ന്യൂഡൽഹി ∙ ഗല്‍വാനിലെ ധീര യോദ്ധാവ് അന്തരിച്ച നായിക് ദീപക് സിങ്ങിന്റെ ഭാര്യ രേഖാ സിങ് സൈന്യത്തില്‍. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ രേഖ ലഫ്റ്റനന്റ് ഓഫിസറായാണ് ചേര്‍ന്നത്.

ന്യൂഡൽഹി ∙ ഗല്‍വാനിലെ ധീര യോദ്ധാവ് അന്തരിച്ച നായിക് ദീപക് സിങ്ങിന്റെ ഭാര്യ രേഖാ സിങ് സൈന്യത്തില്‍. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ രേഖ ലഫ്റ്റനന്റ് ഓഫിസറായാണ് ചേര്‍ന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഗല്‍വാനിലെ ധീര യോദ്ധാവ് അന്തരിച്ച നായിക് ദീപക് സിങ്ങിന്റെ ഭാര്യ രേഖാ സിങ് സൈന്യത്തില്‍. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ രേഖ ലഫ്റ്റനന്റ് ഓഫിസറായാണ് ചേര്‍ന്നത്. ദീപക് സിങ് രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ അതേ കമാന്‍ഡായ കിഴക്കന്‍ ലഡാക് കമാന്‍ഡിലാണ് രേഖയും.

(Photo: Twitter/ @major_madhan)

'അഭിമാനം, വീരനാരി' എന്ന ഹാഷ്ടാഗോടെയാണ് ലഫ്റ്റനന്റായി രേഖ കമ്മിഷന്‍ ചെയ്ത വാര്‍ത്ത സൈന്യം പങ്കുവച്ചത്. രേഖയ്ക്ക് പുറമെ അഞ്ച് വനിതാ ഓഫിസര്‍മാര്‍കൂടി ശനിയാഴ്ച സൈന്യത്തില്‍ ചേര്‍ന്നു. മധ്യപ്രദേശിലെ രേവാ ജില്ലയാണ് 24 വയസ്സുകാരിയായ രേഖയുടെ സ്വദേശം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലാണ് രേഖയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടത്. 

ADVERTISEMENT

2020ല്‍ ഗല്‍വാനില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനീസ് ആക്രമണത്തില്‍ മാരകമായി മുറിവേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ദീപക്കിനും മുറിവേറ്റത്. സ്വന്തം പരുക്ക് വകവയ്ക്കാതെ 30ലേറെ സൈനികരുടെ ജീവനാണ് നഴ്സായ ദീപക് രക്ഷിച്ചത്. മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് വീര്‍ചക്ര നല്‍കി രാജ്യം ആദരിച്ചു.

(Photo: Twitter/ @major_madhan)

English Summary: Rekha Singh, wife of Galwan martyr, posted to Ladakh after getting commissioned into Indian Army