എതിരാളികളെ വേട്ടയാടാൻ കേന്ദ്രം ഏജൻസികളെ ദുരുപയോഗിക്കുന്നു: 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ
ന്യൂഡൽഹി∙ കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നുവെന്നാണു പരാതി. കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ തുടങ്ങിയവയുടെ അന്വേഷണം പ്രതിപക്ഷ നേതാക്കളെ കേന്ദ്രീകരിച്ചാണെന്ന്

ന്യൂഡൽഹി∙ കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നുവെന്നാണു പരാതി. കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ തുടങ്ങിയവയുടെ അന്വേഷണം പ്രതിപക്ഷ നേതാക്കളെ കേന്ദ്രീകരിച്ചാണെന്ന് ഹർജിയിൽ പറയുന്നു.
മുതിർന്ന അഭിഭാഷകൻ എ.എം. സിങ്‌വിയാണ് ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മുന്നിലെത്തിച്ചത്. അറസ്റ്റ്, റിമാൻഡ്, ജാമ്യം തുടങ്ങിയവയിൽ കോടതികൾക്കും അന്വേഷണ ഏജൻസികൾക്കും മാർഗനിർദേശം നൽകണമെന്നാണ് പാർട്ടികളുടെ ആവശ്യം. വിഷയം ഏപ്രിൽ 5ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
കോൺഗ്രസ്, ആംആദ്മി പാർട്ടി, ശിവസേന, ഡിഎംകെ, ആർജെഡി, ബിആർഎസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി, ജെഎംഎം, ജെഡിയു, സിപിഎം, സിപിഐ, സമാജ്‌വാദി പാർട്ടി, നാഷനൽ കോൺഫറൻസ് എന്നീ പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
English Summary: 4 Political Parties Move Supreme Court Seeking Guidelines Against Alleged Arbitrary Action Of ED, CBI On Opposition Leaders