30 ആശുപത്രികളിലെ ശമ്പളം വര്‍ധിപ്പിച്ചു; തൃശൂരിലെ നഴ്സുമാരുടെ സമരം വിജയം
തൃശൂര്‍ ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു. 72 മണിക്കൂര്‍ പിന്നിട്ട സമരം നഴ്സുമാര്‍ പിന്‍വലിച്ചു.

തൃശൂര്‍∙ തൃശൂര്‍ ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു. 72 മണിക്കൂര്‍ പിന്നിട്ട സമരം നഴ്സുമാര്‍ പിന്‍വലിച്ചു.
തൃശൂരിലെ നഴ്സുമാരുടെ സമരം സമ്പൂർണ വിജയം. തൃശൂര്‍ ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളിൽ 29 ആശുപത്രികളിലും ഇന്നലെ ശമ്പളവര്‍ധന നടപ്പാക്കിയിരുന്നു. എലൈറ്റ് ആശുപത്രി ഇന്നാണ് ശമ്പള വർധന നടപ്പാക്കിയത്. ഇതോടെ തൃശൂരുളള 30 സ്വകാര്യ ആശുപത്രികളിലും ശമ്പള വർധനവ് നടപ്പിലായി. യു എൻ എയുടെ നേതൃത്വത്തിലുളള സമരം രണ്ടാം ദിവസം പൂർണമായും വിജയിച്ചു. 50 ശതമാനം ഇടക്കാലാശ്വാസവും 20 ശതമാനം ശമ്പളവർധനവുമാണ് നടപ്പാക്കിയിരിക്കുന്നത്.
English Summary: Victory for thrissur nurses