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടത് അതുകൊണ്ടാണ്’’– ഗഫൂർ ഷഫ ചൂണ്ടിക്കാട്ടുന്നു.

അത്തിക്കോട് ബാലൻ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ബാലകൃഷ്ണൻ.

‘‘കണ്ടമാനം സാധനങ്ങള്‍ അടുക്കിവച്ചിട്ട് കാര്യമില്ല. അത് കൈകാര്യം ചെയ്യാന്‍ അറിയണം എന്നൊക്കെ അദ്ദേഹം പൊതുവേദിയില്‍ പറഞ്ഞു. ദിവസങ്ങളായി ജാഥ നയിച്ചുവരുന്ന അദ്ദേഹത്തിന് അതിന്റേതായ ബുദ്ധിമുട്ടുകള്‍ കാണും. പ്രായത്തിന്റെ പ്രയാസമുണ്ടാകും. അങ്ങനെയൊരു സാഹചര്യത്തില്‍ എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത് വിവാദമാക്കാനില്ല. പക്ഷേ അദ്ദേഹത്തെ പോലുള്ള പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പരിപാടി ഏറ്റെടുക്കുന്ന ഒരു സൗണ്ട് സിസ്റ്റം ഉടമ ഒരിക്കലും ഒന്നുമറിയാത്തവനെ ഓപറേറ്ററായി അവിടെക്കൊണ്ടു പോയി ഇരുത്തില്ല. പരിപാടി കഴിയുന്നതുവരെ ഏതൊരു ഉടമയുടെയും നെഞ്ചില്‍ തീയാണ്. എവിടെയെങ്കിലും കേബിള്‍ കണക്‌ഷന്‍ വിടുമോ? ഓടുന്ന ജനറേറ്റര്‍ പെട്ടെന്ന് നിന്നുപോകുമോ? പരിപാടിക്കെത്തിയ ആരെങ്കിലും അറിയാതെ കേബിള്‍ പിടിച്ചു വലിച്ചിടുമോ? അങ്ങനെ പല പല കാര്യങ്ങള്‍ ഓര്‍ത്തുള്ള ടെന്‍ഷനിലായിരിക്കും ഉടമസ്ഥന്‍. പരിപാടി കഴിഞ്ഞ് മൈക്ക് ഓഫ് ചെയ്യുന്നതുവരെ സമാധാനം ഉണ്ടാകില്ലെന്നു ചുരുക്കം’’– ഗഫൂർ പറയുന്നു.

ഗാനമേളയ്ക്കു മുന്നോടിയായി വേദിയിൽ ശബ്ദ സംവിധാനങ്ങൾ പരിശോധിക്കുന്നു.

∙ ‘ശബ്ദം പോരാ, കൂട്ടണം... എവിടെനിന്ന് കൂട്ടാനാണ്!’

പരിപാടി തുടങ്ങും മുൻപ് വേദിയിലെ ശബ്ദ സംവിധാനം പരിശോധിക്കുന്നു.

‘‘മൈക്കിനു മുന്നിൽനിന്ന് പതുക്കെ സംസാരിക്കുന്നവരും ഉറക്കെ സംസാരിക്കുന്നവരുമുണ്ട്. പതുക്കെ സംസാരിക്കുന്നവര്‍ക്കാണെങ്കില്‍ സൗണ്ട് സിസ്റ്റം കൂട്ടേണ്ടി വരും. 2 സൗണ്ട് ബോക്‌സ് വയ്ക്കുന്നതിനു പകരം 4, 6 സ്പീക്കര്‍ ബോക്‌സ് വരെ വയ്‌ക്കേണ്ടി വരും. എന്നാല്‍ 30,000 രൂപയുടെ സൗണ്ട് സിസ്റ്റം വേണ്ടയിടത്ത് തങ്ങള്‍ക്ക് ഫണ്ട് കുറവാണെന്നും 10,000 രൂപയ്ക്കുള്ള സൗണ്ട് സിസ്റ്റം ഒരുക്കിയാല്‍ മതിയെന്നും പറഞ്ഞ് വരുന്ന സംഘാടകരുണ്ട്. അപ്പോള്‍ അവര്‍ ആവശ്യപ്പെട്ടതുപോലെയുള്ള സംവിധാനമായിരിക്കും ഒരുക്കുക. ആ ശബ്ദം ഒരു 10,000 പേരിലേക്ക് എത്തുംവിധമായിരിക്കും വിന്യാസം. ആ സ്ഥാനത്ത് പരിപാടിക്ക് എത്തുക 30,000ത്തിലേറെ പേരായിരിക്കും. അവർക്ക് എങ്ങനെ ശബ്ദം കേൾക്കാനാണ്. എന്നിട്ട് ശബ്ദം കൂട്ട്, കൂട്ട്... എന്ന് ആളുകള്‍ പറയും. ഞങ്ങള്‍ എവിടെനിന്ന് കൂട്ടാനാണ്? അങ്ങനെ കൂട്ടുമ്പോഴാണ് ഹൗളിങ് (മൈക്കിലെ നീണ്ട മൂളല്‍ പോലുള്ള ശബ്ദം) വരുന്നത്.

ശബ്ദ വിന്യാസങ്ങളൊരുക്കിയ പൊതു പരിപാടികളിലൊന്നിലെ കാഴ്ച.

മറ്റൊരു ഉദാഹരണം പറയാം, ഒരു ബസ് സ്റ്റാന്‍ഡില്‍ 200 പേര്‍ വരുന്ന പരിപാടിക്ക് രണ്ട് ബോക്‌സ്, 2 മോണിറ്റര്‍, ഒരു ജനറേറ്ററും വച്ച് 2 തൊഴിലാളികളെയും വിട്ടാല്‍ 5000 രൂപ തരാമെന്ന് പറയും. ആ തുകയ്ക്ക് 200 പേര്‍ക്ക് കേള്‍ക്കാന്‍ 1000 വാട്‌സ് സൗണ്ട് ഒരുക്കുകയും ചെയ്യും. എന്നാല്‍ അവിടെ 1500 പേര്‍ പങ്കെടുത്തിട്ട് ശബ്ദം കേള്‍ക്കുന്നില്ലെന്ന് പരാതി പറയും. സംഘാടകര്‍ 5,000 രൂപയാണ് തന്നതെന്നും അതിനുള്ള സംവിധാനമാണ് ഒരുക്കിയതെന്നും നാട്ടുകാരോട് പറയാന്‍ പറ്റുമോ?’’- ഗഫൂര്‍ ചോദിക്കുന്നു.

∙ ‘വരാനിരിക്കുന്ന പരിപാടികളെയും ബാധിക്കുന്നു’

പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോട് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ബാലകൃഷ്ണന്റെ അഭിപ്രായവും വ്യത്യസ്തമല്ല. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ: ‘‘ബോക്‌സ് സ്പീക്കര്‍ ഇല്ലാത്ത കാലത്ത് കോളാമ്പിയായിരുന്നു (ലൗഡ് സ്പീക്കർ) താരം. പാര്‍ട്ടി പരിപാടികള്‍ക്കും പ്രചാരണത്തിനുമെല്ലാം കോളാമ്പിയായിരുന്നു ഉപയോഗിച്ചിരുന്നത്. മൈതാനങ്ങളില്‍ നടക്കുന്ന വലിയ പരിപാടികള്‍ക്ക് 50 കോളാമ്പിയെങ്കിലും വേണ്ടി വരും. ഇന്ന് എല്ലാം ആധുനിക സൗകര്യങ്ങളോടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളായി. ഉത്സവപരിപാടികളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നാട്ടിന്‍പുറത്തെ ചെറിയ സ്‌റ്റേജ് പരിപാടികള്‍ക്ക് പോലും ഡിജെ ലൈറ്റ്, സ്‌മോക്, ഫയര്‍ എല്ലാം വേണം. കിട്ടുന്ന തുകയാകട്ടെ തുച്ഛവും. ഉത്സവത്തിനിടയ്ക്കുള്ള അടിപിടിയില്‍ ലൈറ്റും മറ്റും ചിലര്‍ അടിച്ചുപൊട്ടിച്ചാല്‍ പോയതുതന്നെ. അതിനുള്ള പണം കിട്ടുന്നത് അപൂര്‍വമാണ്. പണം ചോദിച്ചാൽ പറയും ‘ബാലേട്ടൻ നമ്മുടെ ആളല്ലേ, ഇതൊക്കെ മതി’ എന്ന്. അങ്ങനെ ഉപകരണങ്ങൾ കേടാകുന്നതിന്റെ നഷ്ടം തീർത്ത്, തൊഴിലാളികൾക്കുള്ള കാശും കൊടുത്തു കഴിയുമ്പോൾ കയ്യിൽ പിന്നൊന്നും ബാക്കിയുണ്ടാകില്ല. ‌സൗണ്ട് ആയാലും ലൈറ്റായാലും, കേബിള്‍ കണക്ട് ചെയ്യുന്നതില്‍ ചെറിയ പിഴവ് ഉണ്ടായാല്‍ വലിയ ആഘാതമാണ് നേരിടേണ്ടി വരിക. അതുകൊണ്ടുതന്നെ ഏത് പരിപാടി ഏറ്റെടുത്താലും അത് ഭംഗിയായി അവസാനിക്കുന്നതുവരെ ഊണുമില്ല, ഉറക്കവുമില്ല.’’– ബാലകൃഷ്ണൻ പറയുന്നു.

നേതാക്കൾ പ്രസംഗിക്കുമ്പോൾ മൈക്കില്‍നിന്ന് മാറിനിൽക്കുന്ന സാഹചര്യവുമുണ്ട്. ജനങ്ങളെ കൈയ്യിലെടുക്കാൻ പ്രസംഗത്തിനിടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയും മൈക്കിൽനിന്ന് അകന്ന് ആളുകളോട് കുശലം പറയുകയുമെല്ലാം ചെയ്യും. മൈക്ക് കൈയിൽ പിടിച്ചുകൊണ്ടാണ് സംസാരമെങ്കിൽ കുഴപ്പമില്ല. സ്റ്റാൻഡിൽ ഘടിപ്പിച്ചു വച്ചതാണെങ്കിൽ പണി കിട്ടും. പറയുന്നത് കേൾക്കുന്നില്ലെന്നു പറഞ്ഞ് നാട്ടുകാർ ക്ഷുഭിതരാകും. ഒടുവിൽ  പഴി മുഴുവൻ സൗണ്ട് ഉടമയ്ക്ക് മാത്രം. അയാളുടെ സൗണ്ട് സിസ്റ്റം ശരിയല്ലെന്ന് നാട്ടുകാർ പ്രചരിപ്പിച്ചാൽ വരാനിരിക്കുന്ന പരിപാടികളെയും അത് ബാധിക്കുമെന്ന ആശങ്കയും ബാലകൃഷ്ണന്‍ പങ്കുവയ്ക്കുന്നു.

∙ ‘പാട്ടുകാരും മിമിക്രിക്കാരും പെര്‍ഫെക്ട്’

രാഷ്ട്രീയക്കാരെപ്പോലെയല്ല, ഗായകരും മിമിക്രിക്കാരും മൈക്ക് കൃത്യമായി കൈകാര്യം ചെയ്യുന്നവരാണെന്നും ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ‘‘യേശുദാസിനെ പോലുള്ള ഗായകര്‍ക്ക് ഷുവര്‍, എകെജി മൈക്കുകളാണ് നല്‍കുക. പരിപാടിക്കു വരുംമുന്‍പുതന്നെ എന്തൊക്കെ വേണമെന്ന ലിസ്റ്റ് കലാകാരന്മാര്‍ നല്‍കാറുണ്ട്. സാധാരണ മൈക്ക്, വയര്‍ലസ് മൈക്ക്, മൈക്ക് സ്റ്റാന്‍ഡ്, മോണിറ്റര്‍ തുടങ്ങിയവയുടെ എണ്ണവും എത്ര വാട്‌സ് സൗണ്ട് വേണമെന്നതും ഏതു കമ്പനിയുടെ സൗണ്ട് ബോക്‌സ് വയ്ക്കണമെന്നതും അവര്‍ ലിസ്റ്റില്‍ വ്യക്തമാക്കും. അതനുസരിച്ച് കണക്കുകൂട്ടിയാണ് തങ്ങള്‍ക്ക് ഇത്ര തുക വേണമെന്ന് സംഘാടകരെ അറിയിക്കുന്നത്. 60,000 രൂപ പറഞ്ഞാല്‍ 20,000 രൂപയേ നല്‍കാനാകൂ എന്നു സംഘാടകര്‍ പറഞ്ഞാല്‍ പരിപാടിയില്‍നിന്ന് ഒഴിവാകും. അല്ലെങ്കില്‍ ആ തുകയ്ക്കുള്ള സംവിധാനം മാത്രം ഒരുക്കികൊടുക്കും. ഞങ്ങള്‍ ഇങ്ങനെയല്ല പറഞ്ഞത്, ലിസ്റ്റില്‍ പറഞ്ഞതൊന്നും വച്ചിട്ടില്ലെന്നു പറഞ്ഞ് ചിലപ്പോഴൊക്കെ പാട്ടുകാര്‍ ഞങ്ങള്‍ക്കുനേരെ തിരിയാറുണ്ട്. ഇപ്പോള്‍ ഇത്തരം പ്രശ്‌നങ്ങളൊക്കെ കുറഞ്ഞു. എല്ലാവരും പണം നോക്കാതെ പരിപാടി ഗംഭീരമാകണമെന്ന് ചിന്തിച്ചുതുടങ്ങി’’– ഗഫൂർ ഷഫയുടെ വാക്കുകൾ.

∙ തിരഞ്ഞെടുപ്പ് സമയത്ത് കിട്ടുന്ന പ്രത്യേക പരിഗണന, ആരോട് പറയാന്‍?

ശബ്ദ മലിനീകരണ പ്രശ്നം കാരണം, രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് 2022ലെ സുപ്രീംകോടതി ഉത്തരവില്‍ പറയുന്നുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ അര്‍ധരാത്രി വരെ ഉച്ചഭാഷിണി ഉപയോഗിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഇവിടെയാരും മുഖവിലയ്‌ക്കെടുക്കുന്നില്ല. രാത്രി 10 മണിയായിക്കഴിഞ്ഞാല്‍ പൊലീസെത്തി എല്ലാം ഓഫ് ചെയ്യാന്‍ പറയും. ഉത്സവ–പെരുന്നാൾ സീസണുകളിലാണ് ഗാനമേള പോലുള്ള വലിയ പരിപാടികള്‍ ലഭിക്കുന്നത്. സമയപരിമിതി കാരണം പല പരിപാടികളും കമ്മിറ്റിക്കാര്‍ റദ്ദാക്കുകയാണ്. സീസണിലെങ്കിലും രണ്ടു മണിക്കൂര്‍ അധികസമയം നല്‍കുന്നതില്‍ എന്താണു പ്രശ്‌നമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ ചോദിക്കുന്നത്.

‘‘ലോക്‌സഭാ തിരഞ്ഞെടുപ്പ് പോലുള്ളവ വരുമ്പോൾ ഒരു മണ്ഡലത്തില്‍ ഒരു പാര്‍ട്ടിക്കു മാത്രം പ്രചാരണത്തിന് ചുരുങ്ങിയത് 75 വാഹനങ്ങളില്‍ മൈക്ക് ഉപയോഗിക്കും. അങ്ങനെ എല്ലാ മുന്‍നിര പാര്‍ട്ടികളും ചെറുപാര്‍ട്ടികള്‍ക്കുമായി 250 വാഹനങ്ങളെങ്കിലും മൈക്കുമായി ഒരു മണ്ഡലത്തില്‍ മാത്രം ഓടും. ആ സമയങ്ങളിലൊന്നും ശബ്ദമലിനീകരണം ഉണ്ടാകില്ലേയെന്നും മേഖലയിലുള്ളവർ ചോദിക്കുന്നു. പണ്ടത്തെപ്പോലെ ജീപ്പും സുമോയുമൊന്നും ഇന്നില്ല. ഇന്നോവയിലാണ് പ്രചാരണം നടക്കുന്നത്. അതില്‍ എങ്ങനെയാണ് മൈക്കും ജനറേറ്ററും ആംപ്ലിഫയറും ഘടിപ്പിക്കുന്നത്? ആ സമയത്ത് സൗണ്ടുകാരുടെ സ്വകാര്യ വാഹനങ്ങളും പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പൊലീസ് അനുമതി നല്‍കും. പക്ഷേ മറ്റ് സമയങ്ങളിലൊന്നും അനുവാദം ലഭിക്കുകയുമില്ല. അതെന്താണ് അങ്ങനെ?’’- ഗഫൂര്‍ ചോദിക്കുന്നു.

കേരളത്തില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് സര്‍വീസ് മേഖലയില്‍ ഉടമസ്ഥരും തൊഴിലാളികളുമായി നാലര ലക്ഷത്തോളം പേരുണ്ട്. കോവിഡ് വന്നതോടെ കഴിഞ്ഞ രണ്ടുവര്‍ഷം പട്ടിണിയുടെ വക്കിലായിരുന്നു ഇവരിലേറെയും. ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് 43 ലക്ഷത്തിന്റെ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിവച്ചവർ പോലുമുണ്ട്. രണ്ട് മാസം കഴിഞ്ഞതോടെ കോവിഡ് വരികയും എല്ലാം അടച്ചുപൂട്ടിയിടുകയും ചെയ്തു. ഈ ബാധ്യത ആരോടാണു പറയേണ്ടതെന്നും ചോദിക്കുന്നു ഗഫൂർ. ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 12 പേരാണ് ഈ മേഖലയില്‍ ആത്മഹത്യ ചെയ്തത്. അവരുടെ കുടുംബത്തിന് സര്‍ക്കാര്‍ എന്തു സഹായമാണ് നല്‍കിയതെന്ന ചോദ്യവും ഉയരുന്നു.

English Summary: CPM State Secretary MV Govindan Scolds Mic Operator: What do Sound and Light Operators Have to Say about this?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT